2023-2024 ഓഡിറ്റ് റിപ്പോർട്ട്
പ്രസിഡന്റ് (സെക്രട്ടറി മുഖേന)
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്
സർ,
വിഷയം : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.
ഈ റിപ്പോർട്ടിലെ ഭാഗം 1ലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .
ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടര്‍
പകർപ്പ്:
1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, പത്തനംതിട്ട.
3) കാര്യാലയ പകര്‍പ്പ്.
നമ്പർ: നം. കെ.എസ്.എ.പി.റ്റി.എ. പി6/986/2024
തീയ്യതി: 10/10/2024
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.
(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-11-2023 മുതൽ 31-07-2024 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 33 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 11 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.
സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 19-09-2024 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.
(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ. അനില്‍കുമാര്‍ റ്റി. | ഡെപ്യൂട്ടി ഡയറക്ടര്‍ | 04-09-2024 | 13-09-2024 |
ഓഡിറ്റിന് വിനിയോഗിച്ച സമയം :
| തീയതി (മുതൽ) | തീയതി (വരെ) |
| 04-09-2024 | 13-09-2024 |
ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
ശ്രീ മുഹ്സിൻ ഫൈസൽ, ഓഡിറ്റ് ഓഫീസർ
ശ്രീ ഷൈജു വൈ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ
ശ്രീമതി ലേഖാ ജനാർദ്ദനൻ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ
ശ്രീമതി സാജിതാ സലിം, ഓഡിറ്റര്‍
(ബി)നിർവഹണാധികാരികൾ
| പേര് | ഔദ്യോഗിക പദവി | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ റ്റി.കെ ജെയിംസ് | പ്രസിഡന്റ് | 01-04-2023 | 31-03-2024 |
| ശ്രീ ഗിരീഷ് വി ജെ | സെക്രട്ടറി | 01-04-2023 | 03-07-2023 |
| ശ്രീ ഷൈജു ഡി | സെക്രട്ടറി-ഇൻ-ചാർജ്ജ് | 04-07-2023 | 12-07-2023 |
| ശ്രീ കെ ബി അജയഘോഷ് | സെക്രട്ടറി | 13-07-2023 | 31-03-2024 |
നിർവ്വഹണഉദ്യോഗസ്ഥർ
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ ഷൈജു ഡി | അസിസ്റ്റന്റ് സെക്രട്ടറി | 01-04-2023 | 31-03-2024 |
| ഡോ.ഹാംലറ്റ് എ | മെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി) | 01-04-2023 | 31-03-2024 |
| ഡോ. രാധു രാധാകൃഷ്ണൻ | മെഡിക്കൽ ഓഫീസർ (ഹോമിയോ ) | 01-04-2023 | 26-06-2023 |
| ഡോ. ബിന്നി ബി | മെഡിക്കൽ ഓഫീസർ (ഹോമിയോ ) | 27-06-2023 | 15-11-2023 |
| ഡോ. വർഷ ബി | മെഡിക്കൽ ഓഫീസർ (ഹോമിയോ ) | 16-11-2023 | 31-03-2024 |
| ഡോ. ആനന്ദ് ആർ കൃഷ്ണൻ | വെറ്ററിനറി സർജൻ | 01-04-2023 | 31-03-2024 |
| ശ്രീ സതീഷ് കുമാർ ഡി | കൃഷി ഓഫീസര്‍ | 01-04-2023 | 13-09-2023 |
| ശ്രീമതി ഗ്ലാഡിസ് ജോസ് | കൃഷി ഓഫീസര്‍ | 14-09-2023 | 15-03-2024 |
| ശ്രീ രഞ്ജിത്ത് | കൃഷി ഓഫീസര്‍ | 16-03-2024 | 19-03-2024 |
| ശ്രീമതി നീമാ എസ് ബി | കൃഷി ഓഫീസര്‍ | 20-03-2024 | 31-03-2024 |
| ശ്രീ സുനില്‍ കുമാര്‍ സി പി | ഹെഡ് മാസ്റ്റര്‍ | 01-04-2023 | 31-05-2023 |
| ശ്രീമതി രാജി എസ് | ഹെഡ് മിസ്ട്രെസ്സ് | 01-06-2023 | 31-03-2024 |
| ശ്രീ അരുണ്‍ എം പ്രസാദ് | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2023 | 09-08-2023 |
| ശ്രീ അലൻ ജോർജ് തോമസ് | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 10-08-2023 | 31-08-2023 |
| ശ്രീമതി രേണുക പരമേശ്വരൻ | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-09-2023 | 31-03-2024 |
| ശ്രീമതി റോസമ്മ സി സി | ICDS സൂപ്പര്‍വൈസര്‍ | 01-04-2023 | 31-03-2024 |
| ശ്രീ സജീഷ് കുമാര്‍ ജെ | ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2023 | 31-03-2024 |
| ശ്രീമതി രഞ്ജിനി പി കെ | ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2023 | 31-03-2024 |
| ഡോ.ശാലിനി എസ് നായർ | മെഡിക്കൽ ഓഫീസർ(ആയുർവ്വേദം) | 01-04-2023 | 15-08-2023 |
| ഡോ. പാർവതി കെ.ആർ | മെഡിക്കൽ ഓഫീസർ(ആയുർവ്വേദം) | 16-08-2023 | 14-02-2024 |
| ഡോ. ജ്യോതി എം | മെഡിക്കൽ ഓഫീസർ(ആയുർവ്വേദം) | 15-02-2024 | 31-03-2024 |
| ശ്രീമതി.വിജി.വി | അസി.എഞ്ചിനീയര്‍ | 01-04-2023 | 19-02-2024 |
| ശ്രീ.വി.സി.വിനോദ് | അസി.എഞ്ചിനീയര്‍ | 20-02-2024 | 31-03-2024 |
ഉള്ളടക്കം
| ക്രമ നം | ഭാഗം 1 | ഖണ്ഡിക നമ്പർ |
| 1 | ആസ്തികളുടെ മൂല്യനിര്‍ണയം; ക്രോഡീകരണം സമഗ്രമല്ല | 1-1-1 |
| 2 | ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | 1-1 |
| 3 | അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല | 1-1-2 |
| 4 | കാപ്പിറ്റല്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്- തുക ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല | 1-1-3 |
| 5 | ക്യാഷ് ഫ്ലോ പത്രികയിലെ തുകകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല | 1-1-4 |
| 6 | നികുതി/നികുതിയേതര വരുമാനങ്ങളുടെ ഡിമാന്റ് എന്‍ട്രികള്‍ സമയബന്ധിതമായി രേഖപ്പെടുത്തുന്നില്ല | 1-1-5 |
| 7 | വസ്തു നികുതി -സഞ്ചയ പ്രകാരമുള്ള വാര്‍ഷിക സംക്ഷിപ്തം വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല. | 1-1-6 |
| 8 | സംയുക്ത പ്രോജക്ടുകളുടെ വിനിയോഗത്തിനായി ലഭിച്ച തുക ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടില്ല | 1-1-7 |
| 9 | ഡെപ്പോസിറ്റ് രജിസ്റ്റര്‍ വാര്‍ഷിക സംക്ഷിപ്തം എഴുതി സെക്രട്ടറി സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടില്ല | 1-1-8 |
| 10 | മുന്‍ കാലയളവ് (Prior period) ഹെഡ്ഢുകളിലെ തുകകളുടെ കൃത്യത ബോധ്യപ്പെട്ടിട്ടില്ല | 1-1-9 |
| 11 | വാര്‍ഷിക കണക്കുകളിലെ തുകകളും അതാത് രജിസ്റ്ററിലെ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും പൊരുത്തപ്പെടുന്നില്ല | 1-1-10 |
| 12 | കാലഹരണപ്പെട്ട നിക്ഷേപ തുകകള്‍ ഫോര്‍ഫീറ്റ് ചെയ്തില്ല | 1-1-11 |
| 13 | വാര്‍ഷിക ധനകാര്യ പത്രികയില്‍ വലിയ തുക ക്രമീകരിക്കാന്‍ അവശേഷിക്കുന്നു | 1-1-12 |
| 14 | ബജറ്റ് | 1-2 |
| 15 | സാമ്പത്തിക വിശകലനം | 1-3 |
| 16 | ഗ്രാന്റ് വിനിയോഗം | 1-4 |
| 17 | പദ്ധതി അവലോകനം | 1-5 |
| 18 | ദേശീയ തൊഴിലുറപ്പ് പദ്ധതി | 1-6 |
| 19 | ക്ഷേമപദ്ധതികള്‍ | 1-7 |
| 20 | ക്യാഷ് ബാലന്‍സ് പരിശോധന | 1-8 |
| 21 | ആഭ്യന്തര നിയന്ത്രണം | 1-9 |
| 22 | മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം | 1-10 |
| 23 | രസീത് ബുക്കുകളുടെ പരിപാലനം - അപാകതകള്‍ | 1-11 |
| 24 | വസ്തുനികുതി കുറവായി നിര്‍ണ്ണയിച്ചു | 1-12 |
| 25 | വസ്തുനികുതി പുനര്‍നിര്‍ണ്ണയം, പരിഷ്ക്കരണം - സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കിയില്ല | 1-13 |
| 26 | വസ്തുനികുതി പിരിവില്‍ വീഴ്ച; 13.95 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു | 1-14 |
| 27 | അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വസ്തുനികുതി ഈടാക്കുന്നില്ല | 1-15 |
| 28 | തൊഴിൽ നികുതി പിരിവ് പൂർണ്ണമല്ല | 1-16 |
| 29 | റഗുലറൈസേഷന്‍ ഫീസ് ഈടാക്കിയതില്‍ കുറവ് | 1-17 |
| 30 | ലൈസന്‍സ് ഫീസ് പിരിവ് - അപാകതകള്‍ | 1-18 |
| 31 | വാടക-ബൈലോ തയ്യാറാക്കി സർക്കാർ അംഗീകാരം വാങ്ങിയിട്ടില്ല | 1-19 |
| 32 | അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ - തുടര്‍നടപടികള്‍ സ്വീകരിച്ചതിന്റെ വിവരങ്ങള്‍ ലഭ്യമല്ല | 1-20 |
| 33 | UPI പേയ്മെന്റ് അക്കൗണ്ടിലെ തുക തനതു ഫണ്ട് അക്കൗണ്ടിലേക്ക് കൃത്യമായി ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്തില്ല | 1-21 |
| 34 | പമ്പാ നദീതീര സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭിച്ച തുക പൂര്‍ണ്ണമായും ചെലവഴിച്ചില്ല | 1-22 |
