ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
2023-2024 ഓഡിറ്റ് റിപ്പോർട്ട്

 

പ്രസിഡന്റ് (സെക്രട്ടറി മുഖേന)

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്


 

സർ,

വിഷയം : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.

    1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.

    ഈ റിപ്പോർട്ടിലെ ഭാഗം 1ലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .

   ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.

   റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.

വിശ്വസ്തതയോടെ,


 

ഡെപ്യൂട്ടി ഡയറക്ടര്‍


 

പകർപ്പ്:

1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, പത്തനംതിട്ട.
3) കാര്യാലയ പകര്‍പ്പ്.

നമ്പർ:  നം. കെ.എസ്.എ.പി.റ്റി.എ. പി6/986/2024

തീയ്യതി:  10/10/2024

പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.

   (1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ്  13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ്  215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

   പത്തനംതിട്ട  ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-11-2023 മുതൽ 31-07-2024 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
 

  ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   33 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ  11 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.

   സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 19-09-2024 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.



(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:

പേര്ഉദ്യോഗപ്പേര്‌തീയതി (മുതൽ)തീയതി (വരെ)
ശ്രീ. അനില്‍കുമാര്‍ റ്റി.ഡെപ്യൂട്ടി ഡയറക്ടര്‍04-09-202413-09-2024



ഓഡിറ്റിന് വിനിയോഗിച്ച സമയം :

തീയതി (മുതൽ)തീയതി (വരെ)
04-09-202413-09-2024



ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
 

ശ്രീ മുഹ്സിൻ ഫൈസൽ, ഓഡിറ്റ് ഓഫീസർ

ശ്രീ ഷൈജു വൈ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ

ശ്രീമതി ലേഖാ ജനാർദ്ദനൻ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ

ശ്രീമതി സാജിതാ സലിം, ഓഡിറ്റര്‍‌









 



(ബി)നിർവഹണാധികാരികൾ

പേര്ഔദ്യോഗിക പദവിതീയതി (മുതൽ)തീയതി (വരെ)
ശ്രീ റ്റി.കെ ജെയിംസ്പ്രസിഡന്റ്01-04-202331-03-2024
ശ്രീ ഗിരീഷ് വി ജെസെക്രട്ടറി01-04-202303-07-2023
ശ്രീ ഷൈജു ഡിസെക്രട്ടറി-ഇൻ-ചാർജ്ജ്04-07-202312-07-2023
ശ്രീ കെ ബി അജയഘോഷ്സെക്രട്ടറി13-07-202331-03-2024



നിർവ്വഹണഉദ്യോഗസ്ഥർ

പേര്ഉദ്യോഗപ്പേര്തീയതി (മുതൽ)തീയതി (വരെ)
ശ്രീ ഷൈജു ഡിഅസിസ്റ്റന്റ് സെക്രട്ടറി01-04-202331-03-2024
ഡോ.ഹാംലറ്റ് എമെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി)01-04-202331-03-2024
ഡോ. രാധു രാധാകൃഷ്ണൻമെഡിക്കൽ ഓഫീസർ (ഹോമിയോ )01-04-202326-06-2023
ഡോ. ബിന്നി ബിമെഡിക്കൽ ഓഫീസർ (ഹോമിയോ )27-06-202315-11-2023
ഡോ. വർഷ ബിമെഡിക്കൽ ഓഫീസർ (ഹോമിയോ )16-11-202331-03-2024
ഡോ. ആനന്ദ് ആർ കൃഷ്ണൻവെറ്ററിനറി സർജൻ01-04-202331-03-2024
ശ്രീ സതീഷ് കുമാർ ഡികൃഷി ഓഫീസര്‍01-04-202313-09-2023
ശ്രീമതി ഗ്ലാഡിസ് ജോസ്കൃഷി ഓഫീസര്‍14-09-202315-03-2024
ശ്രീ രഞ്ജിത്ത്കൃഷി ഓഫീസര്‍16-03-202419-03-2024
ശ്രീമതി നീമാ എസ് ബികൃഷി ഓഫീസര്‍20-03-202431-03-2024
ശ്രീ സുനില്‍ കുമാര്‍ സി പിഹെഡ് മാസ്റ്റര്‍01-04-202331-05-2023
ശ്രീമതി രാജി എസ്ഹെഡ് മിസ്ട്രെസ്സ്01-06-202331-03-2024
ശ്രീ അരുണ്‍ എം പ്രസാദ്വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍01-04-202309-08-2023
ശ്രീ അലൻ ജോർജ് തോമസ്വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍10-08-202331-08-2023
ശ്രീമതി രേണുക പരമേശ്വരൻവില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍01-09-202331-03-2024
ശ്രീമതി റോസമ്മ സി സിICDS സൂപ്പര്‍വൈസര്‍01-04-202331-03-2024
ശ്രീ സജീഷ് കുമാര്‍ ജെഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍01-04-202331-03-2024
ശ്രീമതി രഞ്ജിനി പി കെഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍01-04-202331-03-2024
ഡോ.ശാലിനി എസ് നായർമെഡിക്കൽ ഓഫീസർ(ആയുർവ്വേദം)01-04-202315-08-2023
ഡോ. പാർവതി കെ.ആർമെഡിക്കൽ ഓഫീസർ(ആയുർവ്വേദം)16-08-202314-02-2024
ഡോ. ജ്യോതി എംമെഡിക്കൽ ഓഫീസർ(ആയുർവ്വേദം)15-02-202431-03-2024
ശ്രീമതി.വിജി.വിഅസി.എഞ്ചിനീയര്‍01-04-202319-02-2024
ശ്രീ.വി.സി.വിനോദ്അസി.എഞ്ചിനീയര്‍20-02-202431-03-2024





ഉള്ളടക്കം

ക്രമ നംഭാഗം 1ഖണ്ഡിക നമ്പർ
1ആസ്തികളുടെ മൂല്യനിര്‍ണയം; ക്രോഡീകരണം സമഗ്രമല്ല1-1-1
2ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ്1-1
3അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല1-1-2
4കാപ്പിറ്റല്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്- തുക ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല1-1-3
5ക്യാഷ് ഫ്ലോ പത്രികയിലെ തുകകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല1-1-4
6നികുതി/നികുതിയേതര വരുമാനങ്ങളുടെ ഡിമാന്റ് എന്‍ട്രികള്‍ സമയബന്ധിതമായി രേഖപ്പെടുത്തുന്നില്ല1-1-5
7വസ്തു നികുതി -സഞ്ചയ പ്രകാരമുള്ള വാര്‍ഷിക സംക്ഷിപ്തം വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല.1-1-6
8സംയുക്ത പ്രോജക്ടുകളുടെ വിനിയോഗത്തിനായി ലഭിച്ച തുക ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടില്ല1-1-7
9ഡെപ്പോസിറ്റ് രജിസ്റ്റര്‍ വാര്‍ഷിക സംക്ഷിപ്തം എഴുതി സെക്രട്ടറി സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടില്ല1-1-8
10മുന്‍ കാലയളവ് (Prior period) ഹെഡ്ഢുകളിലെ തുകകളുടെ കൃത്യത ബോധ്യപ്പെട്ടിട്ടില്ല1-1-9
11വാര്‍ഷിക കണക്കുകളിലെ തുകകളും അതാത് രജിസ്റ്ററിലെ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും പൊരുത്തപ്പെടുന്നില്ല1-1-10
12കാലഹരണപ്പെട്ട നിക്ഷേപ തുകകള്‍ ഫോര്‍ഫീറ്റ് ചെയ്തില്ല1-1-11
13വാര്‍ഷിക ധനകാര്യ പത്രികയില്‍ വലിയ തുക ക്രമീകരിക്കാന്‍ അവശേഷിക്കുന്നു1-1-12
14ബജറ്റ്1-2
15സാമ്പത്തിക വിശകലനം1-3
16ഗ്രാന്റ് വിനിയോഗം1-4
17പദ്ധതി അവലോകനം1-5
18ദേശീയ തൊഴിലുറപ്പ് പദ്ധതി1-6
19ക്ഷേമപദ്ധതികള്‍1-7
20ക്യാഷ് ബാലന്‍സ് പരിശോധന1-8
21ആഭ്യന്തര നിയന്ത്രണം1-9
22മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം1-10
23രസീത് ബുക്കുകളുടെ പരിപാലനം - അപാകതകള്‍1-11
24വസ്തുനികുതി കുറവായി നിര്‍‍ണ്ണയിച്ചു1-12
25വസ്തുനികുതി പുനര്‍നിര്‍ണ്ണയം, പരിഷ്ക്കരണം - സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കിയില്ല1-13
26വസ്തുനികുതി പിരിവില്‍ വീഴ്ച; 13.95 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു1-14
27അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വസ്തുനികുതി ഈടാക്കുന്നില്ല1-15
28തൊഴിൽ നികുതി പിരിവ് പൂർണ്ണമല്ല1-16
29റഗുലറൈസേഷന്‍ ഫീസ് ഈടാക്കിയതില്‍ കുറവ്1-17
30ലൈസന്‍സ് ഫീസ് പിരിവ് - അപാകതകള്‍1-18
31വാടക-ബൈലോ തയ്യാറാക്കി സർക്കാർ അംഗീകാരം വാങ്ങിയിട്ടില്ല1-19
32അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ - തുടര്‍നടപടികള്‍ സ്വീകരിച്ചതിന്റെ വിവരങ്ങള്‍ ലഭ്യമല്ല1-20
33UPI പേയ്മെന്റ് അക്കൗണ്ടിലെ തുക തനതു ഫണ്ട് അക്കൗണ്ടിലേക്ക് കൃത്യമായി ട്രാൻസ്ഫർ ക്രെഡിറ്റ്‌ ചെയ്തില്ല1-21
34പമ്പാ നദീതീര സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭിച്ച തുക പൂര്‍ണ്ണമായും ചെലവഴിച്ചില്ല1-22
35ഇ ടെണ്ടര്‍ഫോം വില ലഭ്യമായത് പഞ്ചായത്ത് അക്കൗണ്ടില്‍ ഒടുക്കിയിട്ടില്ല1-23
36ഗ്രാന്റ് വിനിയോഗത്തില്‍ കുറവ് - പഞ്ചായത്തിന് 1 കോടി രൂപ നഷ്ടമാകം1-24
37ടി.‍ഡി.എസ് കുറവ് ചെയ്തില്ല1-25
38ഗ്രാന്റിനത്തില്‍ 218210 രൂപ ഗ്രാമപഞ്ചായത്തിന് നഷ്ടപ്പെട്ടു1-26
39വീട് മെയിന്റനന്‍സ് (ജനറല്‍) -അഡ്വാന്‍സ് കൈപ്പറ്റിയ ഗുണഭോക്താക്കള്‍ പണി പൂര്‍ത്തീകരിച്ചില്ല1-27
40ലൈഫ് പദ്ധതി - തുക കൈപ്പറ്റിയ ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല1-28
41ടെണ്ടര്‍ വ്യതിയാനം കുറവ് ചെയ്യാതെ കരാറുകാരന് ബില്‍ തുക നല്‍കി1-29
42പ്രാദേശിക വിനോദസഞ്ചാര വികസനത്തിന് നടപടി വേണം1-30
43ടാര്‍ ബാരല്‍ വില ഈടാക്കിയിട്ടില്ല1-31
44ദുരിതാശ്വാസനിധി രൂപീകരിച്ചിട്ടില്ല1-32
45അസിസ്റ്റന്റ് എഞ്ചിനീയര്‍ അക്കൗണ്ടില്‍നിന്നും അനധികൃതമായി പണം പിന്‍വലിച്ചു1-33
46റീകോണ്‍ക്രീറ്റിംഗിന് അധിക തുക അനുവദിച്ചു1-34
47പൊളിച്ചെടുത്ത തടിയുടെ വിനിയോഗം ലഭ്യമാക്കിയില്ല1-35
48രേഖകള്‍ പരിശോധനക്ക് ലഭ്യമാക്കിയില്ല1-36
49എം.സി.എഫ്.കെട്ടിടം - ഗുണപരമല്ലാത്ത നിര്‍മ്മാണം1-37
50കാലാവധി കഴിഞ്ഞ ഡെപ്പോസിറ്റ് തുകകള്‍ തനത് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയില്ല1-38
51ഹോംകോയില്‍ നിന്ന് മരുന്ന് പൂര്‍ണ്ണമായി ലഭ്യമാക്കിയില്ല.1-39
52അങ്കണവാടികള്‍ - അവലോകനം1-40
53അസി.എഞ്ചിനീയര്‍ പ്രോജക്ടുകള്‍ നടപ്പാക്കിയില്ല1-41
54ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കൽ - കേരളത്തിലെ മാലിന്യ സംസ്കരണം ഹരിതകർമ്മ സേനയിലൂടെ1-42
ഭാഗം 2
--- No records found ---
ഭാഗം 3
1റീകോണ്‍ക്രീറ്റിംഗിന് അധിക തുക അനുവദിച്ചു3-1
ഭാഗം 4
1സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം
 
4-1
2നിക്ഷേപ പ്രവൃത്തികള്‍
 
4-2
3മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍
 
4-3
4വായ്പ/ വായ്പ തിരിച്ചടവ്
 
4-4
5സ്ഥിര നിക്ഷേപം
 
4-5
6ഓഡിറ്റ് റിക്കവറി
 
4-6
7സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്
 
4-7
8ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളുടെ വിവരം
 
4-8
9ഓഡിറ്റ് പ്രത്യവലോകനം
 
4-9
10തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന റിപ്പോര്‍ട്ടുകള്‍
 
4-10
അനുബന്ധം
1ഓഡിറ്റ് സാക്ഷ്യപത്രം
2ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ഭാഗം -1
പൊതു അവലോകനം
1-1-1   ആസ്തികളുടെ മൂല്യനിര്‍ണയം; ക്രോഡീകരണം സമഗ്രമല്ല

ആസ്തി രജിസ്റ്റര്‍ സമഗ്രമല്ല. ബാലൻസ് ഷീറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന ആസ്തികളുടെ മൂല്യം ആസ്തി രജിസ്റ്ററുമായി പൊരുത്തപ്പെടുന്നില്ല.


 

1-1   ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ്

1. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തെ റസീപ്റ്റ് & പേയ്‍മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍‍ അക്കൗണ്ട് എന്നിവയും 31/03/2024 തീയതി പ്രകാരമുള്ള ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റും ഉള്‍പ്പെടുന്ന ധനകാര്യ പത്രികകളും പ്രസ്തുത ധനകാര്യ പത്രികകള്‍ക്ക് അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറങ്ങളും ഭരണസമിതിയുടെ 24/05/2024 തീയതിയിലെ 1-ാം നം. തീരുമാനം പ്രകാരം അംഗീകരിച്ച് 25/05/2024 തീയതിയില്‍ എയിംസിലൂടെ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രികകളും, അനുബന്ധ ഫോറങ്ങളും ഇവ വെളിപ്പെടുത്തുന്ന സാമ്പത്തിക നിലയും 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 215(4), 2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍, 1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം, 1996-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് ചട്ടങ്ങള്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് ബാധകമായ ഓഡിറ്റ് മാന്വല്‍ അദ്ധ്യായം 4.2.1, 11.3 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരവും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ധനകാര്യ കമ്മീഷന്‍, മറ്റ് ഫണ്ടിങ്ങ് ഏജന്‍സികള്‍ എന്നിവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിച്ചും ഞാന്‍ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപന മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.

2. സി. & എ. ജി. ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള ഓഡിറ്റിംഗ് സ്റ്റാൻഡേർഡുകൾ, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ഓഡിറ്റിന് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനുസരിച്ചാണ് വാര്‍ഷിക ധനകാര്യപത്രികകളിന്മേല്‍ ഞാൻ ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയത്. വാര്‍ഷിക ധനകാര്യപത്രികകള്‍ വസ്തുതാപരമായ തെറ്റുകളിൽ നിന്ന് മുക്തമാണോ എന്ന് ന്യായമായ ഉറപ്പ് ലഭിക്കുന്നതിന് ഞാന്‍ ഓഡിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട് എന്ന് ഈ മാനദണ്ഡങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു. വാര്‍ഷിക ധനകാര്യപത്രികകള്‍ വെളിപ്പെടുത്തുന്ന തുകകളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ പരിശോധന ഓഡിറ്റിൽ ഉള്‍പ്പെടുന്നു. കൂടാതെ പഞ്ചായത്ത് രാജ് സ്ഥാപനം പാലിച്ചിട്ടുള്ള അക്കൗണ്ടിങ്ങ് തത്വങ്ങളും തയ്യാറാക്കപ്പെട്ട സുപ്രധാനമായ എസ്റ്റിമേറ്റുകളും വിലയിരുത്തുന്നതും അക്കൗണ്ടുകളുടെ മൊത്തത്തിലുള്ള അവതരണം വിലയിരുത്തുന്നതും ഓഡിറ്റിൽ ഉൾപ്പെടുന്നു. എന്റെ അഭിപ്രായത്തിന് ന്യായമായ അടിസ്ഥാനം എന്റെ ഓ‍ഡ‍ിറ്റ് റിപ്പോര്‍ട്ട് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

3. എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അക്കൗണ്ടുകളുടെ ഫിനാൻഷ്യൽ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും വിശ്വസനീയമായ വിവരങ്ങളുടെയും സ്ഥാപനം ലഭ്യമാക്കിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അനുബന്ധ റിപ്പോർട്ടിലെ എന്റെ നിരീക്ഷണങ്ങൾക്ക് വിധേയമായി ഞാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു.

വിശേഷണങ്ങളോട് കൂടിയ അഭിപ്രായം

    അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തേയ്ക്കുള്ള വാർഷിക ധനകാര്യപത്രികകള്‍ 31/03/2024-ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെയും 31/03/2024 ലെ സാമ്പത്തിക നിലയുടെയും സത്യസന്ധവും ന്യായവുമായ ചിത്രം നല്‍കുന്നു.

                                                                                                        



ഡെപ്യൂട്ടി ഡയറക്ടര്‍

പത്തനംതിട്ട
10/10/2024

                                                                                                                                    


 

1-1-2   അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല

കേരള പഞ്ചായത്ത്‍രാജ് അക്കൗണ്ടിംഗ് ചട്ടങ്ങള്‍ 2011, ചട്ടം 62-ല്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം അടിസ്ഥാന അനുപാതങ്ങള്‍ (Ratios) സംബന്ധിച്ച പത്രിക വാര്‍ഷിക കണക്കിനൊപ്പം ഉള്‍പ്പെടുത്തിയിട്ടില്ല.


 

1-1-3   കാപ്പിറ്റല്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്- തുക ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല

ഷെഡ്യൂള്‍ ബി-11(b): Capital work in progress- 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പാര്‍ട്ട് പെയ്മെന്റ് നടത്തിയിട്ടുണ്ടെങ്കിലും തുക രേഖപ്പെടുത്തിയിട്ടില്ല.


 

1-1-4   ക്യാഷ് ഫ്ലോ പത്രികയിലെ തുകകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല

ക്യാഷ് ഫ്ലോ പത്രികയിലെ തന്‍ വര്‍ഷത്തെ ആകെ ക്യാഷ് ഫ്ലോയും പത്രികയില്‍ മുന്നിരിപ്പും നീക്കിയിരിപ്പും തമ്മിലുളള വ്യത്യാസമായി ചേര്‍‍ത്തിരിക്കുന്ന തുകയും പൊരുത്തപ്പെടുന്നില്ല.


 

1-1-5   നികുതി/നികുതിയേതര വരുമാനങ്ങളുടെ ഡിമാന്റ് എന്‍ട്രികള്‍ സമയബന്ധിതമായി രേഖപ്പെടുത്തുന്നില്ല

വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് എന്നീ വരുമാനം സംബന്ധിച്ച ഡിമാന്റ് എന്‍ട്രികള്‍ സമയ ബന്ധിതമായി രേഖപ്പെടുത്തിയിട്ടില്ല. അക്രൂവല്‍ അടിസ്ഥാനത്തിലുള്ള വരവിനങ്ങളുടെ ഡിമാന്റ് വര്‍ഷാവസാനം ഒറ്റത്തവണയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


 

1-1-6   വസ്തു നികുതി -സഞ്ചയ പ്രകാരമുള്ള വാര്‍ഷിക സംക്ഷിപ്തം വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല.

വാര്‍ഷിക ധനകാര്യ പത്രിക ഷെഡ്യൂള്‍ I-1, RP-43, B-15, B-9 പ്രകാരമുള്ള വസ്തു നികുതി ഡിമാന്റ്, കളക്ഷന്‍, ബാലന്‍സ്, മുന്‍കൂര്‍ തുകകള്‍ സഞ്ചയ സോഫ്റ്റ്‍വെയര്‍‍ പ്രകാരമുള്ള തുകകളുമായി പൊരുത്തപ്പെടുന്നില്ല.


 

1-1-7   സംയുക്ത പ്രോജക്ടുകളുടെ വിനിയോഗത്തിനായി ലഭിച്ച തുക ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടില്ല

ഷെഡ്യൂള്‍ ബി4 പ്രകാരം സംയുക്ത പ്രോജക്ടുകളുടെ നിര്‍വ്വഹണത്തിനായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിച്ച തുകയില്‍ നീക്കിബാക്കിയായി കാണിച്ചിരിക്കുന്ന 6732804 രൂപ ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടില്ല.


 

1-1-8   ഡെപ്പോസിറ്റ് രജിസ്റ്റര്‍ വാര്‍ഷിക സംക്ഷിപ്തം എഴുതി സെക്രട്ടറി സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടില്ല

ഷെഡ്യൂള്‍ ബി7 പ്രകാരം 507263 രൂപ നീക്കി ബാക്കിയായി കാണിച്ചിരിക്കുന്നു. എന്നാല്‍ പ്രസ്തുത തുകയുടെ കൃത്യത ബോധ്യപ്പെടുന്ന തരത്തില്‍ വാര്‍ഷിക സംക്ഷിപ്തം എഴുതി സെക്രട്ടറി സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടില്ല.


 

1-1-9   മുന്‍ കാലയളവ് (Prior period) ഹെഡ്ഢുകളിലെ തുകകളുടെ കൃത്യത ബോധ്യപ്പെട്ടിട്ടില്ല

ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ അക്കൗണ്ടിലെ ഷെഡ്യൂള്‍ II(19) പ്രകാരം Prior Period Income എന്ന ശീർഷകത്തിലെ ചുവടെ പറയുന്ന ലെഡ്ജറുകളില്‍ ജേണല്‍ വൗച്ചര്‍ മുഖേന വരുമാനം ഇനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്ക് അംഗീകരിക്കപ്പെട്ട വൗച്ചറോ, രേഖപ്പെടുത്തലുകള്‍ക്ക് പിന്‍ബലം നല്‍കുന്ന വര്‍ക്ക് ഷീറ്റുകളോ, ഓഡിറ്റിന് ലഭ്യമാക്കിയിട്ടില്ല. ആയതിനാല്‍ താഴെ ചേര്‍ത്തിരിക്കുന്ന ലെഡ്ജര്‍ പ്രകാരമുളള രേഖപ്പെടുത്തലിന്റെ ക‍‍ൃത്യത ഉറപ്പ് വരുത്തുന്നതിന് സാധിച്ചിട്ടില്ല.

Prior period income

283828

 


 

1-1-10   വാര്‍ഷിക കണക്കുകളിലെ തുകകളും അതാത് രജിസ്റ്ററിലെ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും പൊരുത്തപ്പെടുന്നില്ല

തൊഴില്‍ നികുതി, വാടക എന്നീ വരവിനങ്ങളിലെ വാര്‍ഷിക കണക്കുകളിലെ തുകകളും, അതത് രജിസ്റ്ററിലെ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും പൊരുത്തപ്പെടുന്നില്ല.


 

1-1-11   കാലഹരണപ്പെട്ട നിക്ഷേപ തുകകള്‍ ഫോര്‍ഫീറ്റ് ചെയ്തില്ല

ഷെഡ്യൂള്‍ ബി-7: Deposits Received- കാലഹരണപ്പെട്ട നിക്ഷേപ തുകകള്‍ 'ഫോര്‍ഫീറ്റ്' ചെയ്ത് റവന്യു ഹെഡിലേക്ക് മാറ്റിയിട്ടില്ല.


 

1-1-12   വാര്‍ഷിക ധനകാര്യ പത്രികയില്‍ വലിയ തുക ക്രമീകരിക്കാന്‍ അവശേഷിക്കുന്നു

കെ.എസ്.ഇ.ബി., കെ.ഡബ്ല്യു.എ‍. എന്നീ ഏജന്‍സികളില്‍ വിവിധ പ്രവൃത്തികളുടെ നിര്‍വ്വഹണത്തിനായി ഡെപ്പോസിറ്റ് ചെയ്തിട്ടുളള തുകകളില്‍ ഗണ്യമായ തുക ക്രമീകരിക്കാന്‍ അവശേഷിക്കുന്നതായി വാര്‍ഷിക ധനകാര്യപത്രികയിലെ ഷെഡ്യൂള്‍ ബി-18 സൂചിപ്പിക്കുന്നു. പ്രസ്തുത ഡെപ്പോസിറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ വിനിയോഗ സാക്ഷ്യപത്രം വാങ്ങി ബന്ധപ്പെട്ട അക്കൗണ്ട് ഹെഡ്ഢ് കൃത്യമാക്കേണ്ടതാണ്.


