ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
2024-2025 ഓഡിറ്റ് റിപ്പോർട്ട്

 

പ്രസിഡന്റ് (സെക്രട്ടറി മുഖേന)

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്


 

സർ,

വിഷയം : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.

    1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.

    ഈ റിപ്പോർട്ടിലെ ഭാഗം 1,3 എന്നിവയിലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .

   ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.

   റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.

വിശ്വസ്തതയോടെ,


 

ഡെപ്യൂട്ടി ഡയറക്ടര്‍


 

പകർപ്പ്:

1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, പത്തനംതിട്ട.
3) കാര്യാലയ പകര്‍പ്പ്.

നമ്പർ:  കെ.എസ്.എ.പി.റ്റി.എ.പി6-1166/25

തീയ്യതി:  22/10/2025

പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.

   (1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ്  13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ്  215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

   പത്തനംതിട്ട  ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-08-2024 മുതൽ 31-03-2025 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
 

  ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   36 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ  18 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.

   സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 20-09-2025 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.



(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:

പേര്ഉദ്യോഗപ്പേര്‌തീയതി (മുതൽ)തീയതി (വരെ)
ശ്രീ രഞ്ജിത്ത് കുമാര്‍ ജിഡെപ്യൂട്ടി ഡയറക്ടര്‍10-09-202519-09-2025



ഓഡിറ്റിന് വിനിയോഗിച്ച സമയം :

തീയതി (മുതൽ)തീയതി (വരെ)
10-09-202519-09-2025



ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
 

ശ്രീ രാജേഷ് എം, ഓഡിറ്റ് ഓഫീസര്‍

ശ്രീമതി ജയപ്രഭ പി, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍

ശ്രീ മഹേഷ് കുമാര്‍ കെ ആര്‍, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍

ശ്രീമതി നിഷ റ്റി വി, ഓഡിറ്റര്‍

ശ്രീ അഖില്‍ എസ്സ്, ഓഡിറ്റര്‍

 



(ബി)നിർവഹണാധികാരികൾ

പേര്ഔദ്യോഗിക പദവിതീയതി (മുതൽ)തീയതി (വരെ)
ശ്രീ ജയിംസ് റ്റി കെപ്രസിഡന്റ്01-04-202431-03-2025
ശ്രീ അജയഘോഷ് കെ ബിസെക്രട്ടറി01-04-202431-05-2024
ശ്രീ ഷൈജു ഡിസെക്രട്ടറി-ഇൻ-ചാർജ്ജ്01-06-202410-09-2024
ശ്രീ കെ എം ജോസഫ്സെക്രട്ടറി11-09-202431-03-2025



നിർവ്വഹണഉദ്യോഗസ്ഥർ

പേര്ഉദ്യോഗപ്പേര്തീയതി (മുതൽ)തീയതി (വരെ)
ഡോ. ജ്യോതി എംമെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം)01-04-202431-03-2025
ഡോ ഗീതി സുരേന്ദ്രന്‍മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)01-04-202422-10-2024
ഡോ.മായാദേവി എസ്സ്മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)23-10-202431-03-2025
ഡോ.ഹാംലറ്റ് എമെഡിക്കല്‍ ഓഫീസര്‍ (സി എച്ച് സി)01-04-202413-08-2024
ഡോ.ലേഖാ തോബിയാസ്മെഡിക്കല്‍ ഓഫീസര്‍ (സി എച്ച് സി)14-08-202431-03-2025
ശ്രീമതി നീമ വി എച്ച്കൃഷി ഓഫീസര്‍01-04-202431-03-2025
ഡോ.ആനന്ദ് കൃഷ്ണന്‍വെറ്ററിനറി സര്‍ജന്‍01-04-202431-03-2025
ശ്രീമതി രേണുക പരമേശ്വരന്‍വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍01-04-202421-11-2024
ശ്രീ ശ്യാം കൃഷ്ണ പ്രസാദ്വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍22-11-202431-03-2025
ശ്രീമതി ജലജകുമാരി കെ റ്റിഐ സി ഡി എസ്സ് സൂപ്പര്‍വൈസര്‍01-04-202431-03-2025
ശ്രീ ഷൈജു ഡിഅസിസ്റ്റന്റ് സെക്രട്ടറി01-04-202418-09-2024
ശ്രീമതി കെസ്സി എം റ്റിഅസിസ്റ്റന്റ് സെക്രട്ടറി19-09-202431-03-2025
ശ്രീ സുനില്‍ സി പിഹെഡ്മാസ്റ്റര്‍01-04-202431-05-2024
ശ്രീമതി അനില കെ ബിനുഹെഡ്മാസ്റ്റര്‍01-06-202431-03-2025
ശ്രീമതി വിജി വിഅസിസ്റ്റന്റ് എന്‍ജിനീയര്‍01-04-202412-09-2024
ശ്രീമതി മരിയ എംഅസിസ്റ്റന്റ് എന്‍ജിനീയര്‍13-09-202431-03-2025
ശ്രീമതി രഞ്ജിനി പി കെഫിഷറീസ് ഓഫീസര്‍01-04-202422-05-2024
ശ്രീമതി എലീന ജോസ് വെട്ടംഫിഷറീസ് ഓഫീസര്‍23-05-202402-09-2024
ശ്രീമതി അമല ജിജിഫിഷറീസ് ഓഫീസര്‍03-09-202431-03-2025





ഉള്ളടക്കം

ക്രമ നംഭാഗം 1ഖണ്ഡിക നമ്പർ
1ആസ്തികളുടെ മൂല്യനിര്‍ണയം; ക്രോഡീകരണം സമഗ്രമല്ല1-1-1
2ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ്1-1
3അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല1-1-2
4ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിന്റെ കൃത്യത ഓഡിറ്റില്‍ സാക്ഷ്യപ്പെടുത്തുന്നില്ല1-1-3
5കാപ്പിറ്റല്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ് - തുക ബാലന്‍സ് ഷീറ്റില്‍ പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ല1-1-4
6വസ്തു നികുതി - സഞ്ചയ പ്രകാരമുള്ള വാര്‍ഷിക സംക്ഷിപ്തം വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല1-1-5
7ബാദ്ധ്യതാ തുകകളുടെ കൃത്യത വ്യക്തമായിട്ടില്ല1-1-6
8വാര്‍ഷിക ധനകാര്യ പത്രികയില്‍ വലിയ തുക ക്രമീകരിച്ചിട്ടില്ല1-1-7
9സ്വച്ഛ് ഭാരത് മിഷൻ ഗ്രാന്റ് വാർഷിക ധനകാര്യ പത്രികയില്‍ ഉൾപ്പെടുത്തിയിട്ടില്ല1-1-8
10ബജറ്റ്1-2
11സാമ്പത്തിക വിശകലനം1-3
12ഗ്രാന്റ് വിനിയോഗം1-4
13പദ്ധതി അവലോകനം1-5
14ദേശീയ തൊഴിലുറപ്പ് പദ്ധതി1-6
15ക്ഷേമപെന്‍ഷന്‍1-7
16ക്യാഷ് ബാലന്‍സ് പരിശോധന1-8
17ആഭ്യന്തരനിയന്ത്രണസംവിധാനം1-9
18മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം1-10
19വസ്തു നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത് 23.16 ലക്ഷം രൂപ1-11
20വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ നിലച്ചു.1-12
21അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വസ്തുനികുതി ഈടാക്കുന്നില്ല.1-13
22തൊഴില്‍ നികുതി പൂര്‍ണ്ണമായി ഈടാക്കിയില്ല.1-14
23പാര്‍ക്കിംഗ് നിബന്ധനകള്‍ പാലിക്കാത്ത ബഹുനില വാണിജ്യ കെട്ടിട നിര്‍മ്മാണത്തിനു പെര്‍മിറ്റ് നല്‍കി1-15
24മണ്ണെടുപ്പിനുള്ള പെര്‍മിറ്റ് എടുത്തശേഷം കെട്ടിട നിര്‍മ്മാണം ആരംഭിക്കാത്തതിനാല്‍ 17.49 ലക്ഷം രൂപ ഫൈന്‍ ആയി ഈടാക്കേണ്ടതാണ്.1-16
25പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു1-17
26ഫയര്‍ & റസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ സാക്ഷ്യപത്രം ഇല്ലാതെ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നു1-18
27മുറിച്ച മരങ്ങള്‍ ലേലം ചെയ്തില്ല1-19
28സര്‍ക്കാര്‍ ധനസഹായങ്ങള്‍ ചെലവഴിക്കാതെ അവശേഷിക്കുന്നു1-20
29മെൻസ്ട്രൽ കപ്പുകളുടെ വിതരണം ബാക്കി നിൽക്കുന്നു1-21
30ജലസേചന പടുതാക്കുളം - ഗുണഭോക്താക്കൾക്ക് മാർഗ്ഗരേഖ ലംഘിച്ച് സബ്സിഡി കൈമാറി1-22
31അതിദരിദ്രർക്കുള്ള മരുന്ന് വിതരണം കാര്യക്ഷമമല്ല1-23
32സി.സി.റ്റി.വി സ്ഥാപിക്കല്‍ - പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചില്ല, ടെലിവിഷന് അധിക തുക നല്‍കി1-24
33നികുതികള്‍ കുറവു ചെയ്യാതെ കരാറുകാരന് തുക നല്‍കി1-25
34സാനിട്ടറി നാപ്കിന്‍ വെന്റിംഗ് മെഷീനുകളും ഇന്‍സിനറേറ്ററുകളും വാങ്ങി - പ്രവര്‍ത്തനക്ഷമമാക്കിയില്ല1-26
35ആവിഷ്കരിച്ച പദ്ധതികള്‍ നടപ്പാക്കിയില്ല1-27
36അക്രഡിറ്റഡ് ഏജന്‍സി വഴി കെട്ടിട നിര്‍മ്മാണം- നടപടികള്‍ നിയമാനുസൃതമല്ല1-28
37പ്രീ ഫാബ്രിക്കേറ്റഡ് സിന്തറ്റിക് സെപ്റ്റിക് ടാങ്ക് യൂണിറ്റ് സ്ഥാപിക്കുന്നതിന് സബ്സിഡി നല്കിയതില്‍ അപാകത1-29
38മരാമത്ത് പ്രവൃത്തികളുടെ പൂര്‍ത്തീകരണം-കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന് നടപടി സ്വീകരിച്ചില്ല1-30
39കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മാണം-കരാറുകാരന് അധിക നിരക്ക് നല്കി1-31
40ഐറിഷ് ഡ്രയിന്‍/റോഡ് കോണ്‍ക്രീറ്റ് പ്രവ‍ൃത്തികള്‍-മൂല്യനിര്‍ണ്ണയത്തിലും ഗുണ നിലവാരത്തിലും അപാകതകള്‍1-32
41ഫുഡ് പ്രോസസിംഗ് യൂണിറ്റ് (വനിത)- അധിക നിരക്കില്‍ സബ്സിഡി നല്കി1-33
42എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം-നിര്‍വ്വഹണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല1-34
43അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ടുകളുമായി ബന്ധപ്പെട്ട പൊതു അപാകതകള്‍1-35
44ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട കരാറോ മറ്റു വിവരങ്ങളോ ഗ്രാമപഞ്ചായത്തില്‍ ലഭ്യമല്ല.1-36
45ഹെല്‍ത്ത് ഗ്രാന്റ് - വിനിയോഗവും ഫലപ്രാപ്തിയും1-37
ഭാഗം 2
--- No records found ---
ഭാഗം 3
1ജലസേചന പടുതാക്കുളം -ഗുണഭോക്താക്കൾക്ക് മാർഗ്ഗരേഖ ലംഘിച്ച് സബ്സിഡി കൈമാറി3-1
2കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മാണം-കരാറുകാരന് അധിക നിരക്ക് നല്കി3-2
3ഫുഡ് പ്രോസസിംഗ് യൂണിറ്റ് (വനിത)- അധിക നിരക്കില്‍ സബ്സിഡി നല്കി3-3
4എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം-നിര്‍വ്വഹണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല3-4
ഭാഗം 4
1മെഡിസെപ്പ് പ്രീമിയം അടവാക്കിയതിന്റെ വിവരങ്ങള്‍
 
4-1
2വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം
 
4-2
3നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകകളുടെ വിവരം
 
4-3
4മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന്റെ വിവരം
 
4-4
5വായ്പ/വായ്പാ തിരിച്ചടവ്
 
4-5
6സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം
 
4-6
7ഓഡിറ്റ് റിക്കവറി മുഖേന തുക ഈടാക്കിയതിന്റെ വിവരം
 
4-7
8സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുളള ഖണ്ഡികകളുടെ വിവരം
 
4-8
9സ്ഥിര നിക്ഷേപം
 
4-9
10ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ തുക ഈടാക്കിയതിന്റെ വിവരം
 
4-10
11ഓഡിറ്റ് പ്രത്യവലോകനം
 
4-11
12തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ വിവരം
 
4-12
അനുബന്ധം
1ഓഡിറ്റ് സാക്ഷ്യപത്രം
2ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ഭാഗം -1
പൊതു അവലോകനം
1-1-1   ആസ്തികളുടെ മൂല്യനിര്‍ണയം; ക്രോഡീകരണം സമഗ്രമല്ല

ആസ്തി രജിസ്റ്റര്‍ സമഗ്രമല്ല. ബാലൻസ് ഷീറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന ആസ്തികളുടെ മൂല്യം ആസ്തി രജിസ്റ്ററുമായി പൊരുത്തപ്പെടുന്നില്ല.


 

1-1   ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ്

1. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2025 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തെ റസീപ്റ്റ് & പേയ്‍മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍‍ അക്കൗണ്ട് എന്നിവയും 31/03/2025 തീയതി പ്രകാരമുള്ള ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റും ഉള്‍പ്പെടുന്ന ധനകാര്യ പത്രികകളും പ്രസ്തുത ധനകാര്യ പത്രികകള്‍ക്ക് അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറങ്ങളും ഭരണസമിതിയുടെ 11-06-2025 തീയതിയിലെ 1-ാം നം. തീരുമാനം പ്രകാരം അംഗീകരിച്ച് 25-06-2025 തീയതിയില്‍ എയിംസിലൂടെ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രികകളും, അനുബന്ധ ഫോറങ്ങളും ഇവ വെളിപ്പെടുത്തുന്ന സാമ്പത്തിക നിലയും 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 215(4), 2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് ബാധകമായ ഓഡിറ്റ് മാന്വല്‍ അദ്ധ്യായം 4.2.1, 11.3 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരവും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ധനകാര്യ കമ്മീഷന്‍, മറ്റ് ഫണ്ടിംഗ് ഏജന്‍സികള്‍ എന്നിവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിച്ചും ഞാന്‍ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപന മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.
2. സി.&എ.ജി. ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള ഓഡിറ്റിംഗ് സ്റ്റാൻഡേർഡുകൾ, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ഓഡിറ്റിന് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനുസരിച്ചാണ് വാര്‍ഷിക ധനകാര്യ പത്രികകളിന്മേല്‍ ഞാൻ ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയത്. വാര്‍ഷിക ധനകാര്യ പത്രികകള്‍ വസ്തുതാപരമായ തെറ്റുകളിൽ നിന്ന് മുക്തമാണോ എന്ന് ന്യായമായ ഉറപ്പ് ലഭിക്കുന്നതിന് ഞാന്‍ ഓഡിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട് എന്ന് ഈ മാനദണ്ഡങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു. വാര്‍ഷിക ധനകാര്യ പത്രികകള്‍ വെളിപ്പെടുത്തുന്ന തുകകളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ പരിശോധന ഓഡിറ്റിൽ ഉള്‍പ്പെടുന്നു. കൂടാതെ പഞ്ചായത്ത് രാജ് സ്ഥാപനം പാലിച്ചിട്ടുള്ള അക്കൗണ്ടിങ്ങ് തത്വങ്ങളും തയ്യാറാക്കപ്പെട്ട സുപ്രധാനമായ എസ്റ്റിമേറ്റുകളും വിലയിരുത്തുന്നതും അക്കൗണ്ടുകളുടെ മൊത്തത്തിലുള്ള അവതരണം വിലയിരുത്തുന്നതും ഓഡിറ്റിൽ ഉൾപ്പെടുന്നു. എന്റെ അഭിപ്രായത്തിന് ന്യായമായ അടിസ്ഥാനം എന്റെ ഓ‍ഡ‍ിറ്റ് റിപ്പോര്‍ട്ട് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

3. എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അക്കൗണ്ടുകളുടെ ഫിനാൻഷ്യൽ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും വിശ്വസനീയമായ വിവരങ്ങളുടെയും സ്ഥാപനം ലഭ്യമാക്കിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അനുബന്ധ റിപ്പോർട്ടിലെ എന്റെ നിരീക്ഷണങ്ങൾക്ക് വിധേയമായി ഞാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു.

വിശേഷണങ്ങളോട് കൂടിയ അഭിപ്രായം

അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തേയ്ക്കുള്ള വാർഷിക ധനകാര്യ പത്രികകള്‍ 31.03.2025-ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെയും 31.03.2025-ലെ സാമ്പത്തിക നിലയുടെയും സത്യസന്ധവും ന്യായവുമായ ചിത്രം നല്‍കുന്നു.

 ഡെപ്യൂട്ടി ഡയറക്ടര്‍ പത്തനംതിട്ട 22/10/2025
 

1-1-2   അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല

കേരള പഞ്ചായത്ത് രാജ് അക്കൗണ്ടിംഗ് ചട്ടങ്ങള്‍ 2011, ചട്ടം 62 പ്രകാരമുള്ള അടിസ്ഥാന അനുപാതങ്ങള്‍, പ്രധാനപ്പെട്ട അക്കൗണ്ടിംഗ് നയങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ എന്നീ പത്രികകള്‍ വാര്‍ഷികകണക്കിനൊപ്പം ഉള്‍പ്പെടുത്തിയിട്ടില്ല.


 

1-1-3   ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിന്റെ കൃത്യത ഓഡിറ്റില്‍ സാക്ഷ്യപ്പെടുത്തുന്നില്ല

വാര്‍ഷിക കണക്കിനോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റില്‍ താഴെ ചേര്‍ത്തിരിക്കുന്ന ന്യൂനതകള്‍ ഉളളതിനാല്‍ ആയതിന്റെ കൃത്യത ഓഡിറ്റില്‍ സാക്ഷ്യപ്പെടുത്തുന്നില്ല.

ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റ്‍ പ്രകാരം 2024-25 കാലയളവിലെ "Net Increase In Cash And Cash Equivalents” ആയി രേഖപ്പെടുത്തിയിരിക്കുന്നത് 9319674 രൂപയാണ്. എന്നാല്‍, ഇതേ പത്രികയില്‍ 2024-25 കാലയളവില്‍ "Net Cash Generated By Operating+ Investing+ Financing Activity” ആയി രേഖപ്പെടുത്തിയിരിക്കുന്നത് 11020297 രൂപയാണ്. അംഗീകരിക്കപ്പെട്ട അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരം, മേല്‍ രണ്ട് തുകകളും പൊരുത്തപ്പടേണ്ടതാണെങ്കിലും പഞ്ചായത്ത് സമര്‍പ്പിച്ച സ്റ്റേറ്റ്മെന്റിലെ തുകകള്‍ പൊരുത്തപ്പെടുന്നില്ല.


 

1-1-4   കാപ്പിറ്റല്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ് - തുക ബാലന്‍സ് ഷീറ്റില്‍ പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ല

ഷെഡ്യൂള്‍ ബി-11(b): Capital Work in Progress- 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പാര്‍ട്ട് പെയ്മെന്റ് നടത്തിയിട്ടുണ്ടെങ്കിലും തുക രേഖപ്പെടുത്തിയിട്ടില്ല. ഉൾപ്പെടുത്തിയിരിക്കുന്ന പാർട്ട് ബിൽ തുകയായ 7973559 രൂപ പഞ്ചായത്ത് ഓഫീസ് അനെക്സ് നിർമ്മാണത്തിന്റെ മാത്രമാണ്.


 

1-1-5   വസ്തു നികുതി - സഞ്ചയ പ്രകാരമുള്ള വാര്‍ഷിക സംക്ഷിപ്തം വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല

വാര്‍ഷിക ധനകാര്യ പത്രിക ഷെഡ്യൂള്‍ I-1, RP-43, B-15, B-9 പ്രകാരമുള്ള വസ്തു നികുതി ഡിമാന്റ്, കളക്ഷന്‍, ബാലന്‍സ്, മുന്‍കൂര്‍ തുകകള്‍ സഞ്ചയ സോഫ്റ്റ്‍വെയര്‍‍ പ്രകാരമുള്ള തുകകളുമായി പൊരുത്തപ്പെടുന്നില്ല.


 

1-1-6   ബാദ്ധ്യതാ തുകകളുടെ കൃത്യത വ്യക്തമായിട്ടില്ല


ഷെഡ്യൂൾ B-9 (Other Liabilities) -ൽ ചേർത്ത ചുവടെ കൊടുത്തിരിക്കുന്ന ഹെഡ്ഡുകളിലെ തുകകളുടെ കൃത്യത വ്യക്തമായിട്ടില്ല.

350300199

Government and other Dues payable - Others

315168

350400999

Refund of Unutilised Grants - Prior period

22400

 


 

1-1-7   വാര്‍ഷിക ധനകാര്യ പത്രികയില്‍ വലിയ തുക ക്രമീകരിച്ചിട്ടില്ല

നിക്ഷേപ പ്രവൃത്തികളുടെ ഫണ്ട് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഡെപ്പോസിറ്റ് വർക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ല. കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ‍ എന്നീ ഏജന്‍സികളില്‍ വിവിധ പ്രവൃത്തികളുടെ നിര്‍വ്വഹണത്തിനായി ഡെപ്പോസിറ്റ് ചെയ്തിട്ടുളള തുകകൾ ക്രമീകരിക്കാന്‍ അവശേഷിക്കുന്നതായി വാര്‍ഷിക ധനകാര്യപത്രികയിലെ ഷെഡ്യൂള്‍ ബി-18 സൂചിപ്പിക്കുന്നു.

KSEB600000
KWA615844
ആകെ1215844



പ്രസ്തുത ഡെപ്പോസിറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ വിനിയോഗ സാക്ഷ്യപത്രം വാങ്ങി ബന്ധപ്പെട്ട അക്കൗണ്ട് ഹെഡ്ഢ് കൃത്യമാക്കേണ്ടതാണ്.


 

1-1-8   സ്വച്ഛ് ഭാരത് മിഷൻ ഗ്രാന്റ് വാർഷിക ധനകാര്യ പത്രികയില്‍ ഉൾപ്പെടുത്തിയിട്ടില്ല
സ്വച്ഛ് ഭാരത് മിഷൻ ഗ്രാന്റ് (ഗ്രാമീണ്‍) – വരവ് ചെലവ് കണക്കുകള്‍ (1674281 രൂപ) വാർഷിക ധനകാര്യ പത്രികയില്‍ ഉൾപ്പെടുത്തിയിട്ടില്ല.
 
1-2   ബജറ്റ്

ഗ്രാമപഞ്ചായത്തിന്റെ ബഡ്‍ജറ്റ് 09.02.2024-ലെ 1-ാം നമ്പര്‍ തീരുമാനപ്രകാരവും പുതുക്കിയ ബഡ്ജറ്റ് 10.01.2025-ലെ 8 -ാം നമ്പര്‍ തീരുമാനപ്രകാരവും അംഗീകരിച്ചിട്ടുണ്ട്.

ഇനം

പ്രതീക്ഷിച്ചത്

യഥാര്‍ത്ഥത്തിലുള്ളത്

പഴയത്

പുതുക്കിയത്

റസീപ്റ്റ് & പേയ്‍മെന്റ് പ്രകാരം

ഇന്‍കം & എക്സ്പെന്‍ഡീച്ചര്‍ പ്രകാരം

മുന്നിരിപ്പ്

14260626

14260626

20065188

 

വരവ്26569135426569135461152725181186616
ആകെ

279951980

279951980

81217913

 

ചെലവ്

276883000

277083000

51833051

159769931

നീക്കിയിരിപ്പ്

3068980

2868980

29384862

 

 


 

1-3   സാമ്പത്തിക വിശകലനം

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ റസീപ്റ്റ് & പേയ്‍മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ പത്രിക, 31-03-2025-ലെ ബാലന്‍സ് ഷീറ്റ് എന്നിവയുടെ വിശദാംശം എന്നിവ ചുവടെ ചേര്‍ക്കുന്നു.



റസീപ്റ്റ് & പേയ്മെന്റ് പത്രിക 2024-25

മുന്നിരിപ്പ് (01-04-2024)20065188
ഓഡിറ്റ് വര്‍ഷത്തെ വരവ് (Receipt)61152725
ആകെ (Total Receipts and Opening Balance)81217913
ഓഡിറ്റ് വര്‍ഷത്തെ ആകെ ചെലവ് (Payment)51833051
നീക്കിയിരിപ്പ് (31-03-2025)29384862



ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ അക്കൗണ്ട് 2024-25

ഓഡിറ്റ് വര്‍ഷത്തെ വരുമാനം (Income)

181,186,616

ഓഡിറ്റ് വര്‍ഷത്തെ ചെലവ് (Expenditure)

159769931

പ്രവര്‍ത്തന മിച്ചം (Gross Surplus)

21416685

അറ്റ മുന്‍കാല അക്കൗണ്ടിങ്ങ് ക്രമീകരണം

-223038

അറ്റ പ്രവര്‍ത്തന മിച്ചം (Net Surplus)

21193647



31-03-2025 തീയതിയിലെ ബാലന്‍സ് ഷീറ്റ്

ആസ്തിമൂല്യം (Total Assets)

116363580

ബാധ്യതകളുടെ മൂല്യം (Total Liabilities)

65919876

ആകെ ജനറല്‍ ഫണ്ട് മൂല്യം (Total General Fund)

50443704

 


 

1-4   ഗ്രാന്റ് വിനിയോഗം
ഫണ്ടിനം

മുന്നിരിപ്പ്

വരവ് (അലോട്ട്മെന്റ് ലഭിച്ചത്)

ആകെ

ചെലവ്

നീക്കിയിരിപ്പ്

ലാപ്സായ തുക

വികസന ഫണ്ട് – ജനറല്‍

0

19130000

19130000

19123901

6099

0

വികസന ഫണ്ട് – എസ്.സി.പി

0

4292000

4292000

4182034

109966

0

വികസന ഫണ്ട് – ടി.എസ്.പി

0

1074000

1074000

913668

160332

0

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് (ടൈഡ്)

4333661

7544000

11877661

4282889

7594772

 

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് (ടൈഡ്) - ട്രഷറി

0

288146

288146

163320

124826

 

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്
(അണ്‍-ടൈഡ്)

2190289

3223381+277043 (പലിശ)

5690713

4086759

1603954

 

മെയിന്റനന്‍സ് ഗ്രാന്റ് - റോഡ്

 

25957000

25957000

19045248

6911752

1720352

മെയിന്റനന്‍സ് ഗ്രാന്റ് - നോണ്‍ – റോഡ്

 

4514000

4514000

2282173

2231827

1329027

സംസ്ഥാനാവിഷ്‍കൃത ഫണ്ട്
സാക്ഷരത

85

0

85

0

85

 

ശുചിത്വ മിഷന്‍

1438860

1082084

2520944

1635308

885636

 

ബയോഡൈവേഴ്സിറ്റി ഫണ്ട്

1128434

34071

1162505

403200

759305

 

ലൈഫ് – സംസ്ഥാനം വിഹിതം

706000

380000

1086000

780000

306000

 

എസ്.റ്റി - കോര്‍പ്പസ് ഫണ്ട്

192215

0

192215

0

192215

 

കാർഷിക ജൈവമണ്ഡലം - കൃഷി വകുപ്പ് അവാർഡ്

12626

0

12626

0

12626

 

കെ.എസ്.എഫ്.ഇ വിദ്യ മിത്രം

134231

0

134231

0

134231

 

വിട്ടു കിട്ടിയ സ്ഥാപനങ്ങൾക്കുള്ള ഫണ്ട്

430427

500000

930427

0

930427

 

കേന്ദ്രാവിഷ്‍കൃത ഫണ്ട്
സ്വച്ഛ ഭാരത് അഭിയാന്‍ (റൂറല്‍ ആന്റ് അര്‍ബന്‍)01082084108208410820840 
ഐ.സി.ഡി.എസ്.