| 35 | ഇ ടെണ്ടര്‍ഫോം വില ലഭ്യമായത് പഞ്ചായത്ത് അക്കൗണ്ടില്‍ ഒടുക്കിയിട്ടില്ല | 1-23 |
| 36 | ഗ്രാന്റ് വിനിയോഗത്തില്‍ കുറവ് - പഞ്ചായത്തിന് 1 കോടി രൂപ നഷ്ടമാകം | 1-24 |
| 37 | ടി.ഡി.എസ് കുറവ് ചെയ്തില്ല | 1-25 |
| 38 | ഗ്രാന്റിനത്തില്‍ 218210 രൂപ ഗ്രാമപഞ്ചായത്തിന് നഷ്ടപ്പെട്ടു | 1-26 |
| 39 | വീട് മെയിന്റനന്‍സ് (ജനറല്‍) -അഡ്വാന്‍സ് കൈപ്പറ്റിയ ഗുണഭോക്താക്കള്‍ പണി പൂര്‍ത്തീകരിച്ചില്ല | 1-27 |
| 40 | ലൈഫ് പദ്ധതി - തുക കൈപ്പറ്റിയ ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല | 1-28 |
| 41 | ടെണ്ടര്‍ വ്യതിയാനം കുറവ് ചെയ്യാതെ കരാറുകാരന് ബില്‍ തുക നല്‍കി | 1-29 |
| 42 | പ്രാദേശിക വിനോദസഞ്ചാര വികസനത്തിന് നടപടി വേണം | 1-30 |
| 43 | ടാര്‍ ബാരല്‍ വില ഈടാക്കിയിട്ടില്ല | 1-31 |
| 44 | ദുരിതാശ്വാസനിധി രൂപീകരിച്ചിട്ടില്ല | 1-32 |
| 45 | അസിസ്റ്റന്റ് എഞ്ചിനീയര്‍ അക്കൗണ്ടില്‍നിന്നും അനധികൃതമായി പണം പിന്‍വലിച്ചു | 1-33 |
| 46 | റീകോണ്‍ക്രീറ്റിംഗിന് അധിക തുക അനുവദിച്ചു | 1-34 |
| 47 | പൊളിച്ചെടുത്ത തടിയുടെ വിനിയോഗം ലഭ്യമാക്കിയില്ല | 1-35 |
| 48 | രേഖകള്‍ പരിശോധനക്ക് ലഭ്യമാക്കിയില്ല | 1-36 |
| 49 | എം.സി.എഫ്.കെട്ടിടം - ഗുണപരമല്ലാത്ത നിര്‍മ്മാണം | 1-37 |
| 50 | കാലാവധി കഴിഞ്ഞ ഡെപ്പോസിറ്റ് തുകകള്‍ തനത് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയില്ല | 1-38 |
| 51 | ഹോംകോയില്‍ നിന്ന് മരുന്ന് പൂര്‍ണ്ണമായി ലഭ്യമാക്കിയില്ല. | 1-39 |
| 52 | അങ്കണവാടികള്‍ - അവലോകനം | 1-40 |
| 53 | അസി.എഞ്ചിനീയര്‍ പ്രോജക്ടുകള്‍ നടപ്പാക്കിയില്ല | 1-41 |
| 54 | ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കൽ - കേരളത്തിലെ മാലിന്യ സംസ്കരണം ഹരിതകർമ്മ സേനയിലൂടെ | 1-42 |
| ഭാഗം 2 | ||
| --- No records found --- | ||
| ഭാഗം 3 | ||
| 1 | റീകോണ്‍ക്രീറ്റിംഗിന് അധിക തുക അനുവദിച്ചു | 3-1 |
| ഭാഗം 4 | ||
| 1 | സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം | 4-1 |
| 2 | നിക്ഷേപ പ്രവൃത്തികള്‍ | 4-2 |
| 3 | മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍ | 4-3 |
| 4 | വായ്പ/ വായ്പ തിരിച്ചടവ് | 4-4 |
| 5 | സ്ഥിര നിക്ഷേപം | 4-5 |
| 6 | ഓഡിറ്റ് റിക്കവറി | 4-6 |
| 7 | സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | 4-7 |
| 8 | ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളുടെ വിവരം | 4-8 |
| 9 | ഓഡിറ്റ് പ്രത്യവലോകനം | 4-9 |
| 10 | തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന റിപ്പോര്‍ട്ടുകള്‍ | 4-10 |
| അനുബന്ധം | ||
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | |
| 2 | ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം | |
| ഭാഗം -1 പൊതു അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-1 ആസ്തികളുടെ മൂല്യനിര്‍ണയം; ക്രോഡീകരണം സമഗ്രമല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആസ്തി രജിസ്റ്റര്‍ സമഗ്രമല്ല. ബാലൻസ് ഷീറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന ആസ്തികളുടെ മൂല്യം ആസ്തി രജിസ്റ്ററുമായി പൊരുത്തപ്പെടുന്നില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1 ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2024 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തെ റസീപ്റ്റ് & പേയ്‍മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ അക്കൗണ്ട് എന്നിവയും 31/03/2024 തീയതി പ്രകാരമുള്ള ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റും ഉള്‍പ്പെടുന്ന ധനകാര്യ പത്രികകളും പ്രസ്തുത ധനകാര്യ പത്രികകള്‍ക്ക് അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറങ്ങളും ഭരണസമിതിയുടെ 24/05/2024 തീയതിയിലെ 1-ാം നം. തീരുമാനം പ്രകാരം അംഗീകരിച്ച് 25/05/2024 തീയതിയില്‍ എയിംസിലൂടെ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രികകളും, അനുബന്ധ ഫോറങ്ങളും ഇവ വെളിപ്പെടുത്തുന്ന സാമ്പത്തിക നിലയും 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 215(4), 2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍, 1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം, 1996-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് ചട്ടങ്ങള്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് ബാധകമായ ഓഡിറ്റ് മാന്വല്‍ അദ്ധ്യായം 4.2.1, 11.3 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരവും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ധനകാര്യ കമ്മീഷന്‍, മറ്റ് ഫണ്ടിങ്ങ് ഏജന്‍സികള്‍ എന്നിവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിച്ചും ഞാന്‍ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപന മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. 2. സി. & എ. ജി. ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള ഓഡിറ്റിംഗ് സ്റ്റാൻഡേർഡുകൾ, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ഓഡിറ്റിന് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനുസരിച്ചാണ് വാര്‍ഷിക ധനകാര്യപത്രികകളിന്മേല്‍ ഞാൻ ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയത്. വാര്‍ഷിക ധനകാര്യപത്രികകള്‍ വസ്തുതാപരമായ തെറ്റുകളിൽ നിന്ന് മുക്തമാണോ എന്ന് ന്യായമായ ഉറപ്പ് ലഭിക്കുന്നതിന് ഞാന്‍ ഓഡിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട് എന്ന് ഈ മാനദണ്ഡങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു. വാര്‍ഷിക ധനകാര്യപത്രികകള്‍ വെളിപ്പെടുത്തുന്ന തുകകളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ പരിശോധന ഓഡിറ്റിൽ ഉള്‍പ്പെടുന്നു. കൂടാതെ പഞ്ചായത്ത് രാജ് സ്ഥാപനം പാലിച്ചിട്ടുള്ള അക്കൗണ്ടിങ്ങ് തത്വങ്ങളും തയ്യാറാക്കപ്പെട്ട സുപ്രധാനമായ എസ്റ്റിമേറ്റുകളും വിലയിരുത്തുന്നതും അക്കൗണ്ടുകളുടെ മൊത്തത്തിലുള്ള അവതരണം വിലയിരുത്തുന്നതും ഓഡിറ്റിൽ ഉൾപ്പെടുന്നു. എന്റെ അഭിപ്രായത്തിന് ന്യായമായ അടിസ്ഥാനം എന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. 3. എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അക്കൗണ്ടുകളുടെ ഫിനാൻഷ്യൽ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും വിശ്വസനീയമായ വിവരങ്ങളുടെയും സ്ഥാപനം ലഭ്യമാക്കിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അനുബന്ധ റിപ്പോർട്ടിലെ എന്റെ നിരീക്ഷണങ്ങൾക്ക് വിധേയമായി ഞാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. വിശേഷണങ്ങളോട് കൂടിയ അഭിപ്രായം അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തേയ്ക്കുള്ള വാർഷിക ധനകാര്യപത്രികകള്‍ 31/03/2024-ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെയും 31/03/2024 ലെ സാമ്പത്തിക നിലയുടെയും സത്യസന്ധവും ന്യായവുമായ ചിത്രം നല്‍കുന്നു. പത്തനംതിട്ട
