2024-2025 ഓഡിറ്റ് റിപ്പോർട്ട്
പ്രസിഡന്റ് (സെക്രട്ടറി മുഖേന)
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്
സർ,
വിഷയം : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.
ഈ റിപ്പോർട്ടിലെ ഭാഗം 1,3 എന്നിവയിലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .
ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടര്‍
പകർപ്പ്:
1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, പത്തനംതിട്ട.
3) കാര്യാലയ പകര്‍പ്പ്.
നമ്പർ: കെ.എസ്.എ.പി.റ്റി.എ.പി6-1166/25
തീയ്യതി: 22/10/2025
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.
(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-08-2024 മുതൽ 31-03-2025 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 36 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 18 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.
സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 20-09-2025 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.
(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ രഞ്ജിത്ത് കുമാര്‍ ജി | ഡെപ്യൂട്ടി ഡയറക്ടര്‍ | 10-09-2025 | 19-09-2025 |
ഓഡിറ്റിന് വിനിയോഗിച്ച സമയം :
| തീയതി (മുതൽ) | തീയതി (വരെ) |
| 10-09-2025 | 19-09-2025 |
ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
ശ്രീ രാജേഷ് എം, ഓഡിറ്റ് ഓഫീസര്‍
ശ്രീമതി ജയപ്രഭ പി, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍
ശ്രീ മഹേഷ് കുമാര്‍ കെ ആര്‍, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍
ശ്രീമതി നിഷ റ്റി വി, ഓഡിറ്റര്‍
ശ്രീ അഖില്‍ എസ്സ്, ഓഡിറ്റര്‍
(ബി)നിർവഹണാധികാരികൾ
| പേര് | ഔദ്യോഗിക പദവി | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ ജയിംസ് റ്റി കെ | പ്രസിഡന്റ് | 01-04-2024 | 31-03-2025 |
| ശ്രീ അജയഘോഷ് കെ ബി | സെക്രട്ടറി | 01-04-2024 | 31-05-2024 |
| ശ്രീ ഷൈജു ഡി | സെക്രട്ടറി-ഇൻ-ചാർജ്ജ് | 01-06-2024 | 10-09-2024 |
| ശ്രീ കെ എം ജോസഫ് | സെക്രട്ടറി | 11-09-2024 | 31-03-2025 |
നിർവ്വഹണഉദ്യോഗസ്ഥർ
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ഡോ. ജ്യോതി എം | മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) | 01-04-2024 | 31-03-2025 |
| ഡോ ഗീതി സുരേന്ദ്രന് | മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) | 01-04-2024 | 22-10-2024 |
| ഡോ.മായാദേവി എസ്സ് | മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) | 23-10-2024 | 31-03-2025 |
| ഡോ.ഹാംലറ്റ് എ | മെഡിക്കല്‍ ഓഫീസര്‍ (സി എച്ച് സി) | 01-04-2024 | 13-08-2024 |
| ഡോ.ലേഖാ തോബിയാസ് | മെഡിക്കല്‍ ഓഫീസര്‍ (സി എച്ച് സി) | 14-08-2024 | 31-03-2025 |
| ശ്രീമതി നീമ വി എച്ച് | കൃഷി ഓഫീസര്‍ | 01-04-2024 | 31-03-2025 |
| ഡോ.ആനന്ദ് കൃഷ്ണന് | വെറ്ററിനറി സര്‍ജന്‍ | 01-04-2024 | 31-03-2025 |
| ശ്രീമതി രേണുക പരമേശ്വരന്‍ | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2024 | 21-11-2024 |
| ശ്രീ ശ്യാം കൃഷ്ണ പ്രസാദ് | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 22-11-2024 | 31-03-2025 |
| ശ്രീമതി ജലജകുമാരി കെ റ്റി | ഐ സി ഡി എസ്സ് സൂപ്പര്‍വൈസര്‍ | 01-04-2024 | 31-03-2025 |
| ശ്രീ ഷൈജു ഡി | അസിസ്റ്റന്റ് സെക്രട്ടറി | 01-04-2024 | 18-09-2024 |
| ശ്രീമതി കെസ്സി എം റ്റി | അസിസ്റ്റന്റ് സെക്രട്ടറി | 19-09-2024 | 31-03-2025 |
| ശ്രീ സുനില്‍ സി പി | ഹെഡ്മാസ്റ്റര് | 01-04-2024 | 31-05-2024 |
| ശ്രീമതി അനില കെ ബിനു | ഹെഡ്മാസ്റ്റര് | 01-06-2024 | 31-03-2025 |
| ശ്രീമതി വിജി വി | അസിസ്റ്റന്റ് എന്‍ജിനീയര്‍ | 01-04-2024 | 12-09-2024 |
| ശ്രീമതി മരിയ എം | അസിസ്റ്റന്റ് എന്‍ജിനീയര്‍ | 13-09-2024 | 31-03-2025 |
| ശ്രീമതി രഞ്ജിനി പി കെ | ഫിഷറീസ് ഓഫീസര്‍ | 01-04-2024 | 22-05-2024 |
| ശ്രീമതി എലീന ജോസ് വെട്ടം | ഫിഷറീസ് ഓഫീസര്‍ | 23-05-2024 | 02-09-2024 |
| ശ്രീമതി അമല ജിജി | ഫിഷറീസ് ഓഫീസര്‍ | 03-09-2024 | 31-03-2025 |
ഉള്ളടക്കം
| ക്രമ നം | ഭാഗം 1 | ഖണ്ഡിക നമ്പർ |
| 1 | ആസ്തികളുടെ മൂല്യനിര്‍ണയം; ക്രോഡീകരണം സമഗ്രമല്ല | 1-1-1 |
| 2 | ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | 1-1 |
| 3 | അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല | 1-1-2 |
| 4 | ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിന്റെ കൃത്യത ഓഡിറ്റില്‍ സാക്ഷ്യപ്പെടുത്തുന്നില്ല | 1-1-3 |
| 5 | കാപ്പിറ്റല്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ് - തുക ബാലന്‍സ് ഷീറ്റില്‍ പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ല | 1-1-4 |
| 6 | വസ്തു നികുതി - സഞ്ചയ പ്രകാരമുള്ള വാര്‍ഷിക സംക്ഷിപ്തം വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല | 1-1-5 |
| 7 | ബാദ്ധ്യതാ തുകകളുടെ കൃത്യത വ്യക്തമായിട്ടില്ല | 1-1-6 |
| 8 | വാര്‍ഷിക ധനകാര്യ പത്രികയില്‍ വലിയ തുക ക്രമീകരിച്ചിട്ടില്ല | 1-1-7 |
| 9 | സ്വച്ഛ് ഭാരത് മിഷൻ ഗ്രാന്റ് വാർഷിക ധനകാര്യ പത്രികയില്‍ ഉൾപ്പെടുത്തിയിട്ടില്ല | 1-1-8 |
| 10 | ബജറ്റ് | 1-2 |
| 11 | സാമ്പത്തിക വിശകലനം | 1-3 |
| 12 | ഗ്രാന്റ് വിനിയോഗം | 1-4 |
| 13 | പദ്ധതി അവലോകനം | 1-5 |
| 14 | ദേശീയ തൊഴിലുറപ്പ് പദ്ധതി | 1-6 |
| 15 | ക്ഷേമപെന്‍ഷന്‍ | 1-7 |
| 16 | ക്യാഷ് ബാലന്‍സ് പരിശോധന | 1-8 |
| 17 | ആഭ്യന്തരനിയന്ത്രണസംവിധാനം | 1-9 |
| 18 | മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം | 1-10 |
| 19 | വസ്തു നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത് 23.16 ലക്ഷം രൂപ | 1-11 |
| 20 | വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ നിലച്ചു. | 1-12 |
| 21 | അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വസ്തുനികുതി ഈടാക്കുന്നില്ല. | 1-13 |
| 22 | തൊഴില്‍ നികുതി പൂര്‍ണ്ണമായി ഈടാക്കിയില്ല. | 1-14 |
| 23 | പാര്‍ക്കിംഗ് നിബന്ധനകള്‍ പാലിക്കാത്ത ബഹുനില വാണിജ്യ കെട്ടിട നിര്‍മ്മാണത്തിനു പെര്‍മിറ്റ് നല്‍കി | 1-15 |
| 24 | മണ്ണെടുപ്പിനുള്ള പെര്‍മിറ്റ് എടുത്തശേഷം കെട്ടിട നിര്‍മ്മാണം ആരംഭിക്കാത്തതിനാല്‍ 17.49 ലക്ഷം രൂപ ഫൈന്‍ ആയി ഈടാക്കേണ്ടതാണ്. | 1-16 |
| 25 | പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു | 1-17 |
| 26 | ഫയര്‍ & റസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ സാക്ഷ്യപത്രം ഇല്ലാതെ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നു | 1-18 |
| 27 | മുറിച്ച മരങ്ങള്‍ ലേലം ചെയ്തില്ല | 1-19 |
| 28 | സര്‍ക്കാര്‍ ധനസഹായങ്ങള്‍ ചെലവഴിക്കാതെ അവശേഷിക്കുന്നു | 1-20 |
| 29 | മെൻസ്ട്രൽ കപ്പുകളുടെ വിതരണം ബാക്കി നിൽക്കുന്നു | 1-21 |
| 30 | ജലസേചന പടുതാക്കുളം - ഗുണഭോക്താക്കൾക്ക് മാർഗ്ഗരേഖ ലംഘിച്ച് സബ്സിഡി കൈമാറി | 1-22 |
| 31 | അതിദരിദ്രർക്കുള്ള മരുന്ന് വിതരണം കാര്യക്ഷമമല്ല | 1-23 |
| 32 | സി.സി.റ്റി.വി സ്ഥാപിക്കല്‍ - പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചില്ല, ടെലിവിഷന് അധിക തുക നല്‍കി | 1-24 |
| 33 | നികുതികള്‍ കുറവു ചെയ്യാതെ കരാറുകാരന് തുക നല്‍കി | 1-25 |
| 34 | സാനിട്ടറി നാപ്കിന്‍ വെന്റിംഗ് മെഷീനുകളും ഇന്‍സിനറേറ്ററുകളും വാങ്ങി - പ്രവര്‍ത്തനക്ഷമമാക്കിയില്ല | 1-26 |
| 35 | ആവിഷ്കരിച്ച പദ്ധതികള്‍ നടപ്പാക്കിയില്ല | 1-27 |
| 36 | അക്രഡിറ്റഡ് ഏജന്‍സി വഴി കെട്ടിട നിര്‍മ്മാണം- നടപടികള്‍ നിയമാനുസൃതമല്ല | 1-28 |
| 37 | പ്രീ ഫാബ്രിക്കേറ്റഡ് സിന്തറ്റിക് സെപ്റ്റിക് ടാങ്ക് യൂണിറ്റ് സ്ഥാപിക്കുന്നതിന് സബ്സിഡി നല്കിയതില്‍ അപാകത | 1-29 |
| 38 | മരാമത്ത് പ്രവൃത്തികളുടെ പൂര്‍ത്തീകരണം-കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന് നടപടി സ്വീകരിച്ചില്ല | 1-30 |
| 39 | കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മാണം-കരാറുകാരന് അധിക നിരക്ക് നല്കി | 1-31 |
| 40 | ഐറിഷ് ഡ്രയിന്‍/റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍-മൂല്യനിര്‍ണ്ണയത്തിലും ഗുണ നിലവാരത്തിലും അപാകതകള്‍ | 1-32 |
| 41 | ഫുഡ് പ്രോസസിംഗ് യൂണിറ്റ് (വനിത)- അധിക നിരക്കില്‍ സബ്സിഡി നല്കി | 1-33 |
| 42 | എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം-നിര്‍വ്വഹണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല | 1-34 |
| 43 | അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ടുകളുമായി ബന്ധപ്പെട്ട പൊതു അപാകതകള്‍ | 1-35 |
| 44 | ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട കരാറോ മറ്റു വിവരങ്ങളോ ഗ്രാമപഞ്ചായത്തില്‍ ലഭ്യമല്ല. | 1-36 |
| 45 | ഹെല്‍ത്ത് ഗ്രാന്റ് - വിനിയോഗവും ഫലപ്രാപ്തിയും | 1-37 |
| ഭാഗം 2 | ||
| --- No records found --- | ||
| ഭാഗം 3 | ||
| 1 | ജലസേചന പടുതാക്കുളം -ഗുണഭോക്താക്കൾക്ക് മാർഗ്ഗരേഖ ലംഘിച്ച് സബ്സിഡി കൈമാറി | 3-1 |
| 2 | കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മാണം-കരാറുകാരന് അധിക നിരക്ക് നല്കി | 3-2 |
| 3 | ഫുഡ് പ്രോസസിംഗ് യൂണിറ്റ് (വനിത)- അധിക നിരക്കില്‍ സബ്സിഡി നല്കി | 3-3 |
| 4 | എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം-നിര്‍വ്വഹണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല | 3-4 |
| ഭാഗം 4 | ||
| 1 | മെഡിസെപ്പ് പ്രീമിയം അടവാക്കിയതിന്റെ വിവരങ്ങള്‍ | 4-1 |
| 2 | വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം | 4-2 |
| 3 | നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകകളുടെ വിവരം | 4-3 |
| 4 | മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന്റെ വിവരം | 4-4 |
| 5 | വായ്പ/വായ്പാ തിരിച്ചടവ് | 4-5 |
| 6 | സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം | 4-6 |
| 7 | ഓഡിറ്റ് റിക്കവറി മുഖേന തുക ഈടാക്കിയതിന്റെ വിവരം | 4-7 |
| 8 | സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുളള ഖണ്ഡികകളുടെ വിവരം | 4-8 |