1314015

1646910

2960925

1070189

1890736

 

എം.ജി.എന്‍. ആര്‍.ജി.എസ് - ഭരണ ചെലവുകൾ

0

1692645

1692645

1692645

0

 

എം.ജി. എന്‍. ആര്‍. ജി. എസ് - ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകൽ

0

35376734

35376734

35376734

0

 

ഹെല്‍ത്ത് ഗ്രാന്റ് (ഹോമിയോ)

500000

0

500000

433783

66217

 

ഹെല്‍ത്ത് ഗ്രാന്റ് - രോഗനിർണ്ണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ‍

595321

363000

958321

367588

590733

 

ഹെല്‍ത്ത് ഗ്രാന്റ് - റൂറൽ ഹെൽത്ത് & വെൽനെസ്സ് സെന്ററുകൾ

11162

564471

575633

0

575633

 

ആയുഷ് ഫണ്ട് - ഹോമിയോ

500000

0

500000

433783

66217

 

സ്വച്ഛ ഭാരത് മിഷൻ - ഗ്രാമീൺ

0

1674281

1674281

1674281

0

 

പൈക്ക

3361

0

3361

0

3361

 




ഗ്രാന്റ് സ്റ്റേറ്റ്മെന്റ് പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ട അപാകതകൾ

അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം, ലൈഫ് ഭവന പദ്ധതി - വായ്പാ തിരിച്ചടവ് എന്നിവയില്‍ വിവിധ ഫണ്ടിനങ്ങളില്‍ നിന്ന് സോഴ്സ് ഡിഡക്ഷന്‍ നടത്തിയ തുക ഗ്രാന്റ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കിയപ്പോള്‍ വരവിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
 

ഫണ്ട്ഇനം (സോഴ്സ് ഡിഡക്ഷന്‍)

വരവിനത്തില്‍
ഉള്‍പ്പെടുത്തേണ്ടിയിരുന്ന
തുക

വികസന ഫണ്ട് – ജനറല്‍ലൈഫ് മിഷന്‍ വായ്പ തിരിച്ചടവ്

991711

,,

അങ്കണവാടി അധിക വേതനം

1226400

വികസന ഫണ്ട് – എസ്.സി.പിലൈഫ് മിഷന്‍ വായ്പ തിരിച്ചടവ്

44003

വികസന ഫണ്ട് – ടി.എസ്.പിലൈഫ് മിഷന്‍ വായ്പ തിരിച്ചടവ്

201268





 

1-5   പദ്ധതി അവലോകനം

ഓഡിറ്റ് വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.

അംഗീകാരം ലഭിച്ചത്

(എണ്ണം)

പദ്ധതി അടങ്കല്‍

നടപ്പാക്കിയത്

(എണ്ണം)

പദ്ധതി ചെലവ്

നടപ്പാക്കാത്തവ

(എണ്ണം)

270

195787093

167

75624018

100

 

ക്രമ നം.

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

ആകെ പദ്ധതികളുടെ എണ്ണം

വകയിരുത്തിയ തുക

നിര്‍വ്വഹണം നടത്തിയ പദ്ധതികളുടെ

എണ്ണം

ചെലവഴിച്ച തുക

ചെലവ് ശതമാനം

1

കൃഷി ഓഫീസര്‍

12

7742822

12

6085420

78.59

2

വെറ്റിനറി സര്‍ജന്‍

10

2930000

9

2483336

84.76

3

മെഡിക്കല്‍ ഓഫീസര്‍

(CHC)

13

3406497

9

2023243

59.39

4

മെഡിക്കല്‍ ഓഫീസര്‍

(ഹോമിയോ)

2

200000

2

189260

94.63

5

മെഡിക്കല്‍ ഓഫീസര്‍

(ആയുര്‍വേദം)

2

425000

2

425000

100

6

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍

22

78777249

17

15335820

19.47

7

ICDS സൂപ്പര്‍വൈസര്‍

12

5377887

12

4102016

76.28

8

ഡയറി ഫാം ഇന്‍സ്ട്രക്ടര്‍

2

6116850

2

4017427

65.68

9

സെക്രട്ടറി

50

29751315

27

13811878

46.42

10

ഹെഡ് മാസ്റ്റര്‍

7

1425000

7

1371865

96.27

11

അസിസ്റ്റന്റ് എഞ്ചിനീയര്‍

126

55023673

63

25151650

45.71

12

അസിസ്റ്റന്റ് സെക്രട്ടറി

11

4490800

4

603103

13.43

13

ഫീഷറീസ് ഇന്‍സ്ട്രക്ടര്‍

1

120000

1

24000

20

 

ആകെ

270

195787093

167

75624018

38.63

 


 

1-6   ദേശീയ തൊഴിലുറപ്പ് പദ്ധതി

ഓഡിറ്റ് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ വരവ് ചെലവ് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ഇനം

മുന്നിരിപ്പ്

വരവ്

ആകെ

ചെലവ്

നീക്കിയിരിപ്പ്

ഭരണ ചെലവുകള്‍

0

1692645

1692645

1692645

0

ഗുണഭോക്താകള്‍ക്ക് നേരിട്ട് നല്‍കുന്നത്

0

35376734

35376734

35376734

0

ആകെ

0

37069379

37069379

37069379

0



ബാങ്ക് ചാർജ്ജായ 29 രൂപ വാർഷിക കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.


 

1-7   ക്ഷേമപെന്‍ഷന്‍
ക്ഷേമ പദ്ധതിയുടെ പേര്

ഗുണഭോക്താക്കളുടെ
എണ്ണം

ചെലവഴിച്ച
തുക

കര്‍ഷക തൊഴിലാളി പെന്‍ഷന്‍

21

1,264,400

വിധവാ പെന്‍ഷന്‍

412

10,723,900

വാര്‍ദ്ധക്യകാല പെന്‍ഷന്‍

1378

33,638,200

അവിവാഹിതരായ 50 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍

14

386,800

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍

160

3,634,400



 

1-8   ക്യാഷ് ബാലന്‍സ് പരിശോധന

ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-‍‍ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് പരിശോധന 18.09.2025, 03.10 pm-ന് സ്ഥാപന തലവന്റെ സാന്നിദ്ധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍, നീക്കിയിരുപ്പ് തുകയായ 2316 (രണ്ടായിരത്തി മുന്നൂറ്റി പതിനാറ് ) രൂപയുടെ കൃത്യത ബോധ്യപ്പെട്ടു.


 


 

1-9   ആഭ്യന്തരനിയന്ത്രണസംവിധാനം

ഗ്രാമപഞ്ചായത്തിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പൊതുവിൽ തൃപ്തികരമാണ്. ഓഡിറ്റ് വര്‍ഷം ‍ സാമ്പത്തിക വിനിമയങ്ങളുടെ അക്കൗണ്ടിംഗ് സാമാന്യം തൃപ്തികരമായി നിര്‍വ്വഹിച്ചിട്ടുണ്ടെങ്കിലും വാര്‍ഷിക കണക്ക് തയ്യാറാക്കുന്നതില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ട് (ഇവ പ്രത്യേകമായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്). വിവിധ അക്കൗണ്ടുകളുടെ ബാങ്ക് അക്കൗണ്ട് പ്രകാരമുള്ള മാസാവസാന നീക്കിയിരിപ്പുകളുടെ പൊരുത്തപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. വൗച്ചറുകള്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സാക്ഷ്യപ്പെടുത്തി അധികൃതമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ചുമതലകള്‍ ഓഫീസ് ഉത്തരവ് മുഖേന വിഭജിച്ച് നല്‍കുകയും യഥാസമയം ആവശ്യമായ മാറ്റം വരുത്തി കാലികമാക്കുകയും ചെയ്യുന്നുണ്ട്. അതത് മാസങ്ങളിലെ വരവു – ചെലവുകള്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിക്കുന്നുണ്ട്. ബജറ്റ്, ധനകാര്യ പത്രിക എന്നിവയും തയ്യാറാക്കി അംഗീകരിച്ചിട്ടുണ്ട്. ഓഡിറ്റിന്റെ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തര നിയന്ത്രണത്തിലെ ന്യൂനതകള്‍ ചുവടെ ചേര്‍ക്കുന്നു.

 


 

1-10   മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം

ഓഡിറ്റ്

അവസാനം ഓഡിറ്റ്
നടത്തിയ തീയ്യതി

ഓഡിറ്റ് കാലയളവ്

റിപ്പോര്‍ട്ട് ലഭിച്ച
തീയ്യതി

അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ്

30-04-2009

2004-05 മുതല്‍
2008-09 വരെ

11-06-2009

പെര്‍ഫോമന്‍സ് ഓഡിറ്റ്

28-06-2022

01-01-2022 മുതല്‍
31-03-2022 വരെ

28/12/2022


 

1-11   വസ്തു നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത് 23.16 ലക്ഷം രൂപ

വസ്തു നികുതിയിനത്തില്‍ തന്‍വര്‍ഷത്തെ സഞ്ചയ സോഫ്റ്റ്‍വെയര്‍ പ്രകാരമുള്ള DCB (Demand Collection Balance) സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ നിന്നും കുടിശ്ശികയിനത്തില്‍ 2316121 ലക്ഷം രൂപ ഈടാക്കാനുണ്ട് എന്നു കാണുന്നു. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഡിമാന്റ്

കളക്ഷന്‍

ബാലന്‍സ്

മുന്‍വര്‍ഷ കുടിശ്ശികതന്‍വര്‍ഷംആകെമുന്‍വര്‍ഷ കുടിശ്ശികതന്‍വര്‍ഷംആകെമുന്‍വര്‍ഷ കുടിശ്ശികതന്‍വര്‍ഷംആകെ
19464516254951820140275747551278065885281118897611271452316121


സഞ്ചയ സോഫ്റ്റ്‍വെയര്‍ പരിശോധിച്ചതില്‍ താഴെ പറയുന്ന 32 വ്യക്തികള്‍/സ്ഥാപനങ്ങളാണ് 50% കുടിശ്ശികയും വരുത്തിയിട്ടുള്ളതെന്നു കണ്ടു.

ക്രമ നം

വാര്‍ഡ് നം, കെട്ടിട നമ്പര്‍പേര്, വിലാസം

നിലവിലെ കുടിശ്ശിക (പിഴപലിശ ഉള്‍പ്പെടെ)

1

2/272സെയ്ത്തുന്‍ ബീവി, പള്ളിക്കല്‍, വെച്ചൂച്ചിറ

19792

2

2/286 Aഅബ്രഹാം സാമുവല്‍, പൊയ്കയില്‍, വെച്ചൂച്ചിറ, കുന്നം

7108

3

2/478ഷാനവാസ്, തടിക്ക്യാത്ത്, വെച്ചൂച്ചിറ, കുന്നം

12251

4

2/544ഇബ്രാഹിം റാവുത്തര്‍, പള്ളിക്കല്‍, വെച്ചൂച്ചിറ, കുന്നം

21293

5

3/327തോമസ് ജോര്‍ജ്ജ്, മണയത്ത് മലയില്‍, നൂറേക്കാട്, കുന്നം

8423

6

4/463ജനറല്‍ മാനേജര്‍, റിലയന്‍സ് ടവര്‍

361192

7

5/107K J ജോസഫ്, കാരിക്കൂട്ടത്തില്‍, മുക്കൂട്ടുതറ, വെണ്‍കുറിഞ്ഞി

9810

8

5/520ജോസഫ് തോമസ്, ഇരംപ്ലാക്കല്‍, ഓലക്കുളം, വെണ്‍കുറിഞ്ഞി

6856

9

5/525പ്രീതാമോള്‍ ജോസഫ്, ഇരുംപുത്താനിക്കല്‍, കൊല്ലമുള, മുക്കൂട്ടുതറ

6328

10

6/54 Aഅനില്‍ കുമാര്‍, മൂലക്കടുപ്പേല്‍, സന്തോഷ് കവല, മുക്കൂട്ടുതറ

13001

11

6/527മാത്യൂ ജോണ്‍, മണ്ണൂര്‍വീട്, മുക്കൂട്ടുതറ

6389

12

6/585ടോമിച്ചന്‍ കെ.ജെ, കൊങ്ങാട്ടുകുന്നേല്‍, പലകക്കാവ്, മുക്കൂട്ടുതറ

7622

13

6/595സിബി വര്‍ഗീസ്, ചാലില്‍, പനക്കവയല്‍, മുക്കൂട്ടുതറ

30852

14

7/387 Bഎലിസബത്ത് തോമസ്, അയത്തില്‍, വെണ്‍കുറിഞ്ഞി

15278

15

7/415 aസജി എ കെ, എറത്തേടത്ത്, എടകടത്തി, മുക്കൂട്ടുതറ

8779

16

7/452 Aശരത്ത് നായര്‍, മണ്ണഴിമലയില്‍, വെണ്‍മണി പി. ഒ.

30971

17

8/241K S ജോസഫ്, കിപ്പാടക്കരിന്‍, ചാത്തന്‍തറ

179618

18

8/754K S ജോസഫ്, കിപ്പാടക്കരിന്‍, ചാത്തന്‍തറ

24574

19

8/755K S ജോസഫ്, കിപ്പാടക്കരിന്‍, ചാത്തന്‍തറ

36051

20

8/756K S ജോസഫ്, കിപ്പാടക്കരിന്‍, ചാത്തന്‍തറ

30990

21

8/757K S ജോസഫ്, കിപ്പാടക്കരിന്‍, ചാത്തന്‍തറ

27613

22

8/758K S ജോസഫ്, കിപ്പാടക്കരിന്‍, ചാത്തന്‍തറ

27613

23

8/759K S ജോസഫ്, കിപ്പാടക്കരിന്‍, ചാത്തന്‍തറ

27613

24

8/859അന്‍സാര്‍ കെ.എച്ച്, മാടപ്പാട്ട് മലയില്‍ത, ചാത്തന്‍തറ

9260

25

10/652 Aസെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

24231

26

10/652 Bസെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

25048

27

10/652 Cസെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

4285

28

10/652സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

5200

29

11/566ജനറല്‍ മാനേജര്‍, റിലയന്‍സ് ജിയോ

97092

30

11/627റോസമ്മ, കിഴങ്ങുംകളയില്‍, കക്കുടുക്ക, കുന്നം

6517

31

12/701ജോമോന്‍ മാത്യു, കാടന്‍തോട്, പരുവ, മണ്ണടിശാല

9421

32

15/492വി രവീന്ദ്രന്‍, അമ്പിളി നിവാസ്, തോമ്പിക്കണ്ടം

16376

 

 

ആകെ

11,17,447


കുടിശ്ശിക പിരിച്ചെടുക്കാന്‍ റവന്യൂ റിക്കവറി നടപടികളോ മറ്റു നിയമനടപടികളോ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ രേഖകളും വിശദാംശങ്ങളും ഓഡിറ്റിനു നല്‍കണമെന്നാരാഞ്ഞു കൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് (നം.10/15.09.2025) സെക്രട്ടറി മറുപടി നല്‍കിയില്ല. വസ്തു നികുതിയിനത്തില്‍ കുടിശ്ശികയുള്ള 23.16 ലക്ഷം രൂപ അടിയന്തിരമായി പിരിച്ചെടുക്കുന്നതിനു തുടര്‍നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി നടപടികള്‍ സ്വീകരിക്കേണ്ടതാണ്.


 

1-12   വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ നിലച്ചു.

വസ്തുനികുതി നിര്‍ണ്ണയത്തിനു ശേഷം കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണത്തിലും ഉപയോഗക്രമത്തിലും മാറ്റം വരുത്തുന്ന സംഗതിയില്‍ നികുതി നിര്‍ണ്ണയ അധികാരി സ്വീകരിക്കേണ്ട നടപടിക്രമം സംബന്ധിച്ച് 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ച്ചാര്‍ജ്ജും) ചട്ടങ്ങളിലെ ചട്ടം 17-ല്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ, വസ്തുനികുതി നിര്‍ണ്ണയിച്ച കെട്ടിടങ്ങളോടുചേര്‍ന്ന് അനധികൃതമായി കൂടുതല്‍ മുറികള്‍ കൂട്ടിച്ചേര്‍ക്കുന്നതു മൂലവും ഉപയോഗക്രമത്തില്‍ മാറ്റം വരുത്തുന്നതുവഴിയും ഉണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കുന്നതിനായി ഒരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജി.ഒ.(എം.എസ്.)നം.77/2023/തസ്വഭവ തീയതി 22.03.2023 പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനകള്‍ 30.06.2023 നകം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

പ്രസ്തുത പരിശോധനാ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി, യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത്, ഫീല്‍ഡ് പരിശോധന നടത്തി, വിവരം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികളുടെ പുരോഗതി വിവരവും, നിലവില്‍ എത്ര വാര്‍ഡുകളില്‍ വിവര ശേഖരണവും നികുതി പുനര്‍നിര്‍ണ്ണയവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരവും ഓഡിറ്റിനു ലഭ്യമാക്കണമെന്നാരാഞ്ഞു കൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറി (നം.12/15.09.2025) നല്‍കിയിരുന്നു. എന്നാല്‍ വിവര ശേഖരണത്തിനായി സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ച വേതനം കുറവായതിനാല്‍ വിവരശേഖരണത്തിനു ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നില്ല എന്ന് സെക്രട്ടറി മറുപടി നല്‍കി. എന്നാല്‍ ഈ വിവരം യഥാസമയം ഉന്നത അധികാരികളെ അറിയിച്ചിട്ടില്ല.

നികുതി വരുമാനത്തിലെ ചോര്‍ച്ച തടയുന്നതിനും അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തുന്നതിനും ഉപകരിക്കന്ന ഫീല്‍ഡ് തല പരിശോധന നടപ്പാക്കാതിരിക്കുന്നത് ഭരണതലത്തിലെ വീഴ്ചയാണ്. വേതനത്തിലെ കുറവ് അടിയന്തിരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ തലത്തില്‍ ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.


 

1-13   അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വസ്തുനികുതി ഈടാക്കുന്നില്ല.

2023-ലെ കേരള ധനകാര്യ (2-ാം നമ്പർ) ആക്ട് തീയതി 27.03.2023 പ്രകാരം 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഭേദഗതിയുടെ ഭാഗമായി ഹയർ സെക്കന്ററി തലം വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വസ്തുനികുതിയിൽ ഉണ്ടായിരുന്ന ഇളവ് സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് മാത്രമാക്കിയിട്ടുണ്ട്. കൂടാതെ വകുപ്പ് 207(ബി)(എ) ഒഴിവാക്കുകയും ചെയ്തു. ഇത് പ്രകാരം സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകൾക്ക് 2023 ഏപ്രിൽ 1 മുതൽ വസ്തു നികുതി ബാധകമായിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് പരിധിയിലുളള ചുവടെ ചേര്‍ക്കുന്ന അണ്‍ എയ്ഡഡ് സ്കൂളിന്റെ വസ്തുനികുതി നാളിതുവരെ ഈടാക്കിയതായി കണ്ടില്ല. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ നം

സ്കൂളിന്റെ പേര്/കെട്ടിട ഉടമയുടെ പേര്

കെട്ടിട നമ്പര്‍

നിര്‍ണ്ണയിച്ച വസ്തു നികുതി (PT+Library cess – Service)

ഈടാക്കാനുള്ള കാലയളവ്, കുടിശ്ശിക

1

മാനേജര്‍, ലിറ്റില്‍ ഫ്ലവര്‍ പബ്ലിക് സ്ക്കൂള്‍, കൊല്ലമുള, ചാത്തന്‍തറ പി.ഒ.

 

7/55

13337

2023-24 മുതല്‍ 2024-25 വരെ.

₹26674

2

ഫാ. ബാബു എബ്രഹാം(തേന്‍പള്ളില്‍, ലിറ്റില്‍ ഫ്ലവര്‍ പബ്ലിക്ക് സ്ക്കൂള്‍ കൊല്ലമുള, ചാത്തന്‍തറ പി.ഒ.

7/520

5828

2023-24 മുതല്‍ 2024-25 വരെ.

₹11656

3

ഫാ.ബാബു എബ്രഹാം(തേന്‍പള്ളില്‍, ലിറ്റില്‍ ഫ്ലവര്‍ പബ്ലിക്ക് സ്ക്കൂള്‍ കൊല്ലമുള, ചാത്തന്‍തറ പി.ഒ.

 

7/535

5828

2023-24 മുതല്‍ 2024-25 വരെ.

₹11656

4

ഫാ. ജോര്‍ജ്ജ്, തെള്ളിയാങ്കല്‍,
ലിറ്റില്‍ ഫ്ലവര്‍ പബ്ലിക്ക് സ്ക്കൂള്‍ കൊല്ലമുള, ചാത്തന്‍തറ പി.ഒ.

7/536

7246

2023-24 മുതല്‍ 2024-25 വരെ.

₹14492

 

 

ആകെ

 64478


മേല്‍ പരാമര്‍ശിച്ചിട്ടുള്ള അണ്‍എയ്ഡഡ് സ്കൂളിന്റെ വസ്തുനികുതി യഥാസമയം ഡിമാന്റ് ചെയ്തതായും കണ്ടില്ല. ഇപ്രകാരം ഗ്രാമപഞ്ചായത്തിനു ലഭിക്കേണ്ട 64478 രൂപ ഈടാക്കാതിരുന്നതിനു ഓഡിറ്റിനു വിശദീകരണം നല്‍കണമെന്നാരാഞ്ഞു കൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് (നം.11/15.09.2025), ഈ കെട്ടിടങ്ങളുടെ നികുതി പുനസ്ഥാപിക്കുന്നതിനു K-smart-ല്‍ സര്‍വ്വീസ് മോഡ്യൂള്‍ ലഭ്യമല്ലായെന്നും അധികൃതരെ ഈ വിവരം അറിയിച്ചതായും മറുപടി നല്‍കിയിട്ടുണ്ട്. വസ്തുനികുതിയിനത്തില്‍ ഗ്രാമപഞ്ചായത്തിനു നിയമപ്രകാരം ലഭിക്കേണ്ട തുക യഥാസമയം ഈടാക്കുന്നതിനു ഉദ്യോഗസ്ഥ തലത്തില്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോട് ഓഡിറ്റ് ശുപാര്‍ശ ചെയ്യുന്നു.


 

1-14   തൊഴില്‍ നികുതി പൂര്‍ണ്ണമായി ഈടാക്കിയില്ല.

പഞ്ചായത്തില്‍ തൊഴില്‍ നികുതി ഒടുക്കുന്നതിന് ബാധ്യസ്ഥരായ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്നും തൊഴില്‍ നികുതി യഥാസമയം പിരിച്ചിട്ടില്ല. ശരാശരി 2.46 ലക്ഷം രൂപ പ്രത്യക്ഷത്തില്‍ തന്നെ പിരിച്ചെടുത്തിട്ടില്ല എന്നു കണ്ടു. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 204-ാം വകുപ്പ്, 1996-ലെ തൊഴില്‍ നികുതി ചട്ടങ്ങളിലെ ചട്ടം 3, 4 എന്നിവ പ്രകാരം ഓരോ അര്‍ദ്ധ വര്‍ഷത്തിലും 60 ദിവസത്തില്‍ കുറയാത്ത കാലം ഒരു പഞ്ചായത്ത് പ്രദേശത്ത് ഇടപാടുകള്‍ നടത്തുന്ന ഏതൊരു സ്ഥാപനം, ബിസിനസ്സ്, തൊഴില്‍, കല, ജോലി, ഉദ്യോഗം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാളില്‍ നിന്നും തൊഴില്‍നികുതി ഈടാക്കാവുന്നതാണ്. ഓഡിറ്റ് നടത്തിയ പരിശോധനയില്‍ തൊഴില്‍ നികുതി പിരിവില്‍നിന്നും ഒഴിവായിപ്പോയതായി കണ്ട സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും വിവരം ചുവടെ ചേര്‍ക്കുന്നു.

1. ചുവടെ ചേർക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കിയിട്ടുള്ളതായി കാണുന്നില്ല.

ക്രമ നം

സ്ഥാപനം2024-25, ഈടാക്കേണ്ടിയിരുന്നത്റിമാര്‍ക്സ്

1

MT VHSS, കുന്നംരണ്ടാം അര്‍ദ്ധ വര്‍ഷംഒന്നാം അര്‍ദ്ധ വര്‍ഷം 16250 രൂപ അടവാക്കിയിരുന്നു. കത്ത് നല്‍കിയതായി സെക്രട്ടറി മറുപടിയില്‍ അറിയിച്ചു. കത്ത് നല്‍കിയതായി സെക്രട്ടറി മറുപടിയില്‍ അറിയിച്ചു.

2

ബെദ്സേഥ മെഡികെയര്‍രണ്ടാം അര്‍ദ്ധ വര്‍ഷംഒന്നാം അര്‍ദ്ധ വര്‍ഷം 1850 രൂപ അടവാക്കിയിരുന്നു. കത്ത് നല്‍കിയതായി സെക്രട്ടറി മറുപടിയില്‍ അറിയിച്ചു.

3

CFCICI, മുക്കൂട്ടുതറരണ്ടാം അര്‍ദ്ധ വര്‍ഷംഒന്നാം അര്‍ദ്ധ വര്‍ഷം 7500 രൂപ അടവാക്കിയിരുന്നു. കത്ത് നല്‍കിയതായി സെക്രട്ടറി മറുപടിയില്‍ അറിയിച്ചു.

4

ഗവ.പോളിടെക്നിക്ക്, വെച്ചൂചിറരണ്ടാം അര്‍ദ്ധ വര്‍ഷംഒന്നാം അര്‍ദ്ധവര്‍ഷം 62500 രൂപ അടവാക്കിയിരുന്നു. രണ്ടാം അര്‍ദ്ധ വര്‍ഷം 8 താല്‍ക്കാലിക ജീവനക്കാരുടെ തുക മാത്രമാണ് അടവാക്കിയത്.

5

സെന്റ് തോമസ് ഹൈസ്കൂള്‍, വെച്ചൂചിറഒന്നാം അര്‍ദ്ധവര്‍ഷംരണ്ടാം അര്‍ദ്ധ വര്‍ഷം 16250 രൂപ അടവാക്കിയിരുന്നു. കത്ത് നല്‍കിയതായി സെക്രട്ടറി മറുപടിയില്‍ അറിയിച്ചു.


2. തന്‍ വര്‍ഷം 5 കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കിയതായി ഓഡിറ്റ് എന്‍ക്വയറിയ്ക്ക് (നം.25/17.09.2025) മറുപടിയായി സെക്രട്ടറി അറിയിച്ചിരുന്നു. എന്നാല്‍ ചുവടെ ചേർക്കുന്ന മരാമത്ത് കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഡിമാന്റ് ചെയ്ത് ഈടാക്കിയിയിട്ടുള്ളതായി കാണുന്നില്ല. തന്‍ വര്‍ഷം ഈ കരാറുകാര്‍ ഗ്രാമപഞ്ചായത്തിലെ നിരവധി പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിനായി എഗ്രിമെന്റില്‍ ഏര്‍പ്പെടുകയും പ്രവൃത്തികള്‍ നടത്തിയതായും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയര്‍ തയ്യാറാക്കിയ എഗ്രിമെന്റ് രജിസ്റ്റര്‍ പ്രകാരമുള്ള വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ
നം.

പേരും മേല്‍വിലാസവും
1പുരുഷോത്തമൻ നായർ, മാവുങ്കൽ, വെച്ചൂച്ചിറ
2തോമസ് ജോസഫ്, മണിമലേത്ത്, വെച്ചൂച്ചിറ
3അസീസ് എം.എം, മുതിരക്കാലയില്‍, പേഴൂട്ടപ്പിള്ളി
4സതികുമാര്‍, ശിവകൃപ, അത്തിക്കയം
5ജോസഫ് എം.ജെ, മണിമലേത്ത്, വെച്ചൂചിറ
6ഷൈജു എസ്, ശോഭന നിവാസ്, മുക്കട


3. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകൾ, അക്ഷയ കേന്ദ്രങ്ങൾ, ആധാരമെഴുത്താഫീസ് എന്നിവയിൽ നിന്ന് സ്ഥാപന തൊഴില്‍ നികുതിയോ, ജീവനക്കാരുടെ തൊഴില്‍നികുതിയോ ഡിമാന്റ് ചെയ്ത് ഈടാക്കിയിട്ടില്ല.

തൊഴില്‍ നികുതി ശേഖരിക്കുന്നതിലെ വീഴ്ചകള്‍ സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് (നം. 25/17.09.2025) മറുപടിയായി കരാറുകാര്‍ക്കും സ്ഥാപന ഉടമകള്‍ക്കും നോട്ടീസ് നല്‍കിയതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. നികുതി പിരിവ് പൂര്‍ണ്ണമാക്കുന്നതിനു ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നടപടികള്‍ ഈ വിഷയത്തിലുണ്ടാകേണ്ടതാണ്.