 

1-2   ബജറ്റ്
ബജറ്റ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പാസ്സാക്കിയ തീയതി10.03.2023
ബജറ്റ് ജനറല്‍ കമ്മറ്റി പാസ്സാക്കിയ തീയതി27.03.2023 1(1)-ാം നമ്പര്‍ തീരുമാനം
റിവൈസ്ഡ് ബജറ്റ് അംഗീകരിച്ച തീയതി05.02.2024 1(1) നമ്പര്‍ തീരുമാനം

 

ഇനം                        

പ്രതീക്ഷിച്ചത്യഥാര്‍ത്ഥത്തിലുള്ളത്
ബജറ്റ് പ്രകാരംറസീറ്റ് & പേയ്മെന്റ് പ്രകാരംഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ പ്രകാരം
മുന്നിരിപ്പ്2,818,66620,329,015 
വരവ്266,590,15259,123,579102,500,525
ആകെ269,408,81879,452,594 
ചെലവ്266,678,50059,387,406103,525,800
നീക്കിയിരിപ്പ്2,730,31820,065,188 


 

1-3   സാമ്പത്തിക വിശകലനം
ഇനം

റസിപ്റ്റ് & പെയ്മെന്റ്

പ്രകാരം

ഇന്‍കം &
എക്സ്പെന്‍ഡീച്ചര്‍
പ്രകാരം
മുന്നിരിപ്പ്

20329015

 

ഓഡിറ്റ് വര്‍ഷത്തെ വരവ്

59123579

102500525

ആകെ വരവ്

79452594

 

ഓഡിറ്റ് വര്‍ഷത്തെ ചെലവ്

59387406

103525880

നീക്കിയിരിപ്പ്

20065188

 


 

1-4   ഗ്രാന്റ് വിനിയോഗം

 

ഫണ്ടിനംമുന്നിരിപ്പ്വരവ് (അലോട്ട്മെന്റ് ലഭിച്ചത്)ആകെചെലവ്നീക്കിയിരിപ്പ്/ലാപ്സായ തുക
വികസന ഫണ്ട്-ജനറല്‍

0

21821000

21821000

17282297

 

വികസന ഫണ്ട്-എസ്.സി.പി

0

4292000

4292000

3467249

 

വികസന ഫണ്ട്-ടി.എസ്.പി

0

1074000

1074000

1025431

 

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് (ടൈഡ്)

3342355

2710000

6052355

1718694

4333661

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് (അണ്‍-ടൈഡ്)

328344

3715218

4043562

1853273

2190289

മെയിന്റനന്‍സ് ഗ്രാന്റ്- റോഡ്

0

15276000

15276000

2729996

 

മെയിന്റനന്‍സ് ഗ്രാന്റ്- നോണ്‍-റോഡ്

0

2656600

2656600

1714163

 

സംസ്ഥാനാവിഷ്‍കൃത ഫണ്ട്
സാക്ഷരത

85

0

85

0

85

ശുചിത്വ മിഷന്‍

1438860

680912

2119772

680912

1438860

ബയോഡൈവേഴ്സിറ്റി ഫണ്ട്

1290990

39044

1330034

201600

1128434

ലൈഫ് -സംസ്ഥാനം വിഹിതം

 

180000

4960000

5140000

4434000

706000

എസ്.റ്റി- കോര്‍പ്പസ് ഫണ്ട്

192215

0

192215

0

192215

കേന്ദ്രാവിഷ്‍കൃത ഫണ്ട്
ഐ.സി.ഡി.എസ്.

897067

1186912

2083979

769964

1314015

എം.ജി.എന്‍. ആര്‍.ജി.എസ്

2610

1548667

1551277

1551277

0

ഹെല്‍ത്ത് ഗ്രാന്റ്

382537

847715

1230252

634931

595321

ഹെല്‍ത്ത് ഗ്രാന്റ്- റൂറല്‍

264505

360675

625180

614018

11162

പൈക്ക

3361

0

3361

0

3361

 

ജനറല്‍ പര്‍പ്പസ് ഫണ്ടിനത്തില്‍ 1104500 വീതം 9 ഗഡുക്കളായി 9940500 രൂപ ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ അപാകതകള്‍

അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം, ലൈഫ് ഭവന പദ്ധതി-വായ്പാ തിരിച്ചടവ് എന്നിവയില്‍ വിവിധ ഫണ്ടിനങ്ങളില്‍ നിന്ന് സോഴ്സ് ഡിഡക്ഷന്‍ നടത്തിയ തുക ഗ്രാന്റ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കിയപ്പോള്‍ വരവിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

ഫണ്ട്ഇനം (സോഴ്സ് ഡിഡക്ഷന്‍)വരവിനത്തില്‍
ഉള്‍പ്പെടുത്തേണ്ടിയിരുന്ന
തുക
വികസന ഫണ്ട്-ജനറല്‍ലൈഫ് മിഷന്‍ വായ്പ തിരിച്ചടവ്

1273461

,,അങ്കണവാടി അധിക വേതനം

1226400

വികസന ഫണ്ട്-എസ്.സി.പിലൈഫ് മിഷന്‍ വായ്പ തിരിച്ചടവ്

239296

വികസന ഫണ്ട്-ടി.എസ്.പിലൈഫ് മിഷന്‍ വായ്പ തിരിച്ചടവ്

432442


 

1-5   പദ്ധതി അവലോകനം

2023-24 വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.

അംഗീകാരം ലഭിച്ചത്

(എണ്ണം)

പദ്ധതി അടങ്കല്‍

നടപ്പാക്കിയത്

(എണ്ണം)

പദ്ധതി ചെലവ്

നടപ്പാക്കാത്തവ

(എണ്ണം)

നടപ്പാക്കിയ പ്രോജക്ടുകളുടെ ശതമാനം

219

182911920

119

54193464

100

54.33


വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പദ്ധതി നടത്തിപ്പ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

ആവിഷ്കരിച്ച പ്രോജക്ടുകള്‍

നടപ്പിലാക്കിയ പ്രോജക്ടുകള്‍

അടങ്കല്‍ തുക

ചെലവഴിച്ച തുക

ചെലവ് ശതമാനം

സെക്രട്ടറി

53

32

31955738

8793033

27.52%

അസിസ്റ്റന്റ് സെക്രട്ടറി

8

3

4359746

306250

7.02%

അസിസ്റ്റന്റ് എഞ്ചിനീയര്‍

90

33

42314060

7785851

18.40%

കൃഷി ഓഫീസര്‍

6

2

5288370

1121334

21.20%
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍

16

6

77609900

18663799

24.08%

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍

10

10

5188433

4120584

79.42%
മെഡിക്കല്‍ ഓഫീസര്‍, പി.എച്ച്.സി

10

9

3612073

2684311

74.31%
മെഡിക്കല്‍ ഓഫീസര്‍, ഹോമിയോ

2

2

175000

161626

92.36%
മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം

2

2

425000

402395

94.68%

പ്രഥമദ്ധ്യാപകന്‍, ജി.എല്‍.പി.എസ്

10

8

1096000

766239

69.91%

വെറ്ററിനറി സര്‍ജന്‍

10

10

5547600

5208892

93.89%

ഡയറി ഫാം ഇന്‍സ്ട്രക്ടര്‍

1

1

5100000

4083150

80.06%
ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍

1

1

240000

96000

40%

ആകെ

219

119

182911920

54193464

29.63%



         ഗ്രാമപഞ്ചായത്തില്‍ 2023-24 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഭൂരിഭാഗം നിര്‍വ്വഹണ ഉദ്യോഗസ്ഥരും, ആസൂത്രണം ചെയ്ത പ്രോജക്ടുകളുടെ ചെറിയ ശതമാനം മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്കുള്ള പ്രോജക്ടുകള്‍ ആവിഷ്കരിച്ച അസി.എഞ്ചിനീയര്‍ പദ്ധതി നിര്‍വ്വഹണത്തില്‍ ഏറ്റവും പിന്നിലായി. 90 പ്രോജക്ടുകള്‍ ആവിഷ്കരിച്ചെങ്കിലും 31 പ്രോജക്ടുകള്‍ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് ഓഡിറ്റ് എന്‍ക്വയറി (നം.11/06.09.24) നല്‍കിയെങ്കിലും മറുപടി ലഭ്യമാക്കിയിട്ടില്ല. വിവിധ കോണ്‍ട്രാക്ടര്‍മാര്‍ പ്രോജക്ട് ഏറ്റടുക്കാന്‍ വിസമ്മതം കാണിക്കുന്നുവെന്നാണ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നും വാക്കാല്‍ മറുപടി ലഭ്യമായത്. ഇത്തരത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ പ്രോജക്ട് ഏറ്റടുക്കാന്‍ വിസമ്മതം കാണിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ കാരണം കണ്ടെത്തുകയും പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിലേക്കായി ഭരണസമിതിയുടെ സവിശേഷ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിക്കുന്നു. അസി.എഞ്ചിനീയര്‍ ആവിഷ്കരിച്ച പ്രോജക്ടുകള്‍ നടപ്പാക്കാതിരുന്നത് കാരണം റോഡ്/റോഡിതര മെയിന്റനന്‍സ് ഗ്രാന്റ് ഇനങ്ങളില്‍ ലഭ്യമായ ഫണ്ടിന്റെ 80% തുകയും വിനിയോഗിക്കാന്‍ സാധിച്ചില്ല. ഇതുമൂലം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഗണ്യമായ തുകയുടെ ഷോര്‍ട്ട്ഫാള്‍ പഞ്ചായത്തിനുണ്ടാകുന്നതാണ്.


സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 53 പ്രോജക്ടുകള്‍ ഉണ്ടായിരുന്നെങ്കിലും 21 പ്രോജക്ടുകളിലും ചെലവില്ല. ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ബയോഗ്യാസ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്കായി 86 ലക്ഷം രൂപ ശുചിത്വമിഷന്‍ വിഹിതം വകയിരുത്തി പ്രോജക്ട് ഏറ്റെടുത്തെങ്കിലും നടപ്പിലായില്ല.

അസ്സിസ്റ്റന്റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 8 പ്രോജക്ടുകള്‍ ഉണ്ടായിരുന്നെങ്കിലും 3 പ്രോജക്ടുകളില്‍ മാത്രമാണ് ചെലവുണ്ടായത്. പൊതുവിഭാഗം വികസന ഫണ്ടില്‍ 180000 രൂപയും റ്റി.എസ്.പി ഫണ്ടില്‍ 87000 രൂപയും വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. മഴക്കൊയ്ത്ത് – കിണര്‍ റീ ചാര്‍ജ്ജിംഗ് എന്ന പ്രോജക്ടിന് ബ്ലോക്ക് വിഹിതം 35 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ചെലവില്ല. പഞ്ചായത്ത് ഓഫീസ് അനക്സ് നിര്‍മ്മാണം എന്ന പ്രോജക്ടിനായി 50 ലക്ഷം രുപ തനത് ഫണ്ട് വകിയിരുത്തിയെങ്കിലും തന്‍വര്‍ഷം ചെലവില്ല.
വി.ഇ.ഒ. നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 16 പ്രോജക്ടുകള്‍ ഉണ്ടായിരുന്നെങ്കിലും 6 പ്രോജക്ടുകളില്‍ മാത്രമാണ് ചെലവുണ്ടായത്. സെപ്ടിക് ടാങ്ക് നിര്‍മ്മാണം (വ്യക്തിഗതം) എന്ന പ്രോജക്ടില്‍ സി.എഫ്.സി. (‍ടൈഡ്) ഇനത്തില്‍ 18 ലക്ഷം രുപ വകയിരുത്തിയെങ്കിലും തന്‍ വര്‍ഷം ചെലവില്ല. വീട് മെയിന്റനന്‍സ് പ്രോജക്ടുകളില്‍ തുക പൂര്‍ണ്ണമായും ചെലവഴിച്ചില്ല. ബില്ലുകള്‍ ക്യൂവിലായ സാഹചര്യമുണ്ടായി.
കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായി 6 പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും 2 പ്രോജക്ടുകള്‍ മാത്രമാണ് നടപ്പിലാക്കിയത്. ചെലവ് വന്നിട്ടില്ലാത്ത 4 പ്രോജക്ടുകളില്‍ മൂന്നെണ്ണം തന്‍വര്‍ഷം നടപ്പിലാക്കിയിട്ടുണ്ടായിരുന്നുവെന്നും ബില്ലുകൾ മാർച്ച് മാസത്തിൽ തന്നെ സമർപ്പിച്ചെങ്കിലും ടി ബില്ലുകൾ ക്യൂ ബില്ലായി മാറിയതിനാലാണ് തൻവർഷം ചെലവില്ലാതിരുന്നതെന്നും, അവശേഷിക്കുന്ന ഒരു പ്രോജക്ട് ക്യാന്‍സല്‍ ചെയ്തതാണെന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


 

1-6   ദേശീയ തൊഴിലുറപ്പ് പദ്ധതി

ഓഡിറ്റ് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ വരവ് ചെലവ് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ഇനം

മുന്നിരിപ്പ്

വരവ്

ആകെ

ചെലവ്

നീക്കിയിരിപ്പ്

ഭരണ ചെലവുകള്‍

2610

1548667

1551277

1551277

0

ഗുണഭോക്താകള്‍ക്ക് നേരിട്ട് നല്‍കുന്നത്

0

31436697

31436697

31436697

0

ആകെ

2610

3285364

32987974

32987974

0


 

1-7   ക്ഷേമപദ്ധതികള്‍

 

പെന്‍ഷന്‍ ഇനംചെലവ്        ഗുണഭോക്താക്കളുടെ എണ്ണം
കര്‍ഷക തൊഴിലാളി പെന്‍ഷന്‍

117000

81

മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍

313600

237

വിധവാ പെന്‍ഷന്‍

690500

712

വാര്‍ദ്ധക്യകാല പെന്‍ഷന്‍

3022000

2213

അവിവാഹിതരായ 50 വയസ്സിന്മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍

30400

26




 


 

1-8   ക്യാഷ് ബാലന്‍സ് പരിശോധന

1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 11.09.2024 തീയതിയില്‍ 02:02 pm-ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ 14973 രൂപ (പതിനാലായിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്ന് രൂപ മാത്രം) നീക്കിയിരിപ്പിന്റെ കൃത്യത ബോധ്യപ്പെട്ടു.


 


 

1-9   ആഭ്യന്തര നിയന്ത്രണം

ഗ്രാമപഞ്ചായത്തിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പൊതുവെ തൃപ്തികരമാണ്.

    ഗ്രാമപഞ്ചായത്തിന്റെ ഭരണ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ ആഭ്യന്തര നിയന്ത്രണ സംവിധാനം അത്യന്താപേക്ഷിതമാണ്. വിവിധ മേഖലകളിലുള്ള ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ആഭ്യന്തര നിയന്ത്രണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാകുന്നു. വാര്‍ഡ് തലത്തിലുള്ള അംഗീകൃത ട്രേഡേഴ്സ് ലിസ്റ്റ് നിലവിലില്ലാത്തതിനാല്‍ ലൈസന്‍സില്ലാതെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

എ) നികുതികള്‍, നികുതിയേതര വരുമാനങ്ങള്‍ എന്നിവ ഡിമാന്റ് ചെയ്യുന്നതില്‍ നിയമത്തിലും ചട്ടത്തിലും നിഷ്കര്‍ഷിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്.

ബി) കെട്ടിടനിര്‍മ്മാണം, മാലിന്യസംസ്ക്കരണം, FTEOS ലൈസന്‍സ്, ശുചിത്വം തുടങ്ങി ഗ്രാമപഞ്ചായത്തിനെ ചുമതലയേല്പിച്ച മേഖലകളിലെ നിയമലംഘനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്.

സി) നികുതി പിരിവിന്റെ പുരോഗതി നിരീക്ഷിക്കുന്നതിലും, വിവിധ നിയന്ത്രണ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിലും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

ഡി) പ്രതിമാസ വരവു ചെലവു കണക്ക് അംഗീകരിക്കുമ്പോള്‍ കണക്കുകളുമായി ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും ഫയലുകളും കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടെന്നും കൃത്യമായ ഉത്തരവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് തുക ചെലവഴിക്കുന്നതെന്നും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉറപ്പുവരുത്തേണ്ടതാണ്. വാര്‍ഷിക ധനകാര്യ പത്രിക, ‍ സഞ്ചയ–സാംഖ്യ ഇന്റഗ്രേഷന്‍ നടക്കാത്തതിലെ അപാകതകള്‍ ഒഴിച്ചാല്‍ പ‍ഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളുടെയും, സാമ്പത്തിക നിലയുടെയും യഥാര്‍ത്ഥ ചിത്രം നല്‍കുന്നു. ഡെപ്പോസിറ്റ് രജിസ്റ്റര്‍, അഡ്വാന്‍സ് രജിസ്റ്റര്‍, ബാങ്ക് റിക്കണ്‍സിലിയേഷനുകള്‍, വിവിധ ഫണ്ടുകളുടെ അപ്രോപ്രിയേഷന്‍ കണ്‍ട്രോള്‍ രജിസ്റ്ററുകള്‍ എന്നിവ തയ്യാറാക്കിയത് തൃപ്തികരമാണ്.

ഇ) ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിമാസ വരവു ചെലവു കണക്ക് അംഗീകരിക്കുമ്പോള്‍ പ്രതിമാസ റവന്യു വരവ്-ചെലവ് പരിശോധന നടത്തേണ്ടതും സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

എഫ്) തനത് വരുമാന വര്‍ദ്ധനവിന് ഉതകുന്ന എല്ലാ സ്രോതസ്സുകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ജി) ഇ-ടെണ്ടര്‍ ഫീസിനത്തില്‍ എക്സി.എഞ്ചിനീയറില്‍ നിന്നും ലഭ്യമായ തുക ഗ്രാമപഞ്ചായത്ത് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രഡിറ്റ് ചെയ്യേണ്ടതാണ്.

മോണിറ്ററിംഗ് ഫലപ്രദമാകുന്നില്ല

പദ്ധതി നിര്‍വ്വഹണം കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതില്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകളും സ്റ്റാന്റിംഗ് കമ്മിറ്റികള്‍ തന്നെയും വീഴ്ചവരുത്തിയിട്ടുണ്ട്. വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രോജക്ട് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സാമ്പത്തിക വിനിമയങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നില്ല. പദ്ധതിപ്പണം സമയബന്ധിതമായും കാര്യക്ഷമമായും വിനിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്ഥാപന തലത്തില്‍ ഏര്‍പ്പെടുത്തിയ കണ്‍ട്രോളിംഗ് സംവിധാനം ഫലപ്രദമായില്ല. സെക്രട്ടറി ഉള്‍പ്പെടെയുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുടെ പ്രോജക്ടുകളുടെ മോണിറ്ററിംഗ് റിപ്പോര്‍ട്ട് ഫയലില്‍ സൂക്ഷിച്ചിട്ടില്ല.


അപാകങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്.


 

1-10   മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം
ഓഡിറ്റ്അവസാനം ഓഡിറ്റ് നടത്തിയ തീയ്യതിഓഡിറ്റ് കാലയളവ്

 

റിപ്പോര്‍ട്ട് ലഭിച്ച തീയ്യതി

അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ്30-04-20092004-05 മുതല്‍ 2008-09 വരെ11-06-2009
പെര്‍ഫോമന്‍സ് ഓഡിറ്റ്28-06-202201-01-2022 മുതല്‍ 31-03-2022 വരെ28/12/2022


 

1-11   രസീത് ബുക്കുകളുടെ പരിപാലനം - അപാകതകള്‍

2023-24 സാമ്പത്തിക വർഷം ക്ലാര്‍ക്കുമാര്‍ക്കും, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തില്‍നിന്നും വിതരണം ചെയ്ത രസീത് ബുക്കുകള്‍ പരിശോധിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍ ചുവടെ ചേർക്കുന്നു.

1. സാമ്പത്തിക വര്‍ഷാവസാനം ഉപയോഗിക്കാത്ത രസീതുകള്‍ ക്യാന്‍സല്‍ ചെയ്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ല (ഉദാ: ബുക്ക് നം. 16415, 16410).
2. നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത രസീത് ബുക്കുകള്‍ സാമ്പത്തിക വര്‍ഷാവസാനം തിരികെ വാങ്ങി പഞ്ചായത്തില്‍ സൂക്ഷിക്കുന്നില്ല (ഉദാ: ബുക്ക് നം. 16410, 16415, 16411 ).
3. പിരിവിന് നല്‍കുന്ന രസീതു ബുക്കുകളില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കൗണ്ട് രേഖപ്പെടുത്തുന്നില്ല (ഉദാ: ബുക്ക് നം. 11224, 11225, 16406, 16407).
അപാകതകള്‍ ഭാവിയിൽ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


 

1-12   വസ്തുനികുതി കുറവായി നിര്‍‍ണ്ണയിച്ചു

ഒരേ ഉപയോഗ ക്രമത്തിലുള്ള കെട്ടിടം വിഭജിച്ച് വസ്തുനികുതി നിശ്ചയിച്ചത് മൂലം നികുതി നിര്‍ണ്ണയത്തില്‍ കുറവ് സംഭവിച്ചു.

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 203(9) വകുപ്പ് പ്രകാരം ഒരു കെട്ടിടത്തിന്റെ കാര്യത്തില്‍ (2)-ാം ഉപവകുപ്പില്‍ പരാമര്‍ശിക്കുന്ന രണ്ടോ അതിലധികമോ ഉപയോഗങ്ങളോ അതിന്റെ ഉപവിഭാഗങ്ങളോ ഒരേ സമയം ബാധകമാകുന്ന പക്ഷം പ്രസ്തുത കെട്ടിടത്തിന്റെ അതത് ഭാഗത്തിന് ബാധകമായ രീതിയില്‍ വസ്തുനികുതി വെവ്വേറെ കണക്കാക്കി ആ കെട്ടിടത്തിന്റെ മൊത്തം വാര്‍ഷിക വസ്തുനികുതി തിട്ടപ്പെടുത്തേണ്ടതാണെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ 500 ച.മീറ്ററിനു മുകളില്‍ തറവിസ്തീര്‍ണ്ണമുള്ള, ചുവടെ ചേര്‍ക്കുന്ന വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ കാര്യത്തില്‍, അതിന് ബാധകമായ നിരക്കിനു പകരം (ബാധകമായ നിരക്ക് ചതുരശ്ര മീറ്ററിന് 90 രൂപയാണ്) ചെറിയ കെട്ടിട ഭാഗങ്ങളായി വിഭജിച്ച് നികുതി നിര്‍ണ്ണയിച്ചതായി കണ്ടു. വിശദാംശം ചുവടെ ചേര്‍ക്കുന്നു.

കെട്ടിട ഉടമയുടെ പേരും വിലാസവുംകെട്ടിട നമ്പര്‍കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണംഈടാക്കിയ അടിസ്ഥാന വസ്തു നികുതിഈടാക്കേണ്ട അടിസ്ഥാന
വസ്തുനികുതി

ഹരികൃഷ്ണന്‍.ആര്‍

കുരിയംമ്പാലക്കല്‍

വെച്ചുച്ചിറ

13/268A(C) 268B (C)

268C (R)

268D(R)
268 E(C)

640.20m2 (Commercial)

(62.78m2+300.48m2+276.94m2) & 95.74 m2 (Residential)

(62.78x80)+(300.48x80)+
(276.94x80)= 51215
(62.78x90)+(300.48x90)+
(276.94x90)= 57618

    മുകളില്‍ പറഞ്ഞത് പ്രകാരം കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 735.94m2 ആണ്. ഇതില്‍ 640.20m2 കെട്ടിട ഭാഗം കൊമേഴ്സ്യലും 95.74m2 കെട്ടിട ഭാഗം റസിഡന്‍ഷ്യലും ആണ്. ഇതില്‍ കൊമേഴ്സ്യല്‍ ഭാഗത്തിന്റെ വസ്തുനികുതി നിര്‍ണ്ണയിച്ചതിലാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഇപ്രകാരം തെറ്റായ നികുതി നിര്‍ണ്ണയം മൂലം 6403 രൂപയുടെ കുറവാണ് വാര്‍ഷിക വസ്തുനികുതിയിലുണ്ടായിട്ടുള്ളത്. പ്രസ്തുത അപാകതക്ക് വിശദീകരണം ലഭ്യമാക്കണമെന്ന് കാണിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 19/09-09-2024) ലഭ്യമാക്കിയ മറുപടിയില്‍ വസ്തുനികുതി പുനര്‍നിര്‍ണ്ണയിച്ച് ഫാറം 9-ല്‍ ഡിമാന്റ് നോട്ടീസ് നല്‍കിയതായി അറിയിക്കുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ഡിമാന്റ് നോട്ടീസ് നല്‍കിയത് പ്രകാരം വസ്തുനികുതി കുടിശ്ശിക സഹിതം ഈടാക്കി വിവരം അറിയിക്കേണ്ടതാണ്.