| 9 | സ്ഥിര നിക്ഷേപം | 4-9 |
| 10 | ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ തുക ഈടാക്കിയതിന്റെ വിവരം | 4-10 |
| 11 | ഓഡിറ്റ് പ്രത്യവലോകനം | 4-11 |
| 12 | തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ വിവരം | 4-12 |
| അനുബന്ധം | ||
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | |
| 2 | ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം | |
| ഭാഗം -1 പൊതു അവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-1 ആസ്തികളുടെ മൂല്യനിര്‍ണയം; ക്രോഡീകരണം സമഗ്രമല്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആസ്തി രജിസ്റ്റര്‍ സമഗ്രമല്ല. ബാലൻസ് ഷീറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന ആസ്തികളുടെ മൂല്യം ആസ്തി രജിസ്റ്ററുമായി പൊരുത്തപ്പെടുന്നില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1 ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2025 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തെ റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ അക്കൗണ്ട് എന്നിവയും 31/03/2025 തീയതി പ്രകാരമുള്ള ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റും ഉള്‍പ്പെടുന്ന ധനകാര്യ പത്രികകളും പ്രസ്തുത ധനകാര്യ പത്രികകള്‍ക്ക് അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറങ്ങളും ഭരണസമിതിയുടെ 11-06-2025 തീയതിയിലെ 1-ാം നം. തീരുമാനം പ്രകാരം അംഗീകരിച്ച് 25-06-2025 തീയതിയില്‍ എയിംസിലൂടെ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രികകളും, അനുബന്ധ ഫോറങ്ങളും ഇവ വെളിപ്പെടുത്തുന്ന സാമ്പത്തിക നിലയും 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 215(4), 2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് ബാധകമായ ഓഡിറ്റ് മാന്വല്‍ അദ്ധ്യായം 4.2.1, 11.3 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരവും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ധനകാര്യ കമ്മീഷന്‍, മറ്റ് ഫണ്ടിംഗ് ഏജന്‍സികള്‍ എന്നിവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിച്ചും ഞാന്‍ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപന മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. 3. എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അക്കൗണ്ടുകളുടെ ഫിനാൻഷ്യൽ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും വിശ്വസനീയമായ വിവരങ്ങളുടെയും സ്ഥാപനം ലഭ്യമാക്കിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അനുബന്ധ റിപ്പോർട്ടിലെ എന്റെ നിരീക്ഷണങ്ങൾക്ക് വിധേയമായി ഞാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. വിശേഷണങ്ങളോട് കൂടിയ അഭിപ്രായം അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തേയ്ക്കുള്ള വാർഷിക ധനകാര്യ പത്രികകള്‍ 31.03.2025-ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെയും 31.03.2025-ലെ സാമ്പത്തിക നിലയുടെയും സത്യസന്ധവും ന്യായവുമായ ചിത്രം നല്‍കുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍
പത്തനംതിട്ട
22/10/2025 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-2 അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരള പഞ്ചായത്ത് രാജ് അക്കൗണ്ടിംഗ് ചട്ടങ്ങള്‍ 2011, ചട്ടം 62 പ്രകാരമുള്ള അടിസ്ഥാന അനുപാതങ്ങള്‍, പ്രധാനപ്പെട്ട അക്കൗണ്ടിംഗ് നയങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ എന്നീ പത്രികകള്‍ വാര്‍ഷികകണക്കിനൊപ്പം ഉള്‍പ്പെടുത്തിയിട്ടില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-3 ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിന്റെ കൃത്യത ഓഡിറ്റില്‍ സാക്ഷ്യപ്പെടുത്തുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വാര്‍ഷിക കണക്കിനോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റില്‍ താഴെ ചേര്‍ത്തിരിക്കുന്ന ന്യൂനതകള്‍ ഉളളതിനാല്‍ ആയതിന്റെ കൃത്യത ഓഡിറ്റില്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-4 കാപ്പിറ്റല്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ് - തുക ബാലന്‍സ് ഷീറ്റില്‍ പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഷെഡ്യൂള്‍ ബി-11(b): Capital Work in Progress- 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പാര്‍ട്ട് പെയ്മെന്റ് നടത്തിയിട്ടുണ്ടെങ്കിലും തുക രേഖപ്പെടുത്തിയിട്ടില്ല. ഉൾപ്പെടുത്തിയിരിക്കുന്ന പാർട്ട് ബിൽ തുകയായ 7973559 രൂപ പഞ്ചായത്ത് ഓഫീസ് അനെക്സ് നിർമ്മാണത്തിന്റെ മാത്രമാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-5 വസ്തു നികുതി - സഞ്ചയ പ്രകാരമുള്ള വാര്‍ഷിക സംക്ഷിപ്തം വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വാര്‍ഷിക ധനകാര്യ പത്രിക ഷെഡ്യൂള്‍ I-1, RP-43, B-15, B-9 പ്രകാരമുള്ള വസ്തു നികുതി ഡിമാന്റ്, കളക്ഷന്‍, ബാലന്‍സ്, മുന്‍കൂര്‍ തുകകള്‍ സഞ്ചയ സോഫ്റ്റ്‍വെയര്‍ പ്രകാരമുള്ള തുകകളുമായി പൊരുത്തപ്പെടുന്നില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-6 ബാദ്ധ്യതാ തുകകളുടെ കൃത്യത വ്യക്തമായിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-7 വാര്‍ഷിക ധനകാര്യ പത്രികയില്‍ വലിയ തുക ക്രമീകരിച്ചിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
നിക്ഷേപ പ്രവൃത്തികളുടെ ഫണ്ട് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഡെപ്പോസിറ്റ് വർക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ല. കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ എന്നീ ഏജന്‍സികളില്‍ വിവിധ പ്രവൃത്തികളുടെ നിര്‍വ്വഹണത്തിനായി ഡെപ്പോസിറ്റ് ചെയ്തിട്ടുളള തുകകൾ ക്രമീകരിക്കാന്‍ അവശേഷിക്കുന്നതായി വാര്‍ഷിക ധനകാര്യപത്രികയിലെ ഷെഡ്യൂള്‍ ബി-18 സൂചിപ്പിക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-8 സ്വച്ഛ് ഭാരത് മിഷൻ ഗ്രാന്റ് വാർഷിക ധനകാര്യ പത്രികയില്‍ ഉൾപ്പെടുത്തിയിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സ്വച്ഛ് ഭാരത് മിഷൻ ഗ്രാന്റ് (ഗ്രാമീണ്‍) – വരവ് ചെലവ് കണക്കുകള്‍ (1674281 രൂപ) വാർഷിക ധനകാര്യ പത്രികയില്‍ ഉൾപ്പെടുത്തിയിട്ടില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-2 ബജറ്റ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തിന്റെ ബഡ്‍ജറ്റ് 09.02.2024-ലെ 1-ാം നമ്പര്‍ തീരുമാനപ്രകാരവും പുതുക്കിയ ബഡ്ജറ്റ് 10.01.2025-ലെ 8 -ാം നമ്പര്‍ തീരുമാനപ്രകാരവും അംഗീകരിച്ചിട്ടുണ്ട്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3 സാമ്പത്തിക വിശകലനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ റസീപ്റ്റ് & പേയ്‍മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ പത്രിക, 31-03-2025-ലെ ബാലന്‍സ് ഷീറ്റ് എന്നിവയുടെ വിശദാംശം എന്നിവ ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4 ഗ്രാന്റ് വിനിയോഗം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം, ലൈഫ് ഭവന പദ്ധതി - വായ്പാ തിരിച്ചടവ് എന്നിവയില്‍ വിവിധ ഫണ്ടിനങ്ങളില്‍ നിന്ന് സോഴ്സ് ഡിഡക്ഷന്‍ നടത്തിയ തുക ഗ്രാന്റ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കിയപ്പോള്‍ വരവിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-5 പദ്ധതി അവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-6 ദേശീയ തൊഴിലുറപ്പ് പദ്ധതി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ വരവ് ചെലവ് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-7 ക്ഷേമപെന്‍ഷന്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-8 ക്യാഷ് ബാലന്‍സ് പരിശോധന | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് പരിശോധന 18.09.2025, 03.10 pm-ന് സ്ഥാപന തലവന്റെ സാന്നിദ്ധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍, നീക്കിയിരുപ്പ് തുകയായ 2316 (രണ്ടായിരത്തി മുന്നൂറ്റി പതിനാറ് ) രൂപയുടെ കൃത്യത ബോധ്യപ്പെട്ടു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-9 ആഭ്യന്തരനിയന്ത്രണസംവിധാനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പൊതുവിൽ തൃപ്തികരമാണ്. ഓഡിറ്റ് വര്‍ഷം സാമ്പത്തിക വിനിമയങ്ങളുടെ അക്കൗണ്ടിംഗ് സാമാന്യം തൃപ്തികരമായി നിര്‍വ്വഹിച്ചിട്ടുണ്ടെങ്കിലും വാര്‍ഷിക കണക്ക് തയ്യാറാക്കുന്നതില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ട് (ഇവ പ്രത്യേകമായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്). വിവിധ അക്കൗണ്ടുകളുടെ ബാങ്ക് അക്കൗണ്ട് പ്രകാരമുള്ള മാസാവസാന നീക്കിയിരിപ്പുകളുടെ പൊരുത്തപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. വൗച്ചറുകള്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സാക്ഷ്യപ്പെടുത്തി അധികൃതമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ചുമതലകള്‍ ഓഫീസ് ഉത്തരവ് മുഖേന വിഭജിച്ച് നല്‍കുകയും യഥാസമയം ആവശ്യമായ മാറ്റം വരുത്തി കാലികമാക്കുകയും ചെയ്യുന്നുണ്ട്. അതത് മാസങ്ങളിലെ വരവു – ചെലവുകള്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിക്കുന്നുണ്ട്. ബജറ്റ്, ധനകാര്യ പത്രിക എന്നിവയും തയ്യാറാക്കി അംഗീകരിച്ചിട്ടുണ്ട്. ഓഡിറ്റിന്റെ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തര നിയന്ത്രണത്തിലെ ന്യൂനതകള്‍ ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-10 മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-11 വസ്തു നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത് 23.16 ലക്ഷം രൂപ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വസ്തു നികുതിയിനത്തില്‍ തന്‍വര്‍ഷത്തെ സഞ്ചയ സോഫ്റ്റ്‍വെയര്‍ പ്രകാരമുള്ള DCB (Demand Collection Balance) സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ നിന്നും കുടിശ്ശികയിനത്തില്‍ 2316121 ലക്ഷം രൂപ ഈടാക്കാനുണ്ട് എന്നു കാണുന്നു. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-12 വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ നിലച്ചു. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വസ്തുനികുതി നിര്‍ണ്ണയത്തിനു ശേഷം കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണത്തിലും ഉപയോഗക്രമത്തിലും മാറ്റം വരുത്തുന്ന സംഗതിയില്‍ നികുതി നിര്‍ണ്ണയ അധികാരി സ്വീകരിക്കേണ്ട നടപടിക്രമം സംബന്ധിച്ച് 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ച്ചാര്‍ജ്ജും) ചട്ടങ്ങളിലെ ചട്ടം 17-ല്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ, വസ്തുനികുതി നിര്‍ണ്ണയിച്ച കെട്ടിടങ്ങളോടുചേര്‍ന്ന് അനധികൃതമായി കൂടുതല്‍ മുറികള്‍ കൂട്ടിച്ചേര്‍ക്കുന്നതു മൂലവും ഉപയോഗക്രമത്തില്‍ മാറ്റം വരുത്തുന്നതുവഴിയും ഉണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കുന്നതിനായി ഒരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജി.ഒ.(എം.എസ്.)നം.77/2023/തസ്വഭവ തീയതി 22.03.2023 പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനകള്‍ 30.06.2023 നകം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പ്രസ്തുത പരിശോധനാ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി, യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത്, ഫീല്‍ഡ് പരിശോധന നടത്തി, വിവരം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികളുടെ പുരോഗതി വിവരവും, നിലവില്‍ എത്ര വാര്‍ഡുകളില്‍ വിവര ശേഖരണവും നികുതി പുനര്‍നിര്‍ണ്ണയവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരവും ഓഡിറ്റിനു ലഭ്യമാക്കണമെന്നാരാഞ്ഞു കൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറി (നം.12/15.09.2025) നല്‍കിയിരുന്നു. എന്നാല്‍ വിവര ശേഖരണത്തിനായി സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ച വേതനം കുറവായതിനാല്‍ വിവരശേഖരണത്തിനു ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നില്ല എന്ന് സെക്രട്ടറി മറുപടി നല്‍കി. എന്നാല്‍ ഈ വിവരം യഥാസമയം ഉന്നത അധികാരികളെ അറിയിച്ചിട്ടില്ല. നികുതി വരുമാനത്തിലെ ചോര്‍ച്ച തടയുന്നതിനും അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തുന്നതിനും ഉപകരിക്കന്ന ഫീല്‍ഡ് തല പരിശോധന നടപ്പാക്കാതിരിക്കുന്നത് ഭരണതലത്തിലെ വീഴ്ചയാണ്. വേതനത്തിലെ കുറവ് അടിയന്തിരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ തലത്തില്‍ ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13 അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വസ്തുനികുതി ഈടാക്കുന്നില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-ലെ കേരള ധനകാര്യ (2-ാം നമ്പർ) ആക്ട് തീയതി 27.03.2023 പ്രകാരം 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഭേദഗതിയുടെ ഭാഗമായി ഹയർ സെക്കന്ററി തലം വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വസ്തുനികുതിയിൽ ഉണ്ടായിരുന്ന ഇളവ് സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് മാത്രമാക്കിയിട്ടുണ്ട്. കൂടാതെ വകുപ്പ് 207(ബി)(എ) ഒഴിവാക്കുകയും ചെയ്തു. ഇത് പ്രകാരം സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകൾക്ക് 2023 ഏപ്രിൽ 1 മുതൽ വസ്തു നികുതി ബാധകമായിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് പരിധിയിലുളള ചുവടെ ചേര്‍ക്കുന്ന അണ്‍ എയ്ഡഡ് സ്കൂളിന്റെ വസ്തുനികുതി നാളിതുവരെ ഈടാക്കിയതായി കണ്ടില്ല. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-14 തൊഴില്‍ നികുതി പൂര്‍ണ്ണമായി ഈടാക്കിയില്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തില്‍ തൊഴില്‍ നികുതി ഒടുക്കുന്നതിന് ബാധ്യസ്ഥരായ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്നും തൊഴില്‍ നികുതി യഥാസമയം പിരിച്ചിട്ടില്ല. ശരാശരി 2.46 ലക്ഷം രൂപ പ്രത്യക്ഷത്തില്‍ തന്നെ പിരിച്ചെടുത്തിട്ടില്ല എന്നു കണ്ടു. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 204-ാം വകുപ്പ്, 1996-ലെ തൊഴില്‍ നികുതി ചട്ടങ്ങളിലെ ചട്ടം 3, 4 എന്നിവ പ്രകാരം ഓരോ അര്‍ദ്ധ വര്‍ഷത്തിലും 60 ദിവസത്തില്‍ കുറയാത്ത കാലം ഒരു പഞ്ചായത്ത് പ്രദേശത്ത് ഇടപാടുകള്‍ നടത്തുന്ന ഏതൊരു സ്ഥാപനം, ബിസിനസ്സ്, തൊഴില്‍, കല, ജോലി, ഉദ്യോഗം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാളില്‍ നിന്നും തൊഴില്‍നികുതി ഈടാക്കാവുന്നതാണ്. ഓഡിറ്റ് നടത്തിയ പരിശോധനയില്‍ തൊഴില്‍ നികുതി പിരിവില്‍നിന്നും ഒഴിവായിപ്പോയതായി കണ്ട സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും വിവരം ചുവടെ ചേര്‍ക്കുന്നു. 1. ചുവടെ ചേർക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കിയിട്ടുള്ളതായി കാണുന്നില്ല.
തൊഴില്‍ നികുതി ശേഖരിക്കുന്നതിലെ വീഴ്ചകള്‍ സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് (നം. 25/17.09.2025) മറുപടിയായി കരാറുകാര്‍ക്കും സ്ഥാപന ഉടമകള്‍ക്കും നോട്ടീസ് നല്‍കിയതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. നികുതി പിരിവ് പൂര്‍ണ്ണമാക്കുന്നതിനു ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നടപടികള്‍ ഈ വിഷയത്തിലുണ്ടാകേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15 പാര്‍ക്കിംഗ് നിബന്ധനകള്‍ പാലിക്കാത്ത ബഹുനില വാണിജ്യ കെട്ടിട നിര്‍മ്മാണത്തിനു പെര്‍മിറ്റ് നല്‍കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2019-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 29 പ്രകാരം ബഹുനില വാണിജ്യ കെട്ടിടത്തിനു കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണം (ഫ്ലോര്‍ ഏരിയ) പ്രകാരമുള്ള പാര്‍ക്കിംഗ് സൈറ്റില്‍ ഉണ്ടാകേണ്ടതാണ്. സ.ഉ (കൈ) നം.116/2024/തസ്വഭവ; തീയതി 09.09.2024 പ്രകാരം നിര്‍മ്മാണം നടത്തുന്ന പ്ലോട്ടില്‍ നിന്നും 200 M വാഹനഗതാഗതത്തിനുള്ള ഉടമസ്ഥന്റെ തന്നെ മറ്റൊരു പ്ലോട്ടില്‍ ആവശ്യമായ പാര്‍ക്കിംഗിന്റെ 50% വരെയും അനുവദിക്കാം. എന്നാല്‍ താഴെ അനുമതി നല്‍കിയ വാണിജ്യ കെട്ടിടത്തിനു കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള പാര്‍ക്കിംഗ് ലഭ്യമല്ല എന്നു പാര്‍ക്കിംഗ് പ്ലാന്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ വാണിജ്യ കെട്ടിടത്തിന്റെ ഫ്ലോര്‍ ഏരിയ പ്രകാരം (500 m2/90=6) ആറു കാര്‍ പാര്‍ക്കിംഗ് വേണ്ടതാണ്. പ്ലാന്‍ പ്രകാരം PWD റോഡിനോട് ചേര്‍ന്നുള്ള ഓപ്പണ്‍ സ്പേസിലും പഞ്ചായത്ത് റോഡിനോടു ചേര്‍ന്നുള്ള സൈഡ് യാര്‍ഡിലുമാണ് ആറു കാര്‍ പാര്‍ക്കിംഗ് കാണിച്ചിട്ടുള്ളത്. എന്നാല്‍ ചട്ടപ്രകാരമുള്ള തുറന്ന സ്ഥലത്തിന് (Open space) വാഹന പ്രവേശനമാര്‍ഗ്ഗവും വാഹനത്തിന് വളഞ്ഞു തിരിക്കാനുള്ള സൗകര്യവുമുള്ള പക്ഷം തുറന്ന സ്ഥലത്തിന്റെ പരമാവധി 50% മാത്രമെ പാര്‍ക്കിംഗ് സ്ഥലമായി കണക്കാക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഈ സൈറ്റില്‍ തുറന്ന സ്ഥലത്തിന്റെ ഭൂരിഭാഗം സ്ഥലത്തും പാര്‍ക്കിംഗ് കാണിച്ചിട്ടുള്ളത് അംഗീകരിക്കാനാവില്ല. പാര്‍ക്കിംഗ് കാണിച്ചിട്ടുള്ള സ്ഥലത്ത് വാഹനത്തിനു വളഞ്ഞു തിരിക്കുന്നതിനുള്ള സൗകര്യവും ലഭ്യമല്ല. (വാണിജ്യ കെട്ടിടത്തിന്റെ പാര്‍ക്കിംങ് പ്ലാന്‍)
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-16 മണ്ണെടുപ്പിനുള്ള പെര്‍മിറ്റ് എടുത്തശേഷം കെട്ടിട നിര്‍മ്മാണം ആരംഭിക്കാത്തതിനാല്‍ 17.49 ലക്ഷം രൂപ ഫൈന്‍ ആയി ഈടാക്കേണ്ടതാണ്. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
KMMC ചട്ടപ്രകാരമുള്ള മൂവ്മെന്റ് പെര്‍മിറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും താഴെ പറയുന്ന രണ്ടു വ്യക്തികള്‍ മണ്ണെടുപ്പിനുള്ള പെര്‍മിറ്റ് ലഭ്യമായി ഒരു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിട നിര്‍മ്മാണം ആരംഭിച്ചില്ല എന്നു വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റ് എന്‍ക്വയറി (നം.13/15.09.2025) നടത്തിയതിനെത്തുടര്‍ന്ന് സൈറ്റ് പരിശോധിച്ചതിന്റെ ഫോട്ടോ ഓഡിറ്റിനു ലഭ്യമാക്കിയിരുന്നു. 2023 ലെ KMMC ചട്ടം 14(v)(7) പ്രകാരം പെര്‍മിറ്റ് നല്‍കിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ ബേസ്‍മെന്റ് നിര്‍മ്മിക്കാത്ത പക്ഷം അടവാക്കിയ റോയല്‍റ്റിയുടെ അഞ്ചിരട്ടി ഫൈന്‍ അടവാക്കാന്‍ അപേക്ഷകനു ബാദ്ധ്യതയുണ്ട്. ചട്ടം 14(v)(10) പ്രകാരം പെര്‍മിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഫൈന്‍ തുക ഈടാക്കേണ്ടതും ഇതു സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ചട്ടം 14(v)(9) പ്രകാരം ഈടാക്കേണ്ട ഫൈന്‍ ഗവണ്‍മെന്റ് കുടിശ്ശിക ആയതിനാല്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഴെ പറയുന്ന പെര്‍മിറ്റ് അപേക്ഷകര്‍ ബേസ്‍മെന്റ് നിര്‍മ്മാണം ആരംഭിക്കാത്തതിനാല്‍ സര്‍ക്കാരിലേക്ക് അടവാക്കേണ്ട റോയല്‍റ്റി തുക 17.49 ലക്ഷം രൂപയാണ്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
KMMC റൂള്‍ 14 (i)(a) പ്രകാരം മണ്ണ് എടുത്തു മാറ്റേണ്ട ഏരിയ മാര്‍ക്ക് ചെയ്യേണ്ടതും മാര്‍ക്ക് ചെയ്ത ഏരിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ പ്ലിന്ത് ഏരിയ + കെട്ടിടത്തിനു വേണ്ട തുറന്ന സ്ഥലം (Open space)-ല്‍ കൂടുതലാകാനും പാടില്ല. സുരക്ഷാ വ്യവസ്ഥകളും ഡ്രൈവ് എവേ ഏരിയയും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രൗണ്ട് ഫ്ലോറില്‍ 71 m2 ന്റെ വാണിജ്യ കെട്ടിടവും 144 m2-ന്റെ ഷെഡ്ഡും നിര്‍മ്മിക്കുന്നതിനായിരുന്നു കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കരസ്ഥമാക്കിയത്. ഇതിനായി 4.90 മുതല്‍ 8 M വരെ ഉയരമുള്ള ഭൂമിയാണ് വെട്ടിമാറ്റുന്നതിനു അനുമതി നല്‍കിയത്. 593 m2 ഏരിയയില്‍ നിന്നുമാണ് മണ്ണെടുപ്പിനു അനുമതി നല്‍കിയത്. മണ്ണെടുപ്പിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1.5 M ആഴത്തില്‍ മണ്ണ് എടുത്തു മാറ്റുന്ന പക്ഷം 2019-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 10(3) പ്രകാരമുള്ള സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് സാങ്കേതിക വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തിയിട്ടില്ല. നിലവില്‍ മണ്ണെടുത്ത എല്ലാ ഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടില്ലായെന്നു സൈറ്റിന്റെ ഫോട്ടോകളില്‍ നിന്നും വ്യക്തമാണ്. രണ്ടു സൈഡുകളില്‍ മാത്രം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്.
കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലം കുന്നിന്റെയോ കുത്തനെയുള്ളതോ ആയ ഭൂപ്രകൃതിയുടെ ഭാഗമാണെന്നും ഒരു അംഗീകൃത ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട് ഹാജരാക്കിയിട്ടുണ്ടെന്നും 16.02.2024-ല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത്തരമൊരു റിപ്പോര്‍ട്ട് ഫയലില്‍ ലഭ്യമല്ല. KMMC ചട്ടം 14(1)(d) പ്രകാരം ഇപ്രകാരം കുന്നായ ഭാഗമുള്ള ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നതിനു മുമ്പ് സ്ലോപ് സ്റ്റെബിലിറ്റി പഠന റിപ്പോര്‍ട്ട് അംഗീകൃത ഏജന്‍സിയില്‍ നിന്നും ലഭ്യമാക്കേണ്ടതാണ്. KMMC റൂള്‍ 14 (i)(a) പ്രകാരം അനുവദനീയമായ ഏരിയയില്‍ അധികരിച്ച് മണ്ണെടുപ്പിനു അനുമതി നല്‍കിയതിനും സ്ലോപ് സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കുന്നിടിക്കുന്നതിനും സൈറ്റ് പരിശോധിച്ച് 16.02.2024 നു മണ്ണെടുപ്പിനു ശുപാര്‍ശ ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീമതി വിജി വി, ഓഡിറ്റിനു വിശദീകരണം നല്‍കിയിട്ടില്ല. (ശ്രീമതി ബിന്ദു സാബുവിന് മണ്ണെടുപ്പിനു പെര്‍മിറ്റ് നല്‍കിയ ഏരിയ)
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-17 പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരളാ പഞ്ചായത്ത്‍ രാജ് ആക്ട് സെക്ഷന്‍ 232 (1) പ്രകാരം, വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന ലൈസന്‍സില്ലാതെയും, ലൈസന്‍സിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായും പഞ്ചായത്തിലെ യാതൊരു സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 2024-25 വര്‍ഷത്തെ ലൈസന്‍സ് പിരിവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയിൽ പഞ്ചായത്തിന്റെ ട്രെഡേഴ്സ് ലിസ്റ്റ് പ്രകാരം ആകെ 303 സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നത് 208 സ്ഥാപനങ്ങളും 8 മെഡിക്കൽ /പാരാ മെഡിക്കൽ സ്ഥാപനങ്ങളും മാത്രമാണ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളുടെ ഉദാഹരണങ്ങൾ ചേർക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-18 ഫയര്‍ & റസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ സാക്ഷ്യപത്രം ഇല്ലാതെ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ലൈസന്‍സ് രേഖകൾ പരിശോധിച്ചതിൻ പ്രകാരം ശ്രീ ടോമി അബ്രഹാം മണിമലേത്ത് ഹൗസ് വെച്ചൂച്ചിറ എന്ന വ്യക്തിയ്ക്ക് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ ചേത്തക്കൽ വില്ലേജില്‍ (സര്‍വ്വെ നം. 779/1C-92-542)-ല്‍ പ്രവര്‍ത്തിക്കുന്ന ക്രഷർ യൂണിറ്റിന് 5 വര്‍ഷത്തെ ലൈസന്‍സ് നല്‍കിയതായി കണ്ടു. 22.11.2024 വരെയുള്ള അനുമതി മാത്രമേ ഫയര്‍ & റസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭിച്ചിട്ടുള്ളൂ എന്നിരിക്കെ 30.06.2028 വരെ ലൈസന്‍സ് നല്‍കിയിട്ടുമുണ്ട്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-19 മുറിച്ച മരങ്ങള്‍ ലേലം ചെയ്തില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപ്പഞ്ചായത്തിന്റെ മാര്‍ക്കറ്റില്‍ നിന്ന മഴമരം, കുംഭിത്തോട് പള്ളിപ്പടിയില്‍ നിന്നിരുന്ന പഞ്ഞിമരം ഇവ മുറിച്ചുമാറ്റിയതിന് യഥാക്രമം 174000, 17500 രൂപ ചെലവു വന്നിട്ടുണ്ട്. മുറിച്ചുമാറ്റിയ മഴമരം കൂത്താട്ടുകുളം എന്ന സ്ഥലത്ത് എത്തിക്കുന്നതിന് തനതുഫണ്ടില്‍ നിന്നും 9800 രൂപയും ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ മരങ്ങളുടെ മൂല്യ നിര്‍ണ്ണയം നടത്തുകയോ ലേലം ചെയ്യുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (19/17.09.2025) വാല്യുവേഷന്‍ എടുത്ത് ലേലനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മറുപടി ലഭ്യമാക്കി. മരങ്ങള്‍ മുറിച്ചു മാറ്റിയത് 2024 സെപ്തംബര്‍ മാസത്തിലാണ്. ലേലം ചെയ്യാതെ തടികള്‍ നശിച്ചു പോകാന്‍ സാദ്ധ്യതയുണ്ട്. വിഷയത്തില്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-20 സര്‍ക്കാര്‍ ധനസഹായങ്ങള്‍ ചെലവഴിക്കാതെ അവശേഷിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഷെഡ്യൂള്‍ B-4 (Grants, Funds and Contributions for specific purposes)-ൽ, ചുവടെ ചേർത്തിരിക്കുന്ന ഹെഡ്ഡിലുള്ള തുകകൾ ചെലവഴിക്കാതെ അവശേഷിക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-21 മെൻസ്ട്രൽ കപ്പുകളുടെ വിതരണം ബാക്കി നിൽക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-22 ജലസേചന പടുതാക്കുളം - ഗുണഭോക്താക്കൾക്ക് മാർഗ്ഗരേഖ ലംഘിച്ച് സബ്സിഡി കൈമാറി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എന്നാൽ ജലസേചന ആവശ്യത്തിന് പടുതാക്കുളം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തി, മാർഗ്ഗരേഖയിൽ ഉള്‍പ്പെടുത്തി സബ്സിഡി നിര്‍ണ്ണയിച്ചിട്ടില്ല. സബ്സിഡി തുകയായി ഇരുപതിനായിരം രൂപ എങ്ങനെ നിർണയിച്ചു എന്നതിന് വ്യക്തതയില്ല. അസിസ്റ്റന്റ് എൻജിനീയറിന്റെ വാലുവേഷൻ സർട്ടിഫിക്കറ്റ് പ്രോജക്ട് ഫയലിനോടൊപ്പം ഉൾപെടുത്തിയിട്ടുണ്ടെങ്കിലും പടുതാക്കുളത്തിന്റെ കപ്പാസിറ്റി മാത്രമാണ് അസിസ്റ്റന്റ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. സബ്സിഡി നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച് മാർഗരേഖ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്ന് ഓഡിറ്റ് നിരീക്ഷിക്കുന്നു. പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി മാര്‍ഗ്ഗരേഖ ഉത്തരവ് നം.115/2022 തീയതി 28.05.2022 ഖണ്ഡിക 5.1 പ്രകാരം മാർഗരേഖയിൽ ഇല്ലാത്തതും സംസ്ഥാന സർക്കാർ സ്കീമുകളിൽ ഉള്ളതുമായ സബ്സിഡി നിരക്കുകൾ ഏതെങ്കിലും പ്രോജക്ടുകൾക്ക് പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണെങ്കിൽ തൊട്ടു മുൻവർഷത്തെ വകുപ്പുതലമാനദണ്ഡങ്ങൾ ബാധകമാക്കാ വുന്നതാണെന്ന് മാർഗരേഖ പറയുന്നു. എന്നാൽ നൂതന പ്രോജക്ടുകൾക്ക് ജില്ലാതല വിദഗ്ധ സമിതിയുടെ അനുമതിയോടുകൂടി സബ്സിഡി നൽകാം. ജില്ലാതല വിദഗ്ധ സമിതി ഇവിടെ പടുതയുടെ യൂണിറ്റ് കോസ്റ്റ് നിർണ്ണയിച്ചിട്ടുണ്ടെങ്കിലും സബ്സിഡി സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. മാർഗ്ഗരേഖയിൽ ഉൾപ്പെട്ടിട്ടില്ലാത്തതും മേൽപ്പറഞ്ഞ രണ്ട് കേസുകളിൽ ഉൾപ്പെടുത്താൻ കഴിയാത്തതുമായ ഇനങ്ങൾക്ക് സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ സബ്സിഡി നൽകാൻ പാടുള്ളൂ എന്നിരിക്കേ 20000 രൂപ സബ്സിഡി നിർണ്ണയിച്ചത് ഏത് മാനദണ്ഡ പ്രകാരമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല. ടി പ്രോജക്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനും പരിശോധിച്ച് അംഗീകരിച്ച ഉദ്യോഗസ്ഥനും വീഴ്ച പറ്റിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഓഡിറ്റ് എൻക്വയറി (നം. 23/17-09-2025) നൽകിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് നിലവിലെ കൃഷി ഓഫീസർ അറിയിച്ചു. സബ്സിഡി മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി പ്രോജക്ട് ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥ, പരിശോധിച്ച് അംഗീകരിച്ച വെറ്റിംഗ് ഓഫീസര്‍, ബില്ലുകള്‍ മാറി നല്‍കിയ നിര്‍വ്വഹണോദ്യോഗസ്ഥ എന്നിവര്‍ സബ്സിഡി അധികം നല്‍കിയതിന് ഉത്തരവാദികളാണ്. സബ്സിഡി മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി നല്‍കിയ സബ്സിഡിത്തുക 120000 രൂപ ഓഡിറ്റില്‍ നിരാകരിക്കുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും തുക തിരികെ ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-23 അതിദരിദ്രർക്കുള്ള മരുന്ന് വിതരണം കാര്യക്ഷമമല്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