 

1-15   പാര്‍ക്കിംഗ് നിബന്ധനകള്‍ പാലിക്കാത്ത ബഹുനില വാണിജ്യ കെട്ടിട നിര്‍മ്മാണത്തിനു പെര്‍മിറ്റ് നല്‍കി

2019-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 29 പ്രകാരം ബഹുനില വാണിജ്യ കെട്ടിടത്തിനു കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണം (ഫ്ലോര്‍ ഏരിയ) പ്രകാരമുള്ള പാര്‍ക്കിംഗ് സൈറ്റില്‍ ഉണ്ടാകേണ്ടതാണ്. സ.ഉ (കൈ) നം.116/2024/തസ്വഭവ; തീയതി 09.09.2024 പ്രകാരം നിര്‍മ്മാണം നടത്തുന്ന പ്ലോട്ടില്‍ നിന്നും 200 M വാഹനഗതാഗതത്തിനുള്ള ഉടമസ്ഥന്റെ തന്നെ മറ്റൊരു പ്ലോട്ടില്‍ ആവശ്യമായ പാര്‍ക്കിംഗിന്റെ 50% വരെയും അനുവദിക്കാം. എന്നാല്‍ താഴെ അനുമതി നല്‍കിയ വാണിജ്യ കെട്ടിടത്തിനു കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള പാര്‍ക്കിംഗ് ലഭ്യമല്ല എന്നു പാര്‍ക്കിംഗ് പ്ലാന്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ വാണിജ്യ കെട്ടിടത്തിന്റെ ഫ്ലോര്‍ ഏരിയ പ്രകാരം (500 m2/90=6) ആറു കാര്‍ പാര്‍ക്കിംഗ് വേണ്ടതാണ്. പ്ലാന്‍ പ്രകാരം PWD റോഡിനോട് ചേര്‍ന്നുള്ള ഓപ്പണ്‍ സ്പേസിലും പഞ്ചായത്ത് റോഡിനോടു ചേര്‍ന്നുള്ള സൈഡ് യാര്‍ഡിലുമാണ് ആറു കാര്‍ പാര്‍ക്കിംഗ് കാണിച്ചിട്ടുള്ളത്. എന്നാല്‍ ചട്ടപ്രകാരമുള്ള തുറന്ന സ്ഥലത്തിന് (Open space) വാഹന പ്രവേശനമാര്‍ഗ്ഗവും വാഹനത്തിന് വളഞ്ഞു തിരിക്കാനുള്ള സൗകര്യവുമുള്ള പക്ഷം തുറന്ന സ്ഥലത്തിന്റെ പരമാവധി 50% മാത്രമെ പാര്‍ക്കിംഗ് സ്ഥലമായി കണക്കാക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഈ സൈറ്റില്‍ തുറന്ന സ്ഥലത്തിന്റെ ഭൂരിഭാഗം സ്ഥലത്തും പാര്‍ക്കിംഗ് കാണിച്ചിട്ടുള്ളത് അംഗീകരിക്കാനാവില്ല. പാര്‍ക്കിംഗ് കാണിച്ചിട്ടുള്ള സ്ഥലത്ത് വാഹനത്തിനു വളഞ്ഞു തിരിക്കുന്നതിനുള്ള സൗകര്യവും ലഭ്യമല്ല.

Image removed.

(വാണിജ്യ കെട്ടിടത്തിന്റെ പാര്‍ക്കിംങ് പ്ലാന്‍)
പെര്‍മിറ്റിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

അപേക്ഷകന്റെ പേര്, വിലാസംബഷീര്‍ റാവുത്തര്‍ എം.എം, മറ്റപ്പള്ളില്‍, ചാത്തന്‍തറ പി. ഒ, വെച്ചൂച്ചിറ
പ്ലോട്ട് ഏരിയ, സര്‍വ്വെ നമ്പര്‍Sy no. 780/1-1,827-2, പ്ലോട്ട് ഏരിയ 4.65 ആര്‍'
കെട്ടിടത്തിന്റെ ഏരിയ ,വിനിയോഗം

വാണിജ്യം, താഴത്തെ നില - 263 m2

ഒന്നാം നില – 279 m2

ആകെ - 542 m2

പെര്‍മിറ്റ് നം, തീയതിBA(169987)/2024; 21.05.2024
പെര്‍മിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥന്‍വിജി വി, അസിസ്റ്റന്റ് എഞ്ചിനീയര്‍


കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണത്തിനു അനുമതി നല്‍കിയതിനു പെര്‍മിറ്റിനു ശുപാര്‍ശ ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഡിറ്റിനു വിശദീകരണം നല്‍കണമെന്നാരാഞ്ഞു കൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് (നം.18/16.09.2025) മറുപടി ലഭ്യമാക്കിയില്ല. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയുള്ള പ്ലാനിനു അംഗീകാരത്തിനു ശുപാര്‍ശ ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയറുടെ നടപടിയിന്മേല്‍ വകുപ്പു തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഓഡിറ്റ് ശുപാര്‍ശ ചെയ്യുന്നു.


 

1-16   മണ്ണെടുപ്പിനുള്ള പെര്‍മിറ്റ് എടുത്തശേഷം കെട്ടിട നിര്‍മ്മാണം ആരംഭിക്കാത്തതിനാല്‍ 17.49 ലക്ഷം രൂപ ഫൈന്‍ ആയി ഈടാക്കേണ്ടതാണ്.

KMMC ചട്ടപ്രകാരമുള്ള മൂവ്മെന്റ് പെര്‍മിറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും താഴെ പറയുന്ന രണ്ടു വ്യക്തികള്‍ മണ്ണെടുപ്പിനുള്ള പെര്‍മിറ്റ് ലഭ്യമായി ഒരു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിട നിര്‍മ്മാണം ആരംഭിച്ചില്ല എന്നു വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റ് എന്‍ക്വയറി (നം.13/15.09.2025) നടത്തിയതിനെത്തുടര്‍ന്ന് സൈറ്റ് പരിശോധിച്ചതിന്റെ ഫോട്ടോ ഓഡിറ്റിനു ലഭ്യമാക്കിയിരുന്നു. 2023 ലെ KMMC ചട്ടം 14(v)(7) പ്രകാരം പെര്‍മിറ്റ് നല്‍കിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ ബേസ്‍മെന്റ് നിര്‍മ്മിക്കാത്ത പക്ഷം അടവാക്കിയ റോയല്‍റ്റിയുടെ അഞ്ചിരട്ടി ഫൈന്‍ അടവാക്കാന്‍ അപേക്ഷകനു ബാദ്ധ്യതയുണ്ട്. ചട്ടം 14(v)(10) പ്രകാരം പെര്‍മിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഫൈന്‍ തുക ഈടാക്കേണ്ടതും ഇതു സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ചട്ടം 14(v)(9) പ്രകാരം ഈടാക്കേണ്ട ഫൈന്‍ ഗവണ്‍മെന്റ് കുടിശ്ശിക ആയതിനാല്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഴെ പറയുന്ന പെര്‍മിറ്റ് അപേക്ഷകര്‍ ബേസ്‍മെന്റ് നിര്‍മ്മാണം ആരംഭിക്കാത്തതിനാല്‍ സര്‍ക്കാരിലേക്ക് അടവാക്കേണ്ട റോയല്‍റ്റി തുക 17.49 ലക്ഷം രൂപയാണ്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ നം

പേര്, വിലാസം

മൂവ്മെന്റ് പെര്‍മിറ്റ് നം, തീയതി,

മണ്ണെടുപ്പിന്റെ കാലാവധി

എടുത്തു മാറ്റിയ മണ്ണിന്റെ അളവ്,

അടവാക്കിയ റോയല്‍റ്റി തുക

ഈടാക്കേണ്ട ഫൈന്‍

1

ജോസഫ് എം. ജെ, മണിമലേത്ത്, വടശ്ശേരിക്കര പി.ഒ

01/2024; 16.02.2024

(19.02.24 മുതല്‍ 14.03.24 വരെ)

7110.88 ടണ്‍

284435

1422175

2

ബിന്ദു സാബു,
ആശാന്‍ പറമ്പില്‍. ചാത്തങ്കര പി.ഒ

03/30.03.2024

(01.04.24 മുതല്‍ 24.04.24 വരെ)

1638.42 ടണ്‍

65537

327685

 

ആകെ

  

 

17,49,860


ജോസഫ് എം ജെ, മണിമലേത്ത്, വടശ്ശേരിക്കര എന്നയാള്‍ക്ക് നല്‍കിയ പെര്‍മിറ്റില്‍ കണ്ട അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു.

                                                     Image removed.
(ശ്രീ ജോസഫ് എം.ജെ-യ്ക്ക് മണ്ണെടുപ്പിനു പെര്‍മിറ്റ് നല്‍കിയ ഏരിയ)

A) അധിക അളവില്‍ മണ്ണെടുപ്പിനു അനുമതി നല്‍കി.

KMMC റൂള്‍ 14 (i)(a) പ്രകാരം മണ്ണ് എടുത്തു മാറ്റേണ്ട ഏരിയ മാര്‍ക്ക് ചെയ്യേണ്ടതും മാര്‍ക്ക് ചെയ്ത ഏരിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ പ്ലിന്ത് ഏരിയ + കെട്ടിടത്തിനു വേണ്ട തുറന്ന സ്ഥലം (Open space)-ല്‍ കൂടുതലാകാനും‍ പാടില്ല. സുരക്ഷാ വ്യവസ്ഥകളും ഡ്രൈവ് എവേ ഏരിയയും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രൗണ്ട് ഫ്ലോറില്‍ 71 m2 ന്റെ വാണിജ്യ കെട്ടിടവും 144 m2-ന്റെ ഷെഡ്ഡും നിര്‍മ്മിക്കുന്നതിനായിരുന്നു കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കരസ്ഥമാക്കിയത്. ഇതിനായി 4.90 മുതല്‍ 8 M വരെ ഉയരമുള്ള ഭൂമിയാണ് വെട്ടിമാറ്റുന്നതിനു അനുമതി നല്‍കിയത്. 593 m2 ഏരിയയില്‍ നിന്നുമാണ് മണ്ണെടുപ്പിനു അനുമതി നല്‍കിയത്. മണ്ണെടുപ്പിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ നം

എര്‍ത്ത് കട്ടിംഗ് ഏരിയഎടുത്ത മണ്ണിന്റെ അളവ് (m3)

1

20.37x12.70x4.901267.62

2

17.06x11.50x6.401255.61

3

14.20x6x7.40630.48

4

13.32x3.77x8401.73

 

ആകെ3555.44 m3


കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയയും ഓപ്പണ്‍ സ്പേസും കണക്കാക്കാതെ വലിയ ഏരിയയില്‍ നിന്നും വലിയ തോതില്‍ മണ്ണ് മാറ്റുന്നതിനു അനുമതി നല്‍കിയതിനു അസിസ്റ്റന്റ് എ‍‍ഞ്ചിനീയര്‍ ഓഡിറ്റിനു വിശദീകരണം നല്‍കണമെന്നാരാഞ്ഞു കൊണ്ട് ഓഡിറ്റ് എന്‍ക്വയറി (നം.24/17.09.2025) നല്‍കിയിരുന്നെങ്കിലും മറുപടി ലഭ്യമാക്കിയില്ല.

B) സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടില്ല.

1.5 M ആഴത്തില്‍ മണ്ണ് എടുത്തു മാറ്റുന്ന പക്ഷം 2019-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 10(3) പ്രകാരമുള്ള സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് സാങ്കേതിക വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തിയിട്ടില്ല. നിലവില്‍ മണ്ണെടുത്ത എല്ലാ ഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടില്ലായെന്നു സൈറ്റിന്റെ ഫോട്ടോകളില്‍ നിന്നും വ്യക്തമാണ്. രണ്ടു സൈഡുകളില്‍ മാത്രം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്.


C) പഠന റിപ്പോര്‍ട്ടില്ലാതെ കുത്തനെയുള്ള ഭൂമിയില്‍ നിന്നും മണ്ണെടുപ്പിനു അനുമതി നല്‍കി.

കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലം കുന്നിന്റെയോ കുത്തനെയുള്ളതോ ആയ ഭൂപ്രകൃതിയുടെ ഭാഗമാണെന്നും ഒരു അംഗീകൃത ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട് ഹാജരാക്കിയിട്ടുണ്ടെന്നും 16.02.2024-ല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത്തരമൊരു റിപ്പോര്‍ട്ട് ഫയലില്‍ ലഭ്യമല്ല. KMMC ചട്ടം 14(1)(d) പ്രകാരം ഇപ്രകാരം കുന്നായ ഭാഗമുള്ള ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നതിനു മുമ്പ് സ്ലോപ് സ്റ്റെബിലിറ്റി പഠന റിപ്പോര്‍ട്ട് അംഗീകൃത ഏജന്‍സിയില്‍ നിന്നും ലഭ്യമാക്കേണ്ടതാണ്.

KMMC റൂള്‍ 14 (i)(a) പ്രകാരം അനുവദനീയമായ ഏരിയയില്‍ അധികരിച്ച് മണ്ണെടുപ്പിനു അനുമതി നല്‍കിയതിനും സ്ലോപ് സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കുന്നിടിക്കുന്നതിനും സൈറ്റ് പരിശോധിച്ച് 16.02.2024 നു മണ്ണെടുപ്പിനു ശുപാര്‍ശ ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീമതി വിജി വി, ഓഡിറ്റിനു വിശദീകരണം നല്‍കിയിട്ടില്ല.

Image removed.

                                                         (ശ്രീമതി ബിന്ദു സാബുവിന് മണ്ണെടുപ്പിനു പെര്‍മിറ്റ് നല്‍കിയ ഏരിയ)

ഫൈന്‍ തുക ഈടാക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓഡിറ്റിനെ അറിയിക്കണമെന്നാരാഞ്ഞിരുന്നു. ഓഡിറ്റ് എന്‍ക്വയറി നല്‍കിയതിനെത്തുടര്‍ന്ന് മേല്‍ രണ്ട് അപേക്ഷകര്‍ക്കും പിഴ തുക അടവാക്കാന്‍ 17.09.2025-ല്‍ നോട്ടീസ് നല്‍കിയതായി സെക്രട്ടറി ഓഡിറ്റിനു മറുപടി നല്‍കി. നോട്ടറി അറ്റസ്റ്റ് ചെയ്ത അപേക്ഷകന്റെ സത്യവാങ്മൂലത്തില്‍ ഒരു വര്‍ഷത്തിനകം കെട്ടിടത്തിന്റെ ബേസ്‍മെന്റ് നിര്‍മ്മിക്കാത്ത പക്ഷം അടവാക്കിയ റോയല്‍റ്റിയുടെ അഞ്ചിരട്ടി തുക ഫൈന്‍ ആയി അടവാക്കാം എന്നു രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിനു ലഭിക്കേണ്ട 17.49 ലക്ഷം രൂപ അടിയന്തിരമായി ഈടാക്കുന്നതിനു നിലവിലെ സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. സര്‍ക്കാര്‍ഖജനാവിനുണ്ടാകുന്ന നഷ്ടം ഗുരുതരമായ വീഴ്ചയായി കണക്കാക്കി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ഓഡിറ്റ് അഭിപ്രായപ്പെടുന്നു. അധിക മണ്ണെടുപ്പു നടത്തിയതിനും മറ്റ് അപാകതകളിന്മേലും ഉത്തരവാദിയായ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിക്കേണ്ടതാണ്.


 

1-17   പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു

കേരളാ പഞ്ചായത്ത്‍ രാജ് ആക്ട് സെക്ഷന്‍ 232 (1) പ്രകാരം, വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന ലൈസന്‍സില്ലാതെയും, ലൈസന്‍സിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായും പഞ്ചായത്തിലെ യാതൊരു സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ 2024-25 വര്‍ഷത്തെ ലൈസന്‍സ് പിരിവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയിൽ പഞ്ചായത്തിന്റെ ട്രെഡേഴ്സ് ലിസ്റ്റ് പ്രകാരം ആകെ 303 സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നത് 208 സ്ഥാപനങ്ങളും 8 മെഡിക്കൽ /പാരാ മെഡിക്കൽ സ്ഥാപനങ്ങളും മാത്രമാണ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളുടെ ഉദാഹരണങ്ങൾ ചേർക്കുന്നു.

ക്രമ നം.

സ്ഥാപനത്തിന്റെ വിവരങ്ങള്‍

1

റേഷന്‍ കടകള്‍

2

മംഗല്യ ടെക്സ്റ്റൈൽസ് വാർഡ് 2

3

പീടികയിൽ ഫ്രഷ് മീറ്റ് വാർഡ് 2

4

തൃപ്തി ബേക്കറി വാർഡ് 2

5

മരിയ കോൾഡ് സ്റ്റോറേജ് വാർഡ് 2

6

പനമറ്റം ബിസ്മി ഹോട്ടൽ വാർഡ് 2

7

ലുലു ടെക്സ്റ്റൈൽസ് വാർഡ് 2

8

അശ്വതി ടെക്സ്റ്റൈൽസ്വാർഡ് 2

9

സോന ടെക്സ്റ്റൈൽസ് വാർഡ് 2

10

ആൽഫ ലബോറട്ടറി വാർഡ് 2

11

ചെറുപുഷ്പം ഹോസ്പിറ്റൽസ് വാർഡ് 5

12

ആൻസ് ടെക്സ്റ്റൈൽസ് വാർഡ് 2

13

ആരോമൽ മെഡിക്കൽസ് വാർഡ് 1

14

അൽന ഹോട്ടൽ വാർഡ് 1



ഇത് സംബന്ധിച്ച് ഓഡിറ്റ് എൻക്വയറി നൽകിയെങ്കിലും(നം 34/19-08-2025 ) മറുപടി ലഭ്യമായില്ല.
പഞ്ചായത്ത് ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നതും ചട്ടങ്ങള്‍ പ്രകാരം ലൈസന്‍സ് ആവശ്യമായതുമായ എല്ലാ സ്ഥാപനങ്ങളെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടു വരികയും ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃത തുടര്‍ ന‍ടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. വാര്‍ഡുതലത്തില്‍ വസ്തുനികുതി പിരിവ് നടത്തുന്ന ഉദ്യോഗസ്ഥര്‍ അതാത് വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങളെല്ലാം തന്നെ ലൈസന്‍സ് പരിധിയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതും, ആയതിന്റെ അടിസ്ഥാനത്തില്‍ ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കേണ്ടതും, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങളെ കണ്ടെത്തുവാനുളള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.


 

1-18   ഫയര്‍ & റസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ സാക്ഷ്യപത്രം ഇല്ലാതെ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നു

ലൈസന്‍സ് രേഖകൾ പരിശോധിച്ചതിൻ പ്രകാരം ശ്രീ ടോമി അബ്രഹാം മണിമലേത്ത് ഹൗസ് വെച്ചൂച്ചിറ എന്ന വ്യക്തിയ്ക്ക് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ ചേത്തക്കൽ വില്ലേജില്‍ (സര്‍വ്വെ നം. 779/1C-92-542)-ല്‍ പ്രവര്‍ത്തിക്കുന്ന ക്രഷർ യൂണിറ്റിന് 5 വര്‍ഷത്തെ ലൈസന്‍സ് നല്‍കിയതായി കണ്ടു. 22.11.2024 വരെയുള്ള അനുമതി മാത്രമേ ഫയര്‍ & റസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭിച്ചിട്ടുള്ളൂ എന്നിരിക്കെ 30.06.2028 വരെ ലൈസന്‍സ് നല്‍കിയിട്ടുമുണ്ട്.

പേര്, വിലാസം

വാര്‍‍ഡ് /കെട്ടിട നമ്പര്‍,

സ്ഥാപനം

ലൈസന്‍സ് കാലാവധി

മറ്റു വകുപ്പുകളുടെ സാക്ഷ്യപത്രങ്ങളുടെ

കാലാവധി

ശ്രീ ടോമി അബ്രഹാം മണിമലേത്ത് ഹൗസ്, വെച്ചൂച്ചിറ

ക്രഷർ യൂണിറ്റ്

30/06/2028

 

1. ഫയര്‍ & റസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ സാക്ഷ്യപത്രം - 22.11.2024 വരെ കാലാവധി.

 


പഞ്ചായത്ത് ഡയറക്ടറുടെ 12.03.2019-ലെ PAN/3053/2019-C4(DP) സര്‍ക്കുലര്‍ പ്രകാരം മറ്റു വകുപ്പുകളുടെ/ഏജന്‍സികളുടെ ക്ലിയറന്‍സുകള്‍ അഞ്ചു വര്‍ഷക്കാലയളവിലുള്ളതാണെങ്കില്‍ ലൈസന്‍സിന്റെ കാലാവധിയും അഞ്ചു വര്‍ഷത്തേക്ക് നിജപ്പെടുത്തേണ്ടതാണ്. എന്നാല്‍ ക്ലിയറന്‍സിന്റെ കാലാവധി അഞ്ചു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ ലൈസന്‍സിന്റെ കാലാവധിയും ക്ലിയറന്‍സിന്റെ കാലാവധി വരെ നിജപ്പെടുത്തേണ്ടതാണെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഓഡിറ്റ് എൻക്വയറി (നം.33/19-08-2025) നൽകിയെങ്കിലും മറുപടി ലഭ്യമായില്ല. ലൈസന്‍സ് നല്‍കിയതിലെ അപാകതയ്ക്കു വിശദീകരണം നല്‍കേണ്ടതാണ്.


 

1-19   മുറിച്ച മരങ്ങള്‍ ലേലം ചെയ്തില്ല

ഗ്രാമപ്പഞ്ചായത്തിന്റെ മാര്‍ക്കറ്റില്‍ നിന്ന മഴമരം, കുംഭിത്തോട് പള്ളിപ്പടിയില്‍ നിന്നിരുന്ന പഞ്ഞിമരം ഇവ മുറിച്ചുമാറ്റിയതിന് യഥാക്രമം 174000, 17500 രൂപ ചെലവു വന്നിട്ടുണ്ട്. മുറിച്ചുമാറ്റിയ മഴമരം കൂത്താട്ടുകുളം എന്ന സ്ഥലത്ത് എത്തിക്കുന്നതിന് തനതുഫണ്ടില്‍ നിന്നും 9800 രൂപയും ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ മരങ്ങളുടെ മൂല്യ നിര്‍ണ്ണയം നടത്തുകയോ ലേലം ചെയ്യുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (19/17.09.2025) വാല്യുവേഷന്‍ എടുത്ത് ലേലനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മറുപടി ലഭ്യമാക്കി. മരങ്ങള്‍ മുറിച്ചു മാറ്റിയത് 2024 സെപ്തംബര്‍ മാസത്തിലാണ്. ലേലം ചെയ്യാതെ തടികള്‍ നശിച്ചു പോകാന്‍ സാദ്ധ്യതയുണ്ട്. വിഷയത്തില്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.


 

1-20   സര്‍ക്കാര്‍ ധനസഹായങ്ങള്‍ ചെലവഴിക്കാതെ അവശേഷിക്കുന്നു

ഷെഡ്യൂള്‍ B-4 (Grants, Funds and Contributions for specific purposes)-ൽ, ചുവടെ ചേർത്തിരിക്കുന്ന ഹെഡ്ഡിലുള്ള തുകകൾ ചെലവഴിക്കാതെ അവശേഷിക്കുന്നു.

Code

Head

Amount

320100105

Awards & Honours - Central Government

12626

320100153

Panchayat Yuva Krida Aur Khel Abhiyan

3361

320100197

Literacy Scheme Grant

85

320100999

Other Liabilities

134231

320400199

Grants, Funds and Contributions for specific purposes - Other Financial Institutions

192215


 

1-21   മെൻസ്ട്രൽ കപ്പുകളുടെ വിതരണം ബാക്കി നിൽക്കുന്നു

പ്രോജക്ടിന്റെ പേരും നമ്പറും

സ്ത്രീകൾക്കും ,പെൺകുട്ടികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം (52/25)

നിർവ്വഹണ ഉദ്യോഗസ്ഥൻ

മെഡിക്കൽ ഓഫീസർ - സി. എച്ച്. സി

അടങ്കൽ

200000

ചെലവ്

199794

ബിൽ നമ്പറും തീയതിയും

24050452015001463217 - 06/03/2025


2024-25 സാമ്പത്തിക വർഷം മെഡിക്കൽ ഓഫീസർ - സി. എച്ച്. സി നിർവ്വഹണ ഉദ്യോഗസ്ഥനായ "സ്ത്രീകൾക്കും പെൺകുട്ടികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം” എന്ന പ്രോജക്ടിനായി 666 മെൻസ്ട്രൽ കപ്പുകൾ HLL ലൈഫ് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും വാങ്ങുകയുണ്ടായി. എന്നാൽ, ഗുണഭോക്താക്കൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാൻ ഇനിയും ബാക്കി നിൽക്കുന്നു. അവശേഷിക്കുന്നവയുടെ വിതരണം പൂർത്തിയാക്കുന്ന മുറയ്ക്ക് രേഖകൾ സഹിതം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.


 

1-22   ജലസേചന പടുതാക്കുളം - ഗുണഭോക്താക്കൾക്ക് മാർഗ്ഗരേഖ ലംഘിച്ച് സബ്സിഡി കൈമാറി
പ്രോജക്ടിന്റെ പേര്ജലസേചന പടുതാക്കുളം, 116/24
അടങ്കല്‍320000
ചെലവ്120000
ഫണ്ടിനംപൊതുവിഭാഗം സാധാരണ വിഹിതം – 160000
ഗുണഭോക്തൃവിഹിതം – 160000
നിര്‍വഹണ ഉദ്യോഗസ്ഥന്‍കൃഷി ഓഫീസർ


കൃഷി ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായി 2024-25 സാമ്പത്തിക വർഷം ജലസേചന പടുതാക്കുളം എന്ന പ്രോജക്ട് ആവിഷ്കരിക്കുകയും ആറ് ഗുണഭോക്താക്കൾക്കായി 20000 രൂപ വീതം ആകെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ സബ്സിഡിയായി കൈമാറുകയും ചെയ്തു. പ്രോജക്ടുമായി ബന്ധപ്പെട്ട വിവരങ്ങളും ഓഡിറ്റിൽ നിരീക്ഷിച്ച അപാകങ്ങളും ചുവടെ ചേർക്കുന്നു.

നം

ഗുണഭോക്താവ്

പടുതാക്കുളം വ്യാപ്തി(L)

ആകെത്തുക

സബ്സിഡി

ബില്ല് നം /തീയതി

1

ഫ്രാൻസിസ് ജോസഫ്

111600

42739

20000

24050452015200175558 09/05/2024

2

ജോസ് വി. സാലി

419120

50400

20000

24050452015200175540 09/05/2024

3

ആഷിത

106000

49896

20000

24050452015200175540 09/05/2024

4

ജോയ് വി.സി.