 

1-13   വസ്തുനികുതി പുനര്‍നിര്‍ണ്ണയം, പരിഷ്ക്കരണം - സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കിയില്ല

    വസ്തുനികുതി നിര്‍ണ്ണയത്തിനു ശേഷം കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണത്തിലും ഉപയോഗക്രമത്തിലും മാറ്റം വരുത്തുന്ന സംഗതിയില്‍ നികുതി നിര്‍ണ്ണയ അധികാരി സ്വീകരിക്കേണ്ട നടപടിക്രമം സംബന്ധിച്ച് 2011ലെ കേരള പഞ്ചായത്ത് രാജ്(വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ച്ചാര്‍ജ്ജും) ചട്ടങ്ങളിലെ ചട്ടം 17ല്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ, വസ്തുനികുതി നിര്‍ണ്ണയിച്ച കെട്ടിടങ്ങളോടുചേര്‍ന്ന് അനധികൃതമായി കൂടുതല്‍ മുറികള്‍ കൂട്ടിച്ചേര്‍ക്കുന്നതു മൂലവും ഉപയോഗക്രമത്തില്‍ മാറ്റം വരുത്തുന്നതുവഴിയും ഉണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കുന്നതിനായി ഒരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജി.ഒ.(എം.എസ്.)നം.77/2023/തസ്വഭവ തീയതി 22.03.2023 പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

        പ്രസ്തുത പരിശോധനാ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി, യോഗ്യതയുള്ളവരെ തെരഞ്ഞടുത്ത്, ഫീല്‍ഡ് പരിശോധന നടത്തി, വിവരം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികളുടെ പുരോഗതി വിവരവും, നിലവില്‍ എത്ര വാര്‍ഡുകളില്‍ വിവര ശേഖരണവും നികുതി പുനര്‍നിര്‍ണ്ണയവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരവും ലഭ്യമാക്കണമെന്ന് കാണിച്ച് ഓഡിറ്റ് എന്‍ക്വയറി നല്‍കിയിരുന്നു (നം.8/05-09-2024). വേതനം കുറവായതിനാല്‍ ഫീല്‍ഡ് പരിശോധനക്ക് യോഗ്യതയുള്ളവര്‍ തയ്യാറുകുന്നില്ലെന്നും, ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധനയോ അനുബന്ധമായ പ്രവര്‍ത്തനങ്ങളോ നടന്നിട്ടില്ലെന്നുമാണ് അധികൃതര്‍ ലഭ്യമാക്കിയ മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. ഇപ്രകാരം പരിശോധന നടക്കാത്ത സാഹചര്യത്തില്‍ നിലവിലുള്ള വീടുകളോട് അനുബന്ധമായി പുതിയതായി ഉണ്ടായ നിര്‍മ്മാണങ്ങള്‍ കണ്ടുപിടിക്കുന്നതിനോ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തുന്നതിനോ സാധിച്ചിട്ടില്ലെന്നാണ്. ഇത് മൂലം ഗ്രാമപഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാന നഷ്ടം ഓരോ വര്‍ഷവും ഉണ്ടാകുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ച് വസ്തുനികുതി ഇനത്തിലുള്ള ഗ്രാമപഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.


 

1-14   വസ്തുനികുതി പിരിവില്‍ വീഴ്ച; 13.95 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു

    2023-24 സാമ്പത്തിക വര്‍ഷത്തെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക ധനകാര്യ പത്രിക പ്രകാരം വസ്തുനികുതി ഇനത്തില്‍ 1395011 രൂപ പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു. ഗണ്യമായ തുക നികുതി കുടിശിക വരുത്തിയവരില്‍ ഏതാനും പേരുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം

 

 

പേരും വിലാസവും

വിനിയോഗ ഗണം            കെട്ടിട നമ്പര്‍അടവാക്കാനുള്ള വാര്‍ഷിക വസ്തുനികുതികാലയളവ്
1

ജനറല്‍ മാനേജര്‍

ബി.എസ്.എന്‍.എല്‍

 

മൊബൈല്‍ ടവര്‍3/249130802018-19 ഒന്നാം അര്‍ദ്ധവര്‍ഷം മുതല്‍
2

ജനറല്‍ മാനേജര്‍

റിലയന്‍സ് ടവര്‍

 

മൊബൈല്‍ ടവര്‍4/463280902013-14 ഒന്നാം അര്‍ദ്ധവര്‍ഷം മുതല്‍
3

ജനറല്‍ മാനേജര്‍

റിലയന്‍സ് ജിയോ ഇന്‍ഫോകോം

 

മൊബൈല്‍ ടവര്‍11/566167742020-21 ഒന്നാം അര്‍ദ്ധവര്‍ഷം മുതല്‍
4

സെക്രട്ടറി

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

ഓഫീസ് കെട്ടിടം10/65249532023-24 ഒന്നാം അര്‍ദ്ധവര്‍ഷം മുതല്‍
5

സെക്രട്ടറി

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

ഓഫീസ് കെട്ടിടം10/652 a250772023-24 ഒന്നാം അര്‍ദ്ധവര്‍ഷം മുതല്‍
6

സെക്രട്ടറി

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

അസംബ്ലി കെട്ടിടം10/652 b238552023-24 ഒന്നാം അര്‍ദ്ധവര്‍ഷം മുതല്‍
7

സെക്രട്ടറി

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

ലോഡ്ജ്10/652 c200212023-24 ഒന്നാം അര്‍ദ്ധവര്‍ഷം മുതല്‍
8

റോസമ്മ

കിഴങ്ങുംകാലായില്‍

വെച്ചൂച്ചിറ

പാര്‍പ്പിടാവശ്യം11/62754162022-23 ഒന്നാം അര്‍ദ്ധവര്‍ഷം മുതല്‍
9

ജോമോന്‍ മാത്യു

കടന്തോട്

മണ്ണടിശ്ശാല

പാര്‍പ്പിടാവശ്യം12/70180682023-24 ഒന്നാം അര്‍ദ്ധവര്‍ഷം മുതല്‍

 

         മുകളില്‍ പറഞ്ഞത് പ്രകാരമുള്ള വ്യക്തികളില്‍ നിന്നും വസ്തുനികുതി കുടിശ്ശിക ഈടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ ഓഡിറ്റിന് ലഭ്യമാക്കണമെന്ന് കാണിച്ച് ഓഡിറ്റ് എന്‍ക്വയറി (നം.9/06-09-2024) നല്‍കിയിരുന്നു. ലഭ്യമാക്കിയ മറുപടി പ്രകാരം ക്രമ നം.2,3 എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളില്‍ നിന്നും വസ്തുനികുതി ഈടാക്കുന്നതിനായി റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ചതായും റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായി ടി വിഷയത്തില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതായും അറിയിച്ചിട്ടുണ്ട്.

 

        സാംഖ്യ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 2023-24-ലെ വസ്തുനികുതി ഡിമാന്റ് 5768216 രൂപയും, കളക്ഷന്‍ 4373205 രൂപയും, ബാലന്‍സ് 1395011 രൂപയുമാണ് (പിരിവ് ശതമാനം 76%). നികുതി പിരിവ് 90 ശതമാനത്തില്‍ കുറഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന് അനുവദിക്കുന്ന പൊതുവിഭാഗം വികസന ഫണ്ടില്‍നിന്നും 1% തുക സര്‍ക്കാര്‍ കുറവ് വരുത്തും (ജി.ഒ.(കൈ.)നം.179/2022/ധന, തീ. 18/10/2022). ആയതിനാല്‍ തനത് വരുമാനം 100 ശതമാനം പിരിച്ചെടുത്ത് ഫണ്ട് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ഭരണസമിതിയുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടാകണം.


 

1-15   അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വസ്തുനികുതി ഈടാക്കുന്നില്ല

            2023-ലെ കേരള ധനകാര്യ (2-ാം നമ്പർ) ആക്ട് തീയതി 27.03.2023 പ്രകാരം 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഭേദഗതിയുടെ ഭാഗമായി ഹയർ സെക്കന്ററി തലം വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വസ്തുനികുതിയിൽ ഉണ്ടായിരുന്ന ഇളവ് സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് മാത്രമാക്കിയിട്ടുണ്ട്. കൂടാതെ വകുപ്പ് 207(ബി)(എ) ഒഴിവാക്കുകയും ചെയ്തു. ഇത് പ്രകാരം സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകൾക്ക് 2023 ഏപ്രിൽ 1 മുതൽ വസ്തു നികുതി ബാധകമായിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് പരിധിയിലുളള ചുവടെ ചേര്‍ക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകളുടെ വസ്തുനികുതി ഈടാക്കിയില്ല.

ക്രമ നം

സ്ഥാപനത്തിന്റെ പേര്

കെട്ടിട നമ്പര്‍

ഡിമാന്റ് ചെയ്ത വസ്തുനികുതി

ഈടാക്കാനുള്ള കാലയളവ്

1

ലിറ്റില്‍ ഫ്ലവര്‍ പബ്ലിക് സ്ക്കൂള്‍, കൊല്ലമുള

7/55

12096

2013-14 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍

2

ലിറ്റില്‍ ഫ്ലവര്‍ പബ്ലിക് സ്ക്കൂള്‍, കൊല്ലമുള

7/536

5476

2013-14 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍

3

ലിറ്റില്‍ ഏഞ്ചല്‍ പബ്ലിക് സ്ക്കൂള്‍, വെച്ചൂച്ചിറ (വാര്‍ഡ് 2)

 

 

 

    
വെച്ചൂച്ചിറ, ലിറ്റില്‍ ഏഞ്ചല്‍ പബ്ലിക് സ്കൂളിന്റെ വസ്തുനികുതി ഗ്രാമപഞ്ചായത്ത് ഡിമാന്റ് ചെയ്യുകപോലും ചെയ്തിട്ടില്ല. അപാകത ചൂണ്ടിക്കാട്ടി ഓഡിറ്റ് എന്‍ക്വയറി (നം.10/06-09-2024) നല്‍കിയെങ്കിലും മറുപടി ലഭ്യമാക്കിയില്ല. പ്രസ്തുത വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ച് ഓഡിറ്റിന് മറുപടി ലഭ്യമാക്കേണ്ടതാണ്.


 

1-16   തൊഴിൽ നികുതി പിരിവ് പൂർണ്ണമല്ല

ഓഡിറ്റ് വര്‍ഷം, പഞ്ചായത്തില്‍ തൊഴില്‍ നികുതി ഒടുക്കുന്നതിന് ബാധ്യസ്ഥരായ എല്ലാ സ്ഥാപനങ്ങളെയും, വ്യക്തികളെയും തൊഴില്‍ നികുതി പിരിവിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 204-ാം വകുപ്പ്, 1996-ലെ തൊഴില്‍ നികുതി ചട്ടങ്ങളിലെ ചട്ടം 3, 4 എന്നിവ പ്രകാരം ഓരോ അര്‍ദ്ധ വര്‍ഷത്തിലും 60 ദിവസത്തില്‍ കുറയാത്ത കാലം ഒരു പഞ്ചായത്ത് പ്രദേശത്ത് ഇടപാടുകള്‍ നടത്തുന്ന ഏതൊരു സ്ഥാപനം, ബിസിനസ്സ്, തൊഴില്‍, കല, ജോലി, ഉദ്യോഗം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാളില്‍ നിന്നും തൊഴില്‍നികുതി ഈടാക്കാവുന്നതാണ്. ഓഡിറ്റ് നടത്തിയ പരിശോധനയില്‍ തൊഴില്‍ നികുതി പിരിവില്‍നിന്നും ഒഴിവായിപ്പോയതായി കണ്ട സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും വിവരം ചുവടെ ചേര്‍ക്കുന്നു.

1. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകൾ, അക്ഷയ കേന്ദ്രങ്ങൾ, ആധാരമെഴുത്താഫീസ് എന്നിവയിൽ നിന്ന് സ്ഥാപന തൊഴില്‍ നികുതിയോ, ജീവനക്കാരുടെ തൊഴില്‍നികുതിയോ ഡിമാന്റ് ചെയ്ത് ഈടാക്കിയിട്ടില്ല.

2. ചുവടെ ചേർക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കിയിട്ടുള്ളതായി കാണുന്നില്ല.

ക്രമ നം.

സ്ഥാപനം

2023-24

1

ലിറ്റിൽ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, വെച്ചൂച്ചിറ

1st & 2nd half

2

കള്ള് ഷോപ്പ്, ചാത്തൻതറ

2nd half

3

കേരള സ്റ്റേറ്റ് കോ ഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്, വെച്ചൂച്ചിറ

2nd half

4

സി.എം.എസ്.എൽ.പി. സ്കൂൾ, എണ്ണൂറാംവയൽ

1st half

5

കേരള ബാങ്ക്, വെച്ചൂച്ചിറ

1st half

6

മാവേലി സ്റ്റോർ, വെച്ചൂച്ചിറ

1st half

7

ബി.എസ്.എൻ.എൽ ഓഫീസ്, വെച്ചൂച്ചിറ

1st half

3. ചുവടെ ചേർക്കുന്ന മരാമത്ത് കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഡിമാന്റ് ചെയ്ത് ഈടാക്കിയിയിട്ടുള്ളതായി കാണുന്നില്ല.

ക്രമ നം.

കരാറുകാരന്റെ പേരും മേൽവിലാസവും

1

റെസൺ പി. റെജി, പുളിക്കുന്നേൽ, വെച്ചൂചിറ

2

സന്തു പി. എസ്, പുളിക്കുന്നേൽ, വെച്ചൂചിറ

3

രഞ്ജി ജോസഫ്, മണിമലേത്ത്, വെച്ചൂച്ചിറ

4

ജോസഫ് ഫിലിപ്പ്, പുളിക്കൽ ഹൗസ്, വെച്ചൂച്ചിറ

5

അൻസാദ് പി.എ., പൂഴിക്കാലായിൽ, ചാത്തൻതറ

6

സാബു ഫ്രാൻസിസ്, മണിയങ്ങാട്ട്, വെച്ചൂച്ചിറ

7

പുരുഷോത്തമൻ നായർ, മാവുങ്കൽ, വെച്ചൂച്ചിറ

8

തോമസ് ജോസഫ്, മണിമലേത്ത്, വെച്ചൂച്ചിറ

9

പി. എ. ഫിലിപ്പ്, പുളിക്കൽ ഹൗസ്, വെച്ചൂച്ചിറ

10

റോണി ജോസഫ്, മണിമലേത്ത്, വെച്ചൂച്ചിറ

    മേല്‍ വിഷയത്തില്‍ വിശദീകരണം ആരാഞ്ഞുകൊണ്ട് നൽകിയ ഓഡിറ്റ് എൻക്വയറിയ്ക്ക് (നം.21/09.09.2024) മറുപടിയായി, ടി സ്ഥാപനങ്ങൾക്ക് 22.04.2024-ല്‍ കത്ത് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. തൊഴില്‍ നികുതി ഈടാക്കി ഓഡിറ്റിൽ വിവരം അറിയിക്കേണ്ടതാണ്. ഈ വിഷയത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.


 

1-17   റഗുലറൈസേഷന്‍ ഫീസ് ഈടാക്കിയതില്‍ കുറവ്

    കെട്ടിടത്തിന്റെ അധികമായി നിര്‍മ്മിച്ച ഭാഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറി റഗുലറൈസ് ചെയ്ത് നല്‍കിയപ്പോള്‍ കൃത്യമായ നിരക്കില്‍ ഫീസ് ഈടാക്കിയില്ല.

1) അബ്രഹാം, മണിമലേത്ത് അറക്കല്‍, വെച്ചൂച്ചിറ എന്നയാളുടെ നിലവിലുണ്ടായിരുന്ന കെട്ടിടത്തിന് നമ്പരിട്ടതിന് ശേഷം (കെട്ടിട നം.13/343) കൂട്ടിച്ചേര്‍ത്ത 116.23m2 റസിഡന്‍ഷ്യല്‍ കെട്ടിടം റഗുലറൈസ് ചെയ്ത് നല്‍കുന്നതിനായി ഫോറം 9B-യില്‍ അപേക്ഷ നല്‍കി. കെട്ടിടത്തിന്റെ നമ്പരിംഗിനായി ഹാജരാക്കിയ കംപ്ലീഷന്‍ പ്രകാരം നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഏരിയ 116.23m2, പുതിയതായി പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ ഏരിയ 153.16m2 ഉള്‍പ്പെടെ ആകെ ഏരിയ 269.39m2 ആണ്. ഇത് പ്രകാരം 116.23m2 കെട്ടിടം അധികമായി പൂര്‍ത്തീകരിച്ചു. 11623 രൂപ ഈടാക്കി അധികമായി പൂര്‍ത്തീകരിച്ച കെട്ടിടഭാഗം റഗുലറൈസ് ചെയ്ത് കെട്ടിടം നമ്പരിട്ട് ഒക്കുപ്പന്‍സി നല്‍കി. എന്നാല്‍ അധികമായി നിര്‍മ്മിച്ച 116.23m2 കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന് ഈടാക്കേണ്ട റഗുലറൈസേഷന്‍ ഫീസ് 2x116.23x100=23246 രൂപയാണ് (പെര്‍മിറ്റ് ഫീസ് ഈടാക്കേണ്ട സ്ലാബ് 151-300m2 പ്രകാരമുള്ള 100 രൂപയാണ്). ഇത് പ്രകാരം 11623 രൂപ കുറവാണ് ഈടാക്കിയത്.


2) ബാലുമോന്‍, രതീഷ് ഭവന്‍, വെച്ചൂച്ചിറ എന്നയാളുടെ നിലവിലുണ്ടായിരുന്ന കെട്ടിടത്തിന് നമ്പരിട്ടതിന് ശേഷം (കെട്ടിട നം.14/457) കൂട്ടിച്ചേര്‍ത്ത 96.08m2 ‍ കെട്ടിടം (റസിഡന്‍ഷ്യല്‍ ഭാഗം - 30.84m2, കൊമേഴ്സ്യല്‍ കെട്ടിടം - 65.24m2) റഗുലറൈസ് ചെയ്ത് നല്‍കുന്നതിനായി ഫോറം 9B-യില്‍ അപേക്ഷ നല്‍കി. കെട്ടിടത്തിന്റെ നമ്പരിംഗിനായി ഹാജരാക്കിയ കംപ്ലീഷന്‍ പ്രകാരം നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഏരിയ 121.90m2, പുതിയതായി പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ ഏരിയ 96.08m2 ഉള്‍പ്പെടെ ആകെ ഏരിയ 217.98m2 ആണ്. ഇത് പ്രകാരം 96.08m2 കെട്ടിടം അധികമായി പൂര്‍ത്തീകരിച്ചു. 12218 രൂപ ഈടാക്കി അധികമായി പൂര്‍ത്തീകരിച്ച കെട്ടിടഭാഗം റഗുലറൈസ് ചെയ്ത് കെട്ടിടം നമ്പരിട്ട് ഒക്കുപ്പന്‍സി നല്‍കി. എന്നാല്‍ അധികമായി നിര്‍മ്മിച്ച 96.08m2 കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന് ഈടാക്കേണ്ട റഗുലറൈസേഷന്‍ ഫീസ് 2x30.84x100 + 2x65.24x150 = 6168 + 19572 = 25740 രൂപയാണ് (പെര്‍മിറ്റ് ഫീസ് ഈടാക്കേണ്ട സ്ലാബ് 151-300m2 പ്രകാരം റസിഡന്‍ഷ്യല്‍ ഭാഗത്തിന് 100 രൂപയും കൊമേഴ്സ്യല്‍ ഭാഗത്തിന് 150 രൂപയുമാണ്). ഇത് പ്രകാരം 13522 രൂപ കുറവാണ് ഈടാക്കിയത്.

3) സതികുമാരി, അനീഷ് ഭവന്‍, വെച്ചൂച്ചിറ എന്നയാളുടെ നിലവിലുണ്ടായിരുന്ന കെട്ടിടത്തിന് നമ്പരിട്ടതിന് ശേഷം (കെട്ടിട നം.1/85) കൂട്ടിച്ചേര്‍ത്ത 164.80m2 ‍ കെട്ടിടം (റസിഡന്‍ഷ്യല്‍ കെട്ടിടം) റഗുലറൈസ് ചെയ്ത് നല്‍കുന്നതിനായി ഫോറം 9B-യില്‍ അപേക്ഷ നല്‍കി. കെട്ടിടത്തിന്റെ നമ്പരിംഗിനായി ഹാജരാക്കിയ കംപ്ലീഷന്‍ പ്രകാരം നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഏരിയ 90m2, പുതിയതായി പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ ഏരിയ 74.80m2 ഉള്‍പ്പെടെ ആകെ ഏരിയ 164.80m2 ആണ്. ഇത് പ്രകാരം 74.80m2 കെട്ടിടം അധികമായി പൂര്‍ത്തീകരിച്ചു. 7480 രൂപ ഈടാക്കി അധികമായി പൂര്‍ത്തീകരിച്ച കെട്ടിടഭാഗം റഗുലറൈസ് ചെയ്ത് കെട്ടിടം നമ്പരിട്ട് ഒക്കുപ്പന്‍സി നല്‍കി. എന്നാല്‍ അധികമായി നിര്‍മ്മിച്ച 74.80m2 കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന് ഈടാക്കേണ്ട റഗുലറൈസേഷന്‍ ഫീസ് 2x74.80x100 = 14960 രൂപയാണ് (പെര്‍മിറ്റ് ഫീസ് ഈടാക്കേണ്ട സ്ലാബ് 151-300m2 പ്രകാരം റസിഡന്‍ഷ്യല്‍ ഭാഗത്തിന് 100 രൂപയാണ് ). ഇത് പ്രകാരം 7480 രൂപ കുറവാണ് ഈടാക്കിയത്.

    മുകളില്‍ ചൂണ്ടിക്കാട്ടിയ അപാകതക്ക് വിശദീകരണം ലഭ്യമാക്കണമെന്നും കുറവ് വന്ന തുക അപേക്ഷകരില്‍നിന്നും ഈടാക്കണമെന്നും കാണിച്ച് ഓഡിറ്റ് എന്‍ക്വയറി (നം.18/09-09-2024) നല്‍കിയെങ്കിലും മറുപടി ലഭ്യമാക്കിയില്ല. പ്രസ്തുത വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ച് ഓഡിറ്റിന് മറുപടി ലഭ്യമാക്കേണ്ടതാണ്.


 

1-18   ലൈസന്‍സ് ഫീസ് പിരിവ് - അപാകതകള്‍

കേരളാ പഞ്ചായത്ത്‍രാജ് ആക്ട് സെക്ഷന്‍ 232(1) പ്രകാരം, വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന ലൈസന്‍സില്ലാതെയും, ലൈസന്‍സിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായും പഞ്ചായത്തിലെ യാതൊരു സ്ഥലവും ഉപയോഗിക്കാന്‍ പാടില്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023-24 വര്‍ഷത്തെ ലൈസന്‍സ് പിരിവുമായി ബന്ധപ്പെട്ട അപേക്ഷകളും രജിസ്റ്ററുകളും പരിശോധിച്ചതില്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു.

(1) ലൈസൻസ് ഫീസ് കുറവായി ഈടാക്കി

2023-24 മുതൽ 2027-28 വരെയുള്ള കാലയളവിലേയ്ക്ക് ക്യുമിലേറ്റിവ് ലൈസൻസ് നേടാൻ മണിമലേത്ത് ക്രഷർ മെറ്റൽ യൂണിറ്റ്, എന്ന സ്ഥാപനം ഹാജരാക്കിയ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 10.11.23 തീയതിയിലെ ICO/PTA/CR/63R1/2023 നമ്പർ അനുമതിപത്ര പ്രകാരം സ്ഥാപനത്തിന്റെ മൂലധന നിക്ഷേപം 1.25 കോടി രൂപയാണ്. സ്ഥാപനത്തെ സ്മോൾ സ്കെയിൽ വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രതിവർഷം 5000 രൂപ നിരക്കിൽ 5 വർഷത്തേക്ക് 25000 രൂപയാണ് ലൈസൻസ് ഫീസായി ഈടാക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിവർഷം 4000 രൂപ നിരക്കിൽ 5 വർഷത്തേക്ക് 20000 രൂപയാണ് ലൈസൻസ് ഫീസായി (രസീത് നം.1230400591/27.11.23) ഈടാക്കിയത്. ലൈസൻസ് ഫീസിനത്തിൽ 5000 രൂപ കുറവായി ഈടാക്കിയതിന് വിശദീകരണം ആരാഞ്ഞുകൊണ്ട് നൽകിയ ഓഡിറ്റ് എൻക്വയറിയ്ക്ക് (നം.6/05.09.2024) മറുപടിയായി, ടി സ്ഥാപനത്തിന് 05.09.2024-ല്‍ കത്ത് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ലൈസന്‍സ് ഫീസിനത്തില്‍ ഈടാക്കാന്‍ അവശേഷിക്കുന്ന തുക ഈടാക്കി വിവരം അറിയിക്കേണ്ടതാണ്.