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-2 അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരള പഞ്ചായത്ത്‍രാജ് അക്കൗണ്ടിംഗ് ചട്ടങ്ങള്‍ 2011, ചട്ടം 62-ല്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം അടിസ്ഥാന അനുപാതങ്ങള്‍ (Ratios) സംബന്ധിച്ച പത്രിക വാര്‍ഷിക കണക്കിനൊപ്പം ഉള്‍പ്പെടുത്തിയിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-3 കാപ്പിറ്റല്‍ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്- തുക ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഷെഡ്യൂള്‍ ബി-11(b): Capital work in progress- 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പാര്‍ട്ട് പെയ്മെന്റ് നടത്തിയിട്ടുണ്ടെങ്കിലും തുക രേഖപ്പെടുത്തിയിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-4 ക്യാഷ് ഫ്ലോ പത്രികയിലെ തുകകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്യാഷ് ഫ്ലോ പത്രികയിലെ തന്‍ വര്‍ഷത്തെ ആകെ ക്യാഷ് ഫ്ലോയും പത്രികയില്‍ മുന്നിരിപ്പും നീക്കിയിരിപ്പും തമ്മിലുളള വ്യത്യാസമായി ചേര്‍ത്തിരിക്കുന്ന തുകയും പൊരുത്തപ്പെടുന്നില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-5 നികുതി/നികുതിയേതര വരുമാനങ്ങളുടെ ഡിമാന്റ് എന്‍ട്രികള്‍ സമയബന്ധിതമായി രേഖപ്പെടുത്തുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് എന്നീ വരുമാനം സംബന്ധിച്ച ഡിമാന്റ് എന്‍ട്രികള്‍ സമയ ബന്ധിതമായി രേഖപ്പെടുത്തിയിട്ടില്ല. അക്രൂവല്‍ അടിസ്ഥാനത്തിലുള്ള വരവിനങ്ങളുടെ ഡിമാന്റ് വര്‍ഷാവസാനം ഒറ്റത്തവണയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-6 വസ്തു നികുതി -സഞ്ചയ പ്രകാരമുള്ള വാര്‍ഷിക സംക്ഷിപ്തം വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വാര്‍ഷിക ധനകാര്യ പത്രിക ഷെഡ്യൂള്‍ I-1, RP-43, B-15, B-9 പ്രകാരമുള്ള വസ്തു നികുതി ഡിമാന്റ്, കളക്ഷന്‍, ബാലന്‍സ്, മുന്‍കൂര്‍ തുകകള്‍ സഞ്ചയ സോഫ്റ്റ്‍വെയര്‍ പ്രകാരമുള്ള തുകകളുമായി പൊരുത്തപ്പെടുന്നില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-7 സംയുക്ത പ്രോജക്ടുകളുടെ വിനിയോഗത്തിനായി ലഭിച്ച തുക ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഷെഡ്യൂള്‍ ബി4 പ്രകാരം സംയുക്ത പ്രോജക്ടുകളുടെ നിര്‍വ്വഹണത്തിനായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിച്ച തുകയില്‍ നീക്കിബാക്കിയായി കാണിച്ചിരിക്കുന്ന 6732804 രൂപ ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-8 ഡെപ്പോസിറ്റ് രജിസ്റ്റര്‍ വാര്‍ഷിക സംക്ഷിപ്തം എഴുതി സെക്രട്ടറി സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഷെഡ്യൂള്‍ ബി7 പ്രകാരം 507263 രൂപ നീക്കി ബാക്കിയായി കാണിച്ചിരിക്കുന്നു. എന്നാല്‍ പ്രസ്തുത തുകയുടെ കൃത്യത ബോധ്യപ്പെടുന്ന തരത്തില്‍ വാര്‍ഷിക സംക്ഷിപ്തം എഴുതി സെക്രട്ടറി സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-9 മുന്‍ കാലയളവ് (Prior period) ഹെഡ്ഢുകളിലെ തുകകളുടെ കൃത്യത ബോധ്യപ്പെട്ടിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ അക്കൗണ്ടിലെ ഷെഡ്യൂള്‍ II(19) പ്രകാരം Prior Period Income എന്ന ശീർഷകത്തിലെ ചുവടെ പറയുന്ന ലെഡ്ജറുകളില്‍ ജേണല്‍ വൗച്ചര്‍ മുഖേന വരുമാനം ഇനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്ക് അംഗീകരിക്കപ്പെട്ട വൗച്ചറോ, രേഖപ്പെടുത്തലുകള്‍ക്ക് പിന്‍ബലം നല്‍കുന്ന വര്‍ക്ക് ഷീറ്റുകളോ, ഓഡിറ്റിന് ലഭ്യമാക്കിയിട്ടില്ല. ആയതിനാല്‍ താഴെ ചേര്‍ത്തിരിക്കുന്ന ലെഡ്ജര്‍ പ്രകാരമുളള രേഖപ്പെടുത്തലിന്റെ കൃത്യത ഉറപ്പ് വരുത്തുന്നതിന് സാധിച്ചിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-10 വാര്‍ഷിക കണക്കുകളിലെ തുകകളും അതാത് രജിസ്റ്ററിലെ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും പൊരുത്തപ്പെടുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തൊഴില്‍ നികുതി, വാടക എന്നീ വരവിനങ്ങളിലെ വാര്‍ഷിക കണക്കുകളിലെ തുകകളും, അതത് രജിസ്റ്ററിലെ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും പൊരുത്തപ്പെടുന്നില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-11 കാലഹരണപ്പെട്ട നിക്ഷേപ തുകകള്‍ ഫോര്‍ഫീറ്റ് ചെയ്തില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഷെഡ്യൂള്‍ ബി-7: Deposits Received- കാലഹരണപ്പെട്ട നിക്ഷേപ തുകകള്‍ 'ഫോര്‍ഫീറ്റ്' ചെയ്ത് റവന്യു ഹെഡിലേക്ക് മാറ്റിയിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-12 വാര്‍ഷിക ധനകാര്യ പത്രികയില്‍ വലിയ തുക ക്രമീകരിക്കാന്‍ അവശേഷിക്കുന്നു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കെ.എസ്.ഇ.ബി., കെ.ഡബ്ല്യു.എ. എന്നീ ഏജന്‍സികളില്‍ വിവിധ പ്രവൃത്തികളുടെ നിര്‍വ്വഹണത്തിനായി ഡെപ്പോസിറ്റ് ചെയ്തിട്ടുളള തുകകളില്‍ ഗണ്യമായ തുക ക്രമീകരിക്കാന്‍ അവശേഷിക്കുന്നതായി വാര്‍ഷിക ധനകാര്യപത്രികയിലെ ഷെഡ്യൂള്‍ ബി-18 സൂചിപ്പിക്കുന്നു. പ്രസ്തുത ഡെപ്പോസിറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ വിനിയോഗ സാക്ഷ്യപത്രം വാങ്ങി ബന്ധപ്പെട്ട അക്കൗണ്ട് ഹെഡ്ഢ് കൃത്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-2 ബജറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3 സാമ്പത്തിക വിശകലനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4 ഗ്രാന്റ് വിനിയോഗം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനറല്‍ പര്‍പ്പസ് ഫണ്ടിനത്തില്‍ 1104500 വീതം 9 ഗഡുക്കളായി 9940500 രൂപ ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ അപാകതകള്‍ അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം, ലൈഫ് ഭവന പദ്ധതി-വായ്പാ തിരിച്ചടവ് എന്നിവയില്‍ വിവിധ ഫണ്ടിനങ്ങളില്‍ നിന്ന് സോഴ്സ് ഡിഡക്ഷന്‍ നടത്തിയ തുക ഗ്രാന്റ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കിയപ്പോള്‍ വരവിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-5 പദ്ധതി അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-24 വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-6 ദേശീയ തൊഴിലുറപ്പ് പദ്ധതി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ വരവ് ചെലവ് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-7 ക്ഷേമപദ്ധതികള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-8 ക്യാഷ് ബാലന്‍സ് പരിശോധന | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 11.09.2024 തീയതിയില്‍ 02:02 pm-ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ 14973 രൂപ (പതിനാലായിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്ന് രൂപ മാത്രം) നീക്കിയിരിപ്പിന്റെ കൃത്യത ബോധ്യപ്പെട്ടു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-9 ആഭ്യന്തര നിയന്ത്രണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പൊതുവെ തൃപ്തികരമാണ്. ഗ്രാമപഞ്ചായത്തിന്റെ ഭരണ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ ആഭ്യന്തര നിയന്ത്രണ സംവിധാനം അത്യന്താപേക്ഷിതമാണ്. വിവിധ മേഖലകളിലുള്ള ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ആഭ്യന്തര നിയന്ത്രണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാകുന്നു. വാര്‍ഡ് തലത്തിലുള്ള അംഗീകൃത ട്രേഡേഴ്സ് ലിസ്റ്റ് നിലവിലില്ലാത്തതിനാല്‍ ലൈസന്‍സില്ലാതെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എ) നികുതികള്‍, നികുതിയേതര വരുമാനങ്ങള്‍ എന്നിവ ഡിമാന്റ് ചെയ്യുന്നതില്‍ നിയമത്തിലും ചട്ടത്തിലും നിഷ്കര്‍ഷിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്. ബി) കെട്ടിടനിര്‍മ്മാണം, മാലിന്യസംസ്ക്കരണം, FTEOS ലൈസന്‍സ്, ശുചിത്വം തുടങ്ങി ഗ്രാമപഞ്ചായത്തിനെ ചുമതലയേല്പിച്ച മേഖലകളിലെ നിയമലംഘനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. സി) നികുതി പിരിവിന്റെ പുരോഗതി നിരീക്ഷിക്കുന്നതിലും, വിവിധ നിയന്ത്രണ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിലും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഡി) പ്രതിമാസ വരവു ചെലവു കണക്ക് അംഗീകരിക്കുമ്പോള്‍ കണക്കുകളുമായി ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും ഫയലുകളും കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടെന്നും കൃത്യമായ ഉത്തരവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് തുക ചെലവഴിക്കുന്നതെന്നും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉറപ്പുവരുത്തേണ്ടതാണ്. വാര്‍ഷിക ധനകാര്യ പത്രിക, സഞ്ചയ–സാംഖ്യ ഇന്റഗ്രേഷന്‍ നടക്കാത്തതിലെ അപാകതകള്‍ ഒഴിച്ചാല്‍ പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളുടെയും, സാമ്പത്തിക നിലയുടെയും യഥാര്‍ത്ഥ ചിത്രം