G.O.(Rt)No.2205/2022/H&FWD dated 11-09-2022, G.O.(Ms) No. 146 / 2022 / LSGD dated 08.07.2022 എന്നീ ഉത്തരവുകൾ പ്രകാരം, ജനറൽ പൂളിൽ മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളിൽ നിന്നും അതിദരിദ്ര കുടുംബങ്ങൾക്കു വേണ്ടി മരുന്നുകൾ വാങ്ങാൻ പാടുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളിൽ നിന്ന് വാങ്ങാൻ കഴിയാത്തതും പതിവ് വിതരണത്തിൽ ലഭ്യമല്ലാത്തതുമായ മരുന്നുകളും ലബോറട്ടറി ടെസ്റ്റുകളും പ്രാദേശിക ഫാർമസി/ലാബുകളിൽ നിന്നും ലഭ്യമാക്കണമെന്ന് ഈ ഉത്തരവ് സൂചിപ്പിക്കുന്നു. അതിദരിദ്ര കുടുംബങ്ങളുടെ ആരോഗ്യാവശ്യങ്ങൾ നിറവേറ്റാൻ പദ്ധതികളുടെ കാര്യക്ഷമമായ നിർവ്വഹണത്തിന് ഭരണസമിതിയുടെയും നിർവ്വഹണ ഉദ്യോഗസ്ഥന്റെയും പ്രത്യേകം ശ്രദ്ധ ക്ഷണിക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-24 സി.സി.റ്റി.വി സ്ഥാപിക്കല്‍ - പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചില്ല, ടെലിവിഷന് അധിക തുക നല്‍കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് (ടൈഡ് ഫണ്ട്) ഉപയോഗിച്ച് ആവിഷ്കരിച്ച പ്രോജക്ടായ പൊതു ഇടങ്ങളില്‍ സി.സി.റ്റി.വി ക്യാമറ സ്ഥാപിക്കുന്നതിന് 2024-25, 2025-26 വര്‍ഷങ്ങളിലായി തയ്യാറാക്കിയ പ്രോജക്ടുകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-25 നികുതികള്‍ കുറവു ചെയ്യാതെ കരാറുകാരന് തുക നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എന്നാല്‍ നികുതികള്‍ കുറവു ചെയ്യാതെയാണ് സ്ഥാപനത്തിന് തുക നല്‍കിയതെന്ന് കാണുന്നു. ജി.എസ്സ്.റ്റി ഒഴികെയുളള വാഹനവില 717870 രൂപയാണ്. സ്രോതസ്സില്‍ നിന്നും ചരക്കുസേവന നികുതി ഇനത്തിലും ആദായ നികുതി ഇനത്തിലും നികുതികള്‍ കഴിച്ചുളള തുകയുടെ 2% (14357 രൂപ) വീതം ആകെ 28714 രൂപ കുറവു ചെയ്തതിനു ശേഷമായിരുന്നു കരാറുകാരന് തുക നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നികുതികള്‍ കുറവു ചെയ്യാതെ കരാറുകാരന് തുക നല്‍കിയതിനാല്‍ ചരക്കുസേവന നികുതി ഇനത്തിലും ആദായനികുതി ഇനത്തിലും കരാറുകാരന് TDS ക്രഡിറ്റ് നഷ്ടമാകുകയും TDS പിടിക്കേണ്ട തുക (പലിശ+പിഴ) പഞ്ചായത്തിന് ബാധ്യത ആകുകയും ചെയ്യും. വിഷയം തുടര്‍ നടപടികള്‍ക്കായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-26 സാനിട്ടറി നാപ്കിന്‍ വെന്റിംഗ് മെഷീനുകളും ഇന്‍സിനറേറ്ററുകളും വാങ്ങി - പ്രവര്‍ത്തനക്ഷമമാക്കിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. ആവശ്യകത നിര്‍ണ്ണയിച്ചല്ല പ്രോജക്ട് തയ്യാറാക്കിയത്. സ്കൂളുകളില്‍ നിന്നും ഉപകരണങ്ങള്‍ ആവശ്യപ്പെട്ടതിന്റെ രേഖകള്‍ ഇല്ല. 2. കുടിവെള്ള, ശുചിത്വ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ മിനിട്സില്‍ ടി പ്രോജക്ടിനായുളള ശുപാര്‍ശ ഇല്ല. 3. ശുചിത്വ മാലിന്യ സംസ്കരണ സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന കര്‍മ്മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ശുചിത്വ മേഖലയിലെ പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്. എന്നാല്‍ ഇത്തരത്തിലുളള കര്‍മ്മ പദ്ധതി 2024-25 വര്‍ഷം തയ്യാറാക്കിയിട്ടില്ല. 4. പ്രോജക്ടിന്റെ മോണിട്ടറിംഗ് നടത്തിയിട്ടില്ല. ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട ശുചിത്വ, കുടിവെളള വര്‍ക്കിംഗ് ഗ്രൂപ്പ് പ്രോജക്ടില്‍ വിഭാവനം ചെയ്യപ്പെട്ട ലക്ഷ്യം നിര്‍വ്വഹണ ഘട്ടത്തില്‍ ഗുണമേന്മയോടെ നിറവേറ്റപ്പെടുന്നുണ്ടോ എന്ന് നിരീക്ഷേണ്ടതും പ്രോജക്ടിന്റെ പ്രാരംഭ ഘട്ടത്തിലും പുരോഗമന ഘട്ടത്തിലും പൂര്‍ത്തീകരണ ശേഷവും പ്രോജക്ട് ലക്ഷ്യങ്ങള്‍ വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇങ്ങനെയൊരു വിലയിരുത്തല്‍ ഉണ്ടായിട്ടില്ല. 5. അണ്‍ എയിഡഡ് മേഖലയിലുളള സ്കൂളിനും മെഷീനുകള്‍ നല്‍കിയതായി കാണുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണം, ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതില്‍ ഇത്തരം പദ്ധതികള്‍ക്ക് നല്ല പങ്കുണ്ട്. എന്നാല്‍ ഇവ വാങ്ങി സ്ഥാപിച്ചതു കൊണ്ട് മാത്രം ലക്ഷ്യം പൂര്‍ത്തീകരിക്കുന്നില്ല. ഇവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തിയിട്ടില്ല. വൈദ്യുത കണക്ഷന്‍ നല്‍കാത്തത് കാരണം ഇവ സ്ഥാപിച്ചതിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഇല്ലാതാകുന്നു. 488000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ വാങ്ങി നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുന്നത് പൊതുപണം പാഴാക്കുന്നതിന് തുല്യമാണ്. മേല്‍ കാരണങ്ങളാല്‍ പ്രോജക്ട് ലക്ഷ്യം കൈവരിച്ചതായി കാണുന്നില്ല. ഉപകരണങ്ങള്‍ പൂര്‍ണ്ണതോതില്‍ ഉപയോഗ പ്രദമാക്കി മോണിട്ടറിംഗ് റിപ്പോര്‍ട്ട് സഹിതം വിവരം ഓഡിറ്റില്‍ ലഭ്യമാക്കുന്നതു വരെ ഈ ഇനത്തില്‍ ചെലവഴിച്ച 488000 രൂപ ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-27 ആവിഷ്കരിച്ച പദ്ധതികള്‍ നടപ്പാക്കിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തില്‍ 2024-25 വര്‍ഷം മെഡിക്കൽ ഓഫീസർ - സി.എച്ച്.സി മുഖേന ആവിഷ്കരിച്ച താഴെ പറയുന്ന പദ്ധതികള്‍ തന്‍വര്‍ഷം നടപ്പാക്കിയില്ല. വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-28 അക്രഡിറ്റഡ് ഏജന്‍സി വഴി കെട്ടിട നിര്‍മ്മാണം- നടപടികള്‍ നിയമാനുസൃതമല്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
നിലവിലുള്ള പഞ്ചായത്ത് കെട്ടിടത്തില്‍ അടിസ്ഥാനസൗകര്യം കുറവായതിനാല്‍ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയുടെ 05.07.2022തീയതിയിലെ 19-ാം നമ്പര്‍ തീരുമാന പ്രകാരം പഞ്ചായത്ത് ഓഫീസ് അനക്സ് നിര്‍മ്മാണം അംഗീകരിക്കുകയും പ്രവൃത്തി അക്രഡിറ്റഡ് ഏജന്‍സി ആയ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് മുഖേന ചെയ്യുന്നതിനും തീരുമാനിച്ചിരുന്നു. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് 2.25 കോടി അടങ്കലുള്ള DPR സമര്‍പ്പിക്കുകയും, പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ട പ്രകാരം ഏജന്‍സിയുടെ തന്നെ വിദഗ്ധ സമിതി സാങ്കേതിക അനുമതി നല്കി പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു. പ്രവൃത്തിമൂല്യത്തിന്റെ 7% തുകയാണ് കണ്‍സല്‍ട്ടന്‍സി ചാര്‍ജായി നിശ്ചയിച്ചിട്ടുള്ളത്. ഫയല്‍ പരിശോധിച്ചതില്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-29 പ്രീ ഫാബ്രിക്കേറ്റഡ് സിന്തറ്റിക് സെപ്റ്റിക് ടാങ്ക് യൂണിറ്റ് സ്ഥാപിക്കുന്നതിന് സബ്സിഡി നല്കിയതില്‍ അപാകത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-30 മരാമത്ത് പ്രവൃത്തികളുടെ പൂര്‍ത്തീകരണം-കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന് നടപടി സ്വീകരിച്ചില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-24 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നടപ്പാക്കി മരാമത്ത് പണികള്‍ അനുവദനീയമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ഫയല്‍ പരിശോധിച്ചതില്‍ കരാറുകാരന്‍ സമയദീര്‍ഘീകരണത്തിന് അപേക്ഷ നല്കി സപ്ലിമെന്ററി എഗ്രിമെന്റ് വച്ചതായോ Price software hindrance register-ല്‍ ഉള്‍പ്പെടുത്തിയതായോ കാണുന്നില്ല. സ്റ്റാന്റാര്‍ഡ് ബിഡ് ഡോകുമെന്റ് 19.5 പ്രകാരം കരാറുകാരന്റേതല്ലാത്ത കാരണത്താല്‍ യഥാസമയം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രവൃത്തി തടസ്സപ്പെട്ട തീയതി മുതല്‍ 14 ദിവസത്തിനകം സമയദീര്‍ഘീകരണത്തിന് അപേക്ഷിക്കേണ്ടതും ആയത് പരിഗണിച്ച് 1 മാസത്തിനകം സമയദീര്‍ഘീകരണം പരിഗണിക്കാവുന്നതാണ്. കേരള പൊതുമരാമത്ത് മാനുവല്‍ 2112.1 പ്രകാരം ഡിപ്പാര്‍ട്ട്മെന്റിന്റേതല്ലാത്ത കാരണത്താല്‍ പ്രവൃത്തി സമയം നീട്ടി നല്കുന്നതിന് കരാര്‍ വ്യവസ്ഥപ്രകാരം ഫൈന്‍ ഈടാക്കേണ്ടതുണ്ട്. (തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 18-08-2018-ലെ എ.സി 2/223/15 ത.സ്വ.ഭ.