106540

42860

20000

24050452015200175510 09/05/2024

5

ജോൺ സ്കറിയ

103930

42739

20000

24050452015200175510 09/05/2024

6

സമാനിസ മുഹമ്മദ്

118625

43888

20000

24050452015200175510 09/05/2024


ഒരു ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള പടുതാക്കുളം 500 ജി.എസ്.എം ഗേജുള്ള പടുത ഉപയോഗിച്ച് നിർമ്മിക്കുന്നതിന് വേണ്ടിയാണ് പ്രോജക്ട് ആസൂത്രണം ചെയ്തത്. 250 ജി.എസ്.എം ഗേജുള്ള പടുതയ്ക്ക് ചതുരശ്ര മീറ്ററിന് 129 രൂപയായും 500 ജി.എസ്.എം ഗേജുള്ള പടുതയ്ക്ക് ചതുരശ്ര മീറ്ററിന് 215 രൂപയായും ജില്ലാതല സമിതി യൂണിറ്റ് കോസ്റ്റ് നിശ്ചയിച്ചിരുന്നു. എൽ.എസ്.ജി.ഡി/അക്രെഡിറ്റഡ് എൻജിനീയറുടെ വാലുവേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വാലുവേഷൻ 40000 രൂപയ്ക്ക് മുകളിലായിരിക്കണമെന്നും ഉയർന്ന സബ്സിഡി 20000 രൂപ ആയിരിക്കുമെന്നും പ്രോജക്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. പദ്ധതി ആസൂത്രണ മാർഗരേഖയും സബ്സിഡി മാർഗരേഖയും പൂർണമായും പാലിച്ചാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് നിർവഹണ ഉദ്യോഗസ്ഥനും അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ജലസേചന ആവശ്യത്തിന് പടുതാക്കുളം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തി, മാർഗ്ഗരേഖയിൽ ഉള്‍പ്പെടുത്തി സബ്സിഡി നിര്‍ണ്ണയിച്ചിട്ടില്ല. സബ്സിഡി തുകയായി ഇരുപതിനായിരം രൂപ എങ്ങനെ നിർണയിച്ചു എന്നതിന് വ്യക്തതയില്ല. അസിസ്റ്റന്റ് എൻജിനീയറിന്റെ വാലുവേഷൻ സർട്ടിഫിക്കറ്റ് പ്രോജക്ട് ഫയലിനോടൊപ്പം ഉൾപെടുത്തിയിട്ടുണ്ടെങ്കിലും പടുതാക്കുളത്തിന്റെ കപ്പാസിറ്റി മാത്രമാണ് അസിസ്റ്റന്റ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

സബ്സിഡി നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച് മാർഗരേഖ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്ന് ഓഡിറ്റ് നിരീക്ഷിക്കുന്നു. പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി മാര്‍ഗ്ഗരേഖ ഉത്തരവ് നം.115/2022 തീയതി 28.05.2022 ഖണ്ഡിക 5.1 പ്രകാരം മാർഗരേഖയിൽ ഇല്ലാത്തതും സംസ്ഥാന സർക്കാർ സ്കീമുകളിൽ ഉള്ളതുമായ സബ്സിഡി നിരക്കുകൾ ഏതെങ്കിലും പ്രോജക്ടുകൾക്ക് പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണെങ്കിൽ തൊട്ടു മുൻവർഷത്തെ വകുപ്പുതലമാനദണ്ഡങ്ങൾ ബാധകമാക്കാ വുന്നതാണെന്ന് മാർഗരേഖ പറയുന്നു. എന്നാൽ നൂതന പ്രോജക്ടുകൾക്ക് ജില്ലാതല വിദഗ്ധ സമിതിയുടെ അനുമതിയോടുകൂടി സബ്സിഡി നൽകാം. ജില്ലാതല വിദഗ്ധ സമിതി ഇവിടെ പടുതയുടെ യൂണിറ്റ് കോസ്റ്റ് നിർണ്ണയിച്ചിട്ടുണ്ടെങ്കിലും സബ്സിഡി സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. മാർഗ്ഗരേഖയിൽ ഉൾപ്പെട്ടിട്ടില്ലാത്തതും മേൽപ്പറഞ്ഞ രണ്ട് കേസുകളിൽ ഉൾപ്പെടുത്താൻ കഴിയാത്തതുമായ ഇനങ്ങൾക്ക് സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ സബ്സിഡി നൽകാൻ പാടുള്ളൂ എന്നിരിക്കേ 20000 രൂപ സബ്സിഡി നിർണ്ണയിച്ചത് ഏത് മാനദണ്ഡ പ്രകാരമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല. ടി പ്രോജക്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനും പരിശോധിച്ച് അംഗീകരിച്ച ഉദ്യോഗസ്ഥനും വീഴ്ച പറ്റിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഓഡിറ്റ് എൻക്വയറി (നം. 23/17-09-2025) നൽകിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് നിലവിലെ കൃഷി ഓഫീസർ അറിയിച്ചു. സബ്സിഡി മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി പ്രോജക്ട് ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥ, പരിശോധിച്ച് അംഗീകരിച്ച വെറ്റിംഗ് ഓഫീസര്‍, ബില്ലുകള്‍ മാറി നല്‍കിയ നിര്‍വ്വഹണോദ്യോഗസ്ഥ എന്നിവര്‍ സബ്സിഡി അധികം നല്‍കിയതിന് ഉത്തരവാദികളാണ്. സബ്സിഡി മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി നല്‍കിയ സബ്സിഡിത്തുക 120000 രൂപ ഓഡിറ്റില്‍ നിരാകരിക്കുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും തുക തിരികെ ഈടാക്കേണ്ടതാണ്.


 

1-23   അതിദരിദ്രർക്കുള്ള മരുന്ന് വിതരണം കാര്യക്ഷമമല്ല
പ്രോജക്ടിന്റെ പേരും നമ്പറുംഅതിദരിദ്രർക്കു മരുന്ന് വിതരണം (148/25)
- സ്പിൽ ഓവർ
അതിദരിദ്രർക്കു മരുന്ന് വിതരണം (54/25)
നിർവ്വഹണ ഉദ്യോഗസ്ഥൻമെഡിക്കൽ ഓഫീസർ - സി. എച്ച്. സിമെഡിക്കൽ ഓഫീസർ - സി. എച്ച്. സി
അടങ്കൽ5000050000
ചെലവ്5000039315
ബിൽ നമ്പറും തീയതിയും24050452015000175775 - 09/05/202424050452015001463206 - 06/03/2025


2024-25 സാമ്പത്തിക വർഷം മെഡിക്കൽ ഓഫീസർ - സി. എച്ച്. സി നിർവ്വഹണ ഉദ്യോഗസ്ഥനായ മേൽ സൂചിപ്പിച്ച രണ്ട് പദ്ധതികൾക്കായി ജന ഔഷധി കേന്ദ്രത്തിൽ നിന്നും ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നും മരുന്ന് വാങ്ങിയിട്ടുണ്ട്. മരുന്നുകൾ സ്റ്റോക്കിൽ എടുത്തിട്ടുണ്ടെങ്കിലും അതിദരിദ്ര വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് തന്നെയാണോ അവ വിതരണം ചെയ്തതെന്ന് തെളിയിക്കുന്ന രേഖകൾ സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്ന് വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഭൗതിക പരിശോധന നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞു. വാങ്ങിയ മരുന്ന് മുഴുവൻ വിതരണം ചെയ്തിട്ടുണ്ടോ എന്നും വ്യക്തമല്ല. വിതരണ രജിസ്റ്റർ ഓഡിറ്റ് പരിശോധനയ്ക്കായി ഹാജരാക്കാൻ നൽകിയ ഓഡിറ്റ് എൻക്വയറിക്ക് (നം. 32/ 18.09.2025) മറുപടി ലഭ്യമാക്കിയിട്ടില്ല.

G.O.(Rt)No.2205/2022/H&FWD dated 11-09-2022, G.O.(Ms) No. 146 / 2022 / LSGD dated 08.07.2022 എന്നീ ഉത്തരവുകൾ പ്രകാരം, ജനറൽ പൂളിൽ മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളിൽ നിന്നും അതിദരിദ്ര കുടുംബങ്ങൾക്കു വേണ്ടി മരുന്നുകൾ വാങ്ങാൻ പാടുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളിൽ നിന്ന് വാങ്ങാൻ കഴിയാത്തതും പതിവ് വിതരണത്തിൽ ലഭ്യമല്ലാത്തതുമായ മരുന്നുകളും ലബോറട്ടറി ടെസ്റ്റുകളും പ്രാദേശിക ഫാർമസി/ലാബുകളിൽ നിന്നും ലഭ്യമാക്കണമെന്ന് ഈ ഉത്തരവ് സൂചിപ്പിക്കുന്നു. അതിദരിദ്ര കുടുംബങ്ങളുടെ ആരോഗ്യാവശ്യങ്ങൾ നിറവേറ്റാൻ പദ്ധതികളുടെ കാര്യക്ഷമമായ നിർവ്വഹണത്തിന് ഭരണസമിതിയുടെയും നിർവ്വഹണ ഉദ്യോഗസ്ഥന്റെയും പ്രത്യേകം ശ്രദ്ധ ക്ഷണിക്കുന്നു.


 

1-24   സി.സി.റ്റി.വി സ്ഥാപിക്കല്‍ - പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചില്ല, ടെലിവിഷന് അധിക തുക നല്‍കി

സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് (ടൈഡ് ഫണ്ട്) ഉപയോഗിച്ച് ആവിഷ്കരിച്ച പ്രോജക്ടായ പൊതു ഇടങ്ങളില്‍ സി.സി.റ്റി.വി ക്യാമറ സ്ഥാപിക്കുന്നതിന് 2024-25, 2025-26 വര്‍ഷങ്ങളിലായി തയ്യാറാക്കിയ പ്രോജക്ടുകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

ക്രമ
നം.

പ്രോജക്ട് നം.

പ്രോജക്ടിന്റെ പേര്

ചെലവ്
തുക

വൗച്ചര്‍ നമ്പര്‍/തീയതി

1

99/2024-25

പൊതു ഇടങ്ങളില്‍ സിസിറ്റിവി ക്യാമറ സ്ഥാപിക്കല്‍

100000

22401136/28.03.2025

2

251/2024-25

പൊതു ഇടങ്ങളില്‍ സിസിറ്റിവി ക്യാമറ സ്ഥാപിക്കല്‍

163320

240405000578/24.03.2025

 

ആകെ

263320

 


പ്രോജക്ട് നിര്‍വ്വഹണത്തില്‍ കണ്ട അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു.

1

ടെണ്ടര്‍ കൂടാതെ സി – ഡിറ്റ് മുഖേന ഡെപ്പോസിറ്റ് പ്രവൃത്തിയായാണ് പ്രോജക്ട് നിര്‍വ്വഹണം നടത്തിയത്.

2

കരാര്‍ വ്യവസ്ഥ പ്രകാരം എഗ്രിമെന്റില്‍ ഏര്‍പ്പെടുന്ന വേളയില്‍ കരാര്‍ തുകയുടെ 20% ഉം ബാക്കി തുക പ്രവൃത്തി പൂര്‍ത്തീകരിച്ചതിനു ശേഷവും നല്‍കിയാല്‍ മതിയാകും എന്നാല്‍ സിസിറ്റിവി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പായി മുഴുവന്‍ തുകയും സ്ഥാപനത്തിന് നല്‍കി.

3

32405 രൂപ (ജി എസ്സ് റ്റി ഒഴികെ) വിലയുളള എല്‍ ഇ ഡി ടെലിവിഷനാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സ്ഥാപനം ലഭ്യമാക്കിയത് 15517 രൂപയുടെ ടെലിവിഷനാണ്. എസ്റ്റിമേറ്റ് പ്രകാരമുളള മുഴുവന്‍ തുകയും സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്.

4

ഇലക്ട്രിക് കണക്ഷനുളള പ്രൊവിഷന്‍ പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനുവേണ്ടി ഓഡിറ്റ് വേളയിലും പ്രോജക്ട് തയ്യാറാക്കിയിട്ടില്ല. കണക്ഷന്‍ നല്‍കാത്തതിനാല്‍ വാങ്ങിയ ഉപകരണങ്ങള്‍ ഓഫീസില്‍ നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുന്നു.


പ്രോജക്ട് ആസൂത്രണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. പൊതുപ്പണം ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാത്തത് പണം പാഴാക്കുന്നതിന് തുല്യമാണ്. ഉപകരണങ്ങള്‍ അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (7/15.09.2025) വൈദ്യുത കണക്ഷന് വേണ്ടി പ്രോജക്ട് തയ്യാറാക്കുന്നതാണെന്നും അധികം നല്‍കിയ തുക തിരികെ ഈടാക്കുന്നതാണെന്നും സെക്രട്ടറി മറുപടി ലഭ്യമാക്കി. അധികം നല്‍കിയ തുക 22721 രൂപ (38238 - 15517) ഫൈനല്‍ ബില്ലില്‍ ക്രമീകരിക്കാത്തപക്ഷം തുക നല്‍കിയ സെക്രട്ടറിയുടെ ബാധ്യതയായിരിക്കുന്നതാണ്. വാങ്ങിയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താത്തതിനാല്‍ പ്രോജക്ടിനായി ചെലവഴിച്ച തുക 263320 രൂപ തടസ്സപ്പെടുത്തുന്നു. പ്രവൃത്തി സ്പില്‍ ഓവറായി 2025-26 വര്‍ഷത്തിലും തുക നല്‍കിയിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി സി.സി റ്റി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കി ഓഡിറ്റ് തടസ്സം ഒഴിവാക്കേണ്ടതാണ്.


 

1-25   നികുതികള്‍ കുറവു ചെയ്യാതെ കരാറുകാരന് തുക നല്‍കി
പ്രോജക്ട് നമ്പര്‍, പ്രോജക്ടിന്റെ പേര്

283/2025, മിനി എം.സി.എഫി-ലെ അജൈവ മാലിന്യങ്ങള്‍
എം.സി.എഫി-ലേക്ക് മാറ്റുന്നതിന് വാഹനം വാങ്ങല്‍

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

സെക്രട്ടറി

അടങ്കല്‍ തുക, ഫണ്ടിനം

1250000, ശുചിത്വ മിഷന്‍ ഫണ്ട്

ചെലവ്, ബില്‍ നമ്പര്‍/തീയതി

918874, 25.03.2025


പ്രോജക്ട് പ്രകാരം ശുചിത്വ മിഷന്‍ ഫണ്ട് ചെലവഴിച്ച് ജെം പോര്‍ട്ടല്‍ മുഖേന മഹീന്ദ്ര പിക്ക് അപ്പ് ഡീസല്‍ - 2523 cc വാഹനം വാങ്ങിയിട്ടുണ്ട്. ടാക്സ് ഇന്‍വോയിസ് പ്രകാരമുളള വാഹനവില 918874 രൂപയാണ്. ചരക്കുസേവന നികുതി നിയമം വകുപ്പ് 51(1) പ്രകാരം വിതരണത്തിന്റെ ആകെ മൂല്യം 2.5 ലക്ഷത്തിന് മുകളില്‍ വരുന്ന പര്‍ച്ചേസ് ബില്ലുകളില്‍ നിന്നും 2% തുക TDSആയി കുറവ് ചെയ്യേണ്ടതും 1961 ലെ ഇന്‍കം ടാക്സ് ആക്ടിലെ സെക്ഷന്‍ 194 (C) പ്രകാരം 30,000 രൂപയ്ക്കു മേലുള്ള കരാര്‍ പ്രവൃത്തിയില്‍ കരാറുകാരന് തുക നല്‍കുമ്പോള്‍ 2% ഉം നിരക്കില്‍ ആദായ നികുതി സോഴ്സ് ഡിഡക്ഷന്‍ നടത്തേണ്ടതുമാണ്.
 

എന്നാല്‍ നികുതികള്‍ കുറവു ചെയ്യാതെയാണ് സ്ഥാപനത്തിന് തുക നല്‍കിയതെന്ന് കാണുന്നു. ജി.എസ്സ്.റ്റി ഒഴികെയുളള വാഹനവില 717870 രൂപയാണ്. സ്രോതസ്സില്‍ നിന്നും ചരക്കുസേവന നികുതി ഇനത്തിലും ആദായ നികുതി ഇനത്തിലും നികുതികള്‍ കഴിച്ചുളള തുകയുടെ 2% (14357 രൂപ) വീതം ആകെ 28714 രൂപ കുറവു ചെയ്തതിനു ശേഷമായിരുന്നു കരാറുകാരന് തുക നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നികുതികള്‍ കുറവു ചെയ്യാതെ കരാറുകാരന് തുക നല്‍കിയതിനാല്‍ ചരക്കുസേവന നികുതി ഇനത്തിലും ആദായനികുതി ഇനത്തിലും കരാറുകാരന് TDS ക്രഡിറ്റ് നഷ്ടമാകുകയും TDS പിടിക്കേണ്ട തുക (പലിശ+പിഴ) പഞ്ചായത്തിന് ബാധ്യത ആകുകയും ചെയ്യും. വിഷയം തുടര്‍ നടപടികള്‍ക്കായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.


 

1-26   സാനിട്ടറി നാപ്കിന്‍ വെന്റിംഗ് മെഷീനുകളും ഇന്‍സിനറേറ്ററുകളും വാങ്ങി - പ്രവര്‍ത്തനക്ഷമമാക്കിയില്ല
നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍
അടങ്കല്‍ തുക, ഫണ്ടിനം500000, വികസന ഫണ്ട് (ജനറല്‍)
ചെലവ്, ബില്‍ നമ്പര്‍/തീയതി488000, 24050452014901469624/09/03/2025


ശുചിത്വ മേഖലയില്‍ നടപ്പിലാക്കിയ പ്രോജക്ടില്‍ ഫ്ളോറെറ്റ് ടെക്നോളജീസ്, പഴവങ്ങാടി, തിരുവനന്തപുരം എന്ന സ്ഥാപനത്തില്‍ നിന്നും ജെം പോര്‍ട്ടല്‍ മുഖേന സാനിട്ടറി നാപ്കിന്‍ വെന്റിംഗ് മെഷീനുകളും ഇന്‍സിനറേറ്ററുകളും 8എണ്ണം വീതം വാങ്ങിയിട്ടുണ്ട്. ഒരു ഇന്‍സിനറേറ്ററിന് 47000 രൂപയും നാപ്കിന്‍ വെന്റിംഗ് മെഷീന് 14000 രൂപയുമാണ് വില നല്‍കിയത്. പഞ്ചായത്ത് ഓഫീസ്, മാര്‍ക്കറ്റിലെ ടോയ്‍ലറ്റ് എന്നിവിടങ്ങളിലും 6 സ്കൂളുകളിലുമായാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തിരിക്കുന്നത്. വാങ്ങിയ ഉപകരണങ്ങള്‍ പല സ്ഥാപനങ്ങളും ഉപയോഗിക്കുകയോ പ്രവ‍ര്‍ത്തനക്ഷമമാക്കുകയോ ചെയ്തിട്ടില്ല. മെഷീനുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് ഭൗതിക പരിശോധന നടത്തിയതിലും ഫോണ്‍ മുഖാന്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതിലും നിലവിലെ അവസ്ഥ സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം.

സ്ഥാപനത്തിന്റെ പേര്

നിലവിലെ സ്ഥിതി

1ഗ്രാമപ്പഞ്ചായത്ത് ഓഫീസ്

വൈദ്യുത കണക്ഷന്‍ നല്‍കിയിട്ടില്ല.

2ബസ് സ്റ്റാന്റിലെ ടോയ്‍ലറ്റ് കെട്ടിടം

പ്രവര്‍ത്തനക്ഷമമാണ്.

3ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ വെച്ചൂച്ചിറ

മെഷീനുകള്‍ക്ക് വൈദ്യുത കണക്ഷന്‍ നല്‍കിയിട്ടില്ല. ഹൈസ്കൂള്‍ വിഭാഗം ടോയ്‍ലറ്റില്‍ സൂക്ഷിച്ചിരിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആകെ 184 വിദ്യാര്‍ത്ഥികള്‍ മാത്രമേ ഉള്ളു. 2023-24-ല്‍ ലഭിച്ചത് പ്രവര്‍ത്തനക്ഷമമാണ്. പ്രതിദിനം 200 നാപ്കിനുകള്‍ ഇന്‍സിനറേറ്റ് ചെയ്യാന്‍ പര്യാപ്തമായ മെഷീനാണ് 2023-24-ല്‍ ലഭിച്ചതെന്നിരിക്കേ 2024-2025-ല്‍ വാങ്ങിയ മെഷീന്റെ ആവശ്യകത വ്യക്തമല്ല.

4സെന്റ് തോമസ് ഹൈസ്കൂള്‍, വെച്ചൂച്ചിറ

മെഷീനുകള്‍ക്ക് വൈദ്യുത കണക്ഷന്‍ നല്‍കിയിട്ടില്ല.

5എം. റ്റി.വി ഹയര്‍ സെക്കന്ററി സ്കൂള്‍, കുന്നം

പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

6എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്കൂള്‍, വെണ്‍കുറിഞ്ഞി

മെഷീന്‍ പ്രവര്‍ത്തനക്ഷമമല്ല.

7ജവഹര്‍ നവോദയ വിദ്യാലയ, വെച്ചൂച്ചിറ

പ്രവര്‍ത്തനക്ഷമമാണ്.

8ലിറ്റില്‍ ഫ്ലവര്‍ പബ്ലിക് സ്കൂള്‍ കൊല്ലമുള

പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.


പ്രോജക്ടിന്റെ ആസൂത്രണ, നിര്‍വ്വഹണ മോണിട്ടറിംഗ് ഘട്ടങ്ങളില്‍ കണ്ട അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ആവശ്യകത നിര്‍ണ്ണയിച്ചല്ല പ്രോജക്ട് തയ്യാറാക്കിയത്. സ്കൂളുകളില്‍ നിന്നും ഉപകരണങ്ങള്‍ ആവശ്യപ്പെട്ടതിന്റെ രേഖകള്‍ ഇല്ല.

2. കുടിവെള്ള, ശുചിത്വ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ മിനിട്സില്‍ ടി പ്രോജക്ടിനായുളള ശുപാര്‍ശ ഇല്ല.

3. ശുചിത്വ മാലിന്യ സംസ്കരണ സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന കര്‍മ്മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ശുചിത്വ മേഖലയിലെ പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്. എന്നാല്‍ ഇത്തരത്തിലുളള കര്‍മ്മ പദ്ധതി 2024-25 വര്‍ഷം തയ്യാറാക്കിയിട്ടില്ല.

4. പ്രോജക്ടിന്റെ മോണിട്ടറിംഗ് നടത്തിയിട്ടില്ല. ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട ശുചിത്വ, കുടിവെളള വര്‍ക്കിംഗ് ഗ്രൂപ്പ് പ്രോജക്ടില്‍ വിഭാവനം ചെയ്യപ്പെട്ട ലക്ഷ്യം നിര്‍വ്വഹണ ഘട്ടത്തില്‍ ഗുണമേന്മയോടെ നിറവേറ്റപ്പെടുന്നുണ്ടോ എന്ന് നിരീക്ഷേണ്ടതും പ്രോജക്ടിന്റെ പ്രാരംഭ ഘട്ടത്തിലും പുരോഗമന ഘട്ടത്തിലും പൂര്‍ത്തീകരണ ശേഷവും പ്രോജക്ട് ലക്ഷ്യങ്ങള്‍ വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇങ്ങനെയൊരു വിലയിരുത്തല്‍ ഉണ്ടായിട്ടില്ല.

5. അണ്‍ എയിഡഡ് മേഖലയിലുളള സ്കൂളിനും മെഷീനുകള്‍ നല്‍കിയതായി കാണുന്നു.

സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണം, ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതില്‍ ഇത്തരം പദ്ധതികള്‍ക്ക് നല്ല പങ്കുണ്ട്. എന്നാല്‍ ഇവ വാങ്ങി സ്ഥാപിച്ചതു കൊണ്ട് മാത്രം ലക്ഷ്യം പൂര്‍ത്തീകരിക്കുന്നില്ല. ഇവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തിയിട്ടില്ല. വൈദ്യുത കണക്ഷന്‍ നല്‍കാത്തത് കാരണം ഇവ സ്ഥാപിച്ചതിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഇല്ലാതാകുന്നു. 488000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ വാങ്ങി നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുന്നത് പൊതുപണം പാഴാക്കുന്നതിന് തുല്യമാണ്. മേല്‍ കാരണങ്ങളാല്‍ പ്രോജക്ട് ലക്ഷ്യം കൈവരിച്ചതായി കാണുന്നില്ല. ഉപകരണങ്ങള്‍ പൂര്‍ണ്ണതോതില്‍ ഉപയോഗ പ്രദമാക്കി മോണിട്ടറിംഗ് റിപ്പോര്‍ട്ട് സഹിതം വിവരം ഓഡിറ്റില്‍ ലഭ്യമാക്കുന്നതു വരെ ഈ ഇനത്തില്‍ ചെലവഴിച്ച 488000 രൂപ ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.


 

1-27   ആവിഷ്കരിച്ച പദ്ധതികള്‍ നടപ്പാക്കിയില്ല

ഗ്രാമപഞ്ചായത്തില്‍ 2024-25 വര്‍ഷം മെഡിക്കൽ ഓഫീസർ - സി.എച്ച്.സി മുഖേന ആവിഷ്കരിച്ച താഴെ പറയുന്ന പദ്ധതികള്‍ തന്‍വര്‍ഷം നടപ്പാക്കിയില്ല. വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം

പദ്ധതിയുടെ പേരും നമ്പറും

വകയിരുത്തിയ തുക

1

സുരക്ഷിത കൗമാരം - സുന്ദര കൗമാരം - വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് - തുടർപ്രവർത്തനം, 53/25

45000

2

രോഗനിർണ്ണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, 291/25

348000

3

കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഹെൽത്ത് & വെൽനെസ് പ്രവർത്തനങ്ങൾ, 292/25

564000


മേല്‍ പദ്ധതികള്‍ക്ക് തുക വകയിരുത്തി അംഗീകാരം ലഭിച്ചെങ്കിലും നടപ്പാക്കാതിരുന്നതിന് കാരണം അറിയിക്കാൻ നൽകിയ ഓഡിറ്റ് എൻക്വയറിക്ക് (നം. 26/18.09.2025) മറുപടി ലഭ്യമാക്കിയില്ല. പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പ്രോജക്ടുകള്‍ നടപ്പാക്കാത്ത അവസ്ഥ ഒഴിവാക്കേണ്ടതാണ്.


 

1-28   അക്രഡിറ്റഡ് ഏജന്‍സി വഴി കെട്ടിട നിര്‍മ്മാണം- നടപടികള്‍ നിയമാനുസൃതമല്ല

നിലവിലുള്ള പഞ്ചായത്ത് കെട്ടിടത്തില്‍ അടിസ്ഥാനസൗകര്യം കുറവായതിനാല്‍ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയുടെ 05.07.2022തീയതിയിലെ 19-ാം നമ്പര്‍ തീരുമാന പ്രകാരം പഞ്ചായത്ത് ഓഫീസ് അനക്സ് നിര്‍മ്മാണം അംഗീകരിക്കുകയും പ്രവ‍ൃത്തി അക്രഡിറ്റഡ് ഏജന്‍സി ആയ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് മുഖേന ചെയ്യുന്നതിനും തീരുമാനിച്ചിരുന്നു. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് 2.25 കോടി അടങ്കലുള്ള DPR സമര്‍പ്പിക്കുകയും, പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ട പ്രകാരം ഏജന്‍സിയുടെ തന്നെ വിദഗ്ധ സമിതി സാങ്കേതിക അനുമതി നല്കി പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു. പ്രവൃത്തിമൂല്യത്തിന്റെ 7% തുകയാണ് കണ്‍സല്‍ട്ടന്‍സി ചാര്‍ജായി നിശ്ചയിച്ചിട്ടുള്ളത്. ഫയല്‍ പരിശോധിച്ചതില്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു.

  • അക്രഡിറ്റഡ് ഏജന്‍സിക്ക് പ്രവൃത്തി ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉത്തരവുകള്‍ അസാധുവാക്കിക്കൊണ്ട് പുറപ്പെടുവിച്ച ജി.ഒ (പി) 67/2021 തീ. 28-04-2021 പ്രകാരം വിവിധ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും സുതാര്യമായ ടെണ്ടര്‍ വ്യവസ്ഥകളിലൂടെ വേണം സ്ഥാപനം ഏജന്‍സിയെ കണ്ടെത്തേണ്ടത്. പഞ്ചായത്ത് ഭരണസമിതി പ്രവൃത്തി ഏല്‍പ്പിക്കുന്നത് PMC ആയാണോ, NON PMC ആയാണോ എന്ന് വ്യക്തത വരുത്തിയിരിക്കണം. എന്നാല്‍ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെ ടെണ്ടര്‍ കൂടാതെയും നിര്‍വ്വഹണരീതിയില്‍ വ്യക്തത വരുത്താതെയുമാണ് പഞ്ചായത്ത് തെരഞ്ഞെടുത്തത് എന്ന് കാണുന്നു.

  • ജനറല്‍ സിവില്‍ വര്‍ക്കുകള്‍ പി.എം.സി ആയി ചെയ്യുന്നതിനും ചെലവുകുറഞ്ഞ നിര്‍മ്മാണ രീതിയിലുളള പ്രവൃത്തികള്‍ നോണ്‍ പി.എം.സി ആയും ചെയ്യുന്നതിനാണ് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് അക്രഡിറ്റേഷന്‍ നല്‍കിയിട്ടുളളത്. DSR പ്രകാരം തയ്യാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരം കരാറുകാരന്റെ ലാഭം ഒഴിവാക്കിയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. തനത് ശൈലിയിലുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കുമ്പോള്‍ ഏജന്‍സി പ്രവൃത്തി പുറം കരാര്‍ നല്കുന്നത് നിയമ വിരുദ്ധമാണ്. പഞ്ചായത്ത് 02-08-2025 തീയതിയില്‍ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് നല്കിയ കത്ത് പ്രകാരം പുറം കരാറെടുത്തയാള്‍ പ്രവൃ‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തത് പഞ്ചായത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പറയുന്നു. പുറം കരാര്‍ നല്കിയ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ നടപടി നിയമ വിരുദ്ധമാണ്.

  • എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ട ലിഫ്ററ് സ്ഥാപിക്കല്‍, പ്ലംമ്പിംഗ് വര്‍ക്കുകള്‍, വൈദ്യുതീകരണം ഇവയും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് നേരിട്ട് നല്കിയതായി 28-05-2024- ലെ 1ാം നമ്പര്‍ തീരുമാന പ്രകാരം കാണുന്നു. എന്നാല്‍ ഈ പ്രവൃത്തികള്‍ പി.എം.സി ആയോ നോണ്‍ പി. എം. സി ആയോ ചെയ്യുന്നതിന് ഏജന്‍സിക്ക് അനുമതി ഇല്ല. അനുമതി ഇല്ലാത്ത സ്ഥാപനത്തെ പ്രവൃത്തി ഏല്‍പ്പിച്ച പഞ്ചായത്ത് ഭരണസമിതിയുടെ നടപടി നിയമാനുസൃതമല്ല. കൂടാതെ വൈദ്യുതീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് CP ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ളതായാണ് കാണുന്നത്. ഈ പ്രവ‍ൃത്തികള്‍ പുറം കരാര്‍ നല്കുമ്പോള്‍ കരാര്‍ ‍ തുകയിലുണ്ടാകുന്ന കുറവ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കേണ്ടതാണ്.

  • സര്‍ക്കാര്‍ ഇതര അക്രഡിറ്റഡ് ഏജന്‍സികള്‍ നോണ്‍ പി.എം.സി-യായി ചെയ്യുന്ന പ്രവൃത്തികളുടെ അളവ് രേഖപ്പെടുത്തേണ്ടതും, ചെക്ക് മെഷര്‍ ചെയ്യേണ്ടതും വകുപ്പ് നിശ്ചയിക്കുന്ന ക്ഷമതയുളള ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്. എന്നാല്‍ ഏജന്‍സി നേരിട്ട് അളവ് രേഖപ്പെടുത്തി നല്കുന്ന ബില്ല് പ്രകാരമാണ് പാര്‍ട്ട് ബില്ല് നല്കിയിട്ടുള്ളത്. റണ്ണിംഗ് അക്കൗണ്ട് ബില്ലുകള്‍ ലഭിക്കുമ്പോള്‍ പഞ്ചായത്ത് എഞ്ചിനീയറുടെ സേവനം കൂടി ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താവുന്നതാണ്.

  • നാളിതു വരെ നല്കിയ പാര്‍ട്ടുബില്ലുകളില്‍ സെന്റേജ് ചാര്‍ജായി 7% തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. NON PMC പ്രവൃത്തികളില്‍ ടെണ്ടര്‍ നടപടികളിലൂടെ കരാറുകാരെ തെരഞ്ഞെടുക്കുന്നില്ലാത്തതിനാല്‍ മേല്‍ ഉത്തരവ് പ്രകാരം സെന്റേജ് ചാര്‍ജിന്റെ 0.5% മിനിമം 50000 രൂപ കുറവ് വരുത്തേണ്ടതുണ്ട്. പാര്‍ട്ട് ബില്ലുകളില്‍ കുറവ് വരുത്തുകയോ ഫൈനല്‍‍ ബില്ലില്‍ കുറക്കുകയോ ചെയ്തില്ലെങ്കില്‍ ആയത് നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ ബാധ്യതയാകുന്നതാണ്.

  • ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് സിവില്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന് മാത്രമാണ് അക്രഡിറ്റേഷന്‍ ഉള്ളത് എന്നിരിക്കെ ഇതിന്റെ എസ്റ്റിമേറ്റ് തുകയായ 13199787 രൂപയുടെ 20% ആയ 2639957 രൂപ മാത്രമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിക്കാവുന്നത് എന്നിരിക്കെ 4500000 രൂപ ഡിമാന്റ് ചെയ്ത് ഈടാക്കിയത് നിയമാനുസൃതമല്ല. അധിക തുക മുന്‍കൂര്‍ നല്കിയത് നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ്.

  • സ.ഉ (അച്ചടി) നമ്പര്‍ 25/2018 ഫിന്‍ തീ. 21-2-2018 പ്രകാരം പ്രവൃത്തി NON PMC ആയി ചെയ്യുന്ന അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് ഫൈനല്‍ ബില്‍ നല്കുന്നതിനോടൊപ്പം പെര്‍ഫോമന്‍സ് ഗ്യാരന്റി/സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നല്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇതിനായി 200 രൂപ വിലയുള്ള മുദ്രപ്പത്രത്തില്‍ Defects liability period-ല്‍ ഉണ്ടാകുന്ന അപാകതകള്‍ വകുപ്പ് അറിയിക്കുന്ന മുറക്ക് പ്രത്യേക ചെലവില്ലാതെ പരിഹരിക്കുന്നതാണെന്ന് കരാര്‍ വെച്ചാല്‍ മതിയാകും. മേല്‍ പറ‍ഞ്ഞ കെട്ടിടത്തിന് കരാര്‍ തുകയായ 22500000 രൂപയുടെ 5% ആയ 1125000 രൂപ പെര്‍ഫോമന്‍സ് ഗ്യാരന്റി/സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി വാങ്ങേണ്ടതായിരുന്നെങ്കിലും വാങ്ങിയിട്ടില്ല. ഇത് കാരണം കരാറുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന വീഴ്ചകള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പ്രവൃത്തി ഏല്‍പ്പിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാകുന്നതായിരിക്കും.
    ഭരണസമിതി മേല്‍ വിഷയങ്ങള്‍ പരിഗണിക്കേണ്ടതും അപാകതകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.


 

1-29   പ്രീ ഫാബ്രിക്കേറ്റഡ് സിന്തറ്റിക് സെപ്റ്റിക് ടാങ്ക് യൂണിറ്റ് സ്ഥാപിക്കുന്നതിന് സബ്സിഡി നല്കിയതില്‍ അപാകത

പ്രോജക്ട്/നമ്പര്‍

സെപ്റ്റിക് ടാങ്ക് സ്ഥാപിക്കല്‍ 239/24-25

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

വി.ഇ.ഒ

ഫണ്ടിനം/അടങ്കല്‍

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, 1800000

ചെലവ്

760000

ബില്‍ നം.

81/25-06-2024


സ.ഉ (കൈ) നം. 115/2022 ത.സ്വ.ഭ.വ തീ 28-05-2025 ഖണ്ഡിക 6-8- ബി1 പ്രകാരം പ്രീ ഫാബ്രിക്കേറ്റഡ് സിന്തറ്റിക് സെപ്റ്റിക് ടാങ്ക് യൂണിറ്റ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തുകയുടെ 90% സബ്സിഡി നല്കാവുന്നതണ്. പഞ്ചായത്തില്‍ ഓഡിറ്റ് വര്‍ഷം ഈ ആവശ്യത്തിനായി 38 പേര്‍ക്ക് 20000 രൂപ വീതം 760000 രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ ഗുണഭോക്താവായ സുഭാഷിണി തങ്കച്ചന്‍ സെപ്റ്റിക് ടാങ്ക് യൂണിറ്റ് സ്ഥാപിക്കുന്നതിന് പകരം ഒറ്റക്കുഴി കക്കൂസാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്ന് ഫയലില്‍ സൂക്ഷിച്ചിട്ടുള്ള ഫോട്ടോ പ്രകാരം വ്യക്തമാണ്. ശുചിത്വമിഷന്‍ മാര്‍ഗ്ഗരേഖ പ്രകാരം ചെയ്യുന്ന പ്രോജക്ടായതിനാല്‍ മാനദണ്ഡം പാലിച്ച് പ്രവൃത്തി നിര്‍വ്വഹിച്ചാല്‍ മാത്രമേ സബ്ഡിഡി നല്കാന്‍ കഴിയൂ എന്നിരിക്കെ സുഭാഷിണി തങ്കച്ചന് 20000 രൂപ നല്കിയതിന് വിശദീകരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 20/17-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് നല്കിയ മറുപടിയില്‍ അപാകത ബോധ്യപ്പെട്ടിരുന്നതായും മാനുഷിക പരിഗണന വെച്ചാണ് തുക നല്കിയതെന്നും മറുപടി നല്കി. കുഴിക്കൂസുകള്‍ ഒഴിവാക്കി കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്രോജക്ടണെന്നതിനാല്‍ സബ്സിഡി നല്കിയത് നിയമാനുസൃതമല്ല. തുടര്‍ വര്‍ഷങ്ങളില്‍ സമാന രീതിയിലുള്ള അപാകതകള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.


 

1-30   മരാമത്ത് പ്രവൃത്തികളുടെ പൂര്‍ത്തീകരണം-കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന് നടപടി സ്വീകരിച്ചില്ല

2023-24 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നടപ്പാക്കി മരാമത്ത് പണികള്‍ അനുവദനീയമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ഫയല്‍ പരിശോധിച്ചതില്‍ കരാറുകാരന്‍ സമയദീര്‍ഘീകരണത്തിന് അപേക്ഷ നല്കി സപ്ലിമെന്ററി എഗ്രിമെന്റ് വച്ചതായോ Price software hindrance register-ല്‍ ഉള്‍പ്പെടുത്തിയതായോ കാണുന്നില്ല. സ്റ്റാന്റാര്‍ഡ് ബിഡ് ഡോകുമെന്റ് 19.5 പ്രകാരം കരാറുകാരന്റേതല്ലാത്ത കാരണത്താല്‍ യഥാസമയം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രവൃത്തി തടസ്സപ്പെട്ട തീയതി മുതല്‍ 14 ദിവസത്തിനകം സമയദീര്‍ഘീകരണത്തിന് അപേക്ഷിക്കേണ്ടതും ആയത് പരിഗണിച്ച് 1 മാസത്തിനകം സമയദീര്‍ഘീകരണം പരിഗണിക്കാവുന്നതാണ്. കേരള പൊതുമരാമത്ത് മാനുവല്‍ 2112.1 പ്രകാരം ഡിപ്പാര്‍ട്ട്മെന്റിന്റേതല്ലാത്ത കാരണത്താല്‍ പ്രവൃത്തി സമയം നീട്ടി നല്കുന്നതിന് കരാര്‍ വ്യവസ്ഥപ്രകാരം ഫൈന്‍ ഈടാക്കേണ്ടതുണ്ട്. (തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 18-08-2018-ലെ എ.സി 2/223/15 ത.സ്വ.ഭ.വ നമ്പര്‍ സര്‍ക്കുലര്‍)‍. എന്നാല്‍ താഴെ പറയുന്ന പ്രവൃത്തികളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്വന്തം നിലയില്‍ പിഴ ഈടാക്കാതെ പൂര്‍ത്തീകരണ സമയം നീട്ടി നല്കിയതായാണ് കാണുന്നത്. വിശദവിവരം ചുവടെ ചേര്‍ക്കുന്നു.

ക്രമ
നം

പ്രോജക്ട് വിശദാംശങ്ങള്‍

ഫൈന്‍ കാലയളവ്

ശതമാനം

തുക

 

 

 

 

 

1

എഴുപതേക്കര്‍ അങ്കണവാടി നവീകരണം, 63/20-24 154/25

2-07-2024- 01-10-2024

1%

2740

കരാറുകാരന്‍-സതികുമാര്‍ എസ്

2-10-2024- 01-1-2025

2%

5480

സൈറ്റ് ഏറ്റെടുത്തത് 2-02-2024

2-01-2025-23-03-2025
(81 ദിവസം)

2%

4932

പൂര്‍ത്തീകരണ തീയതി 01-07-2024, (5 മാസം)

ആകെ

5%

13152

പൂര്‍ത്തിയായത് 23-03-2025

കരാര്‍‍ തുക – 274035

ചെലവ് 125920 (MGR, പാര്‍ട്ട് ബില്‍ നം 04/24-25) ബാക്കി തുക 2025-26-ല്‍

 

 

 

 

2

 

 

വെച്ചൂച്ചിറ NSS ഗേറ്റ് റോഡ്, 142/2024, 196/25

08-08-2024 - 07-11-2024

1%

2393

കരാറുകാരന്‍-റെസ്സണ്‍‍ പി റജി

08-11-2024 - 07-02-2025

2%

4786

സൈറ്റ് ഏറ്റെടുത്തത് 08-02-2024

08-02-2025-05-03-2025
(22 ദിവസം)

2%

1170

പൂര്‍ത്തീകരണ തീയതി 07-08-2024, (6 മാസം)

ആകെ

5%

8349

പൂര്‍ത്തിയായത് 05-03-2025

കരാര്‍‍ തുക-239302

ചെലവ് 281059/-(MGR) Q Bill (25-26 ല്‍ മാറി)

 

 

 

 

3

മുളക്കല്‍പ്പടി-അറക്കല്‍പ്പടി റോഡ് 129/2024, 221/25

08-08-2024 - 07-11-2024

1%

1479

കരാറുകാരന്‍-റെസ്സണ്‍ പി റജി

08-11-2024 - 28-01-2025
(82 ദിവസം)

2%

2695

സൈറ്റ് ഏറ്റെടുത്തത് 08-02-2024

ആകെ

3%

4174

പൂര്‍ത്തീകരണ തീയതി 07-08-2024, (6 മാസം)

പൂര്‍ത്തിയായത് 28-01-2025

കരാര്‍‍ തുക-147935

ചെലവ് 174563 തനത് ഫണ്ട്

4

അരയന്‍ പാറ അങ്കണവാടി നിര്‍മ്മാണം 51/2024, 150/25

16-09-2024-15-12-2024

1%

14063

കരാറുകാരന്‍-സതികുമാര്‍ കെ.എസ്.

16-12-2024-15-3-2024

2%

28126

സൈറ്റ് ഏറ്റെടുത്തത് 16-03-2024

13-03-2025-25-03-2025
(13 ദിവസം)

2%

4063

പൂര്‍ത്തീകരണ തീയതി 15-09-2024, (6 മാസം)

ആകെ

5%

46252

പൂര്‍ത്തിയായത് 25-03-2025

കരാര്‍‍ തുക-1406334

ചെലവ് 296586 വികസനഫണ്ട് ജനറല്‍

ബില്‍ നം. 3/28-6-2024

5

എണ്ണൂറാം വയല്‍-അരയന്‍ പാറ റോഡ് നിര്‍മ്മാണം 84/2024, 232/25

18-06-2024--17-09-2024

1%

10109

കരാറുകാരന്‍-ജോസഫ് ഫിലിപ്പ്

18-09-2024--17-12-2024

2%

20218

സൈറ്റ് ഏറ്റെടുത്തത് 18-12-2023

18-12-2024--17-03-2025

2%

20218

പൂര്‍ത്തീകരണ തീയതി 17-06-2024,(6 മാസം)

ആകെ

 

 

 

5%

 

 

 

50545

 

 

 

പൂര്‍ത്തിയായത് 27-03-2025

കരാര്‍‍ തുക-1010921

ചെലവ് 1189577 MGR Q Bill

6

ചാത്തന്‍തറ അഴുത കോളനി റോഡ് പുനരുദ്ധാരണം 130/2024, 84/25

14-03-2024--13-06-2024

1%

10166

കരാറുകാരന്‍-ജോസഫ് ഫിലിപ്പ്

14-06-2024--13-09-2024

2%

20332

സൈറ്റ് ഏറ്റെടുത്തത് 14-10-2023

14-09-2024--13-12-2024

2%

20332

പൂര്‍ത്തീകരണ തീയതി 13-03-2024, (5 മാസം)

14-12-2024—06-03-2025
(82 ദിവസം)

2%

18525

പൂര്‍ത്തിയായത് 06-03-2025

ആകെ

 

 

7%

 

 

69355

 

 

കരാര്‍‍ തുക-1016573

ചെലവ് 99765 MGR (ബില്‍ നം. 46/25-3-2025)


ഫൈന്‍ ഈടാക്കാതെ പൂര്‍ത്തീകരണ സമയം ദീര്‍ഘിപ്പിച്ച് നല്കിയതിന് വിശദീകരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 24/17-9-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് മറുപടിയായി 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വര്‍ക്കുകളില്‍ ഉണ്ടായ കാലതാമസത്തിന് ഫൈന്‍ ഈടാക്കേണ്ടതില്ലെന്ന് 14-03-2025 ലെ ഭരണസമിതി യോഗത്തില്‍ 4-ാം നമ്പരായി തീരുമാനം എടുത്തിട്ടുള്ളതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പിന് 2012 ലെ പൊതുമരാമത്ത് മാന്വല്‍ ബാധകമാക്കിയിട്ടുണ്ട്. കൂടാതെ ടെണ്ടര്‍ പ്രവ‍ത്തികളില്‍ സ്റ്റാന്റേര്‍ഡ് ബിഡ് ഡോകുമെന്റും നിയമാനുസൃതമാക്കിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറും കരാറുകാരനും തമ്മില്‍ തയ്യാറാക്കിയ ഉടമ്പടിയില്‍ ഇടപെട്ട്‍ ഫൈന്‍ വേണ്ടെന്ന് വച്ച പഞ്ചായത്തിന്റെ നടപടി നിയമാനുസൃതമല്ല. സമയദീര്‍ഘീകരണം ആവശ്യമെങ്കില്‍ കരാറുകാരന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും പിഴ ഒഴിവാക്കി ലഭിക്കുന്നതിനും അവസരവുമുണ്ട്. നിയമാനുസൃത ചട്ടക്കൂടില്‍ നിന്നു മാത്രമേ മരാമത്ത് പ്രവ‍ൃത്തികള്‍ ‍നടപ്പാക്കാന്‍ കഴിയൂ എന്നിരിക്കെ ഭരണസമിതി ഇത്തരത്തില്‍ തീരുമാനം എടുക്കുന്നത് നിയമാനുസൃതമല്ല എന്ന് ബോധ്യപ്പെടുത്തേണ്ട ചുമതല സെക്രട്ടറിക്കും ഉള്ളതായിരുന്നു. ആയതിനാല്‍ കരാറുകാരില്‍ പിഴ തുക ഈടാക്കി പഞ്ചായത്ത് ഫണ്ടില്‍ അടക്കുകയോ അല്ലാത്ത പക്ഷം തെറ്റായ തീരുമാനം എടുത്ത ഭരണസമിതി അംഗങ്ങള്‍ സെക്രട്ടറി എന്നിവരില്‍ നിന്നും ഈടാക്കുകയോ ചെയ്യേണ്ടതാണ്.


 


 

1-31   കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മാണം-കരാറുകാരന് അധിക നിരക്ക് നല്കി

പ്രോജക്ട്/നമ്പര്‍

കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സ് റൂഫിംഗ്, 176/24, 141/2025

കരാറുകാരന്‍

സതികുമാര്‍ കെ.എസ്

ഫണ്ടിനം

വികസനഫണ്ട് SCP

നിര്‍വ്വഹണംഅസി. എഞ്ചിനീയര്‍

ചെലവ്

283631

ബില്‍ നം.

01/28-06-2024


കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിന് 2022-23 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തതാണ് മേല്‍ പ്രോജക്ട്. ജി.ഐ പൈപ്പ് ഉപയോഗിച്ച് ട്രസ് വര്‍ക്ക് ചെയ്യുകയും മുകളില്‍ 0.35 mm കനമുള്ള ട്രഫോര്‍ഡ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര ചെയ്യുകയുമായിരുന്നു പ്രോജക്ട്. ഇതില്‍ ട്രസ് വര്‍ക്കിന് അപ്രൂവ്ഡ് ഒബ്സേര്‍വ്ഡ് ഡാറ്റ ആയ 50.10.2 കോഡ് ഉപയോഗിച്ചുള്ള നിരക്കും റൂഫിംഗിന് 850.24 രൂപ (DSR 2018 cost index 137.29) നിരക്കില്‍ പുതിയതായി ഒബ്സേര്‍വ്ഡ് ഡാറ്റ (OD258685/2022-23) തയ്യാറാക്കുകയുമാണ് ചെയ്തിട്ടുള്ളത്. വിശദമായി പരിശോധിച്ചതില്‍ റൂഫിംഗിനുള്ള ഇനം DSR-ല്‍ ഇല്ലാത്തതിനാല്‍ തദ്ദേശ സ്വയം ഭരണവകുപ്പിന് വേണ്ടി അപ്രൂവ്ഡ് ഒബ്സേര്‍വ്ഡ് ഡാറ്റ തയ്യാറാക്കി അംഗീകരിച്ചിട്ടുള്ള നിരക്കായ 708.14 രൂപ ഉള്ളതായും (കോഡ് 51.20) കാണുന്നു. കൂടാതെ 0.50 mm കനമുള്ള ട്രഫോര്‍ഡ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനും 712 രൂപയാണ് ഈ സാഹചര്യത്തില്‍ അംഗീകരിച്ച നിരക്ക് ഉള്ളപ്പോള്‍ കൂടിയ നിരക്കില്‍ ഒബ്സേര്‍വ്ഡ് ഡാറ്റ തയ്യാറാക്കി കരാറുകാരന്‍ അധിക തുക നല്കിയത് അംഗീകരിക്കാവുന്നതല്ല.

ഇനം 2 ആയ 0.35 mmകനമുള്ള ട്രഫോര്‍ഡ് ഷീറ്റ് ഉപയോഗിച്ച്
മേല്‍ക്കൂര നിര്‍മ്മിക്കുക

പുതിയതായി ഒബ്സേര്‍വ്ഡ്
ഡാറ്റ തയ്യാറാക്കി നല്കിയ നിരക്ക്

51.20 ഒബ്സേര്‍വ്ഡ് ഡാറ്റ
പ്രകാരം നല്കാവുന്ന നിരക്ക്

അടിസ്ഥാന നിരക്ക്

769.82

565.05

കോസ്റ്റ് ഇന്‍ഡക്സ് 37.29 (മാര്‍ക്കറ്റ് നിരക്കുള്ളഇനങ്ങള്‍ക്ക് ഒഴികെ)

80.42

143.09

ആകെ

850.24

708.14


അധികം നല്കിയ തുകയുടെ വിവരം ചുവടെ ചേര്‍ക്കുന്നു

164.80 ച മീ 0.35 mmകനമുള്ള ട്രഫോര്‍ഡ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര

140119.55,
@ 850.24

116701.47

@708.14

ജി.എസ്.റ്റി 18%

25221.52

21006.26

ആകെ

165341.07

=165341

137707.73

=137708


അനാവശ്യമായി ഒബ്സേര്‍വ്ഡ് ഡാറ്റ തയ്യാറാക്കി (കൂടിയ തുക) കരാറുകാരന് 27633 രൂപ (165341-137708) അധികം നല്കിയതിന് വിശദീകരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 15/16-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് എസ്റ്റിമേറ്റ് തയ്യാറാക്കിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ സസ്പെന്‍ഷനിലാണെന്നും ബന്ധപ്പെടാന്‍ സാധിച്ചില്ല എന്നും മറുപടി നല്കി. അധികം നല്കിയ തുക ഉത്തവാദിയായ എസ്റ്റിമേറ്റ് തയ്യാറാക്കിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ സാങ്കേതിക അനുമതി നല്കിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരില്‍ നിന്നും തുല്യമായി ഈടാക്കി സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്.

കൂടാതെ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ മേല്‍ പ്രോജക്ടിന് പട്ടികജാതി വികസന ഓഫീസറില്‍ നിന്നും ഫീസിബിലിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. പ്രസ്തുത ഷോപ്പിംഗ് കോംപ്ലക്സിലെ മുറികള്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് വാടകകക്ക് നല്കിയിട്ടുള്ളതായാണ് കാണുന്നത്. പ്രസ്തുത കെട്ടിടം പൂര്‍ണ്ണമായും നിര്‍മ്മിച്ചിട്ടുള്ളത് എസ്.സി ഫണ്ട് ഉപയോഗിച്ചാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
 


 

1-32   ഐറിഷ് ഡ്രയിന്‍/റോഡ് കോണ്‍ക്രീറ്റ് പ്രവ‍ൃത്തികള്‍-മൂല്യനിര്‍ണ്ണയത്തിലും ഗുണ നിലവാരത്തിലും അപാകതകള്‍

പ്രോജക്ട്/നമ്പര്‍

എണ്ണൂറാം വയല്‍-68 ഏക്കര്‍ റോഡ് ഐറിഷ് ഡ്രെയിന്‍, ‍ S033/2025

കരാറുകാരന്‍

സാബു ഫ്രാന്‍സിസ്

ഫണ്ടിനം

മെയിന്റനന്‍സ് ഗ്രാന്റ് (റോഡ്) ബഹുവര്‍ഷ പ്രോജക്ട്

ചെലവ്

1500000 (2024-25)+ 291702(2025-26)

ബില്‍നം

Q bill (2025-26-ല്‍ നല്കി)


അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് പരിശോധിച്ചതില്‍ റോഡിന് ഇരുവശത്തുമായി 2 X 169.9 മീറ്റര്‍ നീളം 1.2 മീറ്റര്‍ വീതി 0.15+0.10/2 മീറ്റര്‍ കനത്തില്‍ ഐറിഷ് ഡ്രെയിന്‍ ചെയ്യുന്നതിനുള്ളതായിരുന്നു പ്രോജക്ട്. MORD സ്പെസിഫിക്കേഷനില്‍ തയ്യാറാക്കിയ ഏസ്റ്റിമേറ്റില്‍ 75.8.1.1.A എന്ന സ്പെസിഫിക്കേഷന്‍ കോഡ് പ്രകാരമുള്ള നിരക്കാണ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് നല്കിയിട്ടുള്ളത്. ഡാറ്റാ പരിശോധിച്ചതില്‍ ഫോംവര്‍ക്ക്, നീഡില്‍ വൈബ്രേറ്റര്‍ എന്നിവ ഒഴിവാക്കിയുള്ള നിരക്കാണ് നല്കിയിട്ടുള്ളത് എന്ന് കാണുന്നു.

പ്രവൃത്തിയുടെ അളവ് പുസ്തകം പരിശോധിച്ചതില്‍ റോഡിന് ഇരുവശത്തുമായി 390.30 മീറ്റര്‍ നീളം, 1 മുതല്‍ 1.5 വരെ മീറ്റര്‍ വീതി, 0.15+0.10/2 മീറ്റര്‍ കനത്തില്‍ പ്രവൃത്തി ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള റോഡിനോട് ചേര്‍ന്ന ഭാഗത്ത് ഫോംവര്‍ക്ക് ആവശ്യമില്ലെങ്കിലും അവസാനഭാഗത്ത് (edge side) 10 സെന്റീമീറ്റര്‍ കനത്തില്‍ ഫോംവര്‍ക്ക് ചെയ്യുകയോ ,അല്ലെങ്കില്‍ പ്രസ്തുത അളവില്‍ മണ്ണ് നീക്കം ചെയ്ത് ട്രഞ്ച് സ്ഥാപിച്ചോ മാത്രമേ കോണ്‍ക്രീറ്റിന്റെ കനം 10 സെന്റീമീറ്റരാക്കി നിജപ്പെടുത്താന്‍ കഴിയൂ. അല്ലാത്ത പക്ഷം കോംപാക്ട് ചെയ്യുന്ന സമയത്ത് ഐറിഷ് ഡ്രെയിനിന്റെ അവസാന ഭാഗത്തെ കനം 10 സെന്റീമീറ്റര്‍ ആയി നിലനിര്‍ത്താന്‍ കഴിയില്ല. ‍ പഞ്ചായത്തില്‍ ഏറ്റെടുക്കുന്ന വിവിധ ഐറിഷ് ഡ്രയിനുകളുടെ നിര്‍വ്വഹണം വിലയിരുത്തുന്നതിനായി sample test എന്ന നിലയില്‍ അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ മേല്‍ പ്രവൃത്തി സ്ഥലം നേരില്‍ പരിശോധിച്ചതില്‍ റോഡിന്റെ edge side ല്‍ 10 സെന്റീമീറ്റര്‍ കനം അളന്ന് കാണിക്കുന്നതിന് എഞ്ചിനീയറിംഗ് വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. edge side ഭൂലവലില്‍‍ ‍ ആയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ക്രീറ്റിന്റെ കനം ശരാശരി 0.10+0.15/2 മീറ്റര്‍ ആയി അളവ് പുസ്തകത്തില്‍ രേഖപ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ല.

അപാകതയിലുള്ള വിശദീകരണം ഓഡിറ്റില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 17/16-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് straight edge വന്നാല്‍ വാഹന ഗതാഗതത്തിന് തടസ്സമാകുമെന്നതിനാലാണ് ഭൂലവലിലേക്ക് ചായിച്ച് ചെയ്തതെന്നും കോണ്‍ക്രീറ്റ് അളവില്‍ കുറവ് വന്നിട്ടില്ല എന്നും മറുപടി നല്കി. ട്രഞ്ച് എടുക്കാതെ ചെയ്താലാണ് വാഹനഗതാഗതത്തിന് തടസ്സം വരുക എന്നതിനാല്‍ പ്രസ്തുത മറുപടി സ്വീകരിക്കാവുന്നതല്ല. നിലവില്‍ ചെയ്യുന്ന രീതി കോണ്‍ക്രീറ്റിന്റെ കൃത്യമായ അളവ് രേഖപ്പെടുത്തുന്നതിന് കഴിയാത്തതും, എസ്റ്റിമേറ്റില്‍ പറഞ്ഞ അളവില്‍ കോണ്‍‍‍‍ക്രീറ്റ് ആവശ്യംവരാത്തതിനാല്‍ കരാറുകാര്‍ക്ക് അമിതലാഭം ഉണ്ടാക്കുന്നതുമാണ്. എഞ്ചിനീയറിംഗ് വിഭാഗം വിഷയം പരിശോധിക്കേണ്ടതും കുറ്റമറ്റ രീതിയിലും പഞ്ചായത്തിന് നഷ്ടം വരാതെയും ഐറിഷ് ഡ്രയിന്‍/റോഡ് കോണ്‍ക്രീറ്റ് പ്രവ‍ൃത്തികള്‍ നടത്തേണ്ടതുമാണ്.
 