നല്‍കുന്നു. ഡെപ്പോസിറ്റ് രജിസ്റ്റര്‍, അഡ്വാന്‍സ് രജിസ്റ്റര്‍, ബാങ്ക് റിക്കണ്‍സിലിയേഷനുകള്‍, വിവിധ ഫണ്ടുകളുടെ അപ്രോപ്രിയേഷന്‍ കണ്‍ട്രോള്‍ രജിസ്റ്ററുകള്‍ എന്നിവ തയ്യാറാക്കിയത് തൃപ്തികരമാണ്. ഇ) ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിമാസ വരവു ചെലവു കണക്ക് അംഗീകരിക്കുമ്പോള്‍ പ്രതിമാസ റവന്യു വരവ്-ചെലവ് പരിശോധന നടത്തേണ്ടതും സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. എഫ്) തനത് വരുമാന വര്‍ദ്ധനവിന് ഉതകുന്ന എല്ലാ സ്രോതസ്സുകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതാണ്. മോണിറ്ററിംഗ് ഫലപ്രദമാകുന്നില്ല പദ്ധതി നിര്‍വ്വഹണം കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതില്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകളും സ്റ്റാന്റിംഗ് കമ്മിറ്റികള്‍ തന്നെയും വീഴ്ചവരുത്തിയിട്ടുണ്ട്. വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രോജക്ട് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സാമ്പത്തിക വിനിമയങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നില്ല. പദ്ധതിപ്പണം സമയബന്ധിതമായും കാര്യക്ഷമമായും വിനിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്ഥാപന തലത്തില്‍ ഏര്‍പ്പെടുത്തിയ കണ്‍ട്രോളിംഗ് സംവിധാനം ഫലപ്രദമായില്ല. സെക്രട്ടറി ഉള്‍പ്പെടെയുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുടെ പ്രോജക്ടുകളുടെ മോണിറ്ററിംഗ് റിപ്പോര്‍ട്ട് ഫയലില്‍ സൂക്ഷിച്ചിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-10 മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-11 രസീത് ബുക്കുകളുടെ പരിപാലനം - അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-24 സാമ്പത്തിക വർഷം ക്ലാര്‍ക്കുമാര്‍ക്കും, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തില്‍നിന്നും വിതരണം ചെയ്ത രസീത് ബുക്കുകള്‍ പരിശോധിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍ ചുവടെ ചേർക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-12 വസ്തുനികുതി കുറവായി നിര്‍ണ്ണയിച്ചു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഒരേ ഉപയോഗ ക്രമത്തിലുള്ള കെട്ടിടം വിഭജിച്ച് വസ്തുനികുതി നിശ്ചയിച്ചത് മൂലം നികുതി നിര്‍ണ്ണയത്തില്‍ കുറവ് സംഭവിച്ചു. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 203(9) വകുപ്പ് പ്രകാരം ഒരു കെട്ടിടത്തിന്റെ കാര്യത്തില്‍ (2)-ാം ഉപവകുപ്പില്‍ പരാമര്‍ശിക്കുന്ന രണ്ടോ അതിലധികമോ ഉപയോഗങ്ങളോ അതിന്റെ ഉപവിഭാഗങ്ങളോ ഒരേ സമയം ബാധകമാകുന്ന പക്ഷം പ്രസ്തുത കെട്ടിടത്തിന്റെ അതത് ഭാഗത്തിന് ബാധകമായ രീതിയില്‍ വസ്തുനികുതി വെവ്വേറെ കണക്കാക്കി ആ കെട്ടിടത്തിന്റെ മൊത്തം വാര്‍ഷിക വസ്തുനികുതി തിട്ടപ്പെടുത്തേണ്ടതാണെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ 500 ച.മീറ്ററിനു മുകളില്‍ തറവിസ്തീര്‍ണ്ണമുള്ള, ചുവടെ ചേര്‍ക്കുന്ന വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ കാര്യത്തില്‍, അതിന് ബാധകമായ നിരക്കിനു പകരം (ബാധകമായ നിരക്ക് ചതുരശ്ര മീറ്ററിന് 90 രൂപയാണ്) ചെറിയ കെട്ടിട ഭാഗങ്ങളായി വിഭജിച്ച് നികുതി നിര്‍ണ്ണയിച്ചതായി കണ്ടു. വിശദാംശം ചുവടെ ചേര്‍ക്കുന്നു.
മുകളില്‍ പറഞ്ഞത് പ്രകാരം കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 735.94m2 ആണ്. ഇതില്‍ 640.20m2 കെട്ടിട ഭാഗം കൊമേഴ്സ്യലും 95.74m2 കെട്ടിട ഭാഗം റസിഡന്‍ഷ്യലും ആണ്. ഇതില്‍ കൊമേഴ്സ്യല്‍ ഭാഗത്തിന്റെ വസ്തുനികുതി നിര്‍ണ്ണയിച്ചതിലാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഇപ്രകാരം തെറ്റായ നികുതി നിര്‍ണ്ണയം മൂലം 6403 രൂപയുടെ കുറവാണ് വാര്‍ഷിക വസ്തുനികുതിയിലുണ്ടായിട്ടുള്ളത്. പ്രസ്തുത അപാകതക്ക് വിശദീകരണം ലഭ്യമാക്കണമെന്ന് കാണിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 19/09-09-2024) ലഭ്യമാക്കിയ മറുപടിയില്‍ വസ്തുനികുതി പുനര്‍നിര്‍ണ്ണയിച്ച് ഫാറം 9-ല്‍ ഡിമാന്റ് നോട്ടീസ് നല്‍കിയതായി അറിയിക്കുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ഡിമാന്റ് നോട്ടീസ് നല്‍കിയത് പ്രകാരം വസ്തുനികുതി കുടിശ്ശിക സഹിതം ഈടാക്കി വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13 വസ്തുനികുതി പുനര്‍നിര്‍ണ്ണയം, പരിഷ്ക്കരണം - സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വസ്തുനികുതി നിര്‍ണ്ണയത്തിനു ശേഷം കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണത്തിലും ഉപയോഗക്രമത്തിലും മാറ്റം വരുത്തുന്ന സംഗതിയില്‍ നികുതി നിര്‍ണ്ണയ അധികാരി സ്വീകരിക്കേണ്ട നടപടിക്രമം സംബന്ധിച്ച് 2011ലെ കേരള പഞ്ചായത്ത് രാജ്(വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ച്ചാര്‍ജ്ജും) ചട്ടങ്ങളിലെ ചട്ടം 17ല്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ, വസ്തുനികുതി നിര്‍ണ്ണയിച്ച കെട്ടിടങ്ങളോടുചേര്‍ന്ന് അനധികൃതമായി കൂടുതല്‍ മുറികള്‍ കൂട്ടിച്ചേര്‍ക്കുന്നതു മൂലവും ഉപയോഗക്രമത്തില്‍ മാറ്റം വരുത്തുന്നതുവഴിയും ഉണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കുന്നതിനായി ഒരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജി.ഒ.(എം.എസ്.)നം.77/2023/തസ്വഭവ തീയതി 22.03.2023 പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രസ്തുത പരിശോധനാ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി, യോഗ്യതയുള്ളവരെ തെരഞ്ഞടുത്ത്, ഫീല്‍ഡ് പരിശോധന നടത്തി, വിവരം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികളുടെ പുരോഗതി വിവരവും, നിലവില്‍ എത്ര വാര്‍ഡുകളില്‍ വിവര ശേഖരണവും നികുതി പുനര്‍നിര്‍ണ്ണയവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരവും ലഭ്യമാക്കണമെന്ന് കാണിച്ച് ഓഡിറ്റ് എന്‍ക്വയറി നല്‍കിയിരുന്നു (നം.8/05-09-2024). വേതനം കുറവായതിനാല്‍ ഫീല്‍ഡ് പരിശോധനക്ക് യോഗ്യതയുള്ളവര്‍ തയ്യാറുകുന്നില്ലെന്നും, ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധനയോ അനുബന്ധമായ പ്രവര്‍ത്തനങ്ങളോ നടന്നിട്ടില്ലെന്നുമാണ് അധികൃതര്‍ ലഭ്യമാക്കിയ മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. ഇപ്രകാരം പരിശോധന നടക്കാത്ത സാഹചര്യത്തില്‍ നിലവിലുള്ള വീടുകളോട് അനുബന്ധമായി പുതിയതായി ഉണ്ടായ നിര്‍മ്മാണങ്ങള്‍ കണ്ടുപിടിക്കുന്നതിനോ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തുന്നതിനോ സാധിച്ചിട്ടില്ലെന്നാണ്. ഇത് മൂലം ഗ്രാമപഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാന നഷ്ടം ഓരോ വര്‍ഷവും ഉണ്ടാകുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ച് വസ്തുനികുതി ഇനത്തിലുള്ള ഗ്രാമപഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-14 വസ്തുനികുതി പിരിവില്‍ വീഴ്ച; 13.95 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-24 സാമ്പത്തിക വര്‍ഷത്തെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക ധനകാര്യ പത്രിക പ്രകാരം വസ്തുനികുതി ഇനത്തില്‍ 1395011 രൂപ പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു. ഗണ്യമായ തുക നികുതി കുടിശിക വരുത്തിയവരില്‍ ഏതാനും പേരുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
മുകളില്‍ പറഞ്ഞത് പ്രകാരമുള്ള വ്യക്തികളില്‍ നിന്നും വസ്തുനികുതി കുടിശ്ശിക ഈടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ ഓഡിറ്റിന് ലഭ്യമാക്കണമെന്ന് കാണിച്ച് ഓഡിറ്റ് എന്‍ക്വയറി (നം.9/06-09-2024) നല്‍കിയിരുന്നു. ലഭ്യമാക്കിയ മറുപടി പ്രകാരം ക്രമ നം.2,3 എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളില്‍ നിന്നും വസ്തുനികുതി ഈടാക്കുന്നതിനായി റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ചതായും റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായി ടി വിഷയത്തില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതായും അറിയിച്ചിട്ടുണ്ട്.