(2) സഞ്ചയ സോഫ്റ്റ്‍വെയർ പ്രകാരമുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ലൈസന്‍സ് എടുക്കുന്നില്ല

സഞ്ചയ സോഫ്റ്റ്‍വെയർ പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ വാണിജ്യ-വ്യവസായ ഉപയോഗ ക്രമത്തിലുള്ള 1018 കെട്ടിടങ്ങള്‍ നിലവിലുണ്ട്. എന്നാൽ ലൈസന്‍സ് രജിസ്റ്റര്‍ പരിശോധിച്ചതിൽ തന്‍വര്‍ഷം‍ 194 സ്ഥാപനങ്ങളിൽ നിന്ന് മാത്രമാണ് പഞ്ചായത്ത് ലൈസൻസ് ഫീസ് ഈടാക്കിയിട്ടുള്ളതെന്ന് കണ്ടു. ലൈസന്‍സ് അനുവദിച്ച കെട്ടിടങ്ങളുടെ കണക്കും സഞ്ചയ സോഫ്റ്റ്‍വെയറിലെ വാണി‍‍ജ്യ/വ്യാപാര/വ്യവസായ സ്ഥാപനങ്ങളുടെ കണക്കും വലിയ അന്തരമാണുളളത്. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 232 അനുസരിച്ചുളള FTEOS ലൈസന്‍സ് ഫീസുകള്‍ അത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി പൂര്‍ണ്ണമായും ഈടാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ലൈസന്‍സിന്റെ പരിധിയില്‍നിന്നും സ്ഥാപനങ്ങള്‍ ഒഴിവായിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി വാര്‍ഡ് അടിസ്ഥാനത്തില്‍ ട്രെഡേഴ്സ് ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്.

(3) ലൈസൻസ് അപേക്ഷകളിൽ മൂലധന നിക്ഷേപം കൃത്യമായി രേഖപ്പെടുത്തുന്നില്ല

ലൈസൻസ് അപേക്ഷകളിൽ മൂലധന നിക്ഷേപം കൃത്യമായി രേഖപ്പെടുത്താത്തതിനാൽ സ്ഥാപനങ്ങളിൽനിന്ന് ഈടാക്കിയ ലൈസൻസ് ഫീസിന്റെ കൃത്യത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

(4) ട്രേഡേഴ്സ് ലിസ്റ്റ് കാലികമാക്കിയിട്ടില്ല

ട്രെ‍ഡേഴ്സ് ലിസ്റ്റ് കാലികമാക്കാത്തതിനാൽ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും ലൈസൻസ് എടുത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ലൈസൻസ് അപേക്ഷകളിൽ മൂലധന നിക്ഷേപം കൃത്യമായി രേഖപ്പെടുത്തുന്നതിനും, ട്രെഡേഴ്സ് ലിസ്റ്റ് കാലികമാക്കി എല്ലാ സ്ഥാപനങ്ങളെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനും നടപടി സ്വീകരിക്കേണ്ടതാണ്.


 

1-19   വാടക-ബൈലോ തയ്യാറാക്കി സർക്കാർ അംഗീകാരം വാങ്ങിയിട്ടില്ല

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 256 വകുപ്പ്, 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലോകൾ ഉണ്ടാക്കാനുള്ള നടപടി ക്രമം) ചട്ടങ്ങളിലെ ചട്ടം 3(5,6,7) എന്നിവ പ്രകാരം പഞ്ചായത്തുകൾ വാടക പിരിവിന് ബൈലോ തയ്യാറാക്കി സർക്കാരിൽ നിന്നും അംഗീകാരം നേടേണ്ടതാണ്. എന്നാൽ പഞ്ചായത്ത് ഇത്തരത്തിൽ ഒരു ബൈലോ തയ്യാറാക്കി അംഗീകാരം വാങ്ങിയിട്ടില്ല. ബൈലോ തയ്യാറാക്കി സർക്കാരിന്റെ അംഗീകാരം വാങ്ങുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ത്വരിതപ്പെടുത്തേണ്ടതാണ്. ഈ വിഷയത്തിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നു.


 

1-20   അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ - തുടര്‍നടപടികള്‍ സ്വീകരിച്ചതിന്റെ വിവരങ്ങള്‍ ലഭ്യമല്ല

    1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 235ഡബ്ലിയു പ്രകാരം നിയമവിരുദ്ധമായി ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തീകരിച്ചതോ ആയ കെട്ടിടം പൊളിച്ചു കളയുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതിന് സെക്രട്ടറിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. സെക്ഷൻ 235എഎ(1) പ്രകാരം നിയമാനുസൃതമല്ലാത്ത കെട്ടിടം നിർമ്മാണം പൂർത്തിയാക്കുകയോ സെക്ഷന്‍ 203(2) പ്രകാരമുള്ള ഏതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ ചെയ്താൽ ഇതിൽ ഏതാണോ ആദ്യം വരുന്നത് ആ തീയതി മുതൽ കെട്ടിടം പൊളിച്ചു മാറ്റുകയോ ക്രമവൽക്കരിക്കുകയോ ചെയ്യുന്ന തീയതി വരെ കെട്ടിടം നിയമാനുസൃതം നിർമ്മിച്ചതാണെങ്കിൽ കൊടുക്കേണ്ടിവരുമായിരുന്ന വസ്തുനികുതിയും അതോടൊപ്പം അതിന്റെ രണ്ടിരട്ടി വരുന്ന തുകയും ചേർത്തുള്ള തുക ഈടാക്കാവുന്നതാണ്.
 

    2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ, ചട്ടം 20 പ്രകാരം നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടത്തിന് അത് നിയമാനുസൃതല്ലാത്ത നിര്‍മ്മാണമാണെന്ന് സൂചിപ്പിക്കുന്ന “യു.എ.” എന്നും അനധികൃത നിര്‍മ്മാണത്തിന്റെ വര്‍ഷം ഏതെന്ന് കണ്ടെത്തി അതും ചേര്‍ത്ത് കെട്ടിട നമ്പര്‍ രൂപപ്പെടുത്തി നമ്പര്‍ നല്‍കേണ്ടതാണെന്നും, ഇപ്രകാരം കെട്ടിട നമ്പർ അനുവദിക്കുന്നത് കേരള പഞ്ചായത്ത് രാജ് നിയമം 235 എഎ വകുപ്പ് പ്രകാരം വസ്തുകുതി നിർണ്ണയിക്കുന്നതിനുവേണ്ടി മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെന്നും എന്നാൽ കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ 235 ഡബ്ലിയു വകുപ്പ് പ്രകാരം നടപടിയെടുക്കുന്നതിന് ഇത് തടസ്സമല്ലാത്തതും പൊളിച്ചു മാറ്റുന്നതുവരെ ഇപ്രകാരം വസ്തുനി ഈടാക്കാവുന്നതുമാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.


സഞ്ചയ സോഫ്റ്റ്‌വെയർ പ്രകാരം യു.എ. നമ്പർ അനുവദിച്ച കെട്ടിടങ്ങളുടെ വിവരം താഴെ ചേർക്കുന്നു.

ക്രമ നംകെട്ടിട ഉടമയുടെ പേരും വിലാസവുംനല്‍കിയ U/A നമ്പര്‍വര്‍ഷം
1ഇ.റ്റി ജോയി, ഇല്ലിക്കല്‍ വീട്3/3702018-19
2ഓമന വി.പി., വായലില്‍10/12016-17
3പ്രസിഡന്റ്, പരുവ ശ്രീ മഹാദേവ ക്ഷേത്രം10/249A2020-21
4മാര്‍ത്തോമ്മാ മാര്‍ കൂറീലോസ് സെന്റ് ജോസഫ് മലങ്കര ചര്‍ച്ച്10/352A2021-22
5റിനു മാത്യു, കളപ്പുരയ്ക്കല്‍10/507A2020-21
6അനോജ് കെ.ആര്‍., തക്കാരിക്കല്‍11/12016-17
7അമ്പിളി സതീഷ്, മേപ്രം11/22016-17
8രവീന്ദ്രന്‍ നായര്‍, പഴൂര്‍ മഠം11/32016-17
9ബിജു ബി., അഞ്ജലി11/88A2021-22
10ബഷീര്‍കുട്ടി, മടത്തെഴ വീട്11/241A2021-22
11സി.എസ് രാജന്‍, ചിറവാലുങ്കല്‍12/12017-18
12സജി എന്‍.എം., ഗില്‍ഗാല്‍ ഹൗസ്12/22019-20


പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓഡിറ്റ് എന്‍ക്വയറി (നം.30/11-09-2024) നല്‍കിയെങ്കിലും മറുപടി ലഭ്യമാക്കിയില്ല.

1) മേൽ പട്ടികയിലെ കെട്ടിടങ്ങൾക്ക് യു.എ. നമ്പർ നൽകിയതിന്റെ അടിസ്ഥാനത്തില്‍ വസ്തുനികുതി ഈടാക്കുന്നുണ്ടോ?

2) പട്ടികയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്ക്കരിക്കുകയോ, അഥവാ മറ്റു നിയമപരമായ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കേണ്ടതാണ്.
3) കെട്ടിടങ്ങളുടെ ഉപയോഗ ഗണം സംബന്ധിച്ച വിവരങ്ങള്‍.

4) പ്രസ്തുത കെട്ടിട നിർമ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികള്‍.

ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമാകാത്ത സാഹചര്യത്തില്‍ പ്രസ്തുത വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ എന്തെന്ന് വ്യക്തമല്ല. മുകളില്‍ പറഞ്ഞ കെട്ടിടങ്ങളുടെ കാര്യത്തില്‍ നിയമാനുസൃതമുളള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കേണ്ടതാണ്.


 

1-21   UPI പേയ്മെന്റ് അക്കൗണ്ടിലെ തുക തനതു ഫണ്ട് അക്കൗണ്ടിലേക്ക് കൃത്യമായി ട്രാൻസ്ഫർ ക്രെഡിറ്റ്‌ ചെയ്തില്ല

BHIM-UPI അധിഷ്ഠിത ഡിജിറ്റൽ പെയ്മെന്റിനായി മാത്രം ഉപയോഗിക്കുന്ന കറന്റ് അക്കൗണ്ടിൽ ലഭിച്ച തുക എല്ലാ മാസവും റീകൺസിലിയേഷൻ നടത്തി നിലവിലുള്ള തനതു ഫണ്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ 21-07-2023-ലെ LSGD/PD/20073/2023-REV2 നമ്പര്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സൗത്ത് ഇന്ത്യൻ ബാങ്കിലുള്ള UPI payment അക്കൗണ്ടിൽ (നം.0783073000000093) അവശേഷിക്കുന്ന തുക നാളിതുവരെ തനത് ഫണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്തിട്ടില്ല. ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രകാരം 29.07.24-വരെ 2043926 രൂപ അക്കൗണ്ടില്‍ അവശേഷിക്കുന്നുണ്ട്. UPI പേയ്മെന്റ് തുക കറന്റ് അക്കൗണ്ടിൽ നിന്ന് പഞ്ചായത്തിന്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് കൃത്യമായി ട്രാന്‍സ്ഫര്‍ ചെയ്യാത്തതിനാൽ പലിശയിനത്തിൽ ഗണ്യമായ നഷ്ടമുണ്ടാകുന്നുണ്ട്. അപാകതയ്ക്ക് വിശദീകരണം ആരാ‍ഞ്ഞുകൊണ്ട് നല്‍കിയ ഓഡിറ്റ് എൻക്വയറിയ്ക്ക് (നം.15/06.09.2024) മറുപടിയായി തുടർന്നുള്ള ഓരോ മാസവും തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തദ്ദേശസ്വയഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശം കൃത്യമായി പാലിക്കേണ്ടതാണ്.


 

1-22   പമ്പാ നദീതീര സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭിച്ച തുക പൂര്‍ണ്ണമായും ചെലവഴിച്ചില്ല

    കേരള ജൈവ വൈവിദ്ധ്യ ബോര്‍ഡില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷം ജൈവ വൈവിദ്ധ്യ പാര്‍ക്ക് തയ്യാറാക്കുന്നതിനായി ലഭിച്ച തുക ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും ചെലവഴിച്ചില്ല.

    കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷേറ്റീവിന്റെ ഭാഗമായി പമ്പാ നദീതീര സംരക്ഷണത്തിനായി കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ് തയ്യാറാക്കിയ ജൈവ വൈവിധ്യ പുനരുദ്ധാരണ പദ്ധതികള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷം 403200 രൂപ ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് കേരള ജൈവ വൈവിദ്ധ്യ ബോര്‍ഡില്‍ സമര്‍പ്പിച്ച പ്രെപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക ലഭിച്ചത്. വെച്ചൂച്ചിറ കുന്നം ഗവ.എല്‍.പി സ്ക്കൂളിന്റെ 4 സെന്റ് സ്ഥലത്ത് ജൈവ വൈവിദ്ധ്യ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനാണ് തുക ലഭിച്ചത്. തുടര്‍ന്ന് 2023-24-ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്ട് നം.183/24 പ്രകാരം ബി.എം.സി. ജൈവ വൈവിദ്ധ്യ പാര്‍ക്ക് നിര്‍മ്മാണം എന്ന പേരില്‍ പദ്ധതി തയ്യാറാക്കി 201600 രൂപ ചെലവഴിച്ചു.

    പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനായി സെക്രട്ടറി, ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി, സുസ്ഥിര, പരിയാരം, കണ്ണൂര്‍, ജൈവ വൈവിദ്ധ്യ ബോര്‍ഡ് എന്നിവര്‍ ചേര്‍ന്ന് 11-10-2023-ല്‍ ത്രികക്ഷി കരാര്‍ ചമച്ചിരുന്നു. 403200 രൂപയായിരുന്നു കരാര്‍ തുക (പദ്ധതി ചെലവിനത്തില്‍ ആകെ 3 ലക്ഷം രൂപ, ഒരു വര്‍ഷത്തെ തുടര്‍ പരിപാലനത്തിനായി 60000 രൂപ, 12% ജി.എസ്.ടി ഇനത്തില്‍ 43200 എന്നിങ്ങനെ ആകെ 403200 രൂപ). പദ്ധതിയുടെ ആദ്യ ഗഡുവായി 201600 രൂപ (ചെക്ക് നം.028516 തീയതി 08-12-2023) സുസ്ഥിര എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് നല്‍കി.

    എഗ്രിമെന്റ് പ്രകാരം കരാര്‍ സ്ഥാപനം 31-03-2024-നകം പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതും തുടര്‍ന്ന് ഒരു വര്‍ഷം പാര്‍ക്ക് പരിപാലിക്കേണ്ടതുമായിരുന്നു. പ്രസ്തുത പാര്‍ക്ക് നിര്‍മ്മാണം നിലവില്‍ പൂര്‍ത്തീകരിച്ച് പരിപാലിക്കുന്നുണ്ടെങ്കില്‍ ആയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അടിയന്തിരമായി ഓഡിറ്റില്‍ ലഭ്യമാക്കണമെന്ന് കാണിച്ച് ഓഡിറ്റ് എന്‍ക്വയറി ( നം.4/05-09-2024) നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയ മറുപടിയില്‍ 11-07-2024-ല്‍ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, വാര്‍ഡ് മെമ്പര്‍, സുസ്ഥിര പ്രതിനിധി, ബി.എം.സി പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഉദ്യാന നിര്‍മ്മാണം, പൂര്‍ത്തീകരണം, പരിപാലനം എന്നിവയില്‍ വീഴ്ചകള്‍ കണ്ടെത്തിയതായും പദ്ധതി പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് 14-08-2024 വരെ കരാര്‍ സ്ഥാപനത്തിന് സമയം അനുവദിച്ചതായും അറിയിച്ചു. തുടര്‍ച്ചയായ മഴ കാരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ സെപ്റ്റംബര്‍ 30-വരെ സമയം ഗ്രാമപഞ്ചായത്ത് ദീര്‍ഘിപ്പിച്ച് നല്‍കിയതായും മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ ഓഡിറ്റ് നടത്തിയ ഭൗതിക പരിശോധനയില്‍ കരാര്‍ സ്ഥാപനം യാതൊരുവിധ തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലായെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കരാര്‍ വ്യവസ്ഥ പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ചെലവ് തുകയായ 201600 രൂപ ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.
പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കുകയോ, അല്ലാത്തപക്ഷം നല്‍കിയ തുക തിരികെ ഈടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്. പ്രസ്തുത വിഷയത്തില്‍ ആവശ്യമായ തുടര്‍ നടപടി സ്വീകരിച്ച് ഓഡിറ്റിന് മറുപടി ലഭ്യമാക്കേണ്ടതുമാണ്.


 

1-23   ഇ ടെണ്ടര്‍ഫോം വില ലഭ്യമായത് പഞ്ചായത്ത് അക്കൗണ്ടില്‍ ഒടുക്കിയിട്ടില്ല

പത്തനംതിട്ട, എല്‍.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 6-10-2023-ലെ 266045 നമ്പര്‍ ചെക്ക് പ്രകാരം 186254 രൂപ ഇ-ടെണ്ടര്‍ ഫീസ് ഇനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേര്‍ക്ക് ലഭിച്ചെങ്കിലും ആയത് നാളിതുവരെയായി പണമാക്കി പഞ്ചായത്ത് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്തിട്ടില്ല. അപാകതക്ക് വിശദീകരണം ആരാഞ്ഞു നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.32/19-9-2024) മറുപടി ലഭ്യമാക്കിയിട്ടില്ല. 2023 ഒക്ടോബര്‍ മാസം ലഭ്യമായ ചെക്ക് നാളിതുവരെയായും പണമാക്കി പഞ്ചായത്ത് ഫണ്ടില്‍ ക്രഡിറ്റ് ചെയ്യാതിരുന്നത് ഗൗരവതരമായ വീഴ്ചയാണ്. ചെക്കിന്റെ വാലിഡിറ്റി കാലയളവ് 3 മാസമാണ്. ചെക്ക് ഇതിനകം കാലഹരണപ്പെട്ടിട്ടുളള സാഹചര്യത്തില്‍ അത് റീവാലിഡേറ്റ് ചെയ്യുകയോ, പകരം ചെക്ക് ലഭ്യമാക്കുകയോ ചെയ്യേണ്ടതുണ്ട്. നിര്‍വ്വഹണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുളള കൃത്യവിലോപത്തിന് വിശദീകരണം ലഭ്യമാക്കേണ്ടതും, ഇ-ടെണ്ടര്‍ ഫീസ് ഇനത്തില്‍ ലഭിച്ച തുക ഗ്രാമപഞ്ചായത്ത് അക്കൗണ്ടിലേക്ക് ക്ര‍ഡിറ്റ് ചെയ്യുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുമാണ്.


 

1-24   ഗ്രാന്റ് വിനിയോഗത്തില്‍ കുറവ് - പഞ്ചായത്തിന് 1 കോടി രൂപ നഷ്ടമാകം

ഓഡിറ്റ് വര്‍ഷത്തെ ഫണ്ട് വിനിയോഗത്തിലുണ്ടായിട്ടുളള കുറവ് കാരണം പഞ്ചായത്തിന് ഒരു കോടിയില്‍പ്പരം രൂപ നഷ്ടമാകും.    സ.ഉ.(കൈ.)നം.79/2021/ധന, 15-07-2021 നമ്പര്‍ ഉത്തരവ് പ്രകാരം വികസന ഫണ്ടിലെ പൊതുവിഭാഗം സാധാരണ വിഹിതം, പട്ടിക ജാതി ഉപപദ്ധതി വിഹിതം, പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതം, സംരക്ഷണ ഫണ്ട് എന്നിവയില്‍ ഒരോന്നിലും ഒരു സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയില്‍ നിന്നും ആ വര്‍ഷം ചെലവഴിക്കാന്‍ കഴിയാത്ത ഫണ്ട് ക്യാരി ഓവര്‍ വിഹിതമായി(അനുവദിച്ച ഫണ്ടിന്റെ 20 ശതമാനം വരെ)തൊട്ടടുത്ത വര്‍ഷം അനുവദിക്കുന്നതാണ്. ഫണ്ട് വിനിയോഗം 80 ശതമാനത്തില്‍ കുറവാണെങ്കില്‍ യഥാര്‍ത്ഥ ചെലവും ആകെ അനുവദിച്ച ഫണ്ടിന്റെ 80% എന്നിവയും തമ്മിലുള്ള വ്യത്യാസം ഷോര്‍ട്ട് ഫാള്‍ ആകുന്നതാണ്. വികസന ഫണ്ട് എസ്.സി.പി./ടി.എസ്.പി. ഫണ്ടുകളില്‍ സംഭവിക്കുന്ന ഇപ്രകാരമുള്ള ഷോര്‍ട്ട് ഫാള്‍ തുക തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ പൊതു വിഭാഗം വികസന ഫണ്ടില്‍ നിന്നും പരിഹരിക്കുന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷം വികസന ഫണ്ട് (ജനറല്‍), സംരക്ഷണ ഫണ്ട് എന്നിവയില്‍ 80 ശതമാനത്തിലധികം ചെലവ് കൈവരിക്കാന്‍ സാധിച്ചിട്ടില്ല. തന്‍വര്‍ഷം ഗ്രാന്റ് ഇനത്തില്‍ ലഭ്യമായതും, ചെലവായതും, ഷോര്‍ട്ട് ഫോള്‍ ഇനത്തില്‍ നഷ്ടമാകുന്നതുമായ ഫണ്ടിന്റെ വിവരം ചുവടെ ചേര്‍ക്കുന്നു.

 

ഫണ്ടിനംഅലോട്ട്മെന്റ്ചെലവ്ചെലവ്
ശതമാനം
അനുവദിക്കുന്ന
പരമാവധി ക്യാരി
ഓവര്‍ തുക
(2024-25 വര്‍ഷത്തേക്ക്)
ഷോര്‍ട്ട് ഫോള്‍
(ലാപ്സാകുന്ന തുക )
വികസന ഫണ്ട് (ജനറല്‍)

21821000

17282297

79.20

4364200

174503

വികസന ഫണ്ട് (എസ്.സി.പി.)

4292000

3467249

80.78

824751

ഇല്ല

വികസന ഫണ്ട് (റ്റി.എസ്.പി)

1074000

1025431

95.48

48569

ഇല്ല

മെയിന്റനന്‍സ് ഗ്രാന്റ് (റോഡ്)

15276000

2729996

17.87

3055200

9490804

മെയിന്റനന്‍സ് ഗ്രാന്റ് (റോഡിതരം)

2656600

1714163

64.52

531320

411117

ആകെ    10076424


പൊതു വിഭാഗം വികസന ഫണ്ട് 174503 രൂപ, മെയിന്റനന്‍സ് ഗ്രാന്റ് (റോഡ് & നോണ്‍ റോഡ്) 9901921 രൂപ എന്നിങ്ങനെ 10076424 രൂപ ഗ്രാമപഞ്ചായത്തിന് അടുത്ത വര്‍ഷം ഗ്രാന്റിനത്തില്‍ നഷ്ടമാകും. വികസന ഫണ്ട് എസ്.സി.പി, ടി.എസ്.പി വിഭാഗങ്ങളില്‍ 80 ശതമാനത്തില്‍ കൂടുതല്‍ പദ്ധതി ചെലവുണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ ഫണ്ട് നഷ്ടപ്പെടില്ല.

മെയിന്റനന്‍സ് ഗ്രാന്റ് (റോഡ്) ഇനത്തില്‍ 39 പ്രോജക്ടുകള്‍ ആവിഷ്ക്കരിച്ചുവെങ്കിലും നടപ്പിലായത് 12 എണ്ണം മാത്രമാണ്. മെയിന്റനന്‍സ് ഗ്രാന്റ് (നോണ്‍ റോഡ് ) ഇനത്തില്‍ 16 പ്രോജക്ടുകള്‍ ആവിഷ്ക്കരിച്ചുവെങ്കിലും നടപ്പിലായത് 5 എണ്ണം മാത്രമാണ്. ഇപ്രകാരം മെയിന്റനന്‍സ് ഗ്രാന്റ് വകയിരുത്തി അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത പ്രവൃത്തികള്‍ നടപ്പിലാക്കാതിരുന്നതാണ് മെയിന്റനന്‍സ് ഗ്രാന്റിനത്തിലെ ഷോര്‍ട്ട് ഫാളിന് കാരണമായിട്ടുളളത്. പദ്ധതി ചെലവിലുണ്ടാകുന്ന കുറവ് തുടര്‍ വര്‍ഷങ്ങളില്‍ ലഭ്യമാകുന്ന പദ്ധതി വിഹിതത്തെയും ബാധിക്കുമെന്നതിനാല്‍ ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അടിയന്തര ശ്രദ്ധയും ക്രിയമാത്മകമായ ഇടപെടലും ഉണ്ടാകേണ്ടതാണ്.