വ നമ്പര്‍ സര്‍ക്കുലര്‍). എന്നാല്‍ താഴെ പറയുന്ന പ്രവൃത്തികളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്വന്തം നിലയില്‍ പിഴ ഈടാക്കാതെ പൂര്‍ത്തീകരണ സമയം നീട്ടി നല്കിയതായാണ് കാണുന്നത്. വിശദവിവരം ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-31 കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മാണം-കരാറുകാരന് അധിക നിരക്ക് നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-32 ഐറിഷ് ഡ്രയിന്‍/റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍-മൂല്യനിര്‍ണ്ണയത്തിലും ഗുണ നിലവാരത്തിലും അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രവൃത്തിയുടെ അളവ് പുസ്തകം പരിശോധിച്ചതില്‍ റോഡിന് ഇരുവശത്തുമായി 390.30 മീറ്റര്‍ നീളം, 1 മുതല്‍ 1.5 വരെ മീറ്റര്‍ വീതി, 0.15+0.10/2 മീറ്റര്‍ കനത്തില്‍ പ്രവൃത്തി ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള റോഡിനോട് ചേര്‍ന്ന ഭാഗത്ത് ഫോംവര്‍ക്ക് ആവശ്യമില്ലെങ്കിലും അവസാനഭാഗത്ത് (edge side) 10 സെന്റീമീറ്റര്‍ കനത്തില്‍ ഫോംവര്‍ക്ക് ചെയ്യുകയോ ,അല്ലെങ്കില്‍ പ്രസ്തുത അളവില്‍ മണ്ണ് നീക്കം ചെയ്ത് ട്രഞ്ച് സ്ഥാപിച്ചോ മാത്രമേ കോണ്‍ക്രീറ്റിന്റെ കനം 10 സെന്റീമീറ്റരാക്കി നിജപ്പെടുത്താന്‍ കഴിയൂ. അല്ലാത്ത പക്ഷം കോംപാക്ട് ചെയ്യുന്ന സമയത്ത് ഐറിഷ് ഡ്രെയിനിന്റെ അവസാന ഭാഗത്തെ കനം 10 സെന്റീമീറ്റര്‍ ആയി നിലനിര്‍ത്താന്‍ കഴിയില്ല. പഞ്ചായത്തില്‍ ഏറ്റെടുക്കുന്ന വിവിധ ഐറിഷ് ഡ്രയിനുകളുടെ നിര്‍വ്വഹണം വിലയിരുത്തുന്നതിനായി sample test എന്ന നിലയില്‍ അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ മേല്‍ പ്രവൃത്തി സ്ഥലം നേരില്‍ പരിശോധിച്ചതില്‍ റോഡിന്റെ edge side ല്‍ 10 സെന്റീമീറ്റര്‍ കനം അളന്ന് കാണിക്കുന്നതിന് എഞ്ചിനീയറിംഗ് വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. edge side ഭൂലവലില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ക്രീറ്റിന്റെ കനം ശരാശരി 0.10+0.15/2 മീറ്റര്‍ ആയി അളവ് പുസ്തകത്തില്‍ രേഖപ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. അപാകതയിലുള്ള വിശദീകരണം ഓഡിറ്റില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 17/16-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് straight edge വന്നാല്‍ വാഹന ഗതാഗതത്തിന് തടസ്സമാകുമെന്നതിനാലാണ് ഭൂലവലിലേക്ക് ചായിച്ച് ചെയ്തതെന്നും കോണ്‍ക്രീറ്റ് അളവില്‍ കുറവ് വന്നിട്ടില്ല എന്നും മറുപടി നല്കി. ട്രഞ്ച് എടുക്കാതെ ചെയ്താലാണ് വാഹനഗതാഗതത്തിന് തടസ്സം വരുക എന്നതിനാല്‍ പ്രസ്തുത മറുപടി സ്വീകരിക്കാവുന്നതല്ല. നിലവില്‍ ചെയ്യുന്ന രീതി കോണ്‍ക്രീറ്റിന്റെ കൃത്യമായ അളവ് രേഖപ്പെടുത്തുന്നതിന് കഴിയാത്തതും, എസ്റ്റിമേറ്റില്‍ പറഞ്ഞ അളവില്‍ കോണ്‍ക്രീറ്റ് ആവശ്യംവരാത്തതിനാല്‍ കരാറുകാര്‍ക്ക് അമിതലാഭം ഉണ്ടാക്കുന്നതുമാണ്. എഞ്ചിനീയറിംഗ് വിഭാഗം വിഷയം പരിശോധിക്കേണ്ടതും കുറ്റമറ്റ രീതിയിലും പഞ്ചായത്തിന് നഷ്ടം വരാതെയും ഐറിഷ് ഡ്രയിന്‍/റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടത്തേണ്ടതുമാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-33 ഫുഡ് പ്രോസസിംഗ് യൂണിറ്റ് (വനിത)- അധിക നിരക്കില്‍ സബ്സിഡി നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മാര്‍ഗ്ഗരേഖ പ്രകാരം അനുവദനീയമായതില്‍ കൂടുതല്‍ തുക സബ്സിഡി ആയി നല്കിയതിന് വിശദീകരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് (21/17-09-2025) നല്കിയ മറുപടിയില്‍ വ്യക്തിഗത സ്വയം തൊഴില്‍ സംരംഭം ആയാണ് പ്രോജക്ട് നടപ്പാക്കിയതെന്നും ആയതിന് നല്കിയ സബ്സിഡി കൃത്യമാണെന്നും മറുപടി നല്കി. എന്നാള്‍ സബ്ഡിഡി മാര്‍ഗ്ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള ഫുഡ് പ്രോസസിംഗ് യൂണിറ്റിന് പട്ടികയില്‍ പറഞ്ഞിട്ടുള്ള സബ്സിഡിയാണ് ബാധകമെന്നതിനാല്‍ മറുപടി അംഗീകരിക്കുന്നില്ല. അധികം നല്കിയ 12500 രൂപ ഉത്തരവാദിയായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറില്‍ നിന്നും ഈടാക്കി സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-34 എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം-നിര്‍വ്വഹണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാങ്കേതിക അനുമതി/ഭരണാനുമതി വാങ്ങാതെ പ്രവൃത്തിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തി 08-02-2024-ല്‍ സൈറ്റ് ഏറ്റെടുത്ത കരാറുകാരന്‍ 90% പ്രവൃത്തി പൂര്‍ത്തിയാക്കി I&Part ബില്‍ പ്രകാരം 1000972 രൂപ 29/3/2024-ല്‍ തന്നെ വാങ്ങിയിരുന്നു. നിര്‍വ്വഹണസമയത്ത് കുളത്തിന്റെ അളവില്‍ വര്‍ദ്ധനവ് വരുത്തുകയും (എസ്റ്റിമേറ്റ് പ്രകാരം 282 M3 I&Part ബില്‍ പ്രകാരം 480.77 M3) കുളത്തിന്റെ ഭിത്തി കോണ്‍ക്രീറ്റ് മാറ്റി RRMasonry ആക്കുകയും ചെയ്തു. മരാമത്ത് പ്രവൃത്തിയുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തിയതിനാല്‍ മുന്‍കൂറായി സാങ്കേതിക അനുമതി/ഭരണാനുമതി വാങ്ങേണ്ടതായിരുന്നു. എന്നാല്‍ മേല്‍ പറഞ്ഞ മാറ്റങ്ങള്‍ കരാറുകാരന്‍ സ്വന്തം നിലയില്‍ വരുത്തുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അനുമതി നല്കുകയുമാണ് ചെയ്തതെന്ന് കാണുന്നു. ഇത് പൊതുമരാമത്തുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് . പ്രവൃത്തി പൂര്‍ത്തിയായ ശേഷം മാത്രം എസ്റ്റിമേറ്റ് റിവൈസ് ചെയ്തു 22-03-2025-ല്‍ പൂര്‍ത്തീകരിച്ച പ്രവൃത്തി ചെക്ക് മെഷര്‍ ചെയ്യുന്നതിന് നല്കിയത് 23-03-2025 ലാണ്. റീവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചത് 24-03-2025 ലാണ്. ഇതില്‍ നിന്നും ഫൈനല്‍ ബില്ലിന്റെ തുക നല്കുന്നതിനായി മാത്രമാണ് എസ്റ്റിമേറ്റ് റിവിഷന്‍ നടത്തിയിട്ടുള്ളത് എന്ന് കാണുന്നു. പൊതുമരാമത്ത് പ്രവൃത്തിയുടെ സ്വഭാവത്തില്‍ തന്നെ കാതലായ മാറ്റം വന്ന സ്ഥിതിക്ക് യഥാസമയം ഭരണസമിതിയുടെ അനുമതി വാങ്ങി എസ്റ്റിമേറ്റ് പുതുക്കി മാത്രം പ്രവൃത്തി തുടരുന്നതിന് പകരം കരാറുകാരനും നിര്‍വ്വഹണചുമതലയുള്ള എഞ്ചിനീയറും സ്വന്തം നിലയില്‍ പ്രവൃത്തി മാറ്റം വരുത്തിയത് അംഗീകരിക്കാവുന്നവതല്ല. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാതിരുന്ന കരാറുകാരനെതിരെ നടപടി സ്വീകരിച്ചില്ല 4 മാസം പൂര്‍ത്തീകരണ കാലാവധിയുള്ള (08-02-2024-ല്‍ സൈറ്റ് ഏറ്റെടുത്ത കരാറുകാരന്‍ 07-06-2024 നകം പ്രവൃത്തി പൂര്‍ത്തിയാക്കി സൈറ്റ് മടക്കി നല്കണ്ടതായിരുന്നു) പ്രോജക്ട് കരാറുകാരന്‍ യഥാസമയം പൂര്‍ത്തീകരിക്കുകയോ സമയം ദീര്‍ഘിപ്പിച്ച് ലഭിക്കുന്നതിന് അപേക്ഷിക്കുകയോ ചെയ്തിരുന്നില്ല. വീഴ്ച വരുത്തിയ കരാറുകാരനെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും കാണുന്നില്ല. കേരള പൊതുമരാമത്ത് മാനുവല്‍ 2112.1 പ്രകാരം ഡിപ്പാര്‍ട്ട്മെന്റിന്റേതല്ലാത്ത കാരണത്താല്‍ പ്രവൃത്തി സമയം നീട്ടി നല്കുന്നതിന് കരാര്‍ വ്യവസ്ഥപ്രകാരം ഫൈന്‍ ഈടാക്കേണ്ടതുണ്ട്. (തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 18-08-2018-ലെ എ.സി 2/223/15 ത.സ്വ.ഭ.വ നമ്പര്‍ സര്‍ക്കുലര്‍). ഈടാക്കാമായിരുന്ന പിഴ തുകയുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
കുളം നിര്‍മ്മാണത്തിന് 561.699ഘനമീറ്റര്‍ മണ്ണ് കുഴിച്ചെടുത്തത് കൂത്താട്ടുകുളം MCF-ന് സമീപം കുഴിനികത്തുന്നതിനായി നിക്ഷേപിച്ചതായി അറിയിച്ചു. DSR 2.6.1 പ്രകാരമുള്ള തുകയായ 216.71/ഘനമീറ്റര്‍ നിന്നും ടെണ്ടര്‍കുറവ് 19.61% കുറച്ച തുകയായ 174.32 രൂപ പ്രകാരം 97915.36 രൂപ കരാറുകാരന് നല്കിയിട്ടുണ്ട്. DSR 2.6.1 സ്പെസിഫിക്കേഷന്‍ പരിശോധിച്ചതില്‍ കിളച്ചെടുത്തമണ്ണ് എഞ്ചിനീയര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭംഗിയായി/നിരപ്പാക്കി ശേഖരിക്കുന്നതിനാണ് മേല്‍ തുക നല്കുന്നത്(disposed earth to be levelled and neatly dressed). ഈ പ്രവൃത്തി ചെയ്യാത്ത പക്ഷം DSR 2.36 പ്രകാരമരള്ള തുക കുറവ് വരുത്തണം . വിശദവിവരം ചുവടെ ചേര്‍ക്കുന്നു.