സാംഖ്യ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 2023-24-ലെ വസ്തുനികുതി ഡിമാന്റ് 5768216 രൂപയും, കളക്ഷന്‍ 4373205 രൂപയും, ബാലന്‍സ് 1395011 രൂപയുമാണ് (പിരിവ് ശതമാനം 76%). നികുതി പിരിവ് 90 ശതമാനത്തില്‍ കുറഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന് അനുവദിക്കുന്ന പൊതുവിഭാഗം വികസന ഫണ്ടില്‍നിന്നും 1% തുക സര്‍ക്കാര്‍ കുറവ് വരുത്തും (ജി.ഒ.(കൈ.)നം.179/2022/ധന, തീ. 18/10/2022). ആയതിനാല്‍ തനത് വരുമാനം 100 ശതമാനം പിരിച്ചെടുത്ത് ഫണ്ട് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ഭരണസമിതിയുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടാകണം.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15 അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വസ്തുനികുതി ഈടാക്കുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-ലെ കേരള ധനകാര്യ (2-ാം നമ്പർ) ആക്ട് തീയതി 27.03.2023 പ്രകാരം 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഭേദഗതിയുടെ ഭാഗമായി ഹയർ സെക്കന്ററി തലം വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വസ്തുനികുതിയിൽ ഉണ്ടായിരുന്ന ഇളവ് സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് മാത്രമാക്കിയിട്ടുണ്ട്. കൂടാതെ വകുപ്പ് 207(ബി)(എ) ഒഴിവാക്കുകയും ചെയ്തു. ഇത് പ്രകാരം സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകൾക്ക് 2023 ഏപ്രിൽ 1 മുതൽ വസ്തു നികുതി ബാധകമായിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് പരിധിയിലുളള ചുവടെ ചേര്‍ക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകളുടെ വസ്തുനികുതി ഈടാക്കിയില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-16 തൊഴിൽ നികുതി പിരിവ് പൂർണ്ണമല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം, പഞ്ചായത്തില്‍ തൊഴില്‍ നികുതി ഒടുക്കുന്നതിന് ബാധ്യസ്ഥരായ എല്ലാ സ്ഥാപനങ്ങളെയും, വ്യക്തികളെയും തൊഴില്‍ നികുതി പിരിവിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 204-ാം വകുപ്പ്, 1996-ലെ തൊഴില്‍ നികുതി ചട്ടങ്ങളിലെ ചട്ടം 3, 4 എന്നിവ പ്രകാരം ഓരോ അര്‍ദ്ധ വര്‍ഷത്തിലും 60 ദിവസത്തില്‍ കുറയാത്ത കാലം ഒരു പഞ്ചായത്ത് പ്രദേശത്ത് ഇടപാടുകള്‍ നടത്തുന്ന ഏതൊരു സ്ഥാപനം, ബിസിനസ്സ്, തൊഴില്‍, കല, ജോലി, ഉദ്യോഗം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാളില്‍ നിന്നും തൊഴില്‍നികുതി ഈടാക്കാവുന്നതാണ്. ഓഡിറ്റ് നടത്തിയ പരിശോധനയില്‍ തൊഴില്‍ നികുതി പിരിവില്‍നിന്നും ഒഴിവായിപ്പോയതായി കണ്ട സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും വിവരം ചുവടെ ചേര്‍ക്കുന്നു. 1. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകൾ, അക്ഷയ കേന്ദ്രങ്ങൾ, ആധാരമെഴുത്താഫീസ് എന്നിവയിൽ നിന്ന് സ്ഥാപന തൊഴില്‍ നികുതിയോ, ജീവനക്കാരുടെ തൊഴില്‍നികുതിയോ ഡിമാന്റ് ചെയ്ത് ഈടാക്കിയിട്ടില്ല. 2. ചുവടെ ചേർക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കിയിട്ടുള്ളതായി കാണുന്നില്ല.
3. ചുവടെ ചേർക്കുന്ന മരാമത്ത് കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഡിമാന്റ് ചെയ്ത് ഈടാക്കിയിയിട്ടുള്ളതായി കാണുന്നില്ല.
മേല്‍ വിഷയത്തില്‍ വിശദീകരണം ആരാഞ്ഞുകൊണ്ട് നൽകിയ ഓഡിറ്റ് എൻക്വയറിയ്ക്ക് (നം.21/09.09.2024) മറുപടിയായി, ടി സ്ഥാപനങ്ങൾക്ക് 22.04.2024-ല്‍ കത്ത് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. തൊഴില്‍ നികുതി ഈടാക്കി ഓഡിറ്റിൽ വിവരം അറിയിക്കേണ്ടതാണ്. ഈ വിഷയത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-17 റഗുലറൈസേഷന്‍ ഫീസ് ഈടാക്കിയതില്‍ കുറവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കെട്ടിടത്തിന്റെ അധികമായി നിര്‍മ്മിച്ച ഭാഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറി റഗുലറൈസ് ചെയ്ത് നല്‍കിയപ്പോള്‍ കൃത്യമായ നിരക്കില്‍ ഫീസ് ഈടാക്കിയില്ല.
മുകളില്‍ ചൂണ്ടിക്കാട്ടിയ അപാകതക്ക് വിശദീകരണം ലഭ്യമാക്കണമെന്നും കുറവ് വന്ന തുക അപേക്ഷകരില്‍നിന്നും ഈടാക്കണമെന്നും കാണിച്ച് ഓഡിറ്റ് എന്‍ക്വയറി (നം.18/09-09-2024) നല്‍കിയെങ്കിലും മറുപടി ലഭ്യമാക്കിയില്ല. പ്രസ്തുത വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ച് ഓഡിറ്റിന് മറുപടി ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-18 ലൈസന്‍സ് ഫീസ് പിരിവ് - അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരളാ പഞ്ചായത്ത്‍രാജ് ആക്ട് സെക്ഷന്‍ 232(1) പ്രകാരം, വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന ലൈസന്‍സില്ലാതെയും, ലൈസന്‍സിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായും പഞ്ചായത്തിലെ യാതൊരു സ്ഥലവും ഉപയോഗിക്കാന്‍ പാടില്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023-24 വര്‍ഷത്തെ ലൈസന്‍സ് പിരിവുമായി ബന്ധപ്പെട്ട അപേക്ഷകളും രജിസ്റ്ററുകളും പരിശോധിച്ചതില്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു. (1) ലൈസൻസ് ഫീസ് കുറവായി ഈടാക്കി 2023-24 മുതൽ 2027-28 വരെയുള്ള കാലയളവിലേയ്ക്ക് ക്യുമിലേറ്റിവ് ലൈസൻസ് നേടാൻ മണിമലേത്ത് ക്രഷർ മെറ്റൽ യൂണിറ്റ്, എന്ന സ്ഥാപനം ഹാജരാക്കിയ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 10.11.23 തീയതിയിലെ ICO/PTA/CR/63R1/2023 നമ്പർ അനുമതിപത്ര പ്രകാരം സ്ഥാപനത്തിന്റെ മൂലധന നിക്ഷേപം 1.25 കോടി രൂപയാണ്. സ്ഥാപനത്തെ സ്മോൾ സ്കെയിൽ വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രതിവർഷം 5000 രൂപ നിരക്കിൽ 5 വർഷത്തേക്ക് 25000 രൂപയാണ് ലൈസൻസ് ഫീസായി ഈടാക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിവർഷം 4000 രൂപ നിരക്കിൽ 5 വർഷത്തേക്ക് 20000 രൂപയാണ് ലൈസൻസ് ഫീസായി (രസീത് നം.1230400591/27.11.23) ഈടാക്കിയത്. ലൈസൻസ് ഫീസിനത്തിൽ 5000 രൂപ കുറവായി ഈടാക്കിയതിന് വിശദീകരണം ആരാഞ്ഞുകൊണ്ട് നൽകിയ ഓഡിറ്റ് എൻക്വയറിയ്ക്ക് (നം.6/05.09.2024) മറുപടിയായി, ടി സ്ഥാപനത്തിന് 05.09.2024-ല്‍ കത്ത് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ലൈസന്‍സ് ഫീസിനത്തില്‍ ഈടാക്കാന്‍ അവശേഷിക്കുന്ന തുക ഈടാക്കി വിവരം അറിയിക്കേണ്ടതാണ്. (2) സഞ്ചയ സോഫ്റ്റ്‍വെയർ പ്രകാരമുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ലൈസന്‍സ് എടുക്കുന്നില്ല സഞ്ചയ സോഫ്റ്റ്വെയർ പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ വാണിജ്യ-വ്യവസായ ഉപയോഗ ക്രമത്തിലുള്ള 1018 കെട്ടിടങ്ങള്‍ നിലവിലുണ്ട്. എന്നാൽ ലൈസന്‍സ് രജിസ്റ്റര്‍ പരിശോധിച്ചതിൽ തന്‍വര്‍ഷം 194 സ്ഥാപനങ്ങളിൽ നിന്ന് മാത്രമാണ് പഞ്ചായത്ത് ലൈസൻസ് ഫീസ് ഈടാക്കിയിട്ടുള്ളതെന്ന് കണ്ടു. ലൈസന്‍സ് അനുവദിച്ച കെട്ടിടങ്ങളുടെ കണക്കും സഞ്ചയ സോഫ്റ്റ്‍വെയറിലെ വാണിജ്യ/വ്യാപാര/വ്യവസായ സ്ഥാപനങ്ങളുടെ കണക്കും വലിയ അന്തരമാണുളളത്. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 232 അനുസരിച്ചുളള FTEOS ലൈസന്‍സ് ഫീസുകള്‍ അത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി പൂര്‍ണ്ണമായും ഈടാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ലൈസന്‍സിന്റെ പരിധിയില്‍നിന്നും സ്ഥാപനങ്ങള്‍ ഒഴിവായിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി വാര്‍ഡ് അടിസ്ഥാനത്തില്‍ ട്രെഡേഴ്സ് ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്. (3) ലൈസൻസ് അപേക്ഷകളിൽ മൂലധന നിക്ഷേപം കൃത്യമായി രേഖപ്പെടുത്തുന്നില്ല ലൈസൻസ് അപേക്ഷകളിൽ മൂലധന നിക്ഷേപം കൃത്യമായി രേഖപ്പെടുത്താത്തതിനാൽ സ്ഥാപനങ്ങളിൽനിന്ന് ഈടാക്കിയ ലൈസൻസ് ഫീസിന്റെ കൃത്യത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. (4) ട്രേഡേഴ്സ് ലിസ്റ്റ് കാലികമാക്കിയിട്ടില്ല ട്രെഡേഴ്സ് ലിസ്റ്റ് കാലികമാക്കാത്തതിനാൽ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും ലൈസൻസ് എടുത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ലൈസൻസ് അപേക്ഷകളിൽ മൂലധന നിക്ഷേപം കൃത്യമായി രേഖപ്പെടുത്തുന്നതിനും, ട്രെഡേഴ്സ് ലിസ്റ്റ് കാലികമാക്കി എല്ലാ സ്ഥാപനങ്ങളെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനും നടപടി സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-19 വാടക-ബൈലോ തയ്യാറാക്കി സർക്കാർ അംഗീകാരം വാങ്ങിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 256 വകുപ്പ്, 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലോകൾ ഉണ്ടാക്കാനുള്ള നടപടി ക്രമം) ചട്ടങ്ങളിലെ ചട്ടം 3(5,6,7) എന്നിവ പ്രകാരം പഞ്ചായത്തുകൾ വാടക പിരിവിന് ബൈലോ തയ്യാറാക്കി സർക്കാരിൽ നിന്നും അംഗീകാരം നേടേണ്ടതാണ്. എന്നാൽ പഞ്ചായത്ത് ഇത്തരത്തിൽ ഒരു ബൈലോ തയ്യാറാക്കി അംഗീകാരം വാങ്ങിയിട്ടില്ല. ബൈലോ തയ്യാറാക്കി സർക്കാരിന്റെ അംഗീകാരം വാങ്ങുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ത്വരിതപ്പെടുത്തേണ്ടതാണ്. ഈ വിഷയത്തിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-20 അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ - തുടര്‍നടപടികള്‍ സ്വീകരിച്ചതിന്റെ വിവരങ്ങള്‍ ലഭ്യമല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 235ഡബ്ലിയു പ്രകാരം നിയമവിരുദ്ധമായി ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തീകരിച്ചതോ ആയ കെട്ടിടം പൊളിച്ചു കളയുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതിന് സെക്രട്ടറിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. സെക്ഷൻ 235എഎ(1) പ്രകാരം നിയമാനുസൃതമല്ലാത്ത കെട്ടിടം നിർമ്മാണം പൂർത്തിയാക്കുകയോ സെക്ഷന്‍ 203(2) പ്രകാരമുള്ള ഏതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ ചെയ്താൽ ഇതിൽ ഏതാണോ ആദ്യം വരുന്നത് ആ തീയതി മുതൽ കെട്ടിടം പൊളിച്ചു മാറ്റുകയോ ക്രമവൽക്കരിക്കുകയോ ചെയ്യുന്ന തീയതി വരെ കെട്ടിടം നിയമാനുസൃതം നിർമ്മിച്ചതാണെങ്കിൽ കൊടുക്കേണ്ടിവരുമായിരുന്ന വസ്തുനികുതിയും അതോടൊപ്പം അതിന്റെ രണ്ടിരട്ടി വരുന്ന തുകയും ചേർത്തുള്ള തുക ഈടാക്കാവുന്നതാണ്. 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ, ചട്ടം 20 പ്രകാരം നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടത്തിന് അത് നിയമാനുസൃതല്ലാത്ത നിര്‍മ്മാണമാണെന്ന് സൂചിപ്പിക്കുന്ന “യു.എ.” എന്നും അനധികൃത നിര്‍മ്മാണത്തിന്റെ വര്‍ഷം ഏതെന്ന് കണ്ടെത്തി അതും ചേര്‍ത്ത് കെട്ടിട നമ്പര്‍ രൂപപ്പെടുത്തി നമ്പര്‍ നല്‍കേണ്ടതാണെന്നും, ഇപ്രകാരം കെട്ടിട നമ്പർ അനുവദിക്കുന്നത് കേരള പഞ്ചായത്ത് രാജ് നിയമം 235 എഎ വകുപ്പ് പ്രകാരം വസ്തുകുതി നിർണ്ണയിക്കുന്നതിനുവേണ്ടി മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെന്നും എന്നാൽ കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ 235 ഡബ്ലിയു വകുപ്പ് പ്രകാരം നടപടിയെടുക്കുന്നതിന് ഇത് തടസ്സമല്ലാത്തതും പൊളിച്ചു മാറ്റുന്നതുവരെ ഇപ്രകാരം വസ്തുനി ഈടാക്കാവുന്നതുമാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
1) മേൽ പട്ടികയിലെ കെട്ടിടങ്ങൾക്ക് യു.എ. നമ്പർ നൽകിയതിന്റെ അടിസ്ഥാനത്തില്‍ വസ്തുനികുതി ഈടാക്കുന്നുണ്ടോ? 2) പട്ടികയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്ക്കരിക്കുകയോ, അഥവാ മറ്റു നിയമപരമായ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കേണ്ടതാണ്. 4) പ്രസ്തുത കെട്ടിട നിർമ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികള്‍. ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമാകാത്ത സാഹചര്യത്തില്‍ പ്രസ്തുത വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ എന്തെന്ന് വ്യക്തമല്ല. മുകളില്‍ പറഞ്ഞ കെട്ടിടങ്ങളുടെ കാര്യത്തില്‍ നിയമാനുസൃതമുളള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-21 UPI പേയ്മെന്റ് അക്കൗണ്ടിലെ തുക തനതു ഫണ്ട് അക്കൗണ്ടിലേക്ക് കൃത്യമായി ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്തില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
BHIM-UPI അധിഷ്ഠിത ഡിജിറ്റൽ പെയ്മെന്റിനായി മാത്രം ഉപയോഗിക്കുന്ന കറന്റ് അക്കൗണ്ടിൽ ലഭിച്ച തുക എല്ലാ മാസവും റീകൺസിലിയേഷൻ നടത്തി നിലവിലുള്ള തനതു ഫണ്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ 21-07-2023-ലെ LSGD/PD/20073/2023-REV2 നമ്പര്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സൗത്ത് ഇന്ത്യൻ ബാങ്കിലുള്ള UPI payment അക്കൗണ്ടിൽ (നം.0783073000000093) അവശേഷിക്കുന്ന തുക നാളിതുവരെ തനത് ഫണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്തിട്ടില്ല. ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രകാരം 29.07.24-വരെ 2043926 രൂപ അക്കൗണ്ടില്‍ അവശേഷിക്കുന്നുണ്ട്. UPI പേയ്മെന്റ് തുക കറന്റ് അക്കൗണ്ടിൽ നിന്ന് പഞ്ചായത്തിന്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് കൃത്യമായി ട്രാന്‍സ്ഫര്‍ ചെയ്യാത്തതിനാൽ പലിശയിനത്തിൽ ഗണ്യമായ നഷ്ടമുണ്ടാകുന്നുണ്ട്. അപാകതയ്ക്ക് വിശദീകരണം ആരാഞ്ഞുകൊണ്ട് നല്‍കിയ ഓഡിറ്റ് എൻക്വയറിയ്ക്ക് (നം.15/06.09.2024) മറുപടിയായി തുടർന്നുള്ള ഓരോ മാസവും തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തദ്ദേശസ്വയഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശം കൃത്യമായി പാലിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-22 പമ്പാ നദീതീര സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭിച്ച തുക പൂര്‍ണ്ണമായും ചെലവഴിച്ചില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരള ജൈവ വൈവിദ്ധ്യ ബോര്‍ഡില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷം ജൈവ വൈവിദ്ധ്യ പാര്‍ക്ക് തയ്യാറാക്കുന്നതിനായി ലഭിച്ച തുക ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും ചെലവഴിച്ചില്ല. കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷേറ്റീവിന്റെ ഭാഗമായി പമ്പാ നദീതീര സംരക്ഷണത്തിനായി കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ് തയ്യാറാക്കിയ ജൈവ വൈവിധ്യ പുനരുദ്ധാരണ പദ്ധതികള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷം 403200 രൂപ ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് കേരള ജൈവ വൈവിദ്ധ്യ ബോര്‍ഡില്‍ സമര്‍പ്പിച്ച പ്രെപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക ലഭിച്ചത്. വെച്ചൂച്ചിറ കുന്നം ഗവ.എല്‍.പി സ്ക്കൂളിന്റെ 4 സെന്റ് സ്ഥലത്ത് ജൈവ വൈവിദ്ധ്യ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനാണ് തുക ലഭിച്ചത്. തുടര്‍ന്ന് 2023-24-ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്ട് നം.183/24 പ്രകാരം ബി.എം.സി. ജൈവ വൈവിദ്ധ്യ പാര്‍ക്ക് നിര്‍മ്മാണം എന്ന പേരില്‍ പദ്ധതി തയ്യാറാക്കി 201600 രൂപ ചെലവഴിച്ചു. പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനായി സെക്രട്ടറി, ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി, സുസ്ഥിര, പരിയാരം, കണ്ണൂര്‍, ജൈവ വൈവിദ്ധ്യ ബോര്‍ഡ് എന്നിവര്‍ ചേര്‍ന്ന് 11-10-2023-ല്‍ ത്രികക്ഷി കരാര്‍ ചമച്ചിരുന്നു. 403200 രൂപയായിരുന്നു കരാര്‍ തുക (പദ്ധതി ചെലവിനത്തില്‍ ആകെ 3 ലക്ഷം രൂപ, ഒരു വര്‍ഷത്തെ തുടര്‍ പരിപാലനത്തിനായി 60000 രൂപ, 12% ജി.എസ്.ടി ഇനത്തില്‍ 43200 എന്നിങ്ങനെ ആകെ 403200 രൂപ). പദ്ധതിയുടെ ആദ്യ ഗഡുവായി 201600 രൂപ (ചെക്ക് നം.028516 തീയതി 08-12-2023) സുസ്ഥിര എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് നല്‍കി. എഗ്രിമെന്റ് പ്രകാരം കരാര്‍ സ്ഥാപനം 31-03-2024-നകം പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതും തുടര്‍ന്ന് ഒരു വര്‍ഷം പാര്‍ക്ക് പരിപാലിക്കേണ്ടതുമായിരുന്നു. പ്രസ്തുത പാര്‍ക്ക് നിര്‍മ്മാണം നിലവില്‍ പൂര്‍ത്തീകരിച്ച് പരിപാലിക്കുന്നുണ്ടെങ്കില്‍ ആയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അടിയന്തിരമായി ഓഡിറ്റില്‍ ലഭ്യമാക്കണമെന്ന് കാണിച്ച് ഓഡിറ്റ് എന്‍ക്വയറി ( നം.4/05-09-2024) നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയ മറുപടിയില്‍ 11-07-2024-ല്‍ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, വാര്‍ഡ് മെമ്പര്‍, സുസ്ഥിര പ്രതിനിധി, ബി.എം.സി പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഉദ്യാന നിര്‍മ്മാണം, പൂര്‍ത്തീകരണം, പരിപാലനം എന്നിവയില്‍ വീഴ്ചകള്‍ കണ്ടെത്തിയതായും പദ്ധതി പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് 14-08-2024 വരെ കരാര്‍ സ്ഥാപനത്തിന് സമയം അനുവദിച്ചതായും അറിയിച്ചു. തുടര്‍ച്ചയായ മഴ കാരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ സെപ്റ്റംബര്‍ 30-വരെ സമയം ഗ്രാമപഞ്ചായത്ത് ദീര്‍ഘിപ്പിച്ച് നല്‍കിയതായും മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ ഓഡിറ്റ് നടത്തിയ ഭൗതിക പരിശോധനയില്‍ കരാര്‍ സ്ഥാപനം യാതൊരുവിധ തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലായെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കരാര്‍ വ്യവസ്ഥ പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ചെലവ് തുകയായ 201600 രൂപ ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-23 ഇ ടെണ്ടര്‍ഫോം വില ലഭ്യമായത് പഞ്ചായത്ത് അക്കൗണ്ടില്‍ ഒടുക്കിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പത്തനംതിട്ട, എല്‍.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 6-10-2023-ലെ 266045 നമ്പര്‍ ചെക്ക് പ്രകാരം 186254 രൂപ ഇ-ടെണ്ടര്‍ ഫീസ് ഇനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേര്‍ക്ക് ലഭിച്ചെങ്കിലും ആയത് നാളിതുവരെയായി പണമാക്കി പഞ്ചായത്ത് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്തിട്ടില്ല. അപാകതക്ക് വിശദീകരണം ആരാഞ്ഞു നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.32/19-9-2024) മറുപടി ലഭ്യമാക്കിയിട്ടില്ല. 2023 ഒക്ടോബര്‍ മാസം ലഭ്യമായ ചെക്ക് നാളിതുവരെയായും പണമാക്കി പഞ്ചായത്ത് ഫണ്ടില്‍ ക്രഡിറ്റ് ചെയ്യാതിരുന്നത് ഗൗരവതരമായ വീഴ്ചയാണ്. ചെക്കിന്റെ വാലിഡിറ്റി കാലയളവ് 3 മാസമാണ്. ചെക്ക് ഇതിനകം കാലഹരണപ്പെട്ടിട്ടുളള സാഹചര്യത്തില്‍ അത് റീവാലിഡേറ്റ് ചെയ്യുകയോ, പകരം ചെക്ക് ലഭ്യമാക്കുകയോ ചെയ്യേണ്ടതുണ്ട്. നിര്‍വ്വഹണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുളള കൃത്യവിലോപത്തിന് വിശദീകരണം ലഭ്യമാക്കേണ്ടതും, ഇ-ടെണ്ടര്‍ ഫീസ് ഇനത്തില്‍ ലഭിച്ച തുക ഗ്രാമപഞ്ചായത്ത് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുമാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-24 ഗ്രാന്റ് വിനിയോഗത്തില്‍ കുറവ് - പഞ്ചായത്തിന് 1 കോടി രൂപ നഷ്ടമാകം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷത്തെ ഫണ്ട് വിനിയോഗത്തിലുണ്ടായിട്ടുളള കുറവ് കാരണം പഞ്ചായത്തിന് ഒരു കോടിയില്‍പ്പരം രൂപ നഷ്ടമാകും. സ.ഉ.(കൈ.)നം.79/2021/ധന, 15-07-2021 നമ്പര്‍ ഉത്തരവ് പ്രകാരം വികസന ഫണ്ടിലെ പൊതുവിഭാഗം സാധാരണ വിഹിതം, പട്ടിക ജാതി ഉപപദ്ധതി വിഹിതം, പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതം, സംരക്ഷണ ഫണ്ട് എന്നിവയില്‍ ഒരോന്നിലും ഒരു സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയില്‍ നിന്നും ആ വര്‍ഷം ചെലവഴിക്കാന്‍ കഴിയാത്ത ഫണ്ട് ക്യാരി ഓവര്‍ വിഹിതമായി(അനുവദിച്ച ഫണ്ടിന്റെ 20 ശതമാനം വരെ)തൊട്ടടുത്ത വര്‍ഷം അനുവദിക്കുന്നതാണ്. ഫണ്ട് വിനിയോഗം 80 ശതമാനത്തില്‍ കുറവാണെങ്കില്‍ യഥാര്‍ത്ഥ ചെലവും ആകെ അനുവദിച്ച ഫണ്ടിന്റെ 80% എന്നിവയും തമ്മിലുള്ള വ്യത്യാസം ഷോര്‍ട്ട് ഫാള്‍ ആകുന്നതാണ്. വികസന ഫണ്ട് എസ്.സി.പി./ടി.എസ്.പി. ഫണ്ടുകളില്‍ സംഭവിക്കുന്ന ഇപ്രകാരമുള്ള ഷോര്‍ട്ട് ഫാള്‍ തുക തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ പൊതു വിഭാഗം വികസന ഫണ്ടില്‍ നിന്നും പരിഹരിക്കുന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷം വികസന ഫണ്ട് (ജനറല്‍), സംരക്ഷണ ഫണ്ട് എന്നിവയില്‍ 80 ശതമാനത്തിലധികം ചെലവ് കൈവരിക്കാന്‍ സാധിച്ചിട്ടില്ല. തന്‍വര്‍ഷം ഗ്രാന്റ് ഇനത്തില്‍ ലഭ്യമായതും, ചെലവായതും, ഷോര്‍ട്ട് ഫോള്‍ ഇനത്തില്‍ നഷ്ടമാകുന്നതുമായ ഫണ്ടിന്റെ വിവരം ചുവടെ ചേര്‍ക്കുന്നു.