 

1-33   ഫുഡ് പ്രോസസിംഗ് യൂണിറ്റ് (വനിത)- അധിക നിരക്കില്‍ സബ്സിഡി നല്കി

പ്രോജക്ട്/നമ്പര്‍

ഫുഡ് പ്രോസസിംഗ് യൂണിറ്റ് – വനിത 157/25

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

വി.ഇ.ഒ

ഫണ്ടിനം/അടങ്കല്‍

വികസനഫണ്ട് ജനറല്‍ , 150000

ചെലവ്

150000

ബില്‍നം

11/2024-25 തീയതി 25-06-2024


2024-25 വര്‍ഷം ഫുഡ് പ്രോസസിംഗ് യൂണിറ്റ് തുടങ്ങിയ 2 പേര്‍ക്ക് 75000 രൂപ വീതം സബ്സിഡി നല്കിയിട്ടുണ്ട്. സ.ഉ (കൈ) നം. 115/2022 ത.സ്വ.ഭ.വ തീ 28-05-2025 ഖണ്ഡിക 6-5-20 പ്രകാരം ഫുഡ് പ്രോസസിംഗ് യൂണിറ്റിന് എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും അടങ്കലിന്റെ 50% തുക (പരമാവധി 150000 രൂപ) സബ്സിഡി അനുവദിക്കാവുന്നതാണ്. എന്നാല്‍ താഴെ പറഞ്ഞിരിക്കുന്ന 2 യൂണിറ്റുകള്‍ക്ക് അധിക നിരക്കില്‍ സബ്സിഡി നല്കിയിട്ടുള്ളതായി കാണുന്നു. വിശദവിവരം ചുവടെ ചേര്‍ക്കുന്നു.

ക്ര നം.

ഗുണഭോക്താവ്/യൂണിറ്റിന്റെ പേര്

പ്രോജക്ട് കോസ്റ്റ്

അനുവദിക്കാവുന്ന സബ്സിഡി പ്രോജക്ട് കോസ്റ്റിന്റെ 50%

അനുവദിച്ച സബ്സിഡി

അധികം നല്കിയത്

1

ബഥേല്‍ കാറ്ററിംഗ് യൂണിറ്റ്

ഡെയ്സി സാബു,
A/C Sbi 10565989438

137000

68500

75000

6500

2

ബേക്കറി, പലഹാര നിര്‍മ്മാണ യൂണിറ്റ്,
ശ്രീജ എം. ദാസ്

A/C Sbi 30199580262

138000

69000

75000

6000

 

ആകെ

 

 

 

12500

മാര്‍ഗ്ഗരേഖ പ്രകാരം അനുവദനീയമായതില്‍ കൂടുതല്‍ തുക സബ്സിഡി ആയി നല്കിയതിന് വിശദീകരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് (21/17-09-2025) നല്കിയ മറുപടിയില്‍ വ്യക്തിഗത സ്വയം തൊഴില്‍ സംരംഭം ആയാണ് പ്രോജക്ട് നടപ്പാക്കിയതെന്നും ആയതിന് നല്കിയ സബ്സിഡി കൃത്യമാണെന്നും മറുപടി നല്കി. എന്നാള്‍ സബ്ഡിഡി മാര്‍ഗ്ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള ഫുഡ് പ്രോസസിംഗ് യൂണിറ്റിന് പട്ടികയില്‍ പറഞ്ഞിട്ടുള്ള സബ്സിഡിയാണ് ബാധകമെന്നതിനാല്‍ മറുപടി അംഗീകരിക്കുന്നില്ല. അധികം നല്കിയ 12500 രൂപ ഉത്തരവാദിയായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറില്‍ നിന്നും ഈടാക്കി സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്.
 


 

1-34   എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം-നിര്‍വ്വഹണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല

പ്രോജക്ട്/നമ്പര്‍

എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം 202/25

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍അസിസ്റ്റന്റ് എഞ്ചിനീയര്‍

കരാറുകാരന്‍

റെസ്സണ്‍ പി റെജി

ഫണ്ടിനം/അടങ്കല്‍

വികസന ഫണ്ട് (ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്) , 2710000 രൂപ

ചെലവ്

2023-24—1000972 (വൗച്ചര്‍നം.XVFC/2023-24/P/30 തീ. 30.03.2024)
2024-25—709815 (ബില്‍ നം 2/24-25 തീ 17-03-2025)


പഞ്ചായത്തിലെ എണ്ണൂറാം വയല്‍ ഭാഗത്ത് 9.4 മീറ്റര്‍ നീളം, 6.9 മീറ്റര്‍ വീതി 3.4 മീറ്റര്‍ താഴ്ചയില്‍ കുളം നിര്‍മ്മിച്ച് കല്ല് കെട്ടി സംരക്ഷിക്കുന്നതിനുള്ളതായിരുന്നു പ്രോജക്ട് 27.1 ലക്ഷം രൂപ അടങ്കലില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന് 29-12-2023-ല്‍ സാങ്കേതിക അനുമതി ലഭിച്ചു. 12-01-2024-ലെ ടെണ്ടറില്‍ വിജയിച്ച കരാറുകാരന് 08-02-2024-ല്‍ സൈറ്റ് കൈമാറിയിരുന്നു. 2023-24 വര്‍ഷം I&Part ബില്‍ പ്രകാരം 1000972 രൂപയും 2024-25 വര്‍ഷം 709815 രൂപയും കരാറുകാരന് നല്കിയിരുന്നു. പ്രവൃത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് താഴെപറയുന്ന ഗുരുതരമായ അപാകതകള്‍ കാണുന്നു.

സാങ്കേതിക അനുമതി/ഭരണാനുമതി വാങ്ങാതെ പ്രവൃത്തിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തി

08-02-2024-ല്‍ സൈറ്റ് ഏറ്റെടുത്ത കരാറുകാരന്‍ 90% പ്രവൃത്തി പൂര്‍ത്തിയാക്കി I&Part ബില്‍ പ്രകാരം 1000972 രൂപ 29/3/2024-ല്‍ തന്നെ വാങ്ങിയിരുന്നു. നിര്‍വ്വഹണസമയത്ത് കുളത്തിന്റെ അളവില്‍ വര്‍ദ്ധനവ് വരുത്തുകയും (എസ്റ്റിമേറ്റ് പ്രകാരം 282 M3 I&Part ബില്‍ പ്രകാരം 480.77 M3) കുളത്തിന്റെ ഭിത്തി കോണ്‍ക്രീറ്റ് മാറ്റി RRMasonry ആക്കുകയും ചെയ്തു. മരാമത്ത് പ്രവൃത്തിയുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തിയതിനാല്‍ മുന്‍കൂറായി സാങ്കേതിക അനുമതി/ഭരണാനുമതി വാങ്ങേണ്ടതായിരുന്നു. എന്നാല്‍ മേല്‍ പറ‍ഞ്ഞ മാറ്റങ്ങള്‍ കരാറുകാരന്‍ ‍സ്വന്തം നിലയില്‍ വരുത്തുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അനുമതി നല്കുകയുമാണ് ചെയ്തതെന്ന് കാണുന്നു. ഇത് പൊതുമരാമത്തുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് .‍

പ്രവൃത്തി പൂര്‍ത്തിയായ ശേഷം മാത്രം എസ്റ്റിമേറ്റ് റിവൈസ് ചെയ്തു

22-03-2025-ല്‍ പൂര്‍ത്തീകരിച്ച പ്രവൃത്തി ചെക്ക് മെഷര്‍ ചെയ്യുന്നതിന് നല്കിയത് 23-03-2025 ലാണ്. റീവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചത് 24-03-2025 ലാണ്. ഇതില്‍ നിന്നും ഫൈനല്‍ ബില്ലിന്റെ തുക നല്കുന്നതിനായി മാത്രമാണ് എസ്റ്റിമേറ്റ് റിവിഷന്‍ നടത്തിയിട്ടുള്ളത് എന്ന് കാണുന്നു. പൊതുമരാമത്ത് പ്രവൃത്തിയുടെ സ്വഭാവത്തില്‍ തന്നെ കാതലായ മാറ്റം വന്ന സ്ഥിതിക്ക് യഥാസമയം ഭരണസമിതിയുടെ അനുമതി വാങ്ങി എസ്റ്റിമേറ്റ് പുതുക്കി മാത്രം പ്രവൃത്തി തുടരുന്നതിന് പകരം കരാറുകാരനും നിര്‍വ്വഹണചുമതലയുള്ള എഞ്ചിനീയറും സ്വന്തം നിലയില്‍ പ്രവൃത്തി മാറ്റം വരുത്തിയത് അംഗീകരിക്കാവുന്നവതല്ല.

സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാതിരുന്ന കരാറുകാരനെതിരെ നടപടി സ്വീകരിച്ചില്ല

4 മാസം പൂര്‍ത്തീകരണ കാലാവധിയുള്ള (08-02-2024-ല്‍ സൈറ്റ് ഏറ്റെടുത്ത കരാറുകാരന്‍ 07-06-2024 നകം പ്രവൃത്തി പൂര്‍ത്തിയാക്കി സൈറ്റ് മടക്കി നല്കണ്ടതായിരുന്നു) പ്രോജക്ട് കരാറുകാരന്‍ യഥാസമയം പൂര്‍ത്തീകരിക്കുകയോ സമയം ദീര്‍ഘിപ്പിച്ച് ലഭിക്കുന്നതിന് അപേക്ഷിക്കുകയോ ചെയ്തിരുന്നില്ല. വീഴ്ച വരുത്തിയ കരാറുകാരനെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും കാണുന്നില്ല. കേരള പൊതുമരാമത്ത് മാനുവല്‍ 2112.1 പ്രകാരം ഡിപ്പാര്‍ട്ട്മെന്റിന്റേതല്ലാത്ത കാരണത്താല്‍ പ്രവൃത്തി സമയം നീട്ടി നല്കുന്നതിന് കരാര്‍ വ്യവസ്ഥപ്രകാരം ഫൈന്‍ ഈടാക്കേണ്ടതുണ്ട്. (തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 18-08-2018-ലെ എ.സി 2/223/15 ത.സ്വ.ഭ.വ നമ്പര്‍ സര്‍ക്കുലര്‍)‍. ഈടാക്കാമായിരുന്ന പിഴ തുകയുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

കാലയളവ്

നിരക്ക് (APAC 1846947)

തുക

08-06-2024–07-09-2024

1%of APAC

18469.47

08-09-2024--07-12-2024

2%of APAC

36938.94

08-12-2024 --07-03-2025

2%of APAC

36938.94

08-03-2025--23-03-2025

2%of APAC (16 ദിവസം)

6567

ആകെ

7%of APAC

98914

 


മണ്ണ് പണിക്ക് നല്കിയ തുകയില്‍ നിന്നും ലവല്‍ ചെയ്യാത്തതിനുള്ള കുറവ് വരുത്തിയില്ല.

കുളം നിര്‍മ്മാണത്തിന് 561.699ഘനമീറ്റര്‍ മണ്ണ് കുഴിച്ചെടുത്തത് കൂത്താട്ടുകുളം MCF-ന് സമീപം കുഴിനികത്തുന്നതിനായി നിക്ഷേപിച്ചതായി അറിയിച്ചു. DSR 2.6.1 പ്രകാരമുള്ള തുകയായ 216.71/ഘനമീറ്റര്‍ നിന്നും ടെണ്ടര്‍കുറവ് 19.61% കുറച്ച തുകയായ 174.32 രൂപ പ്രകാരം 97915.36 രൂപ കരാറുകാരന് നല്കിയിട്ടുണ്ട്. DSR 2.6.1 സ്പെസിഫിക്കേഷന്‍ പരിശോധിച്ചതില്‍ കിളച്ചെടുത്തമണ്ണ് എഞ്ചിനീയര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭംഗിയായി/നിരപ്പാക്കി ശേഖരിക്കുന്നതിനാണ് മേല്‍ തുക നല്കുന്നത്(disposed earth to be levelled and neatly dressed). ഈ പ്രവൃത്തി ചെയ്യാത്ത പക്ഷം DSR 2.36 പ്രകാരമരള്ള തുക കുറവ് വരുത്തണം . വിശദവിവരം ചുവടെ ചേര്‍ക്കുന്നു.

DSR 2.6.1 പ്രകാരമുള്ള തുകയായ 216.71/ഘനമീറ്റര്‍ നിന്നും ടെണ്ടര്‍കുറവ് 19.61% കുറച്ച തുകയായ 174.32 രൂപ പ്രകാരം 561.699/ ഘനമീറ്റര്‍ മണ്ണിന് കരാറുകാരന് നല്കിയ തുക

97915.36

DSR 2.36പ്രകാരമുള്ള തുകയായ 79.079 ഘനമീറ്റര്‍ നിന്നും(57.60*1.3729) ടെണ്ടര്‍കുറവ് 19.61% കുറച്ച തുകയായ 63.572 രൂപ പ്രകാരം 561.699 ഘനമീറ്റര്‍ മണ്ണിന് കുറക്കേണ്ട തുക

35708.32

കരാറുകാരന് അനുവദനീയമായ തുക

62207.04


പഞ്ചായത്തിനുണ്ടായ അധികച്ചെലവ്

അധികം നല്കിയ തുക (97915.36-62207.04)

35708.32

ജി.എസ്.റ്റി 18%

6427.4976

ആകെ                                                                            

42135.8176 (42136 പൂര്‍ണ്ണസംഖ്യ)


പ്രവൃത്തിക്കാവശ്യമായ സ്റ്റീല്‍ കണക്കാക്കിയതില്‍ വ്യക്തത ഇല്ല

എസ്റ്റിമേറ്റ് പ്രകാരം കല്ല് കെട്ടിന് മുകളില്‍ 2 ബെല്‍റ്റ് വാര്‍ക്കുന്നതിന് 2001 കി ഗ്രാം കമ്പി കണക്കാക്കി തുക വകയിരുത്തിയിരുന്നു. നിര്‍വ്വഹണ സമയത്ത് കല്ല് കെട്ട് എസ്റ്റിമേറ്റിനേക്കാള്‍ കൂടിയ അളവില്‍ ചെയ്തിട്ടും ബെല്‍റ്റ് വാര്‍ക്കുന്നതിന് 374.41 കി ഗ്രാം കമ്പി മാത്രമാണ് ആവശ്യമായി വന്നത്. എസ്റ്റിമേറ്റിലും അളവ് പുസ്തകത്തിലും കമ്പിയുടെ തരം ഇനംതിരിച്ച് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ ആവശ്യത്തിന് ചെലവഴിച്ച 29979 രൂപയുടെ കൃത്യത ബോധ്യപ്പെട്ടിട്ടില്ല.

മേല്‍ പറഞ്ഞ അപാകതകളിലുള്ള വിശദീകരണം ഓഡിറ്റില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 22/17-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് നല്കിയ മറുപടിയില്‍ വിഷയം സംബന്ധിച്ച് വിജിലന്‍സ് കേസ് ഉള്ളതായും വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ളതായും അറിയിച്ചു. മണ്ണ് പണിക്ക് നല്കിയ തുകയില്‍ നിന്നും ലവല്‍ ചെയ്യാത്തതിനുള്ള കുറവ് 42136 രൂപ ഫൈനല്‍ ബില്ലില്‍ കുറവ് ചെയ്യാതിരുന്നത് നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയായതിനാല്‍ ഈ തുക നിര്‍വ്വഹണ ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കി ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് അക്കൗണ്ടില്‍ ഒടുക്കു വരുത്തേണ്ടതാണ്. സമയദീര്‍ഘീകരണം ലഭ്യമാക്കാതെ പ്രവര്‍ത്തി ദീര്‍ഘിപ്പിച്ചതിനുള്ള ഫൈന്‍ കരാറുകാരനില്‍ നിന്നും ഈടാക്കി തനത് ഫണ്ടില്‍ ഒടുക്കു വരുത്തേണ്ടതാണ്.

മേല്‍ വിഷയം സംബന്ധിച്ച് നിലവിലുള്ള കേസ് തുടര്‍ന്നു പരിഗണിക്കുന്ന സമയത്ത് ഈ അപാകതകള്‍ ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരേണ്ടതും കോടതി നിര്‍ദ്ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
 


 

1-35   അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ടുകളുമായി ബന്ധപ്പെട്ട പൊതു അപാകതകള്‍

2024-25 വര്‍ഷം 58 സ്പില്‍ ഓവര്‍ പ്രോജക്ടുകളും 68 പുതിയ പ്രോജക്ടുകളും ഉള്‍പ്പെടെ 126 പ്രോജക്ടുകളുടെ നിര്‍വ്വഹണമാണ് അസിസ്റ്റന്റ് എഞ്ചിനീയറെ ഏല്‍പ്പിച്ചിരുന്നത്. ഇതില്‍ 43 സ്പില്‍ ഓവര്‍ പ്രോജക്ടുകളും 22 പുതിയ പ്രോജക്ടുകളും മാത്രമാണ് തന്‍വര്‍ഷം ഭാഗികമായോ/പൂര്‍ണ്ണമായോ നടപ്പാക്കിയിട്ടുള്ളത്. 5.50 കോടി രൂപ വകയിരുത്തിയതില്‍ 2.51 കോടി രൂപ മാത്രമാണ് (45.71%) ചെലവഴിക്കാന്‍ കഴിഞ്ഞത്. പ്രോജക്ടുകളുടെ നിര്‍വ്വഹണത്തിലുണ്ടായ കുറവിന് കാരണം പരിശോധിച്ചതില്‍ താഴെ പറയുന്ന അപാകതകള്‍ ഉണ്ടായതായി കാണുന്നു.

  • 09/23, 10/23 കാലയളവില്‍ സാങ്കേതിക അനുമതി ലഭിച്ച പ്രോജക്ടുകള്‍ക്ക് ടെണ്ടര്‍/റീടെണ്ടര്‍/ക്വട്ടേഷന്‍ നടപടികളിലൂടെ കരാറുകാരെ കണ്ടെത്തുന്നതിന് പരമാവധി 2 മാസം വരെ സമയം മതിയെന്നിരിക്കെ പല പ്രോജക്ടുകളിലും ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഒരുവര്‍ഷത്തിലധികം സമയം എടുത്തത് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണ്. ഉദാഹരണം ചുവടെ ചേര്‍ക്കുന്നു.

  •  

ക്രമ നം

പ്രോജക്ട്/നമ്പര്‍

സാങ്കേതിക അനുമതി ലഭിച്ച തീയതി

ടെണ്ടര്‍/റീടെണ്ടര്‍/ക്വട്ടേഷന്‍ തീയതി

1

ചാത്തന്‍തറ – കറുമ്പന്‍ മൂഴി ഇടത്തിക്കാവ് റോഡ് പുനരുദ്ധാരണം, 207/2025,

04-10-2023

28-10-2024

2

പരുവ അങ്കണവാടി ടോയ്ലറ്റ് നവീകരണം 216/2025

14-09-2023

28-10-2024

3

പ്ലാവേലി നിരവ് അങ്കണവാടി നവീകരണം 213/2025

14-09-2023

28-10-2024

4

കക്കുടുക്ക നിരവ് പള്ളിപ്പടി റോഡ് പുനരുദ്ധാരണം, 219/2025

08-09-2023

28-10-2024

5

അറുവച്ചാംകുഴി-ഇടകടത്തി റോഡില്‍ സംരക്ഷണഭിത്തി നിര്‍മ്മാണം, 194/2025

08-02-2024

28-10-2024

  •  

  • കേരള പൊതുമരാമത്ത് മാന്വല്‍ പ്രകാരം ടെണ്ടര്‍ സ്വീകരിച്ച ശേഷം 7 ദിവസത്തിനകം സെലക്ഷന്‍ നോട്ടീസ് അയക്കണം എന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ വീഴ്ച വന്നിട്ടുണ്ട്. ടെണ്ടര്‍ അംഗീകരിച്ച ശേഷം സെലക്ഷന്‍ നോട്ടീസ് അയക്കുന്നതിന് 1 വര്‍ഷം വരെ എടുത്ത സാഹചര്യവും ശ്രദ്ധയില്‍പ്പെട്ടു. ഉദാഹരണം ചുവടെ ചേര്‍ക്കുന്നു.

  •  

ക്രമ നം.

പ്രോജക്ട്/നമ്പര്‍

‍ടെണ്ടര്‍ അംഗീകരിച്ച തീയതി

സെലക്ഷന്‍ നോട്ടീസ് അയച്ച ‍ തീയതി

1

വെച്ചൂച്ചിറ എന്‍.എസ്.എസ്.ഗേറ്റ് റോഡ് റീ കോണ്‍ക്രീറ്റിംഗ്, 196/2025,

21-12-2023

29-01-2024

2

വാറ്റുകുന്ന് അങ്കണവാടി നവീകരണം 214/2025

28-10-2024

30-11-2024

3

പ്ലാവേലി നിരവ് അങ്കണവാടി നവീകരണം 213/2025

28-10-2024

30-11-2024

4

കക്കുടുക്ക നിരവ് പള്ളിപ്പടി റോഡ് പുനരുദ്ധാരണം, 219/2025

28-10-2024

04-12-2024

5

കൊല്ലമുള-എഴുപതേക്കര്‍ മാതൃകാറോ‍ഡ്, 241/25

22-12-2023

07-01-2025

6

കുംഭിത്തോട് നായിത്താനി വഴി റോഡ് പുനരുദ്ധാരണം, 197/25

22-12-2023

10-12-2024

  • 2024-25 വര്‍ഷത്തെ പൊതുമരാമത്ത് പണികളുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത് 30-12-2024 ലാണ്. പ്രവൃത്തി പൂര്‍ത്തീകരണത്തിന് കരാറുകാര്‍ക്ക് ലഭിച്ചത് 3 മാസം മാത്രമാണ്. റോഡ് കോണ്‍ ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയവ ബില്ല് തയ്യാറാക്കി മാര്‍ച്ച് അവസാനമാണ് സമര്‍പ്പിക്കാനായത്. ആയതിനാല്‍ മിക്ക ബില്ലുകളും ക്യൂലിസ്റ്റില്‍ ഉല്‍പ്പെടുത്തി തുക നല്കിയത് 2025-26 ലാണ്. ഈ തുക ക്യാരി ഓവര്‍ ചെയ്ത് ലഭിച്ചിട്ടില്ലാത്തതിനാല്‍ 2024-25-ല്‍ ലാപ്സായതിന് തുല്യമാണ്. മരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വ്വഹണം കാര്യക്ഷമമായും സമയ ബന്ധിതമായും പൂര്‍ത്തിയാക്കാത്തത് പഞ്ചായത്തിന് ധന നഷ്ടത്തിന് ഇടയാക്കുന്നുണ്ട്.

  • പൊതുമരാമത്ത് മാന്വല്‍, സ്റ്റാന്റാര്‍ഡ് ബിഡ് ഡോകുമെന്റ് എന്നിവ പാലിച്ച് മരാമത്ത് പ്രവ‍ൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ നിര്‍ബന്ധിതരാണെങ്കിലും ആയവ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവരുകയും ആയത് പഞ്ചായത്തിന് ധന നഷ്ടത്തിന് കാരണമാകകകയും ചെയ്തിട്ടുണ്ട് (വിശദാംശങ്ങള്‍ പ്രത്യേക ഖണ്ഡികയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്).

  • 2024-25 വര്‍ഷം നിര്‍വ്വഹണം നടത്തിയ മരാമത്ത് പ്രവൃത്തികളുടെ ഫയലുകള്‍ സൂക്ഷിപ്പ് ഫലപ്രദമായില്ല. പ്രവൃത്തികളുമായി ബന്ധപ്പെട്ട രേഖകള്‍ PRICE3 സോഫ്റ്റ് വെയറില്‍ അപ് ലോഡ് ചെയ്യാമെങ്കിലും പൂര്‍ണ്ണതോതില്‍ ആയിട്ടില്ലാത്തതിനാല്‍ മാനുവല്‍ ഫയലുകള്‍ സൂക്ഷിക്കുന്നതിന് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. നിലവിലുള്ള ഫയലുകളില്‍ ഇന്‍ഷുറന്‍സ് രേഖകള്‍, നികുതി വിഹിതങ്ങള്‍ അടച്ചതിന്റെ വിവരം തുടങ്ങിയ സൂക്ഷിച്ചിട്ടില്ല. ഇത്തരത്തിലുള്ള ക്ലറിക്കല്‍ ജോലികള്‍ ചെയ്യുന്നതിന് മാത്രമായി താല്കാലിക ജീവനക്കാരനെ പഞ്ചായത്ത് നിയമിച്ചിട്ടുള്ളതുമാണ്.

  • പഞ്ചായത്തിലെ ഒട്ട് മിക്ക പ്രവൃത്തികളും നിര്‍വ്വഹണ സമയത്ത് എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടി വരുന്നുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ സ്ഥലപരിശോധന നടത്തി കൃത്യമായി തയ്യാറാക്കാത്തതാണ് റിവിഷന് കാരണമാകുന്നത്. ഇത് ഭരണ/സാങ്കേതിക അനുമതി ഇല്ലാത്ത പ്രവൃത്തികള്‍ കരാറുകാര്‍ ചെയ്യുന്നതിന് കാരണമാകുന്നുണ്ട്. ഉദാഹരണത്തിന് കൂത്താട്ടുകുളം MCF അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കല്‍ എന്ന പ്രോജക്ടിന് DSR (Buildings) സ്പെസിഫിക്കേഷന്‍ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ ചെയ്ത് കരാറുകാരെ പ്രവൃത്തി ഏല്‍പ്പിക്കുകയും ചെയ്ത ശേഷം പ്രവൃത്തി മാറ്റുകയും MoRD സ്പെസിഫിക്കേഷന്‍ പ്രകാരം എക്സ്ട്രാ ഇനം ഉള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തുകയും ചെയ്തു . എസ്റ്റിമേറ്റ് റീ കാസ്റ്റ് ചെയ്ത് റീ ടെണ്ടര്‍ നടത്തി മാത്രമേ ഈ പ്രവൃത്തി നടത്താന്‍ കഴിയൂ എന്നിരിക്കെ പഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ പൊതുമരാമത്ത് മാന്വല്‍ ,കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ് )ചട്ടങ്ങള്‍ എന്നിവക്ക് വിരുദ്ധമാണ്.

പൊതുമരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട അപാകതകള്‍ ഭരണസമിതി പരിഗണിക്കേണ്ടതും തുടര്‍ വര്‍ഷങ്ങളില്‍ പ്രവൃത്തികള്‍ കാര്യക്ഷമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

 


 

1-36   ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട കരാറോ മറ്റു വിവരങ്ങളോ ഗ്രാമപഞ്ചായത്തില്‍ ലഭ്യമല്ല.

ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ പ്രൊജക്ടിന്റെ ഭാഗമായി 2021 മുതല്‍ 2024-25 വരെയുള്ള കണക്കുകള്‍ ലഭ്യമാക്കാനാവശ്യപ്പെട്ട് നല്‍കിയ എന്‍ക്വയറിയ്ക്ക് (നം.05/10.09.2025) മറുപടിയോ അനുബന്ധ രേഖകളോ ഓഡിറ്റിനു ലഭ്യമാക്കിയില്ല. ജല്‍ജീവന്‍ മിഷന്‍ നടത്തിപ്പിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി, നിര്‍വ്വഹണ ഏജന്‍സി, ഗ്രാമപഞ്ചായത്ത് എന്നിവരുള്‍പ്പെട്ട ത്രികക്ഷി കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്. എന്നാല്‍ ഈ കരാറോ എസ്റ്റിമേറ്റ് വിവരങ്ങളോ ഓഡിറ്റിനു ലഭ്യമാക്കിയില്ല. മേല്‍ കാലയളവില്‍ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടില്ല മുന്‍ വര്‍ഷങ്ങളിലെ ചെലവ് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടിട്ടുണ്ട്. പഞ്ചായത്തിന്റെ കീഴിലുള്ള ജല്‍ജീവന്‍ കണക്ഷനുകളെ കുറിച്ചുള്ള സ്ഥിതി വിവര കണക്കുകളൊന്നും പഞ്ചായത്തില്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ ജല്‍ജീവന്‍ പദ്ധതികളുടെ പുരോഗതി, ഫലപ്രാപ്തി എന്നിവ പരിശോധിക്കാന്‍ സാധിച്ചിട്ടില്ല.