എസ്റ്റിമേറ്റ് പ്രകാരം കല്ല് കെട്ടിന് മുകളില്‍ 2 ബെല്‍റ്റ് വാര്‍ക്കുന്നതിന് 2001 കി ഗ്രാം കമ്പി കണക്കാക്കി തുക വകയിരുത്തിയിരുന്നു. നിര്‍വ്വഹണ സമയത്ത് കല്ല് കെട്ട് എസ്റ്റിമേറ്റിനേക്കാള്‍ കൂടിയ അളവില്‍ ചെയ്തിട്ടും ബെല്‍റ്റ് വാര്‍ക്കുന്നതിന് 374.41 കി ഗ്രാം കമ്പി മാത്രമാണ് ആവശ്യമായി വന്നത്. എസ്റ്റിമേറ്റിലും അളവ് പുസ്തകത്തിലും കമ്പിയുടെ തരം ഇനംതിരിച്ച് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ ആവശ്യത്തിന് ചെലവഴിച്ച 29979 രൂപയുടെ കൃത്യത ബോധ്യപ്പെട്ടിട്ടില്ല. മേല്‍ പറഞ്ഞ അപാകതകളിലുള്ള വിശദീകരണം ഓഡിറ്റില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 22/17-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് നല്കിയ മറുപടിയില്‍ വിഷയം സംബന്ധിച്ച് വിജിലന്‍സ് കേസ് ഉള്ളതായും വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ളതായും അറിയിച്ചു. മണ്ണ് പണിക്ക് നല്കിയ തുകയില്‍ നിന്നും ലവല്‍ ചെയ്യാത്തതിനുള്ള കുറവ് 42136 രൂപ ഫൈനല്‍ ബില്ലില്‍ കുറവ് ചെയ്യാതിരുന്നത് നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയായതിനാല്‍ ഈ തുക നിര്‍വ്വഹണ ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കി ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് അക്കൗണ്ടില്‍ ഒടുക്കു വരുത്തേണ്ടതാണ്. സമയദീര്‍ഘീകരണം ലഭ്യമാക്കാതെ പ്രവര്‍ത്തി ദീര്‍ഘിപ്പിച്ചതിനുള്ള ഫൈന്‍ കരാറുകാരനില്‍ നിന്നും ഈടാക്കി തനത് ഫണ്ടില്‍ ഒടുക്കു വരുത്തേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-35 അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ടുകളുമായി ബന്ധപ്പെട്ട പൊതു അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2024-25 വര്‍ഷം 58 സ്പില്‍ ഓവര്‍ പ്രോജക്ടുകളും 68 പുതിയ പ്രോജക്ടുകളും ഉള്‍പ്പെടെ 126 പ്രോജക്ടുകളുടെ നിര്‍വ്വഹണമാണ് അസിസ്റ്റന്റ് എഞ്ചിനീയറെ ഏല്‍പ്പിച്ചിരുന്നത്. ഇതില്‍ 43 സ്പില്‍ ഓവര്‍ പ്രോജക്ടുകളും 22 പുതിയ പ്രോജക്ടുകളും മാത്രമാണ് തന്‍വര്‍ഷം ഭാഗികമായോ/പൂര്‍ണ്ണമായോ നടപ്പാക്കിയിട്ടുള്ളത്. 5.50 കോടി രൂപ വകയിരുത്തിയതില്‍ 2.51 കോടി രൂപ മാത്രമാണ് (45.71%) ചെലവഴിക്കാന്‍ കഴിഞ്ഞത്. പ്രോജക്ടുകളുടെ നിര്‍വ്വഹണത്തിലുണ്ടായ കുറവിന് കാരണം പരിശോധിച്ചതില്‍ താഴെ പറയുന്ന അപാകതകള്‍ ഉണ്ടായതായി കാണുന്നു.
പൊതുമരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട അപാകതകള്‍ ഭരണസമിതി പരിഗണിക്കേണ്ടതും തുടര്‍ വര്‍ഷങ്ങളില്‍ പ്രവൃത്തികള്‍ കാര്യക്ഷമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-36 ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട കരാറോ മറ്റു വിവരങ്ങളോ ഗ്രാമപഞ്ചായത്തില്‍ ലഭ്യമല്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ പ്രൊജക്ടിന്റെ ഭാഗമായി 2021 മുതല്‍ 2024-25 വരെയുള്ള കണക്കുകള്‍ ലഭ്യമാക്കാനാവശ്യപ്പെട്ട് നല്‍കിയ എന്‍ക്വയറിയ്ക്ക് (നം.05/10.09.2025) മറുപടിയോ അനുബന്ധ രേഖകളോ ഓഡിറ്റിനു ലഭ്യമാക്കിയില്ല. ജല്‍ജീവന്‍ മിഷന്‍ നടത്തിപ്പിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി, നിര്‍വ്വഹണ ഏജന്‍സി, ഗ്രാമപഞ്ചായത്ത് എന്നിവരുള്‍പ്പെട്ട ത്രികക്ഷി കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്. എന്നാല്‍ ഈ കരാറോ എസ്റ്റിമേറ്റ് വിവരങ്ങളോ ഓഡിറ്റിനു ലഭ്യമാക്കിയില്ല. മേല്‍ കാലയളവില്‍ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടില്ല മുന്‍ വര്‍ഷങ്ങളിലെ ചെലവ് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടിട്ടുണ്ട്. പഞ്ചായത്തിന്റെ കീഴിലുള്ള ജല്‍ജീവന്‍ കണക്ഷനുകളെ കുറിച്ചുള്ള സ്ഥിതി വിവര കണക്കുകളൊന്നും പഞ്ചായത്തില്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ ജല്‍ജീവന്‍ പദ്ധതികളുടെ പുരോഗതി, ഫലപ്രാപ്തി എന്നിവ പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. ജല്‍ജീവന്‍ മിഷന്റെ വെബ്സൈറ്റിലുള്ള കണക്കുകള്‍ പ്രകാരം(www.kwa.kerala.gov.in) വെച്ചൂച്ചിറ പഞ്ചായത്തിലെ ജല ജിവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിവര കണക്ക് ചുവടെ ചേര്‍ക്കുന്നു.
വെബ് സൈറ്റില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം നാളിതുവരെ നല്‍കിയ കണക്ഷനുകളുടെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.
വാട്ടര്‍ അതോറിറ്റിയുടെ സൈറ്റില്‍ നിന്നുമുള്ള കണക്കുകള്‍ പ്രകാരം മേല്‍ നല്‍കിയ കണക്ഷനുകളില്‍ നിന്നും 326 എണ്ണം ഡിസ്കണക്ട് ചെയ്തു എന്നും അതിനാല്‍ 833 എണ്ണം മാത്രമാണ് പുതുതായി നല്‍കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും പഞ്ചായത്തില്‍ 100% കുടിവെള്ള കണക്ഷന്‍ എത്തിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല എന്നു കാണുന്നു. രേഖകള്‍ ലഭ്യമാക്കാത്തതിനാല്‍ മറ്റു വിശദാംശങ്ങള്‍ ഓഡിറ്റിനു പരിശോധിക്കുന്നതിനു സാധിച്ചിട്ടില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-37 ഹെല്‍ത്ത് ഗ്രാന്റ് - വിനിയോഗവും ഫലപ്രാപ്തിയും | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സ.ഉ.(സാധാ)നം.2132/2022/ത.സ്വ.ഭ.വ; 31.08.2022 ഉത്തരവ് പ്രകാരം 2021-22-ലെ ആരോഗ്യ മേഖല ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ.ഉ.(സാധാ)നം.1625/2023/ത.സ്വ.ഭ.വ, തീയതി 09.08.2023 ഉത്തരവ് പ്രകാരം 2022-23-ലെ ആരോഗ്യ മേഖല ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സ്കീം-1, സ്കീം-3, സ്കീം-4 എന്നിവ പ്രകാരമുള്ള ഗ്രാന്റും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. 05-07-2022-ലെ പഞ്ചായത്ത് ഡയറക്ടറുടെ PAN.11134/2021-J1(DP) നടപടിക്രമങ്ങള്‍ പ്രകാരം സ്കീം-3 പ്രകാരമുള്ള രോഗനിര്‍ണ്ണയ സൗകര്യങ്ങള്‍ക്കായും സ്കീം-4 പ്രകാരമുള്ള ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍ എന്നിവയ്ക്കുള്ള അധിക തുകയും അനുവദിച്ചിട്ടുണ്ട്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -2 ഇല്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -3 ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍ [KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം] | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-1 ജലസേചന പടുതാക്കുളം -ഗുണഭോക്താക്കൾക്ക് മാർഗ്ഗരേഖ ലംഘിച്ച് സബ്സിഡി കൈമാറി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എന്നാൽ ജലസേചന ആവശ്യത്തിന് പടുതാക്കുളം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തി, മാർഗ്ഗരേഖയിൽ ഉള്‍പ്പെടുത്തി സബ്സിഡി നിര്‍ണ്ണയിച്ചിട്ടില്ല. സബ്സിഡി തുകയായി ഇരുപതിനായിരം രൂപ എങ്ങനെ നിർണയിച്ചു എന്നതിന് വ്യക്തതയില്ല. അസിസ്റ്റന്റ് എൻജിനീയറിന്റെ വാല്യുവേഷൻ സർട്ടിഫിക്കറ്റ് പ്രോജക്ട് ഫയലിനോടൊപ്പം ഉൾപെടുത്തിയിട്ടുണ്ടെങ്കിലും പടുതാക്കുളത്തിന്റെ കപ്പാസിറ്റി മാത്രമാണ് അസിസ്റ്റന്റ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. സബ്സിഡി നിര്‍ണയിക്കുന്നത് സംബന്ധിച്ച് മാർഗരേഖ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്ന് ഓഡിറ്റ് നിരീക്ഷിക്കുന്നു. പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി മാര്‍ഗ്ഗരേഖ ഉത്തരവ് നം.115/2022 തീയതി 28.05.2022 ഖണ്ഡിക 5.1 പ്രകാരം മാർഗരേഖയിൽ ഇല്ലാത്തതും സംസ്ഥാന സർക്കാർ സ്കീമുകളിൽ ഉള്ളതുമായ സബ്സിഡി നിരക്കുകൾ ഏതെങ്കിലും പ്രോജക്ടുകൾക്ക് പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണെങ്കിൽ തൊട്ടു മുൻവർഷത്തെ വകുപ്പുതലമാനദണ്ഡങ്ങൾ ബാധകമാക്കാവുന്നതാണെന്ന് മാർഗരേഖ പറയുന്നു. എന്നാൽ നൂതന പ്രോജക്ടുകൾക്ക് ജില്ലാതല വിദഗ്ധ സമിതിയുടെ അനുമതിയോടുകൂടി സബ്സിഡി നൽകാം. ജില്ലാതല വിദഗ്ധ സമിതി ഇവിടെ പടുതയുടെ യൂണിറ്റ് കോസ്റ്റ് നിർണ്ണയിച്ചിട്ടുണ്ടെങ്കിലും സബ്സിഡി സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. മാർഗ്ഗരേഖയിൽ ഉൾപ്പെട്ടിട്ടില്ലാത്തതും മേൽപ്പറഞ്ഞ രണ്ട് കേസുകളിൽ ഉൾപ്പെടുത്താൻ കഴിയാത്തതുമായ ഇനങ്ങൾക്ക് സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ സബ്സിഡി നൽകാൻ പാടുള്ളൂ എന്നിരിക്കേ 20000 രൂപ സബ്സിഡി നിർണ്ണയിച്ചത് ഏത് മാനദണ്ഡ പ്രകാരമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല. ടി പ്രോജക്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനും പരിശോധിച്ച് അംഗീകരിച്ച ഉദ്യോഗസ്ഥനും വീഴ്ച പറ്റിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഓഡിറ്റ് എൻക്വയറി (നം. 23/17-09-2025) നൽകിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് നിലവിലെ കൃഷി ഓഫീസർ അറിയിച്ചു. സബ്സിഡി മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി പ്രോജക്ട് ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥ, പരിശോധിച്ച് അംഗീകരിച്ച വെറ്റിംഗ് ഓഫീസര്‍, ബില്ലുകള്‍ മാറി നല്‍കിയ നിര്‍വ്വഹണോദ്യോഗസ്ഥ എന്നിവര്‍ സബ്സിഡി അധികം നല്‍കിയതിന് ഉത്തരവാദികളാണ്. സബ്സിഡി മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി നല്‍കിയ സബ്സിഡിത്തുക 120000 രൂപ ഓഡിറ്റില്‍ നിരാകരിക്കുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും തുക തിരികെ ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-2 കൂത്താട്ടുകുളം SC ഷോപ്പിംഗ് കോംപ്ലക്സിന് മേല്‍ക്കൂര നിര്‍മ്മാണം-കരാറുകാരന് അധിക നിരക്ക് നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അനാവശ്യമായി ഒബ്സേര്‍വ്ഡ് ഡാറ്റ തയ്യാറാക്കി (കൂടിയ തുക) കരാറുകാരന് 27633 രൂപ (165341-137708) അധികം നല്കിയതിന് വിശദീകരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 15/16-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് എസ്റ്റിമേറ്റ് തയ്യാറാക്കിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ സസ്പെന്‍ഷനിലാണെന്നും ബന്ധപ്പെടാന്‍ സാധിച്ചില്ല എന്നും മറുപടി നല്കി. അധികം നല്കിയ തുക ഉത്തവാദിയായ എസ്റ്റിമേറ്റ് തയ്യാറാക്കിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ സാങ്കേതിക അനുമതി നല്കിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരില്‍ നിന്നും തുല്യമായി ഈടാക്കി സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-3 ഫുഡ് പ്രോസസിംഗ് യൂണിറ്റ് (വനിത)- അധിക നിരക്കില്‍ സബ്സിഡി നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-4 എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം-നിര്‍വ്വഹണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാങ്കേതിക