തൂഫാൻ തദ്ദേശം 2.0 ജാഗ്രത സമിതി രൂപീകരിച്ചു

September 29, 2026

വെച്ചൂച്ചിറ: തദ്ദേശ സ്വയംഭരണ വകുപ്പും , കേരള പോലീസുമായി സംയുക്തമായി നടപ്പിലാക്കുന്ന തൂഫാൻ തദ്ദേശം 2.0 ക്ക് രാവിലെ 10.30 ഓട് കൂടി വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രമാദേവി എസ് ഫ്ലാഗ് ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഇ വി വർക്കി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ റ്റി കെ ജെയിംസ് സ്വാഗതം ആശംസിച്ചു , സ്കൂള്‍ വിദ്യാർത്ഥികളടക്കം 120 പേരോളം പങ്കെടുത്ത പരിപാടിയിൽ പ്രസിഡന്റ് ശ്രീമതി രമാദേവി എസ് തൂഫാൻ പ്രതിഞ്ജ ചൊല്ലികൊടുക്കുകയും 20 പേരെ തൂഫാൻ വാരിയേഴ്സായി തെരെഞ്ഞെടുത്ത് , ബാഡ്ജ് അണിയിച്ചു ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ശ്രീമതി റെസി ജോഷി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ശ്രീമതി ബിന്ദു തോമസ്, സ്ഥിരം സമിതി അംഗങ്ങളായ ശ്രീ ജോ‍ണ്‍ മാത്യു , ശ്രീ ലിനോജ് കെ പി , ശ്രീമതി ഷിജിമോള്‍ ജോസ് , ശ്രീ കെ കെ സോമൻ, ശ്രീ അനുമോള്‍ വർഗ്ഗീസ്, ശ്രീമതി ലിനി പൌലോസ്, ശ്രീമതി പ്രിയ സുരേന്ദ്രൻ, മെമ്പറായ ശ്രീ അമൽ എബ്രഹാം, വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ അരുണ്‍ കുമാർ , മറ്റ് മത –രാഷ്ട്രീഷ പ്രതിനിധിക‍ള്‍ എന്നിവർ പങ്കെടുത്തു.