 

1-25   ടി.‍ഡി.എസ് കുറവ് ചെയ്തില്ല


        ഓഡിറ്റ് വര്‍ഷം സെക്രട്ടറി നിര്‍വ്വഹണം നടത്തിയ തെരുവ് വിളക്കുകള്‍ക്ക് എല്‍.ഇ.ഡി. ബള്‍ബുകള്‍ വാങ്ങുന്ന പ്രോജക്ടുകളുടെ ഭാഗമായി സാധനങ്ങള്‍ സപ്ലൈ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ബില്‍ തുക നല്‍കിയപ്പോള്‍ 2% TDS കിഴിച്ചില്ല. 2017-ലെ KGST/CGST നിയമത്തിലെ സെക്ഷൻ 51(1) പ്രകാരം, നികുതി ചുമത്താവുന്ന സാധനങ്ങളുടെയോ സേവനങ്ങളുടെയോ മൂല്യം രണ്ടര ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ 2% TDS കുറവ് ചെയ്യേണ്ടതാണ്. TDS കിഴിവ് ചെയ്യാതിരുന്ന പേയ്മെന്റുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പ്രോജക്ട് വിവരങ്ങള്‍

നികുതി കിഴിച്ചുളള വില

നികുതിയുള്‍പ്പെടെ നല്‍കിയ തുക

ചെലവിന്റെ വിവരം
(തുക, ചെക്ക് നം., തീ.)

കരാര്‍ സ്ഥാപനം

ഈടാക്കേണ്ട TDS തുക

37/24 – തെരുവ് വിളക്കുകള്‍ക്കായി LED ബള്‍ബ് വാങ്ങല്‍

തനത് ഫണ്ട്- ₹500000

356272

420401

₹102000 2454973/22-02-2024

₹97011
2454972/22-02-2024

₹116504
2454974/22-02-2024

₹104886
2454982/22-03-2024

ഹന്നാ ഇലക്ട്രിക്കല്‍സ്

ചങ്ങനാശ്ശേരി

7125

177/24 – തെരുവ് വിളക്കുകള്‍ക്കായി LED ബള്‍ബ് വാങ്ങല്‍ (SO)

തനത് ഫണ്ട്- ₹800000

സി.എഫ്.സി - ₹103273

ആകെ- ₹903273

266597

314584

₹211511
2454953/07-07-2023

₹103273

(CFC Grant- transfer of credit on 04-09-2023)

ന്യൂഏജ് സിസ്റ്റം ഇന്റഗ്രേറ്റേഴ്സ്,

തിരുവനന്തപുരം

5332


മുകളില്‍ പറഞ്ഞത് പ്രകാരം ടി.ഡി.എസ് കിഴിക്കാതിരുന്നതിന് വിശദീകരണം ലഭ്യമാക്കണമെന്ന് കാണിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.4/05-09-2024) ലഭ്യമാക്കിയ മറുപടിയില്‍ ടി.ഡി.എസ്. തുക അടവാക്കുന്നതിന് സ്ഥാപനത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും ടി.ഡി.എസ് തുക ഈടാക്കി സര്‍ക്കാര്‍ ഫണ്ടിലേക്ക് അടവാക്കി വിവരം അറിയിക്കേണ്ടതാണ്.


 

1-26   ഗ്രാന്റിനത്തില്‍ 218210 രൂപ ഗ്രാമപഞ്ചായത്തിന് നഷ്ടപ്പെട്ടു

ആറാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ആകെ റവന്യൂ ഡിമാന്റിന്റെ 90% തുക പിരിച്ചെടുക്കാത്ത പ്രാദേശിക സര്‍ക്കാരുകളുടെ നോണ്‍ എസ്.സി.പി, നോണ്‍ റ്റി.എസ്.പി വിഭാഗങ്ങള്‍ ഒഴികെയുള്ള വികസന ഫണ്ടില്‍നിന്നും 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 1% തുക കുറവ് ചെയ്യുന്നതിന് 18.07.2022-ലെ സ.ഉ.(കൈ.)നം.179/2022/ധന. നമ്പര്‍ പ്രകാരം സര്‍ക്കാര്‍ ഉത്തരവായിരുന്നു. പ്രസ്തുത ഉത്തരവ് അനുസരിച്ച് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ മൂന്നാം ഗഡു അനുവദിച്ചപ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകെ റവന്യൂ ഡിമാന്റിന്റെ 90% തുക പിരിച്ചെടുക്കാത്ത ഗ്രാമപഞ്ചായത്തുകളുടെ പൊതുവിഭാഗം വികസന ഫണ്ടില്‍ നിന്നും 1% തുക സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു. ഇത് പ്രകാരം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന് 2023-24 സാമ്പത്തിക വര്‍ഷം 218210 രൂപ നഷ്ടമായി.
 

2023-24 സാമ്പത്തിക വര്‍ഷത്തെ വസ്തുനികുതി ഡിമാന്റ് 5768216 രൂപയും കളക്ഷന്‍ 4373205 രൂപയും ബാലന്‍സ് 1395011 രൂപയുമാണ്. ഇത് പ്രകാരം 76% തുകയാണ് വസ്തുനികുതി ഇനത്തില്‍ ഗ്രാമപഞ്ചായത്ത് പിരിച്ചെടുത്തിട്ടുള്ളത്. കളക്ഷന്‍ തുക 90 ശതമാനത്തില്‍ കുറഞ്ഞാല്‍ ഗ്രാന്റിനത്തില്‍ ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന തുകയില്‍ 2024-25 സാമ്പത്തിക വര്‍ഷവും സര്‍ക്കാര്‍ കുറവ് വരുത്തും. നിശ്ചിത ശതമാനം നികുതി പിരിവ് ആര്‍ജ്ജിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഗ്രാന്റ് നഷ്ടമാകുന്ന സാഹചര്യത്തില്‍ റവന്യൂ വരുമാനം 100% പിരിച്ചെടുക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് സത്വര ശ്രദ്ധയുണ്ടാകേണ്ടതാണ്. അല്ലാത്ത പക്ഷം വരും വര്‍ഷങ്ങളിലും നഷ്ടം ആവര്‍ത്തിക്കും. ഈ വിഷയം ഭരണസമിതിയുടെ പ്രത്യേക ശ്രദ്ധയില്‍പ്പെടുത്തുന്നു.


 

1-27   വീട് മെയിന്റനന്‍സ് (ജനറല്‍) -അഡ്വാന്‍സ് കൈപ്പറ്റിയ ഗുണഭോക്താക്കള്‍ പണി പൂര്‍ത്തീകരിച്ചില്ല

പ്രോജക്ടിന്റെ പേരും നമ്പരും

വീട് മെയിന്റനന്‍സ് (ജനറല്‍) - 57/24

വകയിരുത്തിയ തുക

വികസന ഫണ്ട്- 2800000

തനത് ഫണ്ട് - 3200000

ആകെ- 6000000

ചെലവഴിച്ച തുക

വികസന ഫണ്ട്- 2650000

തനത് ഫണ്ട് - 2850000

ആകെ- 5500000

നിര്‍വ്വഹണ ഉദ്യോഗസ്ഥ

വി.ഇ.ഒ


പ്രസ്തുത പ്രോജക്ട് പ്രകാരം 25000 രൂപ അഡ്വാന്‍സും പണി പൂര്‍ത്തീകരിച്ച് വാലുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ഗഡുവായ 25000 രൂപയും ഉള്‍പ്പെടെ ആകെ 50000 രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കുകയാണ് ചെയ്തിട്ടുള്ളത്. 120 ഗുണഭോക്താക്കള്‍ക്കാണ് ആനുകൂല്യം നല്‍കയിട്ടുള്ളത്. ഇതില്‍ 100 ഗുണഭോക്താക്കള്‍ പണി പൂര്‍ത്തീകരിച്ച് രണ്ട് ഗഡുക്കളും കൈപ്പറ്റിയിട്ടുണ്ട്. ബാക്കിയുള്ള 20 ഗുണഭോക്താക്കള്‍ 25000 രൂപ അഡ്വാന്‍സ് തുക കൈപ്പറ്റിയെങ്കിലും പണി പൂര്‍ത്തീകരിച്ച് രണ്ടാം ഗഡു കൈപ്പറ്റിയിരുന്നില്ല. ഇത് സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.23/10.09.24) ലഭ്യമാക്കിയ മറുപടിയില്‍ ചുവടെ പറയുന്ന 8 പേര്‍ ഒഴികെ ബാക്കി എല്ലാ ഗുണഭോക്താക്കളും നിലവില്‍ വീട് മെയിന്റനന്‍സ് പൂര്‍ത്തീകരിച്ച് തുക പൂര്‍ണ്ണമായും കൈപ്പറ്റിയിട്ടുണ്ടെന്ന് അറിയിച്ചു.

ക്രമ നം

ഗുണഭോക്താവിന്റെ പേരും വിലാസവും

കൈപ്പറ്റിയ തുക

തുക കൈപ്പറ്റിയ
തീയതി

1

തോമസ്, തഴയ്ക്കവയലില്‍, വെണ്‍കുറിഞ്ഞി പി.ഒ (വാര്‍ഡ് 4)

25000

30-11-2023

2

രജീഷ്, ചാരുമമൂട്ടില്‍, വെച്ചൂച്ചിറ പി.ഒ (വാര്‍ഡ് 14)

25000

30-11-2023

3

രാജു.എം.ജെ., മുക്കുഴിയില്‍, വെച്ചൂച്ചിറ.പി.ഒ (വാര്‍ഡ് 13)

25000

15-12-2023

4

മിനി ഫിലിപ്പ്, കാവുങ്കല്‍ (വാര്‍ഡ് 2)

25000

22-12-2023

5

വല്‍സമ്മ തോമസ്, കുരുവിത്തോട്ടത്തില്‍, വെച്ചൂച്ചിറ.പി.ഒ (വാര്‍ഡ് 11)

25000

22-12-2023

6

ബിജു വര്‍ഗ്ഗീസ്, പുരയിടത്തില്‍, വെണ്‍കുറിഞ്ഞി പി.ഒ (വാര്‍ഡ് 2)

25000

30-01-2024

7

അഞ്ജു.കെ.രാജ്, കൊച്ചുപറമ്പില്‍, ചാത്തന്‍തറ.പി.ഒ ( വാര്‍ഡ് 6)

25000

09-02-2024

8

തങ്കമ്മ, വേങ്ങമൂട്ടില്‍, വെച്ചൂച്ചിറ.പി.ഒ (വാര്‍ഡ് 14)

25000

09-02-2024


മുകളില്‍ പറഞ്ഞ ഗുണഭോക്താക്കള്‍ എഗ്രിമെന്റ് കാലയളവിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാതിരുന്നതിന് വിശദീകരണം ആരാ‍ഞ്ഞുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.23/10-09-2024) നിര്‍വ്വഹണ ഉദ്യോഗസ്ഥ ലഭ്യമാക്കിയ മറുപടിയില്‍ പ്രോജക്ട് സ്പില്‍ ഓവറാക്കിയിട്ടുണ്ടെന്നും, പണി പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്ന 8 ഗുണഭോക്താക്കള്‍ പണി പൂര്‍ത്തീകരിച്ച് വാലുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി തുകയും നല്‍കുമെന്നുമാണ് അറിയിച്ചിട്ടുള്ളത്. അഡ്വാന്‍സ് തുക കൈപ്പറ്റിയ ഗുണഭോക്താക്കള്‍ പണി പൂര്‍ത്തീകരിച്ച് രണ്ടാം ഗഡു കൈപ്പറ്റുന്നതിനോ അല്ലാത്തപക്ഷം അഡ്വാന്‍സായി നല്‍കിയ തുക തിരികെ ഈടാക്കുന്നതിനോ നടപടി സ്വീകരിക്കേണ്ടതാണ്.


 

1-28   ലൈഫ് പദ്ധതി - തുക കൈപ്പറ്റിയ ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുമായി കരാര്‍ വെച്ച് ഭവന നിര്‍മ്മാണത്തിന് ആദ്യ ഗഡു തുകകള്‍ കൈപ്പറ്റിയ ഗുണഭോക്താക്കളില്‍ ചിലര്‍ നിലവിലും പണി പൂര്‍ത്തീകരിച്ചിട്ടില്ല. ആദ്യ ഗഡു തുക കൈപ്പറ്റിയവര്‍ പണി തു‍ടര്‍ന്ന് നടത്താതിരുന്നതിന് വിശദീകരണം ആരാഞ്ഞുകൊണ്ട് ഓഡിറ്റ് എന്‍ക്വയറി (നം.25/10-09-2024) നല്‍കിയിരുന്നു.    തുക കൈപ്പറ്റിയതിനുശേഷം ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കളുടെ വിവരവും, അവര്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തത് സംബന്ധിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ വിശദീകരണവും ചുവടെ ചേര്‍ക്കുന്നു.

ക്രമ നംഗുണഭോക്താവിന്റെ വിവരങ്ങള്‍കൈപ്പറ്റിയ തുകതുക
കൈപ്പറ്റിയ തീയതി
ആകെ
കൈപ്പറ്റിയ തുക
നിലവിലെ അവസ്ഥ
1

ബാബു റ്റി.

മലയില്‍, മണ്ണടിശ്ശാല (W-14)

(എസ്.സി.പി)

4000008-02-202340000ഫൗണ്ടേഷന്‍ പണികള്‍ നടക്കുന്നു
2ജയന്തി,
വേങ്ങാനത്ത്, വെച്ചൂച്ചിറ പി.ഒ‍. (W- 15) (ജനറല്‍)
4000017-05-202340000ഭവന നിര്‍മ്മാണം ആരംഭിച്ചിട്ടില്ല
3

രതീഷ് പി.ആര്‍

പാറയില്‍, വാഹമുക്ക് (W-12)

(ജനറല്‍)

4000022-07-202140000ഭവന നിര്‍മ്മാണം ആരംഭിച്ചിട്ടില്ല
4

സുജ ജി.

കുന്നേല്‍, വെച്ചൂച്ചിറ പി.ഒ. (W-5)

(എസ്.സി.പി)

4000027-07-2021300000ലിന്റല്‍ ലവല്‍ വരെ പൂര്‍ത്തീകരിച്ചു
16000024-08-2022
10000010-10-2022


അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത ഗുണഭോക്താക്കളില്‍ നിന്നും കൈപ്പറ്റിയ തുക തിരികെ ഈടാക്കുന്നതിന് റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികളും, നിര്‍മ്മാണം ആരംഭിച്ച ഗുണഭോക്താക്കള്‍ എത്രയും വേഗം ഭവന നിര്‍മ്മാണം പൂര്‍ത്തീകരിപ്പിച്ച് ബാക്കി തുക നല്‍കുന്നതിനുള്ള നടപടികളും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സ്വീകരിക്കേണ്ടതാണ്.

    പദ്ധതിയുടെ മോണിറ്ററിംഗ് നടന്നിട്ടില്ല. മോണിറ്ററിംഗ് സംവിധാനം ഫലപ്രദമല്ലാത്തത് മൂലമാണ് ഇപ്രകാരം വീഴ്ച സംഭവിച്ചതെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ഭരണസമിതിയുടെ ഭാഗത്തുനിന്നും ആവശ്യമായ വിലയിരുത്തലും, ഇടപെടലും ഉണ്ടാകേണ്ടതാണ്. മേല്‍ പറഞ്ഞ ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ വിവരം ഓഡിറ്റില്‍ അറിയിക്കേണ്ടതാണ്.


 

1-29   ടെണ്ടര്‍ വ്യതിയാനം കുറവ് ചെയ്യാതെ കരാറുകാരന് ബില്‍ തുക നല്‍കി

വെണ്‍വേലില്‍ പടി-ശ്രീധരന്‍പടി റോഡ് കോണ്‍ക്രീറ്റിംഗിന് വേണ്ടി (പ്രോ.നം.138/24) 250000 രൂപ വകയിരുത്തി പ്രോജക്ട് ആവിഷ്കരിക്കുകയും 0.5% കുറവ് രേഖപ്പെടുത്തിയ പുരുഷോത്തമന്‍ നായര്‍ എന്നയാള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു. പ്രവൃത്തിയുടെ ആകെ വേല മൂല്യം 189175 രൂപയായി നിശ്ചയിച്ച് നികുതിയടക്കം 223226 രൂപ തനത്ഫണ്ടില്‍ നിന്നും ചെലവഴിച്ചിട്ടുണ്ട്. ആകെ വേല മൂല്യമായ 189175 രൂപയില്‍നിന്നും 0.5% തുക (946) ടെണ്ടര്‍ വ്യതിയാനം കുറവ് വരുത്തി 188229 രൂപ അടിസ്ഥാനമാക്കി ജി.എസ്.റ്റി പ്രൊവിഷന്‍ (18% - 33881) ഉള്‍പ്പെടെ 222110 രൂപയാണ് യഥാര്‍ത്ഥത്തില്‍ ചെലവഴിക്കേണ്ടിയിരുന്നത്. അധികമായി ചെലവഴിച്ച 1116 (223226-222110) രൂപ തിരികെ ഈടാക്കി വിവരം അറിയിക്കേണ്ടതാണ്.


 

1-30   പ്രാദേശിക വിനോദസഞ്ചാര വികസനത്തിന് നടപടി വേണം

17.04.23 തീയതിയിലെ ഡിഎ1/287/2022-തസ്വഭവ നമ്പർ സർക്കുലർ പ്രകാരം സംസ്ഥാന ടൂറിസം വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന 'ഡെസ്റ്റിനേഷൻ ചലഞ്ച്' മുഖേന കേരളത്തിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇക്കോടൂറിസത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി പദ്ധതി ആവിഷ്കരിച്ചാൽ അത് പ്രാദേശിക വികസനത്തിനും തനത് വരുമാന വര്‍ദ്ധനവിനും സഹായകമാകും. ടൂറിസം സാധ്യതയുള്ള പ്രധാന പ്രദേശങ്ങൾ ചുവടെ ചേര്‍ക്കുന്നു.

1. നെല്ലിശ്ശേരിപാറ
2. തലമുട്ടിയാനപാറ
3. പെരുന്തേനരുവി

    'ഡെസ്റ്റിനേഷൻ ചലഞ്ച്' പദ്ധതിയിലുള്‍പ്പെടുത്തി ഈ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നത് പ്രാദേശിക വികസനത്തിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും. പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സമർപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ ഭരണസമിതിയുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിക്കുന്നു.


 

1-31   ടാര്‍ ബാരല്‍ വില ഈടാക്കിയിട്ടില്ല


അസി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 2022-23 വര്‍ഷം ആവിഷ്കരിച്ച കൊല്ലമുള-എഴുപതേക്കര്‍ റോഡ് റീടാറിംഗ് (176/24) പ്രവൃത്തിയുടെ ബില്‍ തുക നല്‍കിയിരിക്കുന്നത് 2023-24 വര്‍ഷമാണ്. പദ്ധതിയുടെ ഭാഗമായി റോഡ് റീടാറിംഗ് നടത്തിയതിനും, ഐറിഷ് ഡ്രെയിന്‍ നിര്‍മ്മിക്കുന്നതിനുമായി 923952 രൂപ ചെലവഴിച്ചിട്ടുണ്ട് (BRN 23050452014700088772, 12-5-2023). എസ്റ്റിമേറ്റ് പ്രകാരം ടാറിംഗ് പ്രവൃത്തിക്ക് പായ്ക്ഡ് ബിറ്റുമിന്റെ നിരക്കാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച ടാറിന്റെ ബാരല്‍ വില ബില്ലില്‍ നിന്നും കുറവ് ചെയ്യുകയോ, അല്ലാത്തപക്ഷം കാലി ബാരല്‍ പഞ്ചായത്തില്‍ തിരികെ ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതായിരുന്നു. ഇപ്രകാരമുള്ള നടപടി ഉണ്ടായതായി കണ്ടില്ല. ടാര്‍ വാങ്ങിയതിന്റെ ബില്‍ ഫയലില്‍ ലഭ്യമാക്കിയിട്ടില്ല. നിര്‍മ്മാണത്തിനുവേണ്ടി എത്ര ബാരല്‍ ടാര്‍ ഉപയോഗിച്ചെന്ന വിവരം ഫയലില്‍ ചേര്‍ത്തിട്ടുമില്ല. നിര്‍മ്മാണത്തിന് ഉപയോഗിച്ച ടാറിന്റെ അളവ്, ബാരലിന്റെ വില ഈടാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരം എന്നിവ ലഭ്യമാക്കണമെന്ന് കാണിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.28/10-9-2024) അസിസ്റ്റന്റ് എഞ്ചിനീയര്‍ മറുപടി ലഭ്യമാക്കിയില്ല. റോഡ് നിര്‍മ്മാണത്തിനുവേണ്ടി ഉപയോഗിച്ച ടാറിന്റെ അളവ് സംബന്ധിച്ചും, ബാരല്‍ വില ഈടാക്കിയത് സംബന്ധിച്ചുമുളള വിവരങ്ങള്‍ ഓഡിറ്റിന് ലഭ്യമാക്കേണ്ടതാണ്.


 

1-32   ദുരിതാശ്വാസനിധി രൂപീകരിച്ചിട്ടില്ല

2003-ലെ കേരള പഞ്ചായത്ത് രാജ് (ദുരിതാശ്വാസനിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങളിലെ ചട്ടം 3 പ്രകാരം പേമാരി, വെള്ളപ്പൊക്കം, പ്രകൃതി ക്ഷോഭം, അഗ്നിബാധ, കൊടുങ്കാറ്റ്, കടലാക്രമണം, അത്യാഹിതം, മാറാരോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്ന നിർദ്ധനരായ വ്യക്തികൾക്ക് അവരുടെ ദുരിതനിവാരണാർത്ഥം അടിയന്തര ധനസഹായം നൽക്കുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിനും ഒരു പ്രമേയം മൂലം മറ്റ് ഫണ്ടുകളിൽനിന്ന് വേറിട്ട് സൂക്ഷിക്കുന്ന ഒരു ദുരിതാശ്വാസ നിധി രൂപീകരിക്കാവുന്നതാണ്. ചട്ടം 3(4) പ്രകാരം ഗ്രാമ പഞ്ചായത്തിൽ ദുരിതാശ്വാസ നിധിയുടെ വരവു ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശസാൽകൃത ബാങ്കിൽ സെക്രട്ടറിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് സൂക്ഷിക്കേണ്ടതുമാണ്. എന്നാല്‍ ഗ്രാമ പഞ്ചായത്തില്‍ ഇതുവരെ ദുരിതാശ്വാസനിധി രൂപീകരിച്ചിട്ടില്ല. ദുരിതാശ്വാസനിധി അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കേണ്ടതാണ്.


 

1-33   അസിസ്റ്റന്റ് എഞ്ചിനീയര്‍ അക്കൗണ്ടില്‍നിന്നും അനധികൃതമായി പണം പിന്‍വലിച്ചു

 

അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ തനത് ഫണ്ട് പ്രോജക്ടുകളുടെ ചെലവ് തുക വിതരണം ചെയ്യുന്നതിനും, ഇ-ടെണ്ടര്‍ ഫീസ് ഈടാക്കുന്നതിനുമായി പരിപാലിക്കുന്ന എസ്.ബി.ഐ. വെച്ചൂച്ചിറ ശാഖയിലുളള 35731467703 നമ്പര്‍ അക്കൗണ്ടില്‍ 05/08/2024-ല്‍ 237911 രൂപ നീക്കിയിരിപ്പുണ്ട്. പ്രസ്തുത അക്കൗണ്ടിന്റെ പാസ്സ് ബുക്ക് പരിശോധിച്ചതില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന തീയതികളില്‍ ശ്രീ ജിന്റോ കെ. തങ്കപ്പന്‍ എന്ന വ്യക്തിയുടെ പേരില്‍ ചെക്ക് മുഖേന തുക പിന്‍വലിച്ചിട്ടുള്ളതായി കണ്ടു. അസിസ്റ്റന്റ് എഞ്ചിനീയര്‍ ക്യാഷ് ബുക്ക് എഴുതി സൂക്ഷിച്ചിട്ടില്ല. അതുപോലെ തന്നെ ചെലവുകള്‍ക്ക് വൗച്ചറുകള്‍ തയ്യാറാക്കി സൂക്ഷിക്കുകയോ, പരിശോധനയ്ക്ക് ഹാജരാക്കുകയോ ഉണ്ടായില്ല.