അനുമതി/ഭരണാനുമതി വാങ്ങാതെ പ്രവൃത്തിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തി 08-02-2024-ല്‍ സൈറ്റ് ഏറ്റെടുത്ത കരാറുകാരന്‍ 90% പ്രവൃത്തി പൂര്‍ത്തിയാക്കി I&Part ബില്‍ പ്രകാരം 1000972 രൂപ 29/3/2024-ല്‍ തന്നെ വാങ്ങിയിരുന്നു. നിര്‍വ്വഹണസമയത്ത് കുളത്തിന്റെ അളവില്‍ വര്‍ദ്ധനവ് വരുത്തുകയും (എസ്റ്റിമേറ്റ് പ്രകാരം 282 M3 I&Part ബില്‍ പ്രകാരം 480.77 M3) കുളത്തിന്റെ ഭിത്തി കോണ്‍ക്രീറ്റ് മാറ്റി RRMasonry ആക്കുകയും ചെയ്തു. മരാമത്ത് പ്രവൃത്തിയുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തിയതിനാല്‍ മുന്‍കൂറായി സാങ്കേതിക അനുമതി/ഭരണാനുമതി വാങ്ങേണ്ടതായിരുന്നു. എന്നാല്‍ മേല്‍ പറഞ്ഞ മാറ്റങ്ങള്‍ കരാറുകാരന്‍ സ്വന്തം നിലയില്‍ വരുത്തുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അനുമതി നല്കുകയുമാണ് ചെയ്തതെന്ന് കാണുന്നു. ഇത് പൊതുമരാമത്തുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് . പ്രവൃത്തി പൂര്‍ത്തിയായ ശേഷം മാത്രം എസ്റ്റിമേറ്റ് റിവൈസ് ചെയ്തു 22-03-2025-ല്‍ പൂര്‍ത്തീകരിച്ച പ്രവൃത്തി ചെക്ക് മെഷര്‍ ചെയ്യുന്നതിന് നല്കിയത് 23-03-2025 ലാണ്. റീവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചത് 24-03-2025 ലാണ്. ഇതില്‍ നിന്നും ഫൈനല്‍ ബില്ലിന്റെ തുക നല്കുന്നതിനായി മാത്രമാണ് എസ്റ്റിമേറ്റ് റിവിഷന്‍ നടത്തിയിട്ടുള്ളത് എന്ന് കാണുന്നു. പൊതുമരാമത്ത് പ്രവൃത്തിയുടെ സ്വഭാവത്തില്‍ തന്നെ കാതലായ മാറ്റം വന്ന സ്ഥിതിക്ക് യഥാസമയം ഭരണസമിതിയുടെ അനുമതി വാങ്ങി എസ്റ്റിമേറ്റ് പുതുക്കി മാത്രം പ്രവൃത്തി തുടരുന്നതിന് പകരം കരാറുകാരനും നിര്‍വ്വഹണചുമതലയുള്ള എഞ്ചിനീയറും സ്വന്തം നിലയില്‍ പ്രവൃത്തി മാറ്റം വരുത്തിയത് അംഗീകരിക്കാവുന്നവതല്ല. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാതിരുന്ന കരാറുകാരനെതിരെ നടപടി സ്വീകരിച്ചില്ല 4 മാസം പൂര്‍ത്തീകരണ കാലാവധിയുള്ള (08-02-2024-ല്‍ സൈറ്റ് ഏറ്റെടുത്ത കരാറുകാരന്‍ 07-06-2024 നകം പ്രവൃത്തി പൂര്‍ത്തിയാക്കി സൈറ്റ് മടക്കി നല്കണ്ടതായിരുന്നു) പ്രോജക്ട് കരാറുകാരന്‍ യഥാസമയം പൂര്‍ത്തീകരിക്കുകയോ സമയം ദീര്‍ഘിപ്പിച്ച് ലഭിക്കുന്നതിന് അപേക്ഷിക്കുകയോ ചെയ്തിരുന്നില്ല. വീഴ്ച വരുത്തിയ കരാറുകാരനെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും കാണുന്നില്ല. കേരള പൊതുമരാമത്ത് മാനുവല്‍ 2112.1 പ്രകാരം ഡിപ്പാര്‍ട്ട്മെന്റിന്റേതല്ലാത്ത കാരണത്താല്‍ പ്രവൃത്തി സമയം നീട്ടി നല്കുന്നതിന് കരാര്‍ വ്യവസ്ഥപ്രകാരം ഫൈന്‍ ഈടാക്കേണ്ടതുണ്ട്. (തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 18-08-2018-ലെ എ.സി 2/223/15 ത.സ്വ.ഭ.വ നമ്പര്‍ സര്‍ക്കുലര്‍). ഈടാക്കാമായിരുന്ന പിഴ തുകയുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
കുളം നിര്‍മ്മാണത്തിന് 561.699ഘനമീറ്റര്‍ മണ്ണ് കുഴിച്ചെടുത്തത് കൂത്താട്ടുകുളം MCF-ന് സമീപം കുഴിനികത്തുന്നതിനായി നിക്ഷേപിച്ചതായി അറിയിച്ചു. DSR 2.6.1 പ്രകാരമുള്ള തുകയായ 216.71/ഘനമീറ്റര്‍ നിന്നും ടെണ്ടര്‍കുറവ് 19.61% കുറച്ച തുകയായ 174.32 രൂപ പ്രകാരം 97915.36 രൂപ കരാറുകാരന് നല്കിയിട്ടുണ്ട്. DSR 2.6.1 സ്പെസിഫിക്കേഷന്‍ പരിശോധിച്ചതില്‍ കിളച്ചെടുത്തമണ്ണ് എഞ്ചിനീയര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭംഗിയായി/നിരപ്പാക്കി ശേഖരിക്കുന്നതിനാണ് മേല്‍ തുക നല്കുന്നത്(disposed earth to be levelled and neatly dressed). ഈ പ്രവൃത്തി ചെയ്യാത്ത പക്ഷം DSR 2.36 പ്രകാരമരള്ള തുക കുറവ് വരുത്തണം . വിശദവിവരം ചുവടെ ചേര്‍ക്കുന്നു.
എസ്റ്റിമേറ്റ് പ്രകാരം കല്ല് കെട്ടിന് മുകളില്‍ 2 ബെല്‍റ്റ് വാര്‍ക്കുന്നതിന് 2001 കി ഗ്രാം കമ്പി കണക്കാക്കി തുക വകയിരുത്തിയിരുന്നു. നിര്‍വ്വഹണ സമയത്ത് കല്ല് കെട്ട് എസ്റ്റിമേറ്റിനേക്കാള്‍ കൂടിയ അളവില്‍ ചെയ്തിട്ടും ബെല്‍റ്റ് വാര്‍ക്കുന്നതിന് 374.41 കി ഗ്രാം കമ്പി മാത്രമാണ് ആവശ്യമായി വന്നത്. എസ്റ്റിമേറ്റിലും അളവ് പുസ്തകത്തിലും കമ്പിയുടെ തരം ഇനംതിരിച്ച് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ ആവശ്യത്തിന് ചെലവഴിച്ച 29979 രൂപയുടെ കൃത്യത ബോധ്യപ്പെട്ടിട്ടില്ല. മേല്‍ പറഞ്ഞ അപാകതകളിലുള്ള വിശദീകരണം ഓഡിറ്റില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ 22/17-09-2025 നമ്പര്‍ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് നല്കിയ മറുപടിയില്‍ വിഷയം സംബന്ധിച്ച് വിജിലന്‍സ് കേസ് ഉള്ളതായും വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ളതായും അറിയിച്ചു. മണ്ണ് പണിക്ക് നല്കിയ തുകയില്‍ നിന്നും ലവല്‍ ചെയ്യാത്തതിനുള്ള കുറവ് 42136 രൂപ ഫൈനല്‍ ബില്ലില്‍ കുറവ് ചെയ്യാതിരുന്നത് നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയായതിനാല്‍ ഈ തുക നിര്‍വ്വഹണ ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കി ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് അക്കൗണ്ടില്‍ ഒടുക്കു വരുത്തേണ്ടതാണ്. സമയദീര്‍ഘീകരണം ലഭ്യമാക്കാതെ പ്രവര്‍ത്തി ദീര്‍ഘിപ്പിച്ചതിനുള്ള ഫൈന്‍ കരാറുകാരനില്‍ നിന്നും ഈടാക്കി തനത് ഫണ്ടില്‍ ഒടുക്കു വരുത്തേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-1 മെഡിസെപ്പ് പ്രീമിയം അടവാക്കിയതിന്റെ വിവരങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം ജീവനക്കാരില്‍ നിന്നും മെഡിസെപ്പ് പ്രീമിയം ഈടാക്കി സര്‍ക്കാരിലേക്ക് ഒടുക്കിയതിന്റെ വിവരം ചുവടെ ചേര്‍ക്കുന്നു. 1. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (റഗുലര്‍ ജീവനക്കാര്‍)
* 01.04.2024 മുതല്‍ 31.03.2025 നുള്ളില്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ളവരുടേത് ഒഴികെ
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-2 വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-3 നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകകളുടെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-4 മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന്റെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്ത് ഓഫീസ് അനക്സ് നിര്‍മ്മാണത്തിനായി 86/25, 168/25 എന്നീ പ്രോജക്ടുകളിലായി 2250000 രൂപ നിര്‍വ്വഹണ ഏജന്‍സിയായ ഹാബിറ്റാറ്റ്, തിരുവനന്തപുരം എന്ന സ്ഥാപനത്തിന് മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയിട്ടുണ്ട്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-5 വായ്പ/വായ്പാ തിരിച്ചടവ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-6 സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-7 ഓഡിറ്റ് റിക്കവറി മുഖേന തുക ഈടാക്കിയതിന്റെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-8 സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുളള ഖണ്ഡികകളുടെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപ്പഞ്ചായത്തിന്റെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടികളില്‍ 1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 23 പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍, തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-9 സ്ഥിര നിക്ഷേപം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-10 ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളിലൂടെ തുക ഈടാക്കിയതിന്റെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-11 ഓഡിറ്റ് പ്രത്യവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(എ) സംക്ഷിപ്ത വിവരം
ഇല്ല
ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-12 തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Annexure-1
Audit Certificate
i. I have audited the attached Financial statements approved vide resolution number 1(1) dated 1(1) dated 11-06-2025 and submitted on 25-06-2025 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2025 and Balance sheet as on 31-03-2025 , with supporting forms, of the VECHOOCHIRA Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result for the year 2024-2025 and Financial position of VECHOOCHIRA Grama Panchayat as on 31-03-2025
Date: 22/10/2025
Deputy Director
Kerala State Audit Department
Audit Report appended to the Audit Certificate of VECHOOCHIRA Grama Panchayat for the Year 2024-2025.
1.Major Observations
Asset Register is not comprehensive. The value of assets included in the balance sheet does not match with the Asset Register.
2.Other Observations
1. The mandatory financial statements such as Notes to Accounts and Ratios, as prescribed in Rule 62 of the Kerala Panchayat Raj Accounting Rules 2011, have not been submitted for audit.
2. The total cash flow for the year in the Cash Flow Statement does not match with the amount shown as the difference between the Balance and the Reserve in the statement.
3. In Schdule B-11 (b), only a part payment of Rs. 7973559/- has been recorded under the head of Capital Work in Progress, beside this other part payments are made for more public works.
4. The annual summary under Property Tax in Sanchaya software does not match with the corresponding figures in Annual Financial Statement.
5. As per Schedule B-18 in the Annual Financial Statement, a large amount of advance payments to agencies like KSEB and KWA remains to be adjusted.
6. Asset Register is not updated.
7. Amount included as Liability is yet to be adjusted. The details are as follows:-
| Account Head | Item | Amount |
| 350300199 | Government and other Dues payable - Others | 315168 |
| 350400999 | Refund of Unutilised Grants - Prior period | 22400 |
7. Swotch Bharat Mission Grant (Gramin) of Rs. 1674281 was not included in Annual Financial Statement.
അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024-2025 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, പത്തനംതിട്ട
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്