ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ ഭൂമി ശാസ്ത്രം

ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും

സമതലങ്ങൾ തീരെ ഇല്ലാത്ത വിസ്തൃതമായ കുന്നുകളാണ് വെച്ചൂച്ചിറയുടെ ഭൂപ്രകൃതി എന്നു പറയാം. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. കോടാനുകോടി വർഷങ്ങൾക്കുമുമ്പ് നടന്ന അതിശക്തമായ ഭൂമികുലുക്കത്തിൽനിന്നുമാണ് ഇത്തരത്തിലുള്ള ഭൂപ്രകൃതി സാദ്ധ്യമായത്. ഒരു മല അവസാനിക്കുന്ന ഇടത്തുനിന്നും അടുത്ത മല തുടങ്ങുന്നു എന്ന പ്രത്യേകതയും ഇതിലുണ്ട്. എന്നിരുന്നാലും അപൂർവ്വമായി വളരെ ചെറിയ സമതലങ്ങൾ ഉണ്ട്.

മണ്ണിൻ്റെ ഘടന ഉപരിതലത്തിൽ ഏകദേശം .060 മീറ്ററോളം നീർവാർച്ചയുള്ള കറുത്തമണ്ണും, തുടർന്ന് നാലു മീറ്റർ താഴ്‌ചയിൽ പശയുള്ള ചുവന്ന മണ്ണും, അതിനു ശേഷം കരിങ്കല്ലുമാണ് ശരാശരി പ്രദേശങ്ങളിൽ.

നെല്ലിശ്ശേരിപ്പാറ, തലമുട്ടിയാനിപ്പാറ, 40 ഏക്കർ, ചെമ്പനോലി, അച്ചടിപ്പാറ, പോതപ്പാറ, വാകമുക്ക്, പാമ്പിരിക്കൽപ്പാറ തുടങ്ങി ഇടങ്ങളിൽ ഉപരിതലം മുതൽ കരിങ്കൽപ്പാറകൾ നിറഞ്ഞ പ്രദേശമാണ്. കൃഷ്ണശില വിഭാഗത്തിൽപ്പെട്ട കരിങ്കല്ലാണ് കൂടുതൽ പ്രദേശങ്ങളിൽ.

തോടുകളാൽ സമൃദ്ധമാണ് വെച്ചൂച്ചിറ. എല്ലാ താഴ്‌വാരങ്ങളിലും തോടുകളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് പൊന്നരുവി തോടാണ്. ഇത് കുംഭിത്തോട്... (തുടർച്ച അടുത്ത പേജിൽ)

ജനസംഖ്യാ വ്യതിയാനം (സെൻസസ് കണക്കുകൾ)

1971 മുതലുള്ള സെൻസസ് കണക്കുകൾ പരിശോധിച്ചാൽ 1981 ൽ മാത്രമാണ് ഗ്രാമപഞ്ചായത്തിൽ ജനസംഖ്യാ വർദ്ധിച്ചുവന്നത്. 1991 മുതൽ ജനസംഖ്യ കുറഞ്ഞു വരുന്നതായാണ് കാണുവാൻ സാധിക്കുന്നത്. ഇൻഡ്യയിലെ തന്നെ ജനസംഖ്യ കുറഞ്ഞിട്ടുള്ള ഏക ജില്ല നമ്മുടെ പത്തനംതിട്ട ജില്ലയാണ്. ജനസംഖ്യ കുറയുവാനുള്ള മുഖ്യമായ കാരണം തൊഴിൽ അന്വേഷിച്ച് വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലേയ്ക്കുമുള്ള പ്രവാസ ജീവിതമാണ്.

വിദ്യാഭ്യാസ നിലവാരമുയർച്ച, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുടെ അവസ്ഥ, കുടുംബക്ഷേമ പരിപാടികളുടെ വിജയം തുടങ്ങിയവ ജനസംഖ്യ കുറയാൻ കാരണമായിട്ടുണ്ട്.

സെൻസസ് വിവരങ്ങൾ (താരതമ്യം):

മേഖല

ആകെ ജനസംഖ്യ

പുരുഷന്മാർ

സ്ത്രീകൾ

ജനസാന്ദ്രത

ഇന്ത്യ

1,21,01,93,422

62,37,24,248

58,64,69,174

382

കേരളം

3,33,87,677

1,60,21,290

1,73,66,387

860

പത്തനംതിട്ട ജില്ല

11,95,537

5,61,620

6,33,917

453

പത്തനംതിട്ട ജില്ലയിലെ കുട്ടികളുടെ കണക്ക് (0 മുതൽ 6 വയസ്സ് വരെ):

  • ആകെ കുട്ടികൾ: 91,501

  • ആൺകുട്ടികൾ: 46,582

  • പെൺകുട്ടികൾ: 44,919

സാക്ഷരത (പത്തനംതിട്ട ജില്ല):

  • ആകെ സാക്ഷരർ: 10,70,120

  • പുരുഷന്മാർ: 5,03,171

  • സ്ത്രീകൾ: 5,66,949