തീയതി

തുക

4-10-2023

11311

18-1-2024

11596

25-3-2024

10853

29-4-2024

11935

18-5-2024

11752

14-6-2024

11877

10-7-2024

11838

5-8-2024

11877

 

ശ്രീ ജിന്റോ കെ. തങ്കപ്പന്‍ എന്ന വ്യക്തിയെ 2024 ഫെബ്രുവരി 6 മുതല്‍ 2024 മാര്‍ച്ച് 31 വരെ അസി.എഞ്ചിനീയറുടെ ഓഫീസിലെ താല്‍ക്കാലിക ക്ലാര്‍ക്കായി നിയമിക്കുന്നതിന് 5-2-2024-ല്‍ കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനിച്ചിരുന്നു (തീരുമാനം നം.9). തുടര്‍ന്ന് ടിയാളുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ച് കൊണ്ട് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളതായി കണ്ടില്ല. ടിയാന്റെ സേവന കാലയളവ് അവസാനിച്ചതിന് ശേഷവും മാസം തോറും മേല്‍ കാണിച്ചിരുന്ന പ്രകാരം ശ്രീ ജിന്റോ കെ. തങ്കപ്പന് പണം നല്‍കിയതിന് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.32/19-9-2024) അസിസ്റ്റന്റ് എഞ്ചിനീയര്‍ മറുപടി ലഭ്യമാക്കിയിട്ടില്ല. ആയതിന് വിശദീകരണം ലഭ്യമാക്കേണ്ടതാണ്. എസ്.ബി.ഐ-യുടെ വെച്ചൂച്ചിറ ശാഖയിലെ 35731467703 നമ്പര്‍ അക്കൗണ്ടില്‍ 5-8-2024-ല്‍ നീക്കിയിരിപ്പുള്ള 237911 രൂപ ഇനം തിരിച്ച് ഇ-ടെണ്ടര്‍ഫീസ്, പലിശ എന്നിവ ഗ്രാമപഞ്ചായത്ത് ഫണ്ടിലേക്ക് താമസംവിനാ ഒടുക്കേണ്ടതുമാണ്.


 

1-34   റീകോണ്‍ക്രീറ്റിംഗിന് അധിക തുക അനുവദിച്ചു

മെയിന്റനന്‍സ് ഗ്രാന്റ് വിനിയോഗിച്ച് ഓഡിറ്റ് വര്‍ഷം നടപ്പിലാക്കിയ റോഡ് റീകോണ്‍ക്രീറ്റിംഗ് പ്രവൃത്തികളുടെ ഫയലുകള്‍ പരിശോധിച്ചതില്‍ റീകോണ്‍ക്രീറ്റിംഗിന് ഫോംവര്‍ക്ക് ഉള്‍പ്പെടുന്ന ഇനം എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത് കാരണം അധിക ചെലവ് ഉണ്ടായിട്ടുളളതായി കണ്ടു. നിലവിലുളള കോണ്‍ക്രീറ്റ് റോഡുകള്‍ പോട്ട്ഹോള്‍ ഫില്ലിംഗ് നടത്തി 5 സെ.മീറ്റര്‍ മുതല്‍ 7.5 സെ.മീറ്റര്‍ കനത്തില്‍ റീകോണ്‍ക്രീറ്റിംഗ് നടത്തുന്നതിന് DSR കോഡ് 75.8.1.1.A പ്രകാരമുളള ഫോംവര്‍ക്ക് ഉള്‍പ്പെടാത്ത സ്പെസിഫിക്കഷനാണ് അവലംബിക്കേണ്ടത്. എന്നാല്‍ ഇവിടെ ഫോംവര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള 75.8.1.1 സ്പെസിഫിക്കേഷന്‍ പ്രകാരമാണ് റീകോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ നടത്തിയിട്ടുളളത്. ഇതിന് അനുവദിച്ച നിരക്കില്‍ ഫോംവര്‍ക്കിനുളള 4% തുക കൂടി ഉള്‍പ്പടുന്നു. ഇപ്രകാരം തെറ്റായ സ്പെസിഫിക്കേഷന്‍ അവലംബിച്ചതു മൂലം സര്‍ക്കാര്‍ ഫണ്ടിന് 18061 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

ക്രമ

നം.

പ്രോജക്ട് വിവരങ്ങള്‍റീകോണ്‍ക്രീറ്റിന്റെ അളവ്

എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി കരാറുകാരന് അനുവദിച്ചത്

(DSR 75.8.1.1)

@8400.78

അനുവദനീയമായ നിരക്ക്

(DSR 75.8.1.1.A)

@ 8077.68

അധികം നല്‍കിയത്ബില്‍ നം. & തീയതി
1

കുന്നം അമ്പലംപടി പിള്ളേരുതറ റോഡ് റീകോണ്‍ക്രീറ്റ് (81/24)

അടങ്കല്‍-200000

ചെലവ്-199947
കരാര്‍നം.
6/AE/LSGDVCRA/2023-24 കോണ്‍ട്രാക്ടര്‍-പുരുഷോത്തമന്‍ നായര്‍

18.923 ഘ.മീ.

158968

152854

6114

327/6-2-24

2

കുന്നം അമ്പലംപടി തടത്തില്‍പടി റോഡ് കോണ്‍ക്രീറ്റിംഗ്(83/24) അടങ്കല്‍-200000

ചെലവ്-199552
കരാര്‍
നം.9/AE/LSGD/VCRA/2023-24
കോണ്‍ട്രാക്ടര്‍-സാബു പ്രാന്‍സിസ്

19.140 ഘ.മീ.

160791

154607

6184

324/6-2-2024

3

മണ്ണടിശാല പുഞ്ചിരിമുക്ക് റോഡ് കോണ്‍ക്രീറ്റിംഗ് (134/24)

അടങ്കല്‍-200000

ചെലവ്-199753
കരാര്‍ നം.
38/AE/LSGD/VCRA/2023-24
കോണ്‍ട്രാക്ടര്‍-പുരുഷോത്തമന്‍ നായര്‍

17.835 ഘ.മീ

149828

144065

5763

528/24-3-24

  

 

 

ആകെ

18061

 

 

അപാകതയ്ക്ക് വിശദീകരണം ആരാഞ്ഞുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് (നം.33/19-9-24) അസിസ്റ്റന്റ് എഞ്ചിനീയര്‍ മറുപടി ലഭ്യമാക്കിയിട്ടില്ല. തെറ്റായ സ്പെസിഫിക്കേഷന്‍ അവലംബിച്ചതു മൂലം അധിക നല്‍കിയ തുക ഓഡിറ്റില്‍ നിരാകരിക്കുന്നു. പ്രവൃത്തികള്‍ക്ക് അധികം നല്‍കിയ തുക കരാറുകാരില്‍നിന്നും താമസംവിനാ ഈടാക്കി പ‍ഞ്ചായത്തില്‍ ഒടുക്കി രസീതി ഹാജരാക്കേണ്ടതാണ്.


 

1-35   പൊളിച്ചെടുത്ത തടിയുടെ വിനിയോഗം ലഭ്യമാക്കിയില്ല

അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ വാറ്റുകുന്ന് എല്‍.പി.സ്കൂള്‍ നവീകരണ പ്രവൃത്തിയുടെ എസ്റ്റിമേറ്റിലെ ഒന്നാമത്തെ ഇനമായി ചെയ്തിരിക്കുന്നത് നിലവിലുള്ള മേല്‍ക്കൂര പൊളിച്ചുമാറ്റുകയെന്ന പ്രവൃത്തിയായിരുന്നു. 5.011 ക്യു.മീ. തടി പൊളിച്ചുമാറ്റിയതിന് 3987.1/m3 നിരക്കില്‍ 19982 രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ പൊളിച്ചെടുത്ത തടി ഉരുപ്പടികളുടെ സര്‍വ്വേ റിപ്പോര്‍ട്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍ തയ്യാറാക്കി അംഗീകാരം വാങ്ങി പരസ്യ ലേലം ചെയ്ത് മുതല്‍ കൂട്ടുകയോ, രേഖാമൂലം പഞ്ചായത്തില്‍ ഏല്‍പിക്കുകയോ ചെയ്തിട്ടില്ല. ഒരു പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചുമാറ്റുന്ന സാധനങ്ങള്‍ ശരിയായ രീതിയില്‍ അക്കൗണ്ട് ചെയ്യണമെന്നും, പൊളിച്ചുമാറ്റിയ ഉപയോഗ ശൂന്യമായ വസ്തുക്കളുടെ സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി ക്ഷമതയുളള അധികാരിയില്‍നിന്നും അനുമതി വാങ്ങി പരസ്യ ലേലം ചെയ്ത് കൈയ്യൊഴിക്കണമെന്നും പി.ഡി.ഡബ്ല്യു.ഡി മാന്വലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു (PWD Manual Para 2919). അപാതകയ്ക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (29/11-9-24) മറുപടിയായി തടി ഉരുപ്പടികള്‍ ജീര്‍ണ്ണിച്ചു പോയതായിരുന്നുവെന്ന് അസി.എഞ്ചിനീയര്‍ മറുപടി ലഭ്യമാക്കി. എന്നാല്‍ അളവ് പുസ്തകത്തില്‍ പ്രസ്തുത വിവരം രേഖപ്പെടുത്തി അസി.എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ല. അസിസ്റ്റന്റ് എഞ്ചിനീയറുടെ മറുപടി സ്വീകര്യമല്ല. പി.ഡബ്ല്യു.ഡി. മാന്വല്‍ നിഷ്കര്‍ഷിക്കുന്ന പ്രകാരമുളള നടപടികള്‍ സ്വീകരിക്കാതെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കൃത്യ വിലോപം നടത്തിയതായാണ് കണ്ടത്. സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ചുമാറ്റിയപ്പോള്‍ ലഭിച്ച വലിയ അളവ് തടി ഉരുപ്പടികളുടെ വിനിയോഗം സംബന്ധിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്തുന്നതിന് ഓഡിറ്റ് ശുപാര്‍ശ ചെയ്യുന്നു. ഈ വിഷയത്തില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.


 

1-36   രേഖകള്‍ പരിശോധനക്ക് ലഭ്യമാക്കിയില്ല

അസി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം എന്ന പ്രവൃത്തിക്കുവേണ്ടി ധനകാര്യകമ്മീഷന്‍ അവാര്‍ഡില്‍നിന്നും 1000972 രൂപ (വൗച്ചര്‍ നം.XVFC/2023-24/P/30, 30-3-2024) തന്‍വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ആയത് സംബന്ധിച്ച ഫയല്‍ പരിശോധനക്ക് ലഭ്യമാക്കിയില്ല. രേഖകള്‍ പരിശോധനക്ക് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 22/9-9-2024) മറുപടിയായി പ്രസ്തുത ഫയലും, മറ്റ് രജിസ്റ്ററുകളും അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സിന്റെ പക്കലാണെന്നാണ് മറുപടി ലഭ്യമാക്കിയിരിക്കുന്നത്. പരിശോധനക്ക് ഫയല്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ 1000972 രൂപയുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.


 

1-37   എം.സി.എഫ്.കെട്ടിടം - ഗുണപരമല്ലാത്ത നിര്‍മ്മാണം

ഗ്രാമപഞ്ചായത്തില്‍ കൂത്താട്ടുകുളത്ത് എം.സി.എഫ്. കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുളളതിലെ അപാകതകള്‍ സംബന്ധിച്ച് മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. 2023-24 സാമ്പത്തിക വര്‍ഷം ശുചിത്വ മിഷന്‍ ഫണ്ടില്‍നിന്നും 680912 രൂപ പ്രോജക്ടിനുവേണ്ടി (പ്രോ.നം.173/24) ചെലവഴിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ഹരിത കേരള മിഷന്‍ സംസ്ഥാനതല കര്‍മ്മസമിതി, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ പ്ലാനില്‍ നിന്നും വ്യതിചലിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മിനി എം.സി.എഫ് സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എം.സി.എഫിലാണ് സംഭരിക്കുന്നത്. ആയത് തരം തിരിക്കുന്നതിനുള്ള മതിയായ സ്ഥലസൗകര്യം, സേനാംഗങ്ങള്‍ക്കുളള വിശ്രമ മുറി, ഓഫീസ് മുറി, ശുദ്ധ ജലം, ടോയ്‍ലറ്റ് സൗകര്യം എന്നിവ ഇല്ല. തരംതിരിച്ച മാലിന്യങ്ങള്‍ സമയബന്ധിതമായി ക്ലീന്‍കേരള കമ്പനി കൊണ്ടുപോകുന്നുമില്ല.

ഓഡിറ്റ് കാലയളവ് വരെ ₹1880913 രൂപ (ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് - 1200000, കേന്ദ്രാവിഷ്കൃത ഫണ്ട് - 680913) എം.സി.എഫ്. നിര്‍മ്മാണത്തിനുവേണ്ടി ചെലവഴിച്ചിട്ടുണ്ട്. 485904 രൂപ ഇനിയും ചെലവഴിക്കേണ്ടതായിട്ടുണ്ട്. എം.സി.എഫ്. നിര്‍മ്മാണത്തിലെ അപാകങ്ങളെക്കറിച്ച് 2022-23 വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ (ഖണ്ഡിക 1-21) വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് എം.സി.എഫ്. നിര്‍മ്മാണത്തിന് ഗണ്യമായ തുക ചെലവഴിച്ചിട്ടും പ്രാഥമിക സൗകര്യങ്ങള്‍പോലും ഒരുക്കുന്നതിന് സാധിക്കാതിരുന്നത് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നിലെ സൂക്ഷ്മതയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. മുന്‍വര്‍ഷ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള അന്വേഷണം ത്വരിതപ്പെടുത്തേണ്ടതും, തുടര്‍ വിവരങ്ങള്‍ അറിയിക്കേണ്ടതുമാണ്.


 

1-38   കാലാവധി കഴിഞ്ഞ ഡെപ്പോസിറ്റ് തുകകള്‍ തനത് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയില്ല

ഡെപ്പോസിറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ 2020-21 വരെയുള്ള നിക്ഷേപ തുകകള്‍ റീഫണ്ട് ചെയ്യുകയോ തനത് ഫണ്ട് അക്കൗണ്ടിലേക്ക് മുതല്‍ കൂട്ടുകയോ ചെയ്യാതെ അവശേഷിച്ചിരിക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. കേരള ഫിനാന്‍ഷ്യല്‍ കോഡ് വാല്യം 1, അനുച്ഛേദം 282, 2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങളിലെ, ചട്ടം 79 എന്നിവ പ്രകാരം മൂന്ന് വര്‍ഷത്തിലധികമായി അവകാശമുന്നയിക്കപ്പെടാതെ ശേഷിക്കുന്ന സിവില്‍ നിക്ഷേപങ്ങള്‍ കാലഹരണപ്പെടുന്നതാണ്. കാലാവധി കഴിഞ്ഞും തിരികെ കൈപ്പറ്റാത്ത ഡെപ്പോസിറ്റ് തുകകള്‍ നിശ്ചിത കാലയളവിന് ശേഷം ഗ്രാമപഞ്ചായത്ത് അക്കൗണ്ടിലേക്ക് മുതല്‍ കൂട്ടേണ്ടതാണ്. 2014-15 മുതല്‍ 2020-21 വരെയുള്ള കാലയളവിലെ 110 നിക്ഷേപങ്ങളിലായി ഇപ്രകാരം 201876 രൂപയാണ് തനത് ഫണ്ട് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യാതെ കിടക്കുന്നത്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വര്‍ഷം

എണ്ണം

തുക

2014-15

24

27150

2015-16

3

3000

2016-17

12

12000

2017-18

1

1000

2018-19

6

71250

2019-20

5

18416

2020-21

59

69060

ആകെ

110

201876

    തദ്ദേശ സ്വയംഭരണ (എ.സി.) വകുപ്പിന്റെ 14.01.2020-ലെ എം.സി.1/125/2019/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ അനുസരിച്ച് കാലഹരണപ്പെട്ട ഡെപ്പോസിറ്റുകള്‍ കാലാവധി 3 വര്‍ഷം തികയുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനത്തിന്റെ തനത് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടേണ്ടതാണന്നും, ഇത് കൃത്യമായി ഉറപ്പുവരുത്തുവാനാവശ്യമായ സജ്ജീകരണവും ക്രമീകരണവും ബന്ധപ്പെട്ട റെക്കോര്‍ഡുകളുടെ പരിപാലനവും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ചെയ്യേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിരുന്നു.

    ഗ്രാമപഞ്ചായത്തിലെ ഡെപ്പോസിറ്റ് രജിസ്റ്ററില്‍ വിവിധ വര്‍ഷങ്ങളിലെ ഡെപ്പോസിറ്റ് തുകകള്‍ 2024-25 വര്‍ഷത്തേക്ക് ക്യാരി ഓവര്‍ ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയായ ഡെപ്പോസിറ്റുകള്‍ ഭരണസമിതി തീരുമാനമെടുത്ത്‍ പൂര്‍ണ്ണമായി തനത്ഫണ്ടിലേക്ക് മുതല്‍ക്കൂട്ടി വിവരം അറിയിക്കേണ്ടതാണ്.


 

1-39   ഹോംകോയില്‍ നിന്ന് മരുന്ന് പൂര്‍ണ്ണമായി ലഭ്യമാക്കിയില്ല.

     മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 2023-24 വര്‍ഷം പ്രോജക്ട് നം.105/24 പ്രകാരം മരുന്ന് വാങ്ങുന്നതിനായി കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള SBI അക്കൗണ്ടിലേക്ക് (നം.34306403911) 22/01/24-ല്‍ 150000 രൂപ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ഇതില്‍ 44193 രൂപക്കുള്ള മരുന്ന് മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. ബാക്കി 105807 രൂപയ്ക്കുള്ള മരുന്ന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.


 

1-40   അങ്കണവാടികള്‍ - അവലോകനം


ഗ്രാമപ്പഞ്ചായത്തില്‍ ആകെ 28 അങ്കണവാടികളാണുള്ളതില്‍ 22 എണ്ണം സ്വന്തം കെട്ടിടത്തിലും 6 എണ്ണം വാടക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. 28 അങ്കണവാടികള്‍ക്കും ടോയ്‍ലറ്റ് സൗകര്യം ഉണ്ടെങ്കിലും ശിശു സൗഹാര്‍ദ്ദ ടോയ്‍ലറ്റുകള്‍ ഒരു അങ്കണവാടിക്കും ഇല്ല. 14 അങ്കണവാടികള്‍ക്ക് മാത്രമാണ് ചുറ്റുമതില്‍ ഉള്ളത്. 10 അങ്കണവാടികള്‍ക്ക് കുടിവെളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 85-ാം നമ്പര്‍ അങ്കണവാടിക്ക് സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും കെട്ടിടം നിര്‍മ്മിച്ചിട്ടില്ല. അങ്കണവാടികള്‍ക്ക് ആവശ്യത്തിനുള്ള ഫര്‍ണ്ണിച്ചര്‍, പാത്രങ്ങള്‍ എന്നിവയുടെ ദൗര്‍ലഭ്യമുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിം നിര്‍മ്മിക്കുന്നതിനും, മറ്റ് അടിസ്ഥാന ആവശ്യങ്ങളായ കുടിവെളളം സൗകര്യം, ഫര്‍ണ്ണിച്ചര്‍, പാത്രങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനും പഞ്ചായത്ത് മുന്തിയ പരിഗണന നല്‍കേണ്ടതാണ്.


 

1-41   അസി.എഞ്ചിനീയര്‍ പ്രോജക്ടുകള്‍ നടപ്പാക്കിയില്ല

2023-24 സാമ്പത്തിക വര്‍ഷം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിര്‍വ്വഹണ ചുമതലയുണ്ടായിരുന്ന 3.11 കോടി രൂപയുടെ 57 മരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണം പൂര്‍ത്തിയാക്കി ധനവിനിയോഗം നടത്തിയിട്ടില്ല. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമനം.പ്രോ. നം.പ്രോ. പേര്അടങ്കല്‍ഫണ്ട്
151അരയൻപാറ അംഗൻവാടി നിർമ്മാണം

1700000

വികസനഫണ്ട് (ജനറല്‍)
256കുറുമ്പൻമൂഴി -ലക്ഷംവീട് കോളനി റോഡ് കോൺക്രിറ്റിംഗ്

98500

മെയിന്റനന്‍സ് (റോഡ്)
359വാഹമുക്ക് അംഗനവാടി നവീകരണം

399069

മെയിന്റനന്‍സ് (റോഡിതരം)
463എഴുപതേക്കർ അംഗൻവാടി നവീകരണം

323362

മെയിന്റനന്‍സ് (റോഡിതരം)
564പ്ലാവേലി നിരവ് അംഗനവാടി നവീകരണം

150000

മെയിന്റനന്‍സ് (റോഡിതരം)
669വാറ്റുകുന്നു അംഗൻവാടി നവീകരണം

50000

മെയിന്റനന്‍സ് (റോഡിതരം)
771പരുവ അംഗൻവാടി ടോയിലേറ്റ് നവീകരണം

75000

മെയിന്റനന്‍സ് (റോഡിതരം)
872ചാത്തൻതറ അംഗൻവാടി നവീകരണം

799992

മെയിന്റനന്‍സ് (റോഡിതരം)
1973വെച്ചൂച്ചിറ മൃഗാശുപത്രി നവീകരണം

274136

മെയിന്റനന്‍സ് (റോഡിതരം)
11074കുംഭിത്തോട് അംഗൻവാടി നവീകരണം

50000

മെയിന്റനന്‍സ് (റോഡിതരം)
1175പരുവ സബ് സെന്റ്റർ നവീകരണം

300000

മെയിന്റനന്‍സ് (റോഡിതരം)
1277വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ആസ്തി രജിസ്റ്റർ പുതുക്കൽ

50000

തനത്ഫണ്ട്
1384എണ്ണൂറാംവയൽ -ആരായൻപാറ റോഡ് പുനരുദ്ധാരണം

1192887

മെയിന്റനന്‍സ് (റോഡ്)
1489എണ്ണൂറാംവയൽ -കുളമങ്കുഴി റോഡ് പുനരുദ്ധാരണം

500000

മെയിന്റനന്‍സ് (റോഡ്)
15112പാറയ്ക്കൽ പടി -ഓലിക്കൽ പടി റോഡ് റീ കോൺക്രിറ്റിംഗ്

188936

മെയിന്റനന്‍സ് (റോഡ്)
16114ഗോതമ്പ് റോഡ്‌ പുനരുദ്ധാരണം

500000

മെയിന്റനന്‍സ് (റോഡ്)
17117വെണ്‍ കുറിഞ്ഞി -മാറിടം കവല റോഡില്‍ താന്നിമൂട്ടില്‍പടി വരെ
മാതൃക റോഡ്‌ പുനരുദ്ധാരണം

1158397

മെയിന്റനന്‍സ് (റോഡ്)
18118സംസ്കരികനിലയം -പലകക്കാവ് റോഡ്‌ പുനരുദ്ധാരണം

1000000

മെയിന്റനന്‍സ് (റോഡ്)
19121ഒന്‍പതാം കോളനി -ഇടകടത്തി ആറ്റുകുഴി റോഡ്‌ പുനരുദ്ധാരണം

583085

മെയിന്റനന്‍സ് (റോഡ്)
20123സെമിത്തേരി പടി -പലകക്കാവ് റോഡ്‌ പുനരുദ്ധാരണം

300000

മെയിന്റനന്‍സ് (റോഡ്)
21124കൊല്ലമുള -എഴുപതേക്കര്‍ മാതൃക റോഡ്‌ പുനരുദ്ധാരണം

2500000

മെയിന്റനന്‍സ് (റോഡ്)
22125ചാത്തൻതറ കുറുമ്പൻമൂഴി സെന്റ് തോമസ് പള്ളി ഇടത്തിക്കാവ് റോഡ് പുനരുദ്ധാരണം

1200000

മെയിന്റനന്‍സ് (റോഡ്)
23129മുളയ്ക്കൽ പടി അറയ്ക്കൽ പടി റോഡ് കോൺക്രിട്ടിംഗ്

200000

തനത്ഫണ്ട്
24130ചാത്തൻതറ അഴുത കോളനി റോഡ് പുനരുദ്ധാരണം

1200000

മെയിന്റനന്‍സ് (റോഡ്)
25131മണ്ണാടിശാല വൈദ്യർമുക്ക് റോഡ് പുനരുദ്ധാരണം

1000000

മെയിന്റനന്‍സ് (റോഡ്)
26132ആശ്രമം പടി ആറ്റുകടവ് റോഡ് കോൺക്രിറ്റിംഗ്

250000

മെയിന്റനന്‍സ് (റോഡ്)
27133മണ്ണാടിശാല ബൈറോഡ് പൈപ്പ് കലുങ്ക് നിർമ്മാണവും റോഡ് പുനരുദ്ധാരണവും

248510

തനത്ഫണ്ട്
28250തുരുത്തേൽ പടി-കിഴങ്ങുംകാല പടി റോഡ് പുനരുദ്ധാരണം

397705

മെയിന്റനന്‍സ് (റോഡ്)
29135വെച്ചൂച്ചിറ കക്കൂടുക്ക താന്നിക്കപുഴ റോഡ് പുനരുദ്ധാരണം

1400000

മെയിന്റനന്‍സ് (റോഡ്)
30136കക്കൂടുക്ക നിരവ് പള്ളി പടി റോഡ് പുനരുദ്ധാരണം

1000000

മെയിന്റനന്‍സ് (റോഡ്)
31139പുറമറ്റം പടി മണ്ണടിശാല കട്ടിക്കൽ വർക്കലമുക്ക് റോഡ് പുനരുദ്ധാരണം

