കാഴ്ചപാടും ദൌത്യവും
2030ൽ ഭവനരഹിതരല്ലാത്ത പഞ്ചായത്ത്
ലൈഫ് മിഷനുമായി സഹകരിച്ച് സ്വകാര്യ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പഞ്ചായത്തിൽ വാസയോഗ്യമായ വീടുകളില്ലാത്ത മുഴുവൻ ആളുകൾക്കും വീടുകൾ നിർമ്മിക്കുന്നതിനുള്ള സഹായം നൽകുക.ഇതുവഴി ഭവനരഹിതരല്ലാത്ത പഞ്ചായത്തായി മാറുവാൻ കഴിയും. ഭിന്നശേഷിയുള്ളവർക്ക് തൊഴിൽഅടക്കമുള്ള പുനരധിവാസം ഉറപ്പാക്കുക.
2030ൽ സമ്പൂർണ്ണ ശുചിത്വ ആരോഗ്യഗ്രാമം
അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും കാർഷിക, മൃഗസംരക്ഷണ മേഖലകളിലും എടുത്തു പറയാവുന്ന നേട്ടങ്ങളുണ്ടാക്കുവാൻ നമുക്കു സാധിച്ചു.
14-ാം പഞ്ചവത്സര പദ്ധതിക്ക് ഈ വർഷം തുടക്കമിടുകയാണ്.
ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പഞ്ചായത്ത് ദീർഘകാല ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ആവിഷ്കരിച്ച പദ്ധതികളാണ് താഴെ പറയുന്നവ:
സമ്പൂർണ്ണ ജൈവഗ്രാമം
സ്വയംപര്യാപ്ത ജലഗ്രാമം
സമ്പൂർണ്ണ ശുചിത്വ ആരോഗ്യഗ്രാമം
ഭവനരഹിതരല്ലാത്ത പഞ്ചായത്ത്
മെച്ചപ്പെട്ട പ്രൈമറി വിദ്യാഭ്യാസം
പ്രധാന ലക്ഷ്യങ്ങൾ:
1) 2028ൽ: പച്ചക്കറിയുൽപാദനത്തിൽ സ്വയം പര്യാപ്തതയിലെത്തുക.
2) 2028ൽ: ധാന്യങ്ങൾ ഒഴികെയുള്ള ഭക്ഷണസാധനങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകുക.
3) 2028ൽ: സമ്പൂർണ്ണ ജൈവഗ്രാമമാക്കുക.
ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും ഉൽപാദനം പ്രോത്സാഹിപ്പിക്കുക.
ജൈവവളങ്ങളുടെയും കീടനാശിനികളുടെയും ലഭ്യത ഉറപ്പുവരുത്തുക.
ജൈവകൃഷിക്കാവശ്യമായവ ലഭ്യമാക്കുക.
4) വിദ്യാഭ്യാസം: സ്‌കൂളുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി അവലോകനത്തിലാക്കുക. വർഷത്തിൽ ഒന്നുവീതം സ്‌കൂളുകളിൽ ഇത്തരത്തിൽ മാറ്റിയെടുക്കുക. ഓരോ വാർഡിലും ഒന്നു വീതം അംഗൻവാടികളെ ലോകനിലവാരമുള്ള പ്രീ-സ്‌കൂളാക്കി മാറ്റുക. കുട്ടികൾക്കും സ്ത്രീകൾക്കും ലഭിക്കേണ്ട സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകരമാക്കുക.
അടിസ്ഥാന സൗകര്യം വികസനം: തെരുവ് വിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡി. ബൾബുകളിലേക്ക് മാറ്റുക.
ഗ്രാമ പഞ്ചായത്തിന് പുതിയ അനക്സ്