ജല്‍ജീവന്‍ മിഷന്റെ വെബ്സൈറ്റിലുള്ള കണക്കുകള്‍ പ്രകാരം(www.kwa.kerala.gov.in) വെച്ചൂച്ചിറ പഞ്ചായത്തിലെ ജല ജിവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിവര കണക്ക് ചുവടെ ചേര്‍ക്കുന്നു.

ആകെ ഗ്രാമീണ വീടുകള്‍7281
നിലവിലുള്ള മൊത്തം കണക്ഷന്‍2985
ഇനി നല്‍കാനുള്ള കണക്ഷന്‍4296
JJM നു മുമ്പുണ്ടായിരുന്ന കണക്ഷന്‍2192 (* 01.04.2020-ലെ വിവരം)
JJM തുടങ്ങിയതിനു ശേഷം നല്‍കിയ കണക്ഷന്‍833
ഭരണാനുമതി നല്‍കിയ കണക്ഷന്‍5266
ഭരണാനുമതി തുക631412000

 

വെബ് സൈറ്റില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം നാളിതുവരെ നല്‍കിയ കണക്ഷനുകളുടെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.

വര്‍ഷം

കണക്ഷനുകള്‍

2020-21

397

2021-22

324

2022-23

2

2023-24

95

2024-25

341

ആകെ

1159

 

വാട്ടര്‍ അതോറിറ്റിയുടെ സൈറ്റില്‍ നിന്നുമുള്ള കണക്കുകള്‍ പ്രകാരം മേല്‍ നല്‍കിയ കണക്ഷനുകളില്‍ നിന്നും 326 എണ്ണം ഡിസ്കണക്ട് ചെയ്തു എന്നും അതിനാല്‍ 833 എണ്ണം മാത്രമാണ് പുതുതായി നല്‍കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും പഞ്ചായത്തില്‍ 100% കുടിവെള്ള കണക്ഷന്‍ എത്തിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല എന്നു കാണുന്നു. രേഖകള്‍ ലഭ്യമാക്കാത്തതിനാല്‍ മറ്റു വിശദാംശങ്ങള്‍ ഓഡിറ്റിനു പരിശോധിക്കുന്നതിനു സാധിച്ചിട്ടില്ല.

 


 

1-37   ഹെല്‍ത്ത് ഗ്രാന്റ് - വിനിയോഗവും ഫലപ്രാപ്തിയും

സ.ഉ.(സാധാ)നം.2132/2022/ത.സ്വ.ഭ.വ; 31.08.2022 ഉത്തരവ് പ്രകാരം 2021-22-ലെ ആരോഗ്യ മേഖല ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ.ഉ.(സാധാ)നം.1625/2023/ത.സ്വ.ഭ.വ, തീയതി 09.08.2023 ഉത്തരവ് പ്രകാരം 2022-23-ലെ ആരോഗ്യ മേഖല ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സ്കീം-1, സ്കീം-3, സ്കീം-4 എന്നിവ പ്രകാരമുള്ള ഗ്രാന്റും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. 05-07-2022-ലെ പഞ്ചായത്ത് ഡയറക്ടറുടെ PAN.11134/2021-J1(DP) നടപടിക്രമങ്ങള്‍ പ്രകാരം സ്കീം-3 പ്രകാരമുള്ള രോഗനിര്‍ണ്ണയ സൗകര്യങ്ങള്‍ക്കായും സ്കീം-4 പ്രകാരമുള്ള ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍ എന്നിവയ്ക്കുള്ള അധിക തുകയും അനുവദിച്ചിട്ടുണ്ട്.


ഗ്രാമപഞ്ചായത്തിന് 2022-23, 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളിലായി ലഭിച്ചതും ചെലവഴിച്ചതുമായ ഹെല്‍ത്ത് ഗ്രാന്റിന്റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ നം.ഇനം

ലഭിച്ച ഹെല്‍ത്ത് ഗ്രാന്റ്

ആകെ

ചെലവഴിച്ച ഹെല്‍ത്ത് ഗ്രാന്റ്

ആകെ

ബാലന്‍സ്

2022-23

2023-24

2024-25

 

2022-23

2023-24

2024-25

 

1Support
for Diagnostic Infrastructure (KL-278)

382537

847715

363000

1593252

 

371560

 

 

630959

 

-

1002519

590733

2

Grant

for Rural Health & wellness centres (KL-281)

264481

360699

564471

1189651

260000

354018

-

614018

575633

 ആകെ

647018

1208414

927471

2782903

631560

984977

-

1616537

1166366


വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍ 2 മെയിന്‍ സെന്ററുകളും‍ 6 സബ് സെന്ററുകളുമാണുള്ളത്. അരുവിക്കൽ, കുന്നം, നൂറോക്കാട്, വെൺകുറിഞ്ഞി, കൊല്ലമൂല, ഇടക്കടത്തി എന്നിവിടങ്ങളിലാണ് സബ്സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
തദ്ദേശ സ്വയംഭരണ (എഫ്.എം) വകുപ്പിന്റെ നം.3/138/2023, തീ 23/05/2023-ലെ നമ്പർ സര്‍ക്കുലര്‍ പ്രകാരം സ്ഥലമില്ലാത്ത ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അഞ്ച് സെന്റില്‍ കുറയാതെയുള്ള സ്ഥലം തദ്ദേശ സ്ഥാപനം ലഭ്യമാക്കേണ്ടതാണ്. വികസന ഫണ്ട് (ജനറല്‍), തനതു ഫണ്ട് എന്നിവ ഉപയോഗിച്ച് സ്ഥലം വാങ്ങാവുന്നതാണ്.
Support for Diagnostic Infrastructure എന്ന ഇനത്തില്‍ നല്‍കിയ തുക ഉപയോഗിച്ച് താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സ്കീം-3 പ്രകാരം ഗ്രാമപഞ്ചായത്തില്‍ നടത്തിയിട്ടുണ്ട്.

ക്രമ നം

ഇനം

ചെലവഴിച്ച തുക

ആകെ

2022-23

2023-24

2024-25

1

ഉപകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രോഗനിർണ്ണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ

200000

100000

-

300000

2

ഉപകേന്ദ്രങ്ങളിൽ 14 തരം ടെസ്റ്റുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 64 തരം ടെസ്റ്റുകളും ഏർപ്പെടുത്തുക

71560

125000

-

196560

3

ഉപകരണങ്ങൾ, ക്റ്റുകൾ, റീജന്റ് എന്നിവ വാങ്ങുന്നതിനും ഇവ സുക്ഷിക്കുന്നതിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുക

-

250000

-

250000

4

ഉപകരണങ്ങളുടെ മെയിന്റനൻസ്

37500

100000

-

137500

5

ലാബ് ടെക്നീഷ്യൻ, ഫീൽഡ് സ്റ്റാഫ് എന്നിവർക്ക് പരിശീലനം

7500

30000

-

37500

6

ലാബ് ഇല്ലാത്ത സ്ഥാപനങ്ങളിൽ പുതിയ ലാബ് ആരംഭിക്കൽ

-

-

-

-

7

മറ്റു ചെലവുകൾ

55000

10959

-

65959

8

മോണിറ്ററിംഗ്

-

15000

-

15000

 

ആകെ

371560

630959

-

1002519

 


സ്കീം-4 പ്രകാരം Grant for Rural Health & Wellness Centres എന്ന ഇനത്തില്‍ ലഭിച്ച തുക ഉപയോഗിച്ച് താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയിട്ടുണ്ട്.

ക്രമ
നം

ഇനം

ചെലവഴിച്ച തുക

ആകെ

2022-23

2023-24

2024-25

1

പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

100000

200000

-

300000

2

ഇന്റര്‍നെറ്റ് ചാര്‍ജ്

15000

15000

-

30000

3

ബോധവല്‍ക്കരണ ക്ലാസ്സുകള്‍

9000

15000

-

24000

4

ജീവനക്കാര്‍ക്കും ആശാ വര്‍ക്കേഴ്സിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം

21000

9000

-

30000

5

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും സാമഗ്രികളും വാങ്ങുക,

115000

115018

-

230018

 

ആകെ

260000

354018

-

614018


രണ്ട് സ്കീമുകളിലായി ആകെ 11.66 ലക്ഷം രൂപ നിലവില്‍ അവശേഷിക്കുന്നുണ്ട്. ടി തുക വകയിരുത്തി പ്രോജക്ടുകള്‍ ആവിഷ്കരിച്ച് തുക ചെലവഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

 


 

ഭാഗം -2
വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(1) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]
 

ഇല്ല.

ഭാഗം -3
ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]

 
3-1   ജലസേചന പടുതാക്കുളം -ഗുണഭോക്താക്കൾക്ക് മാർഗ്ഗരേഖ ലംഘിച്ച് സബ്സിഡി കൈമാറി

പ്രോജക്ടിന്റെ പേര്

ജലസേചന പടുതാക്കുളം, 116/24

അടങ്കല്‍

320000

ചെലവ്

120000

ഫണ്ടിനം

പൊതുവിഭാഗം സാധാരണ വിഹിതം -160000
ഗുണഭോക്തൃവിഹിതം -160000

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

കൃഷി ഓഫീസർ



കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായി 2023-24 വർഷം ജലസേചന പടുതാക്കുളം എന്ന പ്രോജക്ട് ആവിഷ്കരിക്കുകയും 2024-25 സാമ്പത്തിക വർഷത്തിൽ സ്പില്‍ ഓവർ പ്രോജക്ടായി നടപ്പിലാക്കുകയും ചെയ്തു. തുടർന്ന് ആറ് ഗുണഭോക്താക്കൾക്കായി 20000 രൂപ വീതം ആകെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ സബ്സിഡിയായി കൈമാറി. പ്രോജക്ടുമായി ബന്ധപ്പെട്ട വിവരങ്ങളും ഓഡിറ്റിൽ നിരീക്ഷിച്ച അപാകങ്ങളും ചുവടെ ചേർക്കുന്നു.

നം

ഗുണഭോക്താവ്

പടുതാക്കുളം വ്യാപ്തി(L)

ആകെ തുക

സബ്സിഡി

ബില്ല് നം /തീയതി

1

ഫ്രാൻസിസ് ജോസഫ്

111600

42739

20000

24050452015200175558 09/05/2024

2

ജോസ് വി സാലി

419120

50400

20000

24050452015200175540 09/05/2024

3

ആഷിത

106000

49896

20000

24050452015200175540 09/05/2024

4

ജോയ് വി സി

106540

42860

20000

24050452015200175510 09/05/2024

5

ജോൺ സ്കറിയ

103930

42739

20000

24050452015200175510 09/05/2024

6

സമാനിസ മുഹമ്മദ്

118625

43888

20000

24050452015200175510 09/05/2024



ഒരു ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള പടുതാക്കുളം 500 ജി.എസ്.എം ഗേജുള്ള പടുത ഉപയോഗിച്ച് നിർമ്മിക്കുന്നതിന് വേണ്ടിയാണ് പ്രോജക്ട് ആസൂത്രണം ചെയ്തത്. 250 ജി.എസ്.എം ഗേജുള്ള പടുതയ്ക്ക് ചതുരശ്ര മീറ്ററിന് 129 രൂപയായും 500 ജി.എസ്.എം ഗേജുള്ള പടുതയ്ക്ക് ചതുരശ്ര മീറ്ററിന് 215 രൂപയായും ജില്ലാതല സമിതി യൂണിറ്റ് കോസ്റ്റ് നിശ്ചയിച്ചിരുന്നു. എൽ.എസ്.ജി.ഡി/അക്രെഡിറ്റഡ് എൻജിനീയറുടെ വാലുവേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വാല്യുവേഷൻ 40000 രൂപയ്ക്ക് മുകളിലായിരിക്കണമെന്നും ഉയർന്ന സബ്സിഡി 20000 രൂപ ആയിരിക്കുമെന്നും പ്രോജക്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. പദ്ധതി ആസൂത്രണ മാർഗരേഖയും സബ്സിഡി മാർഗരേഖയും പൂർണമായും പാലിച്ചാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് നിർവ്വഹണ ഉദ്യോഗസ്ഥനും അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ജലസേചന ആവശ്യത്തിന് പടുതാക്കുളം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തി, മാർഗ്ഗരേഖയിൽ ഉള്‍പ്പെടുത്തി സബ്സിഡി നിര്‍ണ്ണയിച്ചിട്ടില്ല. സബ്സിഡി തുകയായി ഇരുപതിനായിരം രൂപ എങ്ങനെ നിർണയിച്ചു എന്നതിന് വ്യക്തതയില്ല. അസിസ്റ്റന്റ് എൻജിനീയറിന്റെ വാല്യുവേഷൻ സർട്ടിഫിക്കറ്റ് പ്രോജക്ട് ഫയലിനോടൊപ്പം ഉൾപെടുത്തിയിട്ടുണ്ടെങ്കിലും പടുതാക്കുളത്തിന്റെ കപ്പാസിറ്റി മാത്രമാണ് അസിസ്റ്റന്റ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

സബ്സിഡി നിര്‍ണയിക്കുന്നത് സംബന്ധിച്ച് മാർഗരേഖ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്ന് ഓഡിറ്റ് നിരീക്ഷിക്കുന്നു. പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി മാര്‍ഗ്ഗരേഖ ഉത്തരവ് നം.115/2022 തീയതി 28.05.2022 ഖണ്ഡിക 5.1 പ്രകാരം മാർഗരേഖയിൽ ഇല്ലാത്തതും സംസ്ഥാന സർക്കാർ സ്കീമുകളിൽ ഉള്ളതുമായ സബ്സിഡി നിരക്കുകൾ ഏതെങ്കിലും പ്രോജക്ടുകൾക്ക് പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണെങ്കിൽ തൊട്ടു മുൻവർഷത്തെ വകുപ്പുതലമാനദണ്ഡങ്ങൾ ബാധകമാക്കാവുന്നതാണെന്ന് മാർഗരേഖ പറയുന്നു. എന്നാൽ നൂതന പ്രോജക്ടുകൾക്ക് ജില്ലാതല വിദഗ്ധ സമിതിയുടെ അനുമതിയോടുകൂടി സബ്സിഡി നൽകാം. ജില്ലാതല വിദഗ്ധ സമിതി ഇവിടെ പടുതയുടെ യൂണിറ്റ് കോസ്റ്റ് നിർണ്ണയിച്ചിട്ടുണ്ടെങ്കിലും സബ്സിഡി സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. മാർഗ്ഗരേഖയിൽ ഉൾപ്പെട്ടിട്ടില്ലാത്തതും മേൽപ്പറഞ്ഞ രണ്ട് കേസുകളിൽ ഉൾപ്പെടുത്താൻ കഴിയാത്തതുമായ ഇനങ്ങൾക്ക് സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ സബ്സിഡി നൽകാൻ പാടുള്ളൂ എന്നിരിക്കേ 20000 രൂപ സബ്സിഡി നിർണ്ണയിച്ചത് ഏത് മാനദണ്ഡ പ്രകാരമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല. ടി പ്രോജക്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനും പരിശോധിച്ച് അംഗീകരിച്ച ഉദ്യോഗസ്ഥനും വീഴ്ച പറ്റിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഓഡിറ്റ് എൻക്വയറി (നം. 23/17-09-2025) നൽകിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് നിലവിലെ കൃഷി ഓഫീസർ അറിയിച്ചു. സബ്സിഡി മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി പ്രോജക്ട് ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥ, പരിശോധിച്ച് അംഗീകരിച്ച വെറ്റിംഗ് ഓഫീസര്‍, ബില്ലുകള്‍ മാറി നല്‍കിയ നിര്‍വ്വഹണോദ്യോഗസ്ഥ എന്നിവര്‍ സബ്സിഡി അധികം നല്‍കിയതിന് ഉത്തരവാദികളാണ്. സബ്സിഡി മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി നല്‍കിയ സബ്സിഡിത്തുക 120000 രൂപ ഓഡിറ്റില്‍ നിരാകരിക്കുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും തുക തിരികെ ഈടാക്കേണ്ടതാണ്.

 


 

3-2   കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മാണം-കരാറുകാരന് അധിക നിരക്ക് നല്കി

പ്രോജക്ട്/നമ്പര്‍

കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സ് റൂഫിംഗ്, 176/24, 141/2025

കരാറുകാരന്‍

സതികുമാര്‍ കെ.എസ്

ഫണ്ടിനം

വികസനഫണ്ട് SCP

നിര്‍വ്വഹണംഅസി. എഞ്ചിനീയര്‍

ചെലവ്

283631

ബില്‍ നം.

01/28-06-2024


കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിന് 2022-23 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തതാണ് മേല്‍ പ്രോജക്ട്. ജി.ഐ പൈപ്പ് ഉപയോഗിച്ച് ട്രസ് വര്‍ക്ക് ചെയ്യുകയും മുകളില്‍ 0.35 mmകനമുള്ള ട്രഫോര്‍ഡ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര ചെയ്യുകയുമായിരുന്നു പ്രോജക്ട്. ഇതില്‍ ട്രസ് വര്‍ക്കിന് അപ്രൂവ്ഡ് ഒബ്സേര്‍വ്ഡ് ഡാറ്റ ആയ 50.10.2 കോഡ് ഉപയോഗിച്ചുള്ള നിരക്കും റൂഫിംഗിന് 850.24 രൂപ (DSR 2018 cost index 137.29) നിരക്കില്‍ പുതിയതായി ഒബ്സേര്‍വ്ഡ് ഡാറ്റ (OD258685/2022-23) തയ്യാറാക്കുകയുമാണ് ചെയ്തിട്ടുള്ളത്. വിശദമായി പരിശോധിച്ചതില്‍ റൂഫിംഗിനുള്ള ഇനം DSRല്‍ ഇല്ലാത്തതിനാല്‍ തദ്ദേശ സ്വയം ഭരണവകുപ്പിന് വേണ്ടി അപ്രൂവ്ഡ് ഒബ്സേര്‍വ്ഡ് ഡാറ്റ തയ്യാറാക്കി അംഗീകരിച്ചിട്ടുള്ള നിരക്കായ 708.14 രൂപ ഉള്ളതായും (കോഡ് 51.20) കാണുന്നു. കൂടാതെ 0.50 mm കനമുള്ള ട്രഫോര്‍ഡ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനും 712 രൂപയാണ് ഈ സാഹചര്യത്തില്‍ അംഗീകരിച്ച നിരക്ക് ഉള്ളപ്പോള്‍ കൂടിയ നിരക്കില്‍ ഒബ്സേര്‍വ്ഡ് ഡാറ്റ തയ്യാറാക്കി കരാറുകാരന്‍ അധിക തുക നല്കിയത് അംഗീകരിക്കാവുന്നതല്ല.

ഇനം 2 ആയ 0.35 mmകനമുള്ള ട്രഫോര്‍ഡ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മ്മിക്കുക

പുതിയതായി ഒബ്സേര്‍വ്ഡ് ഡാറ്റ തയ്യാറാക്കി നല്കിയ നിരക്ക്

51.20 ഒബ്സേര്‍വ്ഡ് ഡാറ്റ പ്രകാരം നല്കാവുന്ന നിരക്ക്

അടിസ്ഥാന നിരക്ക്

769.82

565.05

കോസ്റ്റ് ഇന്‍ഡക്സ് 37.29 (മാര്‍ക്കറ്റ് നിരക്കുള്ളഇനങ്ങള്‍ക്ക് ഒഴികെ)

80.42

143.09

ആകെ

850.24

708.14


അധികം നല്കിയ തുകയുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

164.80 ച മീ 0.35 mmകനമുള്ള ട്രഫോര്‍ഡ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര

140119.55,

@ 850.24

116701.47

@708.14

ജി.എസ്.റ്റി 18%

25221.52

21006.26

ആകെ

165341.07

=165341

137707.73

=137708

അനാവശ്യമായി ഒബ്സേര്‍വ്ഡ് ഡാറ്റ തയ്യാറാക്കി (കൂടിയ തുക) കരാറുകാരന് 27633 രൂപ (165341-137708) അധികം നല്കിയതിന് വിശദീകരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 15/16-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് എസ്റ്റിമേറ്റ് തയ്യാറാക്കിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ സസ്പെന്‍ഷനിലാണെന്നും ബന്ധപ്പെടാന്‍ സാധിച്ചില്ല എന്നും മറുപടി നല്കി. അധികം നല്കിയ തുക ഉത്തവാദിയായ എസ്റ്റിമേറ്റ് തയ്യാറാക്കിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ സാങ്കേതിക അനുമതി നല്കിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരില്‍ നിന്നും തുല്യമായി ഈടാക്കി സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്.

കൂടാതെ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ മേല്‍ പ്രോജക്ടിന് പട്ടികജാതി വികസന ഓഫീസറില്‍ നിന്നും ഫീസിബിലിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. പ്രസ്തുത ഷോപ്പിംഗ് കോംപ്ലക്സിലെ മുറികള്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് വാടകകക്ക് നല്കിയിട്ടുള്ളതായാണ് കാണുന്നത്. പ്രസ്തുത കെട്ടിടം പൂര്‍ണ്ണമായും നിര്‍മ്മിച്ചിട്ടുള്ളത് എസ്.സി ഫണ്ട് ഉപയോഗിച്ചാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.


 

3-3   ഫുഡ് പ്രോസസിംഗ് യൂണിറ്റ് (വനിത)- അധിക നിരക്കില്‍ സബ്സിഡി നല്കി

പ്രോജക്ട്/നമ്പര്‍

ഫുഡ് പ്രോസസിംഗ് യൂണിറ്റ് – വനിത 157/25

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

വി.ഇ.ഒ.

ഫണ്ടിനം/അടങ്കല്‍

വികസനഫണ്ട് ജനറല്‍, 150000

ചെലവ്

150000

ബില്‍ നം.

11/2024-25 തീ. 25-06-2024


2024-25 വര്‍ഷം ഫുഡ് പ്രോസസിംഗ് യൂണിറ്റ് തുടങ്ങിയ 2 പേര്‍ക്ക് 75000 രൂപ വീതം സബ്സിഡി നല്കിയിട്ടുണ്ട്. സ.ഉ (കൈ) നം. 115/2022 ത.സ്വ.ഭ.വ തീ 28-05-2025 ഖണ്ഡിക 6-5-20 പ്രകാരം ഫുഡ് പ്രോസസിംഗ് യൂണിറ്റിന് എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും അടങ്കലിന്റെ 50% തുക (പരമാവധി 150000 രൂപ) സബ്സിഡി അനുവദിക്കാവുന്നതാണ്. എന്നാല്‍ താഴെ പറഞ്ഞിരിക്കുന്ന 2 യൂണിറ്റുകള്‍ക്ക് അധിക നിരക്കില്‍ സബ്സിഡി നല്കിയിട്ടുള്ളതായി കാണുന്നു. വിശദവിവരം ചുവടെ ചേര്‍ക്കുന്നു.

ക്ര നം

ഗുണഭോക്താവ്/യൂണിറ്റിന്റെ പേര്

പ്രോജക്ട് കോസ്റ്റ്

അനുവദിക്കാവുന്ന സബ്സിഡി
പ്രോജക്ട് കോസ്റ്റിന്റെ 50%

അനുവദിച്ച സബ് സിഡി

അധികം നല്കിയത്

1

ബഥേല്‍ കാറ്ററിംഗ് യൂണിറ്റ്

ഡെയ്സി സാബു,
A/C Sbi 10565989438

137000

68500

75000

6500

2

ബേക്കറി, പലഹാര നിര്‍മ്മാണ യൂണിറ്റ്, ശ്രീജ എം ദാസ്

A/C Sbi 30199580262

138000

69000

75000

6000

 

ആകെ

 

 

 

12500


മാര്‍ഗ്ഗരേഖ പ്രകാരം അനുവദനീയമായതില്‍ കൂടുതല്‍ തുക സബ്സിഡി ആയി നല്കിയതിന് വിശദീകരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് (21/17-09-2025) നല്കിയ മറുപടിയില്‍ വ്യക്തിഗത സ്വയം തൊഴില്‍ സംരംഭം ആയാണ് പ്രോജക്ട് നടപ്പാക്കിയതെന്നും ആയതിന് നല്കിയ സബ്സിഡി കൃത്യമാണെന്നും മറുപടി നല്കി. എന്നാള്‍ സബ്ഡിഡി മാര്‍ഗ്ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള ഫുഡ് പ്രോസസിംഗ് യൂണിറ്റിന് പട്ടികയില്‍ പറഞ്ഞിട്ടുള്ള സബ്സിഡിയാണ് ബാധകമെന്നതിനാല്‍ മറുപടി അംഗീകരിക്കുന്നില്ല. അധികം നല്കിയ 12500 രൂപ ഉത്തരവാദിയായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറില്‍ നിന്നും ഈടാക്കി സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്.
 


 

3-4   എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം-നിര്‍വ്വഹണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല

പ്രോജക്ട്/നമ്പര്‍

എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം 202/25

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍അസിസ്റ്റന്റ് എഞ്ചിനീയര്‍

കരാറുകാരന്‍

റെസ്സണ്‍ പി റെജി

ഫണ്ടിനം/അടങ്കല്‍

വികസന ഫണ്ട് (ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്) , 2710000 രൂപ

ചെലവ്

2023-24—1000972 (വൗച്ചര്‍നം.XVFC/2023-24/P/30 തീ. 30.03.2024)
2024-25—709815 (ബില്‍ നം 2/24-25 തീ. 17-03-2025)


പഞ്ചായത്തിലെ എണ്ണൂറാം വയല്‍ ഭാഗത്ത് 9.4 മീറ്റര്‍ നീളം, 6.9 മീറ്റര്‍ വീതി 3.4 മീറ്റര്‍ താഴ്ചയില്‍ കുളം നിര്‍മ്മിച്ച് കല്ല് കെട്ടി സംരക്ഷിക്കുന്നതിനുള്ളതായിരുന്നു പ്രോജക്ട് 27.1 ലക്ഷം രൂപ അടങ്കലില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന് 29-12-2023-ല്‍ സാങ്കേതിക അനുമതി ലഭിച്ചു. 12-01-2024-ലെ ടെണ്ടറില്‍ വിജയിച്ച കരാറുകാരന് 08-02-2024-ല്‍ സൈറ്റ് കൈമാറിയിരുന്നു. 2023-24 വര്‍ഷം I&Part ബില്‍ പ്രകാരം 1000972 രൂപയും 2024-25 വര്‍ഷം 709815 രൂപയും കരാറുകാരന് നല്കിയിരുന്നു. പ്രവൃത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് താഴെപറയുന്ന ഗുരുതരമായ അപാകതകള്‍ കാണുന്നു.

സാങ്കേതിക അനുമതി/ഭരണാനുമതി വാങ്ങാതെ പ്രവൃത്തിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തി

08-02-2024-ല്‍ സൈറ്റ് ഏറ്റെടുത്ത കരാറുകാരന്‍ 90% പ്രവൃത്തി പൂര്‍ത്തിയാക്കി I&Part ബില്‍ പ്രകാരം 1000972 രൂപ 29/3/2024-ല്‍ തന്നെ വാങ്ങിയിരുന്നു. നിര്‍വ്വഹണസമയത്ത് കുളത്തിന്റെ അളവില്‍ വര്‍ദ്ധനവ് വരുത്തുകയും (എസ്റ്റിമേറ്റ് പ്രകാരം 282 M3 I&Part ബില്‍ പ്രകാരം 480.77 M3) കുളത്തിന്റെ ഭിത്തി കോണ്‍ക്രീറ്റ് മാറ്റി RRMasonry ആക്കുകയും ചെയ്തു. മരാമത്ത് പ്രവൃത്തിയുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തിയതിനാല്‍ മുന്‍കൂറായി സാങ്കേതിക അനുമതി/ഭരണാനുമതി വാങ്ങേണ്ടതായിരുന്നു. എന്നാല്‍ മേല്‍ പറ‍ഞ്ഞ മാറ്റങ്ങള്‍ കരാറുകാരന്‍ ‍സ്വന്തം നിലയില്‍ വരുത്തുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അനുമതി നല്കുകയുമാണ് ചെയ്തതെന്ന് കാണുന്നു. ഇത് പൊതുമരാമത്തുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് .‍

പ്രവൃത്തി പൂര്‍ത്തിയായ ശേഷം മാത്രം എസ്റ്റിമേറ്റ് റിവൈസ് ചെയ്തു

22-03-2025-ല്‍ പൂര്‍ത്തീകരിച്ച പ്രവൃത്തി ചെക്ക് മെഷര്‍ ചെയ്യുന്നതിന് നല്കിയത് 23-03-2025 ലാണ്. റീവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചത് 24-03-2025 ലാണ്. ഇതില്‍ നിന്നും ഫൈനല്‍ ബില്ലിന്റെ തുക നല്കുന്നതിനായി മാത്രമാണ് എസ്റ്റിമേറ്റ് റിവിഷന്‍ നടത്തിയിട്ടുള്ളത് എന്ന് കാണുന്നു. പൊതുമരാമത്ത് പ്രവൃത്തിയുടെ സ്വഭാവത്തില്‍ തന്നെ കാതലായ മാറ്റം വന്ന സ്ഥിതിക്ക് യഥാസമയം ഭരണസമിതിയുടെ അനുമതി വാങ്ങി എസ്റ്റിമേറ്റ് പുതുക്കി മാത്രം പ്രവൃത്തി തുടരുന്നതിന് പകരം കരാറുകാരനും നിര്‍വ്വഹണചുമതലയുള്ള എഞ്ചിനീയറും സ്വന്തം നിലയില്‍ പ്രവൃത്തി മാറ്റം വരുത്തിയത് അംഗീകരിക്കാവുന്നവതല്ല.

സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാതിരുന്ന കരാറുകാരനെതിരെ നടപടി സ്വീകരിച്ചില്ല

4 മാസം പൂര്‍ത്തീകരണ കാലാവധിയുള്ള (08-02-2024-ല്‍ സൈറ്റ് ഏറ്റെടുത്ത കരാറുകാരന്‍ 07-06-2024 നകം പ്രവൃത്തി പൂര്‍ത്തിയാക്കി സൈറ്റ് മടക്കി നല്കണ്ടതായിരുന്നു) പ്രോജക്ട് കരാറുകാരന്‍ യഥാസമയം പൂര്‍ത്തീകരിക്കുകയോ സമയം ദീര്‍ഘിപ്പിച്ച് ലഭിക്കുന്നതിന് അപേക്ഷിക്കുകയോ ചെയ്തിരുന്നില്ല. വീഴ്ച വരുത്തിയ കരാറുകാരനെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും കാണുന്നില്ല. കേരള പൊതുമരാമത്ത് മാനുവല്‍ 2112.1 പ്രകാരം ഡിപ്പാര്‍ട്ട്മെന്റിന്റേതല്ലാത്ത കാരണത്താല്‍ പ്രവൃത്തി സമയം നീട്ടി നല്കുന്നതിന് കരാര്‍ വ്യവസ്ഥപ്രകാരം ഫൈന്‍ ഈടാക്കേണ്ടതുണ്ട്. (തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 18-08-2018-ലെ എ.സി 2/223/15 ത.സ്വ.ഭ.വ നമ്പര്‍ സര്‍ക്കുലര്‍)‍. ഈടാക്കാമായിരുന്ന പിഴ തുകയുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

കാലയളവ്

നിരക്ക് (APAC 1846947)

തുക

08-06-2024–07-09-2024

1%of APAC

18469.47

08-09-2024--07-12-2024

2%of APAC

36938.94

08-12-2024 --07-03-2025

2%of APAC

36938.94

08-03-2025--23-03-2025

2%of APAC (16 ദിവസം)

6567

ആകെ

7%of APAC

98914

 


മണ്ണ് പണിക്ക് നല്കിയ തുകയില്‍ നിന്നും ലവല്‍ ചെയ്യാത്തതിനുള്ള കുറവ് വരുത്തിയില്ല.

കുളം നിര്‍മ്മാണത്തിന് 561.699ഘനമീറ്റര്‍ മണ്ണ് കുഴിച്ചെടുത്തത് കൂത്താട്ടുകുളം MCF-ന് സമീപം കുഴിനികത്തുന്നതിനായി നിക്ഷേപിച്ചതായി അറിയിച്ചു. DSR 2.6.1 പ്രകാരമുള്ള തുകയായ 216.71/ഘനമീറ്റര്‍ നിന്നും ടെണ്ടര്‍കുറവ് 19.61% കുറച്ച തുകയായ 174.32 രൂപ പ്രകാരം 97915.36 രൂപ കരാറുകാരന് നല്കിയിട്ടുണ്ട്. DSR 2.6.1 സ്പെസിഫിക്കേഷന്‍ പരിശോധിച്ചതില്‍ കിളച്ചെടുത്തമണ്ണ് എഞ്ചിനീയര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭംഗിയായി/നിരപ്പാക്കി ശേഖരിക്കുന്നതിനാണ് മേല്‍ തുക നല്കുന്നത്(disposed earth to be levelled and neatly dressed). ഈ പ്രവൃത്തി ചെയ്യാത്ത പക്ഷം DSR 2.36 പ്രകാരമരള്ള തുക കുറവ് വരുത്തണം . വിശദവിവരം ചുവടെ ചേര്‍ക്കുന്നു.

DSR 2.6.1 പ്രകാരമുള്ള തുകയായ 216.71/ഘനമീറ്റര്‍ നിന്നും ടെണ്ടര്‍കുറവ് 19.61% കുറച്ച തുകയായ 174.32 രൂപ പ്രകാരം 561.699/ ഘനമീറ്റര്‍ മണ്ണിന് കരാറുകാരന് നല്കിയ തുക

97915.36

DSR 2.36പ്രകാരമുള്ള തുകയായ 79.079 ഘനമീറ്റര്‍ നിന്നും(57.60*1.3729) ടെണ്ടര്‍കുറവ് 19.61% കുറച്ച തുകയായ 63.572 രൂപ പ്രകാരം 561.699 ഘനമീറ്റര്‍ മണ്ണിന് കുറക്കേണ്ട തുക

35708.32

കരാറുകാരന് അനുവദനീയമായ തുക

62207.04


പഞ്ചായത്തിനുണ്ടായ അധികച്ചെലവ്

അധികം നല്കിയ തുക (97915.36-62207.04)

35708.32

ജി.എസ്.റ്റി 18%

6427.4976

ആകെ                                                                            

42135.8176 (42136 പൂര്‍ണ്ണസംഖ്യ)


പ്രവൃത്തിക്കാവശ്യമായ സ്റ്റീല്‍ കണക്കാക്കിയതില്‍ വ്യക്തത ഇല്ല

എസ്റ്റിമേറ്റ് പ്രകാരം കല്ല് കെട്ടിന് മുകളില്‍ 2 ബെല്‍റ്റ് വാര്‍ക്കുന്നതിന് 2001 കി ഗ്രാം കമ്പി കണക്കാക്കി തുക വകയിരുത്തിയിരുന്നു. നിര്‍വ്വഹണ സമയത്ത് കല്ല് കെട്ട് എസ്റ്റിമേറ്റിനേക്കാള്‍ കൂടിയ അളവില്‍ ചെയ്തിട്ടും ബെല്‍റ്റ് വാര്‍ക്കുന്നതിന് 374.41 കി ഗ്രാം കമ്പി മാത്രമാണ് ആവശ്യമായി വന്നത്. എസ്റ്റിമേറ്റിലും അളവ് പുസ്തകത്തിലും കമ്പിയുടെ തരം ഇനംതിരിച്ച് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ ആവശ്യത്തിന് ചെലവഴിച്ച 29979 രൂപയുടെ കൃത്യത ബോധ്യപ്പെട്ടിട്ടില്ല.

മേല്‍ പറഞ്ഞ അപാകതകളിലുള്ള വിശദീകരണം ഓഡിറ്റില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 22/17-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് നല്കിയ മറുപടിയില്‍ വിഷയം സംബന്ധിച്ച് വിജിലന്‍സ് കേസ് ഉള്ളതായും വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ളതായും അറിയിച്ചു. മണ്ണ് പണിക്ക് നല്കിയ തുകയില്‍ നിന്നും ലവല്‍ ചെയ്യാത്തതിനുള്ള കുറവ് 42136 രൂപ ഫൈനല്‍ ബില്ലില്‍ കുറവ് ചെയ്യാതിരുന്നത് നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയായതിനാല്‍ ഈ തുക നിര്‍വ്വഹണ ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കി ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് അക്കൗണ്ടില്‍ ഒടുക്കു വരുത്തേണ്ടതാണ്. സമയദീര്‍ഘീകരണം ലഭ്യമാക്കാതെ പ്രവര്‍ത്തി ദീര്‍ഘിപ്പിച്ചതിനുള്ള ഫൈന്‍ കരാറുകാരനില്‍ നിന്നും ഈടാക്കി തനത് ഫണ്ടില്‍ ഒടുക്കു വരുത്തേണ്ടതാണ്.

മേല്‍ വിഷയം സംബന്ധിച്ച് നിലവിലുള്ള കേസ് തുടര്‍ന്നു പരിഗണിക്കുന്ന സമയത്ത് ഈ അപാകതകള്‍ ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരേണ്ടതും കോടതി നിര്‍ദ്ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.


 

ഭാഗം -4
പൊതു വിവരങ്ങളും ഓഡിറ്റ്‌ പ്രത്യവലോകനവും

 
4-1   മെഡിസെപ്പ് പ്രീമിയം അടവാക്കിയതിന്റെ വിവരങ്ങള്‍

ഓഡിറ്റ് വര്‍ഷം ജീവനക്കാരില്‍ നിന്നും മെഡിസെപ്പ് പ്രീമിയം ഈടാക്കി സര്‍ക്കാരിലേക്ക് ഒടുക്കിയതിന്റെ വിവരം ചുവടെ ചേര്‍ക്കുന്നു.

1. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (റഗുലര്‍ ജീവനക്കാര്‍)

ഓഡിറ്റ് വര്‍ഷത്തിലെ ജീവനക്കാരുടെ എണ്ണം*

മെഡിസെപ്പ് പ്രീമിയം ഇനത്തില്‍ ഈടാക്കിയ തുക

മെഡിസെപ്പ് പ്രീമിയം ഇനത്തില്‍ ഒടുക്കിയ തുക

ഒടുക്കാന്‍ ബാക്കി നില്‍ക്കുന്ന തുക

റിമാര്‍ക്സ്

18

75000

75000

0

 

* 01.04.2024 മുതല്‍ 31.03.2025 നുള്ളില്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ളവരുടേത് ഒഴികെ

2. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (01.04.2024 മുതല്‍ 30.06.2024 നുളളില്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ള റഗുലര്‍ ജീവനക്കാര്‍)

ജീവനക്കാരുടെ എണ്ണം

സര്‍വ്വീസില്‍ പ്രവേശിച്ച മാസം

മെഡിസെപ്പ് പ്രീമിയം ഇനത്തില്‍ ഈടാക്കിയ തുക (07/2022 മുതല്‍ അല്ലെങ്കില്‍ 07/2023 മുതലുള്ള കുടിശ്ശിക ഉള്‍പ്പെടെ)

മെഡിസെപ്പ് പ്രീമിയം
ഇനത്തില്‍ ഒടുക്കിയ തുക

ഒടുക്കാന്‍ ബാക്കി നില്‍ക്കുന്ന തുക

റിമാര്‍ക്സ്

ഇല്ല


3. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (01.07.2024 മുതല്‍ 31.07.2024 വരെ ‍സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ള റഗുലര്‍ ജീവനക്കാര്‍)

ജീവനക്കാരുടെ എണ്ണം

മെഡിസെപ്പ് പ്രീമിയം ഇനത്തില്‍ ഈടാക്കിയ തുക
(07/2022 മുതലുള്ള കുടിശ്ശിക ഈടാക്കി
യിട്ടുണ്ടെങ്കില്‍ ആയത് ഉള്‍പ്പെടെ)

മെഡിസെപ്പ് പ്രീമിയം ഇനത്തില്‍ ഒടുക്കിയ തുക

ഒടുക്കാന്‍ ബാക്കി നില്‍ക്കുന്ന തുക

റിമാര്‍ക്സ്

ഇല്ല


4. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (01.08.2024 മുതല്‍ 31.03.2025 നുളളില്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ള റഗുലര്‍ ജീവനക്കാര്‍)

ജീവനക്കാരുടെ എണ്ണം

സര്‍വ്വീസില്‍ പ്രവേശിച്ച മാസം

മെഡിസെപ്പ് പ്രീമിയം ഇനത്തില്‍ ഈടാക്കിയ തുക
(07/2022 മുതല്‍ അല്ലെങ്കില്‍ 07/2024 മുതലുള്ള കുടിശ്ശിക ഉള്‍പ്പെടെ)

മെഡിസെപ്പ് പ്രീമിയം ഇനത്തില്‍ ഒടുക്കിയ തുക

ഒടുക്കാന്‍ ബാക്കി നില്‍ക്കുന്ന തുക

റിമാര്‍ക്സ്

ഇല്ല

 


 

4-2   വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം

വര്‍ഷം

സര്‍ട്ടിഫിക്കേഷന് കണക്കുകള്‍ പരിശോധിച്ച തീയതി

സര്‍ട്ടിഫിക്കറ്റ് നമ്പര്‍/തീയതി

2024-25

17/09/2025 & 18/09/2025

കെ.എസ്.എ.പി.റ്റി.എ.പി6-1166/2025

തീയതി: 22/10/2025


 

4-3   നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകകളുടെ വിവരം
നിര്‍വ്വഹണ
ഏജന്‍സി
പ്രവൃത്തിയുടെ പേര്
(പ്രോജക്ട് നം.)

മുന്‍കൂര്‍
നല്‍കിയത്

ചെലവഴിച്ച
തുക

ചെലവഴിക്കാന്‍
ബാക്കിയുളള തുക

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്182, ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ട്രീറ്റ് ലൈൻ എക്സ്റ്റെൻഷൻ

615844

0

615844

കേരളാ വാട്ടര്‍ അതോറിറ്റി256, കുടിവെള്ള പൈപ്പ് ലൈൻ ഇല്ലാത്ത ലൈഫ് കോളനികളിലുംപട്ടികജാതി കോളനികളിലും കെബ്ല്യുഎ പൈപ്പ് ലൈൻ

600000

0

600000


 

4-4   മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന്റെ വിവരം

പഞ്ചായത്ത് ഓഫീസ് അനക്സ് നിര്‍മ്മാണത്തിനായി 86/25, 168/25 എന്നീ പ്രോജക്ടുകളിലായി 2250000 രൂപ നിര്‍വ്വഹണ ഏജന്‍സിയായ ഹാബിറ്റാറ്റ്, തിരുവനന്തപുരം എന്ന സ്ഥാപനത്തിന് മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയിട്ടുണ്ട്.


 

4-5   വായ്പ/വായ്പാ തിരിച്ചടവ്
വായ്പയുടെ പേര്/ഉദ്ദേശ്യം

വര്‍ഷാരംഭത്തില്‍ തിരിച്ചടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന തുക

തന്‍ വര്‍ഷം ലഭിച്ച വായ്പ

ആകെ

തന്‍വര്‍ഷം തിരിച്ചടച്ച തുക

വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുക

ലൈഫ് ഭവന പദ്ധതി- കെ.യു.ആര്‍.ഡി.എഫ്.സി വായ്പ, ഹെഡ്ക്കോ

12039618

0

12039618

1236982

 

10802636

 


വാര്‍ഷിക ധനകാര്യ പത്രിക ഷെഡ്യൂള്‍ ബി-5:- സെക്യൂര്‍ഡ് ലോണ്‍സ്-ലോണ്‍ ഫ്രം കെ.യു.ആര്‍.എഫ്.സി- (Code no- 330500201) തന്‍ വര്‍ഷം ലയബലിറ്റിയായി ₹7095078 രൂപ കാണിച്ചിട്ടുണ്ട്. സെക്യൂര്‍ഡ് ലോണ്‍സ്-ലോണ്‍ ഫ്രം HUDCO- (Code no- 330500202) തന്‍ വര്‍ഷം ലയബലിറ്റിയായി ₹3707558 രൂപയായും കാണിച്ചിട്ടുണ്ട്. ലോണ്‍ നീക്കിയിരിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് ഒന്നായി കണക്കാക്കേണ്ടതാണ് (7095078+3707558 = 10802636).


 

4-6   സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം
പ്രോജക്ട് നം.പ്രോജക്ടിന്റെ പേര്വിഹിതം നല്‍കിയ സ്ഥാപനംചെലവ്
തുക

20

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്റാന്നി ബ്ലോക്ക് പഞ്ചായത്ത്300000


 

4-7   ഓഡിറ്റ് റിക്കവറി മുഖേന തുക ഈടാക്കിയതിന്റെ വിവരം

ഇല്ല

 


 

4-8   സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുളള ഖണ്ഡികകളുടെ വിവരം

ഗ്രാമപ്പഞ്ചായത്തിന്റെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടികളില്‍ 1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 23 പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍, തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
 

ഓഡിറ്റ് വര്‍ഷം

ഖണ്ഡിക

സമാഹൃത റിപ്പോര്‍ട്ട് വര്‍ഷം

ഖണ്ഡിക

വിഷയംഇപ്പോഴത്തെ അവസ്ഥ

1998/99

21

2006/08

1-17

തനത്ഫണ്ട് പ്രോജക്ടുകളിലെ‍ ക്രമക്കേട്ഭരണവകുപ്പ് അന്വേഷണം

1999/2000

32

2003/04

3-2

മൊബിലൈസേഷന്‍ അഡ്വാന്‍സ് കൈപ്പറ്റിയ ശേഷം പണി ആരംഭിച്ചില്ലനിയമസഭാ സമിതിയുടെ പരിഗണനയില്‍

2000/2001

27-4

2003/04

3-9

ഗുണഭോക്തൃ ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്ക് ധനസഹായം നല്‍കിയത്നിയമസഭാ സമിതിയുടെ പരിഗണനയില്‍

2015/16

2-7

2016/17

2-7

തൊഴില്‍ നികുതി അപാകതകള്‍നിയമസഭാ സമിതിയുടെ പരിഗണനയില്‍

2019/20

1-13

2021/22

3-1

വസ്തു നികുതി നിര്‍ണ്ണയം അപാകതനിയമസഭാ സമിതിയുടെ പരിഗണനയില്‍


 

4-9   സ്ഥിര നിക്ഷേപം

ഇല്ല

 


 

4-10   ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ തുക ഈടാക്കിയതിന്റെ വിവരം

ഇല്ല

 


 

4-11   ഓഡിറ്റ് പ്രത്യവലോകനം

(എ) സംക്ഷിപ്ത വിവരം

 

റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ് പ്രകാരം

ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ് പ്രകാരം
ഓഡിറ്റ് വര്‍ഷത്തെ ആകെ വരവ് (മുന്നിരിപ്പ് ഉള്‍പ്പെടെ)

81217913

181186616

ഓഡിറ്റ് വര്‍ഷത്തെ ആകെ ചെലവ്

51833051

159769931

വരവിനങ്ങളിലുള്ള നഷ്ടം

ഇല്ല

ചെലവിനങ്ങളിലുള്ള നഷ്ടം/ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക

202269

ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

751320



(ബി) പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം

ഖണ്ഡിക നമ്പര്‍

തുക

ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും
3-140000ശ്രീമതി നീമ വി.എച്ച്, കൃഷി ഓഫീസർ,
40000ഗ്ളാഡിയസ് ജോസ്, കൃഷി ഓഫീസർ
40000മീന മേരി മാത്യു, അസ്സിസ്റ്റന്റ് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ

3-2

13816
13817

ശ്രീമതി വിജി വി, അസിസ്റ്റന്റ് എഞ്ചിനീയര്‍
ശ്രീ സാം മാത്യ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

3-3

12500

രേണുക പരമേശ്വരന്‍, വി. ഇ. ഒ.

3-4

42136

ശ്രീമതി വിജി വി, അസിസ്റ്റന്റ് എഞ്ചിനീയര്‍

ആകെ

 

202269

 



ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

ഖണ്ഡിക നമ്പര്‍

തുക

ഉത്തരവാദിയായ ആളുടെ പേരുംഉദ്യോഗപ്പേരും
1-24263320ശ്രീ കെ.എം ജോസഫ്, സെക്രട്ടറി

1-26

488000

ശ്രീമതി ജലജകുമാരി കെ. ടി, ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍
ആകെ

751320

 



(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കുണ്ടായ നഷ്ടത്തിന്റെ വിവരം

ഇല്ല



(ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ

ഇല്ല



(ഇ)റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിന് ഉത്തരവാദികളായവരുടെ പേരും സ്ഥിരം മേല്‍വിലാസവും

പേരും ഉദ്യോഗപ്പേരുംഇപ്പോഴത്തെ (ഓഡിറ്റ് നടന്ന സമയത്തെ)
ഔദ്യോഗിക മേല്‍വിലാസം
സ്ഥിരം മേല്‍വിലാസം
ഗ്ലാഡിയസ് ജോസ്,
കൃഷി ഓഫീസർ
കൃഷി ഓഫീസർ, കൃഷി ഭവൻ, കോടിയേരി,
തിരുവങ്ങാട് പി.ഒ 670705
മടത്തുംകുടി ഹൗസ്, നെല്ലിക്കാംപൊയിൽ,
ഉളിക്കൽ പിഒ, തലശ്ശേരി, 670103
മീന മേരി മാത്യു, അസ്സിസ്റ്റന്റ് പ്രിൻസിപ്പൽ
അഗ്രികൾച്ചറൽ ഓഫീസർ
പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ,
മിനി സിവിൽ സ്റ്റേഷൻ, പത്തനംതിട്ട
ഫ്ലാറ്റ് നം 6സി
നൊവൽ ട്യൂൺസ് അപ്പാർട്ട്മെന്റ്
മുത്തൂർ പി.ഒ 689103
ശ്രീമതി നീമ വി എച്ച്,
കൃഷി ഓഫീസർ
കൃഷി ഓഫീസർ, കൃഷി ഭവൻ, വെച്ചൂച്ചിറനിഥിൻ നിവാസ്, കാഞ്ഞിരംകുളം പി.ഒ
തിരുവനന്തപുരം
വിജി വി,
അസിസ്റ്റന്റ് എന്‍ജിനീയര്‍
സസ്പെന്‍ഷനില്‍ശാന്തി നിവാസ്,
കമ്മളക്കുന്ന്, ചിറയിന്‍കീഴ്
സാം മാത്യു
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ഇടുക്കി
ഗ്രേസ് കോട്ടേജ്,
തിരുവല്ല – 289 101
രേണുക പരമേശ്വരന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വെച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്ത്ശാന്തി വിഹാര്‍,
പരമ്പുഴ പി.ഒ, കോട്ടയം







 

4-12   തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ വിവരം
ഓഡിറ്റ് വര്‍ഷംഓഡിറ്റ് റിപ്പോര്‍ട്ട് നമ്പര്‍തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന
ഖണ്ഡികകളുടെ എണ്ണം
1997-98 (വരവ്)എല്‍.എഫ്.പി.റ്റി.എ.പി3-623/98
തീയതി 13.1.99/6.3.99
4 (2-1, 2-2, 2-3, 2-4)
1999-00എല്‍.എഫ്.പി.റ്റി.എ.പി4-287/02
തീയതി 19.3.03/3.10.03
1 (32)
2000-01എല്‍.എഫ്.പി.റ്റി.എ.പി4-689/02
തീയതി 3.4.03/5.8.03
3 (27(4), 18, 28
2001-02 (വരവ്)എല്‍.എഫ്.പി.റ്റി.എ.പി4-488(ബി)/06
തീയതി 12.10.06/30.11.07
2 (2-5,3-4)
2002-03എല്‍.എഫ്.പി.റ്റി.എ.പി4-678/06
തീയതി 12.3.07/21.12.07
1(3-10)
2003-04എല്‍.എഫ്.പി.റ്റി.എ.പി4-153/07
തീയതി 13.9.07/22.12.07
8 (2-3,3-2,3-4,3-5,3-6,
3-8,3-9,3-11)
2004-05എല്‍.എഫ്.പി.റ്റി.എ.പി8-890/10
തീയതി 7.10.11/7.12.11
4 (3-6,3-10,3-11,3-14)
2005-06എല്‍.എഫ്.പി.റ്റി.എ.പി8.891/10
തീയതി 7.10.11/7.12.11
4 (2-6(B),3-1, 3-8, 3-11)
2006-07മുതല്‍ 2008-09വരെഎല്‍.എഫ്.പി.റ്റി.എ.പി6-698/12
തീയതി 25.10.12/30.11.13
6 (2-6, 3-1, 3-4, 3-6, 3-12, 3-21)
2009-10 മുതല്‍ 2010-11 വരെഎല്‍.എഫ്.പി.റ്റി.എ.പി6-596/13
തീയതി 20.11.13/07.05.14
4 (3-1,3-2,3-4,3-5)
2011-12എല്‍.എഫ്.പി.റ്റി.എ.പി6-597/13
തീയതി 20.11.13/14.11.14
2 (3-1,3-2)
2012-13എല്‍.എഫ്.പി.റ്റി.എ.പി6-274/15
തീയതി 1.7.15/9.7.15
3 (2-4,3-1,3-14)
2013-14 2014-15കെ.എസ്.എ.പി.റ്റി.എ പി6-167/2016 തീയതി 19.3.16

9 (3-2, 3-3(1), 3-3(2), 3-4,

3-5, 3-8, 3-9, 3-11, 3-13)

2015-16കെ.എസ്.എ.പി.റ്റി.എ.പി6-1278/2016 തീയതി 1.12.20164 (2-3, 2-4, 2-7, 3-1)
2016-17കെ.എസ്.എ.പി.റ്റി.എ പി6.1132/2017
തീയതി 26.09.2017
3 (2-1, 2-2, 2-3)
2017-18കെ.എസ്.എ.പിറ്റിഎ.പി6-130/19
തീയതി 7.3.2019
2 (2-1, 3-3)
2018-19കെ.എസ്.എ.പി.റ്റി.എ.പി6-694/2019
തീയതി 17-08-2019
3 (2-1,3-12,4-1)
2019-20കെ.എസ്.എ.പി.റ്റി.എ.പി6-311/2022 തീയതി: 30/03/202211 (1-7(1), 1-12, 1-13, 1-14, 1-15, 1-18, 1-19,1-20, 1-22, 1-26, 4-1)
2020-21കെ.എസ്.എ.പി.റ്റി.എ.പി6-427/2022 തീയതി: 17/05/202213 (1-13, 1-14, 1-15, 1-18, 1-18 (1,2,4), 1-19, (3-1), 1-20, 1-22, 1-23, 4-2)
2021-22കെ.എസ്.എ.പി.റ്റി.എ.പി6-183/20223, തീയതി: 02/03/20237 (1-11, 1-14, 1-15, 1-20, 1-21,1-24, 4-2)
2022-23കെ.എസ്.എ.പി.റ്റി.എ.പി6/1167/2023
തീയതി: 16.12.2023
23 (1-1(3), 1-1(4), 1-12, 1-13, 1-14, 1-16, 1-17,1-18, 1-19, 1-20, 1-21, 1-22, 1-23, 1-25, 1-26, 1-27, 1-28, 1-30, 1-32, 1-33, 4-2, 4-9, 4-10)
2023-24കെ.എസ്.എ.പി.റ്റി.എ.പി6-986/2024 തീയതി: 10.10.202435 ( 1-1, 1-5, 1-9, 1-12 മുതല്‍ 1-42 വരെ, 3-1)

 






ഡെപ്യൂട്ടി ഡയറക്ടർ
ജില്ലാ ഓഡിറ്റ് കര്യാലയം, പത്തനംതിട്ട


 




 

Annexure-1
Audit Certificate
 

i. I have audited the attached Financial statements approved vide resolution number 1(1) dated 1(1) dated 11-06-2025 and submitted on 25-06-2025 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2025 and Balance sheet as on 31-03-2025 , with supporting forms, of the VECHOOCHIRA Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result for the year 2024-2025 and Financial position of VECHOOCHIRA Grama Panchayat as on 31-03-2025

Date:  22/10/2025

Deputy Director

Kerala State Audit Department

Audit Report appended to the Audit Certificate of VECHOOCHIRA Grama Panchayat for the Year 2024-2025.

1.Major Observations

Asset Register is not comprehensive. The value of assets included in the balance sheet does not match with the Asset Register.

2.Other Observations

1. The mandatory financial statements such as Notes to Accounts and Ratios, as prescribed in Rule 62 of the Kerala Panchayat Raj Accounting Rules 2011, have not been submitted for audit.

2. The total cash flow for the year in the Cash Flow Statement does not match with the amount shown as the difference between the Balance and the Reserve in the statement.

3. In Schdule B-11 (b), only a part payment of Rs. 7973559/- has been recorded under the head of Capital Work in Progress, beside this other part payments are made for more public works.

4. The annual summary under Property Tax in Sanchaya software does not match with the corresponding figures in Annual Financial Statement.

5. As per Schedule B-18 in the Annual Financial Statement, a large amount of advance payments to agencies like KSEB and KWA remains to be adjusted.

6. Asset Register is not updated.

7. Amount included as Liability is yet to be adjusted. The details are as follows:-

Account HeadItemAmount
350300199Government and other Dues payable - Others315168
350400999Refund of Unutilised Grants - Prior period22400

 

7. Swotch Bharat Mission Grant (Gramin) of Rs. 1674281 was not included in Annual Financial Statement.

 


 

   അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
 

    പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.


 

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, പത്തനംതിട്ട
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്