2351730

മെയിന്റനന്‍സ് (റോഡ്)
32141കുംഭിത്തോട് -നായിതാനി റോഡ് പുനരുദ്ധാരണം

300000

മെയിന്റനന്‍സ് (റോഡ്)
33142വെച്ചൂച്ചിറ എൻ എസ് എസ് ഗെയ്റ്റ് റോഡ് റീ കോൺക്രിറ്റിംഗ്

282376

മെയിന്റനന്‍സ് (റോഡ്)
34144കൂത്താട്ടുകുളം വള്ളിയാoകയം റോഡിൽ സംരക്ഷണഭിത്തി
നിർമ്മാണവും റോഡ് റീ കോൺക്രിറ്റിംഗ്

1000000

മെയിന്റനന്‍സ് (റോഡ്)
35145കുന്നം അച്ചടിപാറ പുള്ളിക്കൽ റോഡ് പുനരുദ്ധാരണം

998869

മെയിന്റനന്‍സ് (റോഡ്)
36146ഹോമിയോ ഡിസ്പെൻസെറി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്

500000

മറ്റുള്ളവ
37151റോഡ് കണക്ടിവിറ്റി മാപ്പിംഗ്

23105

തനത്ഫണ്ട്
38152ചാത്തൻതറ ശ്മശാനം നവീകരണം

600000

ധനകാര്യകമ്മീഷന്‍ ഗ്രാന്റ്
39156ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയം പെയിന്റിംഗ്

320529

തനത്ഫണ്ട്
40171പഞ്ചായത്ത് ആഫീസ് നവീകരണം

500000

തനത്ഫണ്ട്
41172കൂത്താട്ടുകുളം കുളം നവീകരിച്ചു മോട്ടർ സ്ഥാപിക്കൽ

395000

ധനകാര്യകമ്മീഷന്‍ ഗ്രാന്റ്
42175വാഹമുക്ക് 75 നമ്പർ അംഗൻവാടി നവികരണം

27301

മെയിന്റനന്‍സ് (റോഡിതരം)
43201കൂത്താട്ടുകുളം എസ് സി ഷോപ്പിങ് കോംപ്ലക്സ് റൂഫിംഗ്

288657

വികസനഫണ്ട് (എസ്.സി.പി)
44204പഞ്ചായത്ത് മിനി ആഡിറ്റോറിയം ഇലക്ട്രിഫിക്കേഷനും അനുബന്ധ പ്രവർത്തനങ്ങളും

250000

തനത് ഫണ്ട്
45209ഓഫീസ് പടി മണ്ണടിശാല -വൈദ്യർമുക്ക് റോഡ് പുനുരുദ്ധരണം

700000

മെയിന്റനന്‍സ് (റോഡ്)
46218വാഹമുക്കിൽ എംസിഎഫ് നിർമ്മാണം

350000

സംസ്ഥാനാവിഷ്കൃത ഫണ്ട്
47220കൂത്താട്ടുളം എംസിഎഫ് -അധിക സൌകര്യം ഒരുക്കൽ

913217

സംസ്ഥാനാവിഷ്കൃത ഫണ്ട്
48221മണ്ണടിശാലയിൽ മിനി എംസിഎഫ് നിർമ്മാണം

211825

സംസ്ഥാനാവിഷ്കൃത ഫണ്ട്
49230കുന്നം എൽപിഎസ് ന് സംരക്ഷണഭിത്തി നിർമ്മാണം

50000

തനത് ഫണ്ട്
50232പലകക്കാവ് -സെമിത്തേരി പടി റോഡിൽ ചീരമറ്റം പടി കലുങ്ക് നിർമ്മാണം

400000

മെയിന്റനന്‍സ് (റോഡ്)
51233അറുവച്ചാംകുഴി-ഇടകടത്തി റോഡിൽ വെമ്പാലപടി സംരകഷണ ഭിത്തി നിർമ്മാണം

100000

തനത് ഫണ്ട്
52234പൊന്നരുവി തോട്ടിൽ തോട്ടുങ്കൽ പടി നടപ്പാലം പുനരുദ്ധാരണം

300000

മെയിന്റനന്‍സ് (റോഡ്)
53235വിജിഎം റോഡ് പള്ളത്ത് പടി -പടലിൽ പടി റോഡിൽ പൈപ്പ് കലുങ്കുംറീ കോൺക്രീറ്റിംഗും

300000

മെയിന്റനന്‍സ് (റോഡ്)
54236വിജ്ഞാൻ വാടിയിൽ ടൊയലറ്റ് നിർമ്മാണം

200000

വികസനഫണ്ട് (ജനറല്‍)
55237ബസ് സ്റ്റാൻഡ് ടൊയലറ്റ് മെയിന്റൻസ് രണ്ടാഘട്ടം

175000

തനത് ഫണ്ട്
5623894ാം നമ്പർ അംഗൻവാടി മെയിന്റൻസ്

108000

മെയിന്റനന്‍സ് (റോഡിതരം)
57250തുരുത്തേല്‍പടി കിഴങ്ങുംകാലാപടി റോഡ് പുനരുദ്ധരണം397705മെയിന്റനന്‍സ് (റോഡ്)    
   31132893 

 

പ്രോജക്ടുകള്‍ സമയബന്ധിതമായി നടപ്പിലാക്കാതിരുന്നതിന് വിശദീകരണം ആരാഞ്ഞു നൽകിയ എന്‍ക്വയറിയ്ക്ക് (നം.11/6-9-2024) മറുപടി ലഭ്യമാക്കിയിട്ടില്ല. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കാതിരിക്കുന്നത് പ്രവൃത്തികള്‍ക്ക് വകയിരുത്തുന്ന ഫണ്ട് ലാപ്സാകുന്നതിന് മാത്രമല്ല ജനങ്ങള്‍ക്ക് നല്‍കേണ്ടതായ അവശ്യ സേവനങ്ങള്‍ യഥാസമയം നല്‍കുന്നതിനും തടസ്സമാകുന്നു. മരാമത്ത് പ്രവൃത്തികള്‍ക്ക് വകയിരുത്തിയിരുന്ന റോഡ്/റോഡിതര മെയിന്റനന്‍സ് ഗ്രാന്റുകള്‍ നിശ്ചിത ശതമാനം ചെലവഴിക്കാതിരുന്നതിനാല്‍ 2024-25 വര്‍ഷം ഷോര്‍ട്ട്ഫാളിനത്തില്‍ ഒരു കോടിയില്‍പ്പരം രൂപ പഞ്ചായത്തിന് നഷ്ടമാവുന്ന അവസ്ഥയാണ്. മരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്ന് മോണിട്ടറിംഗ് നടത്തുന്നതിന് പഞ്ചായത്ത് ഭരണ സമിതിക്ക് ഉത്തരവാദിത്തമുണ്ട്. പ്രോജക്ടുകളുടെ നിര്‍വ്വഹണത്തിലുണ്ടാകുന്ന വീഴ്ച മൂലം പഞ്ചായത്തിന് ഫണ്ട് നഷ്ടമാകുന്ന അവസ്ഥ ഭാവിയില്‍ ഒഴിവാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിക്കുന്നു.


 

1-42   ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കൽ - കേരളത്തിലെ മാലിന്യ സംസ്കരണം ഹരിതകർമ്മ സേനയിലൂടെ

കേരളപഞ്ചായത്ത് രാജ് ആക്ട് 1994ലെ സെക്ഷന്‍ 219(എ) മുതല്‍ (എസ്) വരെയുള്ള വകുപ്പുകള്‍ പ്രകാരം മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ പഞ്ചായത്തിന്റെയും മാലിന്യ ഉല്‍പ്പാദകരുടെയും ചുമതലകള്‍ നിര്‍വ്വചിച്ചിട്ടുണ്ട്. കൂടാതെ ആക്ടിലെ സെക്ഷൻ 166-ന് കീഴിലുള്ള മൂന്നാം പട്ടികയില്‍ പ്രതിപാദിക്കുന്ന, ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലകളില്‍ ഉള്‍പ്പെട്ട വിഷയമാണ് മാലിന്യ സംസ്ക്കരണം. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ 07.06.2024 ലെ ഡി.കെ.എസ്.എ.47/സി.എ.ആർ.3/2004 കത്ത് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 'ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കൽ - കേരളത്തിലെ മാലിന്യ സംസ്കരണം ഹരിതകർമ്മ സേനയിലൂടെ' എന്ന വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൻ പ്രകാരം വെചൂച്ചിറ ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയില്‍, മാലിന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി ബന്ധപ്പെട്ട പദ്ധതികളുടെ ഫയലുകള്‍, ഓഡിറ്റ് എൻക്വയറിയ്ക്ക് (നം.2/04.09.24) പഞ്ചായത്ത് സമര്‍പ്പിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഹരിതകര്‍മ്മസേനയുടെ പ്രവർത്തനം വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ ചുവടെ ചേർക്കുന്നു.

1. അടിസ്ഥാന വിവരങ്ങൾ

ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളിലായി 19784 ആളുകൾ താമസിക്കുന്നുണ്ട്. ഹരിതകർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്ന 4156 വീടുകളും 424 വാണിജ്യ സ്ഥാപങ്ങളുമാണുള്ളത്. 2023-24 സാമ്പത്തിക വർഷം 204900 രൂപ ചെലവഴിച്ച് വീടുകളിലും വാണിജ്യ സ്ഥാപങ്ങളിലും ‘QR Scan Code’ പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വർഷം ഹരിതകർമ്മ സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ നടപ്പിലാക്കിയ പ്രോജക്ടുകളുടെ വിവരം ചുവടെ ചേർക്കുന്നു.

സാമ്പത്തിക വർഷം

പ്രോജക്ട് നം./പേര്

അടങ്കൽ

ചെലവ്

2019-20

159/20 ഹരിതകര്‍മ്മസേന രൂപീകരണം

497500

176000

 

2022-23

45/23 എംസിഎഫ് സ്ഥാപിക്കൽ

3000000

1200000

51/23 ജൈവവള യുണിറ്റ് നിർമ്മാണം

300000

287374

95/23 ഹരിത കർമ്മ സേന

200000

144834

269/23 ക്ലീൻ കേരളയ്ക്ക് തുക നൽകൽ

60000

59944

 

2023-24

29/24 ലെഗസി മാലിന്യം നീക്കം ചെയ്യൽ തുക നൽകൽ‍

283246

179550

243/24 സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കൽ

204900

204900

2. മാലിന്യ ശേഖരണ കാര്യക്ഷമത

മാലിന്യ ശേഖരണത്തിനായി കലണ്ടർ മുൻകൂട്ടി തയ്യാറാക്കുകയും, ഷെഡ്യൂൾ പ്രകാരം മാലിന്യ ശേഖരണം നടത്തുകയും ചെയ്യുന്നുണ്ട്. ഹരിതകർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്ന വീടുകളിലും വാണിജ്യ സ്ഥാപങ്ങളിലും QR കോഡ് പതിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ പൊതുപരിപാടികളിലും ഹരിതകർമ്മ സേനയെക്കുറിച്ചും മാലിന്യ സംസ്കരണത്തെകുറിച്ചും ബോധവൽക്കരണം നടത്തി ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

3. മാലിന്യ വേർതിരിവ് പാലിക്കൽ

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ജൈവമാലിന്യങ്ങള്‍ നിലവിൽ ശേഖരിക്കുന്നില്ല. എണ്ണൂറാം വയലിൽ സ്ഥിതി ചെയ്യുന്ന ജൈവവള യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്ന മുറയ്ക്ക് ജൈവമാലിന്യ ശേഖരണം കാര്യക്ഷമമാക്കുവാൻ സാധിക്കും.

4. റീസൈക്ലിംഗ്

പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് വഴി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് നാളിതു വരെ പഞ്ചായത്ത് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

5. കമ്മ്യൂണിറ്റി എൻഗേജ്മെന്റ്

വ്യാപാര വ്യവസായികൾ, സ്കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവത്തകർ എന്നിവർക്ക് ബോധവൽക്കരണം നടത്തി ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. മാലിന്യ മുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി മഹാശുചിത്വയജ്ഞം, കുട്ടികളുടെ ഹരിതസഭ, സ്കൂൾതല എൻ.എസ്.എസ്. കുട്ടികളുമായി ചേർന്ന് സ്നേഹാരാമം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.

6. തൊഴിൽ സൃഷ്ടിക്കൽ

ഹരിതകർമ്മ സേനയുടെ ഭാഗമായി നിലവിൽ 26 അംഗങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. സേനാംഗങ്ങൾക്ക് പ്രതിമാസം ശരാശരി 5000 രൂപാ നിരക്കിലാണ് പ്രതിഫലം ലഭിക്കുന്നത്. ഓരോ വാര്‍ഡിലെയും യൂസര്‍ഫീസ് പിരിക്കുന്നതിലെ വ്യത്യാസമനുസരിച്ച് പ്രതിഫലത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്. ഹരിതകർമ്മ സേനയുടെ പ്രവർത്തനം ഭവനങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണത്തിലേക്ക് വ്യാപിപ്പിക്കുന്നത് വഴി കൂടുതൽ തൊഴിലവസരങ്ങളും, സേനാംഗങ്ങൾക്ക് ഉയർന്ന വേതനവും ഉറപ്പാക്കുന്നതാണ്. ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം വലിയ സഹായമാണ്. ഇതുമൂലം നിരവധി കുടുംബങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കിലെങ്കിലും സ്ഥിര വരുമാനം ഉറപ്പാക്കാനായിട്ടുണ്ട്.

7. അടിസ്ഥാന സൗകര്യ വികസനം

ഖരമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നിലവിൽ 2 എം.സി.എഫ്, 1 മിനി എം.സി.എഫ്, 1 തുമ്പൂർമൂഴി മോഡൽ കമ്പോസ്റ്റ് എന്നിവയാണുള്ളത്. ഹരിതകർമ്മ സേനയ്ക്ക് മാലിന്യ നീക്കത്തിന് സ്വന്തമായി ഇലക്ട്രിക് വാഹനം വാങ്ങി നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ നല്‍കിയ ഏഴ് സേനാംഗങ്ങളിൽ മൂന്ന് പേർക്ക് പരിശീലനം നൽകുന്നുണ്ട്. മാലിന്യം വീടുകളിൽ നിന്ന് ശേഖരിച്ച് എം.സി.എഫിൽ എത്തിക്കുന്നതിനാവശ്യമായ ചാക്ക് , ബാഗ് എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നത്തിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മാലിന്യം തരംതിരിക്കുന്നവേളയില്‍ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗ്ലൗസ്, മാസ്ക്, ബൂട്ട് എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുവാന്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. ഹരിതകര്‍മ്മസേനാ കണ്‍സോര്‍ഷ്യത്തിന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സൗകര്യം അനുവദിച്ച് നല്‍കിയിട്ടില്ല.

8. പാരിസ്ഥിതിക ആഘാതം

പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി 24.03.2023 ലെ ഡബ്ല്യു.എം.1/37/2023/തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം പഞ്ചായത്ത് പരിധിയിൽ അനധികൃതമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും പിഴ ഈടാക്കുന്നുണ്ട്. 2023-24വര്‍ഷം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്ത വകയിൽ 3 സ്ഥാപനങ്ങളിൽ നിന്ന് 6000 രൂപയും, മാലിന്യം വലിച്ചെറിഞ്ഞതിന് 2000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്

9. പരിശീലനവും വികസനവും

ഹരിത കർമ്മ സേനാംഗങ്ങൾക്ക് മാലിന്യ സംസ്കരണത്തിൽ അവരുടെ കഴിവുകളും അറിവും വർദ്ധിപ്പിക്കുന്നതിന്റെയും തുടർച്ചയായ പുരോഗതിയും പ്രൊഫഷണൽ വികസനവും ഉറപ്പാക്കുന്നതിന് കാലാകാലങ്ങളിൽ സേനാംഗങ്ങൾക്ക് ക്ലീൻകേരള കമ്പനി റിസോഴ്സ് പേഴ്സൺ വഴി പരിശീലനങ്ങൾ നല്കി വരുന്നുണ്ട്. സ്മാര്‍ട്ട് ഗാബേജ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി കെല്‍ട്രോണില്‍ നിന്നുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്.

10. നിയമങ്ങൾ പാലിക്കൽ

പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള മാലിന്യ സംസ്കരണ മാനദണ്ഡങ്ങൾ പാലിച്ചാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനം നടക്കുന്നത്.

11. ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനം

എല്ലാ മാസവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിൽ വാർഡ് മെമ്പർമാർ, കൺസോർഷ്യം ഭാരവാഹികൾ, എക്സ് അംഗങ്ങൾ എന്നിവർ വാർഡ് തലത്തിൽ സേനാംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തുകയും വാർഡിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു .കൃത്യമായ മോണിറ്ററിംഗ് സേനയുടെ കാര്യക്ഷമത ഉയർത്താൻ സഹായിച്ചിട്ടുണ്ട്.

മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) / റിസോഴ്സ് റിക്കവറി ഫെസിലിറ്റി(RRF)

Image removed.

                       കൂത്താട്ടുകുളം എം.സി.എഫ്.                                     ചാത്തന്‍തറ മിനി എം.സി.എഫ്                                         വെച്ചൂച്ചിറ എം.സി.എഫ്.

1. അടിസ്ഥാന വിവരങ്ങൾ

ഖരമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നിലവിൽ രണ്ട് എം.സി.എഫുകളാണുള്ളത്. 12.12.2019 ലെ സ.ഉ(സാധാ) നം.306/2019/തസ്വഭവ ഉത്തരവു പ്രകാരമുള്ള നിർദ്ദിഷ്ട മാതൃകയിലല്ല രണ്ട് എം.സി.എഫുകളും നിർമ്മിച്ചിട്ടുള്ളത്. വൈദ്യൂതീകരിക്കാത്ത കെട്ടിടങ്ങളിലാണ് നിലവിൽ എം.സി.എഫുകൾ പ്രവർത്തിക്കുന്നത്. എം.സി.എഫ് കെട്ടിടങ്ങൾക്ക് റൂഫിങ്ങായതിനാൽ തീ പിടുത്ത സാധ്യത കൂടതലാണ്. കളക്ഷൻ വാഹനത്തിന് വഴിസൗകര്യമുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ശുചിമുറി സൗകര്യം, വിശ്രമമുറി, വസ്ത്രം മാറുന്നതിനുള്ള മുറി, വാട്ടർ ടാങ്ക് മുതലായ അടിസ്ഥാന സൗകര്യം നിലവിലെ കെട്ടിടങ്ങൾക്കില്ല. വെച്ചൂച്ചിറ ചന്തയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന എം.സി.എഫിന് വേണ്ടത്ര സ്ഥല സൗകര്യമില്ലാത്തതിനാൽ പഞ്ചായത്ത് വക സ്റ്റാളുകളിൽ മാലിന്യം സൂക്ഷിക്കുന്നത് മറ്റ് വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വാസഗൃഹങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെയും അടിസ്ഥാനത്തിൽ ഓരോ വാർഡിലും ആവശ്യമായ മേൽകൂരയോട് കൂടിയ മിനി എം.സി.എഫുകൾ സ്ഥാപിക്കേണ്ടതാണെന്നിരിക്കെ നിലവിൽ 1 മിനി എം.സി.എഫ് മാത്രമാണുള്ളത്. ഇത് ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിലവിലെ മിനി എം.സി.എഫ്. അംഗൻവാടിയ്ക്ക് സമീപത്താണ് സ്ഥിതി ചെയ്യന്നത്. ആയത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

2. മാലിന്യ കൈമാറ്റ കാര്യക്ഷമത

വീടുകളിൽ നിന്ന് പാഴ് വസ്തുക്കൾ MCF/RRF- ലേക്ക് ഹരിത കർമ്മ സേന കൈമാറ്റം ചെയ്യുന്നതിന്റെ കാര്യക്ഷമത പഞ്ചായത്ത് തലത്തിൽ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം വഴി ദൈനംദിന പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നുണ്ട്.

3. മാലിന്യ സംഭരണശേഷി

വാസഗൃഹങ്ങക്കും സ്ഥാപനങ്ങൾക്കും ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിനും ആനുപാതികമായുള്ള മാലിന്യ സംഭരണശേഷി ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
4. മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

തസ്വഭവ ഡയറക്ടറുടെ വിവിധ സർക്കുലറുകളിലായി പാഴ്വസ്തു സംഭരണകേന്ദ്രങ്ങളിൽ തീപിടുത്തം ഉൾപ്പെടെയുള്ള അപകടം ഒഴിവാക്കുന്നതിന് പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്. 02.02.2022 തീയതിയിലെ നം.ഡബ്ല്യു.എം.1/40/2022/തസ്വഭവ നമ്പർ സർക്കുലർ പ്രകാരം എം.സി.എഫുകളിൽ സ്ഥാപിക്കേണ്ട ഹൈഡ്രന്റ്, ഡീസൽ പമ്പ് എന്നിവ പഞ്ചായത്തിലെ എം.സി.എഫിൽ നിലവിലില്ല.

5. ശുചിത്വ മാനദണ്ഡങ്ങൾ

എം.സി.എഫ്. പരിസരം വൃത്തിയാക്കി സൂക്ഷിച്ചിട്ടില്ല. വൃത്തിഹീനമായ പരിസരം എലിപ്പനി, ഡെങ്കിപ്പനി പോലെയുള്ള സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകാം. പരിസരം ശുചിയായി സൂക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. അജൈവ മാലിന്യങ്ങൾ തരം തിരിച്ചവയും, തരംതിരിക്കാത്തവയും പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്.

6. യഥാസമയം മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറുന്നത്

സര്‍ക്കുലര്‍ നം. ഡി.സി.1/282/20/തസ്വഭവ തിയതി 29-07-2020 പ്രകാരം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പാഴ്‍വസ്തുക്കള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ക്ലീന്‍ കേരളാ കമ്പനിയുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആയതനുസരിച്ച് സംഘം ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കി വരുന്നുണ്ട്. ക്ലീന്‍ കേരള കമ്പനിക്ക് 17955 kg ലെഗസി വേസ്റ്റ് കൈമാറിയ വകയിൽ179550 രൂപ നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈമാറിയ വകയില്‍ 47793 രൂപ ക്ലീന്‍കേരള കമ്പനിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

7. യൂസർ ഫീസ് പിരിവ്

ഹരിത കർമ്മ സേനയുടെ യൂസർ ഫീസായി വീടുകളിൽ നിന്ന് 50/-രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100/- രൂപയുമാണ് കളക്ട് ചെയ്യുന്നത്.യൂസർ ഫീസിനത്തിൽ തൻവർഷം 1,134,700 രൂപ ഈടാക്കിയിട്ടുണ്ട്. 31.03.2023 ലെ സ.ഉ.(സാധാ) നം.789/2023/LSGD ഉത്തരവ് പ്രകാരം ഹരിതകർമ്മ സേനയ്ക്ക് യൂസർ ഫീസ് നൽകാത്തവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശികയായി കണക്കാക്കി ഈടാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ആയതിന്റെ സാധ്യത പഞ്ചായത്ത് പരിഗണിച്ചിട്ടില്ല.

പരിമിതികൾക്കിടയിലും ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിൽ ഹരിതകർമ്മ സേനയുടെ സേവനം പൊതുവെ തൃപ്തികരമാണ്. മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് വഴിയും മാലിന്യ സംസ്കരണത്തെ പ്രോൽസാഹിപ്പിക്കുന്നവർക്ക് പാരിതോഷികങ്ങൾ നൽകുന്നത് വഴിയും മാലിന്യ നിർമാർജ്ജനത്തെ പുതിയ തലത്തിലെത്തിക്കാൻ ഹരിത കർമ്മ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിലുടെ സുസ്ഥിര വികസനത്തിലെത്തുന്നതിന് ഹരിതകർമ്മ സേന അവിഭാജ്യഘടകമാണ്.

ഓഡിറ്റ് നിർദ്ദേശങ്ങൾ

1. പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മ സേനയുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്.

2. എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്
3. പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളില്‍ (MCF, RRF) തീപിടിത്തം ഉള്‍പ്പടെയുളള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (സര്‍ക്കുലര്‍ നം. ഡബ്ല്യു.എം.1/40/2022/തസ്വഭവ, തീ. 02.02.2022) കര്‍ശനമായും പാലിക്കേണ്ടതാണ്.
4. മെച്ചപ്പെട്ട വരുമാന സാധ്യതകള്‍ കണ്ടെത്താനാവാത്തതിനാല്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ പിന്‍വലിയുന്ന സാഹചര്യമുണ്ട്. ജൈവവളം നിര്‍മാണം, കുടുംബശ്രീ മുഖേന പാഴ്‍വസ്തുക്കളുടെ റീസൈക്ലിംഗിനും മറ്റുമുളള സംരംഭങ്ങള്‍ തുടങ്ങുന്നതിനുളള പരിശീലനം, ധനസഹായം എന്നിവ മെച്ചപ്പെട്ട വരുമാനം പ്രദാനം ചെയ്യുന്നതിനായി പരിഗണിക്കാവുന്നതാണ്.

