വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

രമാദേവി എസ്

പ്രസിഡൻ്റ്

ഇ വി വർക്കി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെസി ജോഷി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി കെ ജെയിംസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു തോമസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മധു എം പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 1968 ജനുവരിയിലാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്ത് ഭരണസംവിധാനത്തിന്റെ പ്രവർത്തനം 1973-ൽ വെച്ചൂച്ചിറയിൽ ആരംഭിക്കുകയും തുടർന്ന് 1976 ജനുവരിയിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന പഞ്ചായത്ത് ഓഫീസിന്റെ സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. രൂപീകരണകാലം മുതൽ ജനകീയ വികസനത്തിനും ഗ്രാമീണ പുരോഗതിക്കും മുൻഗണന നൽകി പ്രവർത്തിച്ചുവരുന്ന വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്, വിവിധ വികസന പദ്ധതികളിലൂടെ പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വളർച്ചയിൽ നിർണായക പങ്കുവഹിച്ചുവരുന്നു.51.80 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കുന്നുകൾ നിറഞ്ഞ മനോഹരമായ ഭൂപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലൂടെ പമ്പാ നദി ഒഴുകുന്നു. ചേത്തയ്ക്കൽ, കൊല്ലമുള എന്നീ വില്ലേജുകൾ പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. റാന്നി ബ്ലോക്കിന്റെ ഭാഗമായ ഈ പഞ്ചായത്ത് റാന്നി നിയമസഭാ മണ്ഡലത്തിലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 417.51 ആണ്.ഭരണപരമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ ആകെ 16 വാർഡുകളാണുള്ളത്. ഇതിൽ 8 വാർഡുകൾ വനിതാ സംവരണത്തിനും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അടിസ്ഥാനരേഖകള്‍ ആധാരമായില്ലെങ്കിലും കൊഴുപ്പുച്ചിറ, പരുവ, നൂറോക്കാട് പ്രദേശങ്ങളിലെ ക്ഷേത്രാവശിഷ്ടങ്ങള്‍ കാണിക്കുന്നത് വളരെ  മുന്‍പേ ഒരു ജനത ഇവിടെയുണ്ടായിരുന്നു എന്ന നിഗമനത്തിലാണ്. അവര്‍ മറവപ്പടയുടെ ആക്രമണം ഭയന്ന് നാടു വിട്ടു എന്നും അതല്ല വെള്ളാം പാറ്റ എന്നു കൃഷികള്‍ നശിപ്പിക്കുന്ന ഒരു ജീവിയുടെ ആക്രമണം കൊണ്ടു സ്ഥലം വിട്ടുപോയി എന്നും പറയപ്പെടുന്നു.

കൂടുതൽ വായിക്കുക