5. ശുചിമുറി, വിശ്രമമുറി, വസ്ത്രം മാറുന്നതിനുള്ള മുറി, വാട്ടർ ടാങ്ക് മുതലായ അടിസ്ഥാന സൗകര്യം ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.

6. ശേഖരിക്കുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ബയോബിൻ, കമ്പോസ്റ്റ് കുഴി എന്നീ പദ്ധതികൾ നടപ്പിലാക്കേണ്ടതാണ്.

7. പ്ലാസ്റ്റിക്ക് മാലിന്യത്തില്‍നിന്ന് വൈദ്യുതീകരണത്തിനുള്ള പൈപ്പ് നിർമ്മിക്കാനുള്ള യൂണിറ്റ് സ്ഥാപിക്കൽ പോലെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്.

8. വാണിജ്യ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കുന്ന വേളയിൽ മാലിന്യസംസ്കരണം സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രം ലൈസൻസ് അനുവദിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

9. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ സിസിടിവി സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.
10. യൂസർ ഫീസ് കുടിശ്ശിക സംബന്ധിച്ച കൃത്യമായ രേഖകൾ സൂക്ഷിക്കേണ്ടതാണ് . യൂസർ ഫീസ് പിരിവ് 100% ആകുന്നതിന്റെ ഭാഗമായി ഈയിനത്തിലെ കുടിശ്ശിക വസ്തു നികുതി കുടിശ്ശികയായി കണക്കാക്കി പിരിച്ചെടുക്കാൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കേണ്ടതാണ്. ഇത്തരം നടപടികൾ സേനാംഗങ്ങൾക്ക് കൂടുതൽ വരുമാനവും ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കൂം വഴിയൊരുക്കും.

11. സ.ഉ.(സാധാ)നം.912/2024/തസ്വഭവ, തീ.25.05.2024 നമ്പര്‍ ഉത്തരവില്‍ നിഷ്കർഷിച്ചിട്ടുള്ള പ്രവർത്തന നടപടി ക്രമങ്ങളുടെ മാതൃകയിൽ എം.സി.എഫിന്റെ പ്രവർത്തനം നടപ്പാക്കേണ്ടതാണ്
12. ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷാ പദ്ധതികള്‍, ഇ.എസ്.ഐ സൗകര്യം, നിശ്ചിത കാലയളവില്‍ സൗജന്യ ആരോഗ്യ പരിശോധനകള്‍ എന്നിവ ഉറപ്പു വരുത്താവുന്നതാണ്.
13. വിവാഹ സത്ക്കാരങ്ങള്‍, ഉത്സവാഘോഷങ്ങള്‍ എന്നിവ ഹരിത പെരുമാറ്റ ചട്ടം (Green Protocol) പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ഹരിതകര്‍മ സേനാംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
14. ഹരിത കര്‍മ്മസേനാംഗങ്ങളുടെ തൊഴില്‍ മാന്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സ്വീകരിക്കേണ്ടതാണ്.
15. ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കിടയിലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ഒരു പരാതി പരിഹാര സമിതി രൂപീകരിക്കാവുന്നതാണ്.
16. ഹരിത കര്‍മ്മസേനാ പ്രവര്‍ത്തനള്‍ക്ക് ഈടാക്കുന്ന യൂസര്‍ഫീസ് ഒടുക്കാന്‍ വിസ്സമ്മതിക്കുന്നവര്‍ക്കെതിരെ സേവനവിലക്കുള്‍പ്പടെയുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ സ്വീകരിക്കാവുന്നതാണ്.
17. ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് വരുമാനദായകമായ സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം അനുവദിക്കുന്ന പ്രോജക്ടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.


 

ഭാഗം -2
വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(1) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]
 

ഇല്ല.

ഭാഗം -3
ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]

 
3-1   റീകോണ്‍ക്രീറ്റിംഗിന് അധിക തുക അനുവദിച്ചു

മെയിന്റനന്‍സ് ഗ്രാന്റ് വിനിയോഗിച്ച് ഓഡിറ്റ് വര്‍ഷം നടപ്പിലാക്കിയ റോഡ് റീകോണ്‍ക്രീറ്റിംഗ് പ്രവൃത്തികളുടെ ഫയലുകള്‍ പരിശോധിച്ചതില്‍ റീകോണ്‍ക്രീറ്റിംഗിന് ഫോംവര്‍ക്ക് ഉള്‍പ്പെടുന്ന ഇനം എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയതിനാൽ അധിക ചെലവ് ഉണ്ടായിട്ടുളളതായി കണ്ടു. നിലവിലുളള കോണ്‍ക്രീറ്റ് റോഡുകള്‍ പോട്ട്ഹോള്‍ ഫില്ലിംഗ് നടത്തി 5 സെ.മീറ്റര്‍ മുതല്‍ 7.5 സെ.മീറ്റര്‍ കനത്തില്‍ റീകോണ്‍ക്രീറ്റിംഗ് നടത്തുന്നതിന് DSR കോഡ് 75.8.1.1.A പ്രകാരമുളള ഫോംവര്‍ക്ക് ഉള്‍പ്പെടാത്ത സ്പെസിഫിക്കഷനാണ് അവലംബിക്കേണ്ടത്. എന്നാല്‍ ഇവിടെ ഫോംവര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള 75.8.1.1 സ്പെസിഫിക്കേഷന്‍ പ്രകാരമാണ് റീകോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ നടത്തിയിട്ടുളളത്. ഇതിന് അനുവദിച്ച നിരക്കില്‍ ഫോംവര്‍ക്കിനുളള 4% തുക കൂടി ഉള്‍പ്പടുന്നു. ഇപ്രകാരം തെറ്റായ സ്പെസിഫിക്കേഷന്‍ അവലംബിച്ചതുമൂലം സര്‍ക്കാര്‍ ഫണ്ടിന് 18061 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. വിശദാംശങ്ങള്‍ ഖണ്ഡിക 1-34-ല്‍ ചേര്‍ത്തിട്ടുണ്ട്.


 

ഭാഗം -4
പൊതു വിവരങ്ങളും ഓഡിറ്റ്‌ പ്രത്യവലോകനവും

 
4-1   സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം

 

വിഹിതം നല്‍കിയ സ്ഥാപനം                ലഭിച്ച തുക            പ്രോജക്ടിന്റെ പേര്

ചെലവ്

ബാലന്‍സ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

492054

വാഴ വിത്ത് വിതരണം (88/24)

492054

0

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

560000

ലൈഫ്-ജനറല്‍ (15/24)

560000

0

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

61460

പാലിയേറ്റീവ് പരിചരണം (6/24)

61460

0

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

171900

മാനസിക ശാരീരിക വെല്ലുവിളികള്‍
നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് (22/24)

171900

0

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

917122

പാലിന് സബ്സിഡി (14/24)

917122

0

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്499999അനുപൂരക പോഷകാഹാരം (21/24)4999990
റാന്നി ബ്ലോക്ക് പഞ്ചായത്ത്3066028പാലിന് സബ്സിഡി (14/24)30660280
റാന്നി ബ്ലോക്ക് പഞ്ചായത്ത്

100000

ലൈഫ് ഭവന പദ്ധതി- എസ്.റ്റി (18/24)

100000

0

റാന്നി ബ്ലോക്ക് പഞ്ചായത്ത്

566000

ലൈഫ് ഭവന പദ്ധതി- എസ്.സി.പി (17/24)

566000

0

റാന്നി ബ്ലോക്ക് പഞ്ചായത്ത്

400000

ലൈഫ് ഭവന പദ്ധതി- ജനറല്‍ (15/24)

400000

0

റാന്നി ബ്ലോക്ക് പഞ്ചായത്ത്

300000

അങ്കണവാടി-പോഷകാഹാര പദ്ധതി (21/24)

300000

0

റാന്നി ബ്ലോക്ക് പഞ്ചായത്ത്

281500

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് (22/24)

281500

0

റാന്നി ബ്ലോക്ക് പഞ്ചായത്ത്15500അതിദരിദ്രര്‍ക്ക് മൈക്രോപ്ലാന്‍ തയ്യാറാക്കല്‍- ഭക്ഷണം നല്‍കല്‍ (30/24)155000


 

4-2   നിക്ഷേപ പ്രവൃത്തികള്‍

ഓഡിറ്റ് വര്‍ഷത്തില്‍ താഴെ പറയുന്ന സ്ഥാപനത്തിന് ഡെപ്പോസിറ്റ് വര്‍ക്കായി പ്രവൃത്തി നടത്തുന്നതിന് മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. തുക ചെലവഴിച്ച് പ്രവൃത്തി നടത്തിയതിന്റെയും ബാക്കി തുകയുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

നിര്‍വണ ഏജന്‍സി            

പ്രവൃത്തിയുടെ പേര്

മുന്‍കൂര്‍ നല്‍കിയ തുക

ചെലവഴിച്ച തുക

ചെലവഴിക്കാന്‍ ബാക്കിയുളള തുക

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്

സ്ടീറ്റ്‍ലൈന്‍ നീട്ടല്‍ (184/24)

729724

0

729724

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്വിവിധ വാര്‍ഡുകളില്‍ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിന് തുക അടവാക്കല്‍‍ (189/24)

10187

0

10187


 

4-3   മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍

പഞ്ചായത്ത് ഓഫീസ് അനക്സ് നിര്‍മ്മാണം (240/24) എന്ന പ്രോജക്ടുമായി ബന്ധപ്പെട്ട് 15-02-2024-ല്‍ 900000 രൂപയും 24-03-2024-ല്‍ 850000 രൂപയും ഉള്‍പ്പെടെ 1750000 രൂപ നിര്‍വ്വഹണ ഏജന്‍സിയായ ഹാബിറ്റാറ്റ്, തിരുവനന്തപുരം എന്ന സ്ഥാപനത്തിന് മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയിയിട്ടുണ്ട്.


 


 

4-4   വായ്പ/ വായ്പ തിരിച്ചടവ്

 

വായ്പയുടെ പേര്/ഉദ്ദേശ്യം

വര്‍ഷാരംഭത്തില്‍ തിരിച്ചടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന തുക

തന്‍ വര്‍ഷം ലഭിച്ച വായ്പ

ആകെ

തന്‍വര്‍ഷം തിരിച്ചടച്ച തുക

വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുക

ലൈഫ് ഭവന പദ്ധതി- കെ.യു.ആര്‍.ഡി.എഫ്.സി വായ്പ, ഹഡ്ക്കോ

13984817

0

13984817

1945199

12039618

    വാര്‍ഷിക ധനകാര്യ പത്രിക ഷെഡ്യൂള്‍ ബി-5:- സെക്യൂര്‍ഡ് ലോണ്‍സ്-ലോണ്‍ ഫ്രം കെയുആര്‍ഡിഏഫ്.സി- (Code no- 330500201) തന്‍ വര്‍ഷം ലയബലിറ്റിയായി ₹8332060 രൂപ കാണിച്ചിട്ടുണ്ട്. സെക്യൂര്‍ഡ് ലോണ്‍സ്-ലോണ്‍ ഫ്രം HUDCO- (Code no- 330500202) തന്‍ വര്‍ഷം ലയബലിറ്റിയായി ₹3707558 രൂപയായും കാണിച്ചിട്ടുണ്ട്. ലോണ്‍ നീക്കിയിരിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് ഒന്നായി കണക്കാക്കേണ്ടതാണ് (8332060+3707558 = 12039618).

 


 

4-5    സ്ഥിര നിക്ഷേപം

ഇല്ല








 


 

4-6   ഓഡിറ്റ് റിക്കവറി
റിപ്പോര്‍ട്ട് വര്‍ഷംഭാഗം/ ഖണ്ഡിക                                    ഈടാക്കിയ തുകഒടുക്കിയ ആളുടെ പേരും ഉദ്യോഗപ്പേരുംരസീത് നമ്പര്‍/തീയതി
2003-04

ഭാഗം-2

തൊഴില്‍ നികുതി

1250

ബിന്ദുമോള്‍ ജി.പി,

UPSA

1230200233/27-04-23
2003-04

ഭാഗം-2

തൊഴില്‍ നികുതി

1250

 

പ്രദീപ് കുമാര്‍ റ്റി

1230200693/16-06-23
2019-20

ഭാഗം-2

തൊഴില്‍ നികുതി

5750മാനേജര്‍123020233/05-10-23
2020-21

ഖണ്ഡിക നമ്പര്‍ 1-12

ഗുണഭോക്തൃ വിഹിതം

600കൃഷി ഓഫീസര്‍1230201544/09-10-23
2019-20

ഭാഗം-2

തൊഴില്‍ നികുതി

1650ടോപ്പ് ഗ്രിപ് ട്രൊഡേഴ്സ്1230200616/01-06-23

2019-20

2020-21

2021-22

ഭാഗം-1

കരാറുകാരുടെ തൊഴില്‍ നികുതി

6000

ടിബിന്‍ സബാസ്റ്റ്യന്‍,

കരാറുകാരന്‍

 

1230200675/08-06-23

2019-20

ഭാഗം-1

തൊഴില്‍ നികുതി

2500മാനേജര്‍

 

1230201022/21-07-23

2019-20

ഭാഗം-1

തൊഴില്‍ നികുതി

6030പ്രിന്‍സിപ്പാള്‍

 

1230201376/27-07-23

2017-18

ഭാഗം-2-3

കരാറുകാരുടെതൊഴില്‍ നികുതി

1500

വിനു പി. കെ

കരാറുകാരന്‍

1230200233/16-09-23
ആകെ 26530  

 


 

4-7   സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്

     ഗ്രാമപ്പഞ്ചായത്തിന്റെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടികളില്‍ 1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 23 പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍, തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

ഓഡിറ്റ് വര്‍ഷം

ഖണ്ഡിക

സമാഹൃത റിപ്പോര്‍ട്ട് വര്‍ഷം

ഖണ്ഡിക

വിഷയം

ഇപ്പോഴത്തെ അവസ്ഥ

1998/99

21

2006/08

117

തനത്ഫണ്ട് പ്രോജക്ടുകളിലെ‍ ക്രമക്കേട്ഭരണവകുപ്പ് അന്വേഷണം

1999/2000

32

2003/04

32

മൊബിലൈസേഷന്‍ അഡ്വാന്‍സ് കൈപ്പറ്റിയ ശേഷം പണി ആരംഭിച്ചില്ലനിയമസഭാ സമിതിയുടെ പരിഗണനയില്‍

2000/2001

27-4

2003/04

3-9

ഗുണഭോക്തൃ ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്ക് ധനസഹായം നല്‍കിയത്നിയമസഭാ സമിതിയുടെ പരിഗണനയില്‍

2015/16

2-7

2016/17

2-7

തൊഴില്‍ നികുതി അപാകതകള്‍നിയമസഭാ സമിതിയുടെ പരിഗണനയില്‍

2019/20

1-13

2021/22

3-1

വസ്തു നികുതി നിര്‍ണ്ണയം അപാകതനിയമസഭാ സമിതിയുടെ പരിഗണനയില്‍

 


 

4-8   ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളുടെ വിവരം
ഇല്ല
 
4-9   ഓഡിറ്റ് പ്രത്യവലോകനം

(എ) സംക്ഷിപ്ത വിവരം

ഓഡിറ്റ് വര്‍ഷത്തെ ആകെ വരവ്

102500525    

ഓഡിറ്റ് വര്‍ഷത്തെ ആകെ ചെലവ്

103525880

വരവിനങ്ങളിലുള്ള നഷ്ടം

ഇല്ല

ചെലവിനങ്ങളിലുള്ള നഷ്ടം/ ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക

18061

ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

1202572



(ബി) പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം

ഖണ്ഡിക നമ്പര്‍നഷ്ടമായ തുകഉത്തരവാദിയായ ആളുടെ പേരും,
ഉദ്യോഗപ്പേരും
ചാര്‍ജ് ചെയ്യാവുന്നവസര്‍ചാര്‍ജ് ചെയ്യാവുന്നവ
1-34 12298ശ്രീമതി വിജി. വി
അസിസ്റ്റന്റ് എഞ്ചിനീയര്‍
1-34 5763

ശ്രീ വി.സി. വിനോദ്

അസിസ്റ്റന്റ് എഞ്ചിനീയര്‍

 


ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

ഖണ്ഡിക നമ്പര്‍

തുക

ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും

1-22201600ശ്രീ കെ.ബി അജയഘോഷ്, സെക്രട്ടറി
1-361000972ശ്രീ വി.സി. വിനോദ്, അസിസ്റ്റന്റ് എഞ്ചിനീയര്‍



(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കുണ്ടായ നഷ്ടത്തിന്റെ വിവരം

ഇല്ല


(ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ

ഇല്ല


(ഇ) റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിന് / തടസ്സത്തിന് ഉത്തരവാദികളായവരുടെ പേരും സ്ഥിരം മേല്‍വിലാസവും

പേരും ഉദ്യോഗപ്പേരും

ഇപ്പോഴത്തെ

(ഓഡിറ്റ് നടന്ന സമയത്തെ)

ഔദ്യോഗിക മേല്‍വിലാസം

സ്ഥിരം മേല്‍വിലാസം

ശ്രീമതി വിജി.വി,
അസി.എഞ്ചിനീയര്‍
സസ്പെന്‍ഷനില്‍വാസന്തി നിവാസ്
കുന്തല്ലൂര്‍, കമലക്കുന്ന്
ചിറയിന്‍കീഴ്.പി.ഒ
തിരുവനന്തപുരം
ശ്രീ കെ.ബി അജയഘോഷ്,
സെക്രട്ടറി
സേവനത്തില്‍ നിന്നും വിരമിച്ചുകന്നുനീലില്‍
കറുകച്ചാല്‍ പി.ഒ

ശ്രീ.വി.സി.വിനോദ്

അസിസ്റ്റന്റ് എഞ്ചിനീയര്‍

നാറാണംമൂഴി ഗ്രാമപഞ്ചായത്ത്

വിനോദ് ഭവന്‍, അമ്മകണ്ടകര,

അടൂര്‍, പത്തനംതിട്ട









 


 

4-10   തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന റിപ്പോര്‍ട്ടുകള്‍
ഓഡിറ്റ് വര്‍ഷംഓഡിറ്റ് റിപ്പോര്‍ട്ട് നമ്പര്‍തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന
ഖണ്ഡികകളുടെ എണ്ണം
1997-98 (വരവ്)എല്‍.എഫ്.പി.റ്റി.എ-പി3.623/98
തീയതി 13.1.99/6.3.99
4 (2-1, 2-2, 2-3, 2-4)
1999-00എല്‍.എഫ്.പി.റ്റി.എ-പി4.287/02
തീയതി 19.3.03/3.10.03
1 (32)
2000-01എല്‍.എഫ്.പി.റ്റി.എ-പി4.689/02
തീയതി 3.4.03/5.8.03
3 (27(4), 18, 28
2001-02 (വരവ്)എല്‍.എഫ്.പി.റ്റി.എ-പി4.488(ബി)/06
തീയതി 12.10.06/30.11.07
2 (2-5,3-4)
2002-03എല്‍.എഫ്.പി.റ്റി.എ-പി4.678/06
തീയതി 12.3.07/21.12.07
1(3-10)
2003-04എല്‍.എഫ്.പി.റ്റി.എ-പി4.153/07 തീയതി 13.9.07/22.12.078 (2-3,3-2,3-4,3-5,3-6,
3-8,3-9,3-11)
2004-05എല്‍.എഫ്.പി.റ്റി.എ-പി8.890/10 തീയതി 7.10.11/7.12.114(3-6,3-10,3-11,3-14)
2005-06എല്‍.എഫ്.പി.റ്റി.എ-പി8.891/10 തീയതി 7.10.11/7.12.114 (2-6(B),3-1, 3-8, 3-11)
2006-07മുതല്‍ 2008-09വരെഎല്‍.എഫ്.പി.റ്റി.എ-പി6.698/12 തീയതി 25.10.12/30.11.136 (2-6, 3-1, 3-4, 3-6, 3-12, 3-21)
2009-10 മുതല്‍ 2010-11 വരെഎല്‍.എഫ്.പി.റ്റി.എ-പി6.596/13 തീയതി 20.11.13/07.05.144(3-1,3-2,3-4,3-5)
2011-12എല്‍.എഫ്.പി.റ്റി.എ-പി6.597/13 തീയതി 20.11.13/14.11.142 (3-1,3-2)
2012-13എല്‍.എഫ്.പി.റ്റി.എ-പി6.274/15 തീയതി 1.7.15/9.7.153 (2-4,3-1,3-14)
2013-14 2014-15കെ.എസ്.എ.പി.റ്റി.എ പി6.167/2016 തീയതി 19.3.16

9 (3-2, 3-3(1), 3-3(2), 3-4,

3-5, 3-8, 3-9, 3-11, 3-13)

2015-16കെ.എസ്.എ.പി.റ്റി.എ പി6.1278/2016 തീയതി 1.12.20164 (2-3, 2-4, 2-7, 3-1)
2016-17കെ.എസ്.എ.പി.റ്റി.എ പി6.1132/2017
തീയതി 26.09.2017
3(2-1, 2-2, 2-3)
2017-18കെ.എസ്.എ.പിറ്റിഎ.പി6-130/19 തീയതി 7.3.20192(2-1, 3-3)
2018-19കെ.എസ്.എ.പി.റ്റി.എ പി6-694/2019
തീയതി 17-08-2019
3 (2-1,3-12,4-1)
2019-20കെ.എസ്.എ.പി.റ്റി.എ.പി 6 -311/2022 തീയതി: 30/03/202211(1-7(1), 1-12, 1-13, 1-14, 1-15, 1-18, 1-19,1-20, 1-22, 1-26, 4-1)
2020-21കെ.എസ്.എ.പി.റ്റി.എ.പി 6 -427/2022 തീയതി: 17/05/202213(1-13, 1-14, 1-15, 1-18, 1-18 (1,2,4), 1-19, (3-1), 1-20, 1-22, 1-23, 4-2)
2021-22കെ.എസ്.എ.പി.റ്റി.എ.പി 6 -183/20223, തീയതി: 02/03/20237 (1-11, 1-14, 1-15, 1-20, 1-21,1-24, 4-2)
2022-23കെ.എസ്.എ.പി.റ്റി.എ.പി 6 - 427/2022 തീയ്യതി: 17/05/202223 (1-1(3), 1-1(4), 1-12, 1-13, 1-14, 1-16, 1-17,1-18, 1-19, 1-20, 1-21, 1-22, 1-23, 1-25, 1-26, 1-27, 1-28, 1-30, 1-32, 1-33, 4-2, 4-9, 4-10)



ഡെപ്യൂട്ടി ഡയറക്ടർ
ജില്ലാ ഓഡിറ്റ് കര്യാലയം, പത്തനംതിട്ട


 




 

Annexure-1
Audit Certificate
 

i. I have audited the attached Financial statements approved vide resolution number 1 dated 1 dated 24-05-2024 and submitted on 25-05-2024 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2024 and Balance sheet as on 31-03-2024 , with supporting forms, of the VECHOOCHIRA Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result for the year 2023-2024 and Financial position of VECHOOCHIRA Grama Panchayat as on 31-03-2024

Date:  10/10/2024

Deputy Director

Kerala State Audit Department

Audit Report appended to the Audit Certificate of VECHOOCHIRA Grama Panchayat for the Year 2023-2024.

1.Major Observations

1.Asset register is not comprehensive. The value of assets included in the balance sheet does not match with the asset register.

 

2.Other Observations

1. All the financial statements prescribed in accounting rules are not submitted for audit.
2. Part payment made for public works is not recorded as capital work in progress in the balance sheet.

3.Cash Flow Statement :- Net increase in cash flow does not match with the difference between opening balance and closing balance.

4. Lapses in making timely and accurate demand entries in respect of Taxation and Non-Taxation items.
5. Property tax :- Annual abstract of DCB in Sanchaya software doesnot match with that of annual financial statement.
6. Closing balance of amount received for joint venture projects from Block Panchayath has not been deposited in the corresponding treasury account.
7. Annual abstract is neither written nor certified by Secretary in the deposit register.

8.The accuracy of the amount in the prior period heads cannot be ascertained

Prior period income283828

 




9. Annual abstract of DCB entered in the demand register of profession tax register and rent register do not match with those of annual financial statement.

10. Lapsed deposits have not been forfeited and transferred to the revenue head concerned.
11. Huge amount is remaining to be adjusted as per schedule B18 in annual financial statement.


 

   അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
 

    പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.


 

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, പത്തനംതിട്ട
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്