മെയിന്റനന്‍സ് ഗ്രാന്റ് (റോഡ്) ഇനത്തില്‍ 39 പ്രോജക്ടുകള്‍ ആവിഷ്ക്കരിച്ചുവെങ്കിലും നടപ്പിലായത് 12 എണ്ണം മാത്രമാണ്. മെയിന്റനന്‍സ് ഗ്രാന്റ് (നോണ്‍ റോഡ് ) ഇനത്തില്‍ 16 പ്രോജക്ടുകള്‍ ആവിഷ്ക്കരിച്ചുവെങ്കിലും നടപ്പിലായത് 5 എണ്ണം മാത്രമാണ്. ഇപ്രകാരം മെയിന്റനന്‍സ് ഗ്രാന്റ് വകയിരുത്തി അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത പ്രവൃത്തികള്‍ നടപ്പിലാക്കാതിരുന്നതാണ് മെയിന്റനന്‍സ് ഗ്രാന്റിനത്തിലെ ഷോര്‍ട്ട് ഫാളിന് കാരണമായിട്ടുളളത്. പദ്ധതി ചെലവിലുണ്ടാകുന്ന കുറവ് തുടര്‍ വര്‍ഷങ്ങളില്‍ ലഭ്യമാകുന്ന പദ്ധതി വിഹിതത്തെയും ബാധിക്കുമെന്നതിനാല്‍ ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അടിയന്തര ശ്രദ്ധയും ക്രിയമാത്മകമായ ഇടപെടലും ഉണ്ടാകേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-25 ടി.ഡി.എസ് കുറവ് ചെയ്തില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-26 ഗ്രാന്റിനത്തില്‍ 218210 രൂപ ഗ്രാമപഞ്ചായത്തിന് നഷ്ടപ്പെട്ടു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആറാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ആകെ റവന്യൂ ഡിമാന്റിന്റെ 90% തുക പിരിച്ചെടുക്കാത്ത പ്രാദേശിക സര്‍ക്കാരുകളുടെ നോണ്‍ എസ്.സി.പി, നോണ്‍ റ്റി.എസ്.പി വിഭാഗങ്ങള്‍ ഒഴികെയുള്ള വികസന ഫണ്ടില്‍നിന്നും 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 1% തുക കുറവ് ചെയ്യുന്നതിന് 18.07.2022-ലെ സ.ഉ.(കൈ.)നം.179/2022/ധന. നമ്പര്‍ പ്രകാരം സര്‍ക്കാര്‍ ഉത്തരവായിരുന്നു. പ്രസ്തുത ഉത്തരവ് അനുസരിച്ച് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ മൂന്നാം ഗഡു അനുവദിച്ചപ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകെ റവന്യൂ ഡിമാന്റിന്റെ 90% തുക പിരിച്ചെടുക്കാത്ത ഗ്രാമപഞ്ചായത്തുകളുടെ പൊതുവിഭാഗം വികസന ഫണ്ടില്‍ നിന്നും 1% തുക സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു. ഇത് പ്രകാരം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന് 2023-24 സാമ്പത്തിക വര്‍ഷം 218210 രൂപ നഷ്ടമായി. 2023-24 സാമ്പത്തിക വര്‍ഷത്തെ വസ്തുനികുതി ഡിമാന്റ് 5768216 രൂപയും കളക്ഷന്‍ 4373205 രൂപയും ബാലന്‍സ് 1395011 രൂപയുമാണ്. ഇത് പ്രകാരം 76% തുകയാണ് വസ്തുനികുതി ഇനത്തില്‍ ഗ്രാമപഞ്ചായത്ത് പിരിച്ചെടുത്തിട്ടുള്ളത്. കളക്ഷന്‍ തുക 90 ശതമാനത്തില്‍ കുറഞ്ഞാല്‍ ഗ്രാന്റിനത്തില്‍ ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന തുകയില്‍ 2024-25 സാമ്പത്തിക വര്‍ഷവും സര്‍ക്കാര്‍ കുറവ് വരുത്തും. നിശ്ചിത ശതമാനം നികുതി പിരിവ് ആര്‍ജ്ജിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഗ്രാന്റ് നഷ്ടമാകുന്ന സാഹചര്യത്തില്‍ റവന്യൂ വരുമാനം 100% പിരിച്ചെടുക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് സത്വര ശ്രദ്ധയുണ്ടാകേണ്ടതാണ്. അല്ലാത്ത പക്ഷം വരും വര്‍ഷങ്ങളിലും നഷ്ടം ആവര്‍ത്തിക്കും. ഈ വിഷയം ഭരണസമിതിയുടെ പ്രത്യേക ശ്രദ്ധയില്‍പ്പെടുത്തുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-27 വീട് മെയിന്റനന്‍സ് (ജനറല്‍) -അഡ്വാന്‍സ് കൈപ്പറ്റിയ ഗുണഭോക്താക്കള്‍ പണി പൂര്‍ത്തീകരിച്ചില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-28 ലൈഫ് പദ്ധതി - തുക കൈപ്പറ്റിയ ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുമായി കരാര്‍ വെച്ച് ഭവന നിര്‍മ്മാണത്തിന് ആദ്യ ഗഡു തുകകള്‍ കൈപ്പറ്റിയ ഗുണഭോക്താക്കളില്‍ ചിലര്‍ നിലവിലും പണി പൂര്‍ത്തീകരിച്ചിട്ടില്ല. ആദ്യ ഗഡു തുക കൈപ്പറ്റിയവര്‍ പണി തുടര്‍ന്ന് നടത്താതിരുന്നതിന് വിശദീകരണം ആരാഞ്ഞുകൊണ്ട് ഓഡിറ്റ് എന്‍ക്വയറി (നം.25/10-09-2024) നല്‍കിയിരുന്നു. തുക കൈപ്പറ്റിയതിനുശേഷം ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കളുടെ വിവരവും, അവര്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തത് സംബന്ധിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ വിശദീകരണവും ചുവടെ ചേര്‍ക്കുന്നു.
പദ്ധതിയുടെ മോണിറ്ററിംഗ് നടന്നിട്ടില്ല. മോണിറ്ററിംഗ് സംവിധാനം ഫലപ്രദമല്ലാത്തത് മൂലമാണ് ഇപ്രകാരം വീഴ്ച സംഭവിച്ചതെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ഭരണസമിതിയുടെ ഭാഗത്തുനിന്നും ആവശ്യമായ വിലയിരുത്തലും, ഇടപെടലും ഉണ്ടാകേണ്ടതാണ്. മേല്‍ പറഞ്ഞ ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ വിവരം ഓഡിറ്റില്‍ അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-29 ടെണ്ടര്‍ വ്യതിയാനം കുറവ് ചെയ്യാതെ കരാറുകാരന് ബില്‍ തുക നല്‍കി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വെണ്‍വേലില്‍ പടി-ശ്രീധരന്‍പടി റോഡ് കോണ്‍ക്രീറ്റിംഗിന് വേണ്ടി (പ്രോ.നം.138/24) 250000 രൂപ വകയിരുത്തി പ്രോജക്ട് ആവിഷ്കരിക്കുകയും 0.5% കുറവ് രേഖപ്പെടുത്തിയ പുരുഷോത്തമന്‍ നായര്‍ എന്നയാള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു. പ്രവൃത്തിയുടെ ആകെ വേല മൂല്യം 189175 രൂപയായി നിശ്ചയിച്ച് നികുതിയടക്കം 223226 രൂപ തനത്ഫണ്ടില്‍ നിന്നും ചെലവഴിച്ചിട്ടുണ്ട്. ആകെ വേല മൂല്യമായ 189175 രൂപയില്‍നിന്നും 0.5% തുക (946) ടെണ്ടര്‍ വ്യതിയാനം കുറവ് വരുത്തി 188229 രൂപ അടിസ്ഥാനമാക്കി ജി.എസ്.റ്റി പ്രൊവിഷന്‍ (18% - 33881) ഉള്‍പ്പെടെ 222110 രൂപയാണ് യഥാര്‍ത്ഥത്തില്‍ ചെലവഴിക്കേണ്ടിയിരുന്നത്. അധികമായി ചെലവഴിച്ച 1116 (223226-222110) രൂപ തിരികെ ഈടാക്കി വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-30 പ്രാദേശിക വിനോദസഞ്ചാര വികസനത്തിന് നടപടി വേണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
17.04.23 തീയതിയിലെ ഡിഎ1/287/2022-തസ്വഭവ നമ്പർ സർക്കുലർ പ്രകാരം സംസ്ഥാന ടൂറിസം വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന 'ഡെസ്റ്റിനേഷൻ ചലഞ്ച്' മുഖേന കേരളത്തിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇക്കോടൂറിസത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി പദ്ധതി ആവിഷ്കരിച്ചാൽ അത് പ്രാദേശിക വികസനത്തിനും തനത് വരുമാന വര്‍ദ്ധനവിനും സഹായകമാകും. ടൂറിസം സാധ്യതയുള്ള പ്രധാന പ്രദേശങ്ങൾ ചുവടെ ചേര്‍ക്കുന്നു. 1. നെല്ലിശ്ശേരിപാറ
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-31 ടാര്‍ ബാരല്‍ വില ഈടാക്കിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-32 ദുരിതാശ്വാസനിധി രൂപീകരിച്ചിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003-ലെ കേരള പഞ്ചായത്ത് രാജ് (ദുരിതാശ്വാസനിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങളിലെ ചട്ടം 3 പ്രകാരം പേമാരി, വെള്ളപ്പൊക്കം, പ്രകൃതി ക്ഷോഭം, അഗ്നിബാധ, കൊടുങ്കാറ്റ്, കടലാക്രമണം, അത്യാഹിതം, മാറാരോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്ന നിർദ്ധനരായ വ്യക്തികൾക്ക് അവരുടെ ദുരിതനിവാരണാർത്ഥം അടിയന്തര ധനസഹായം നൽക്കുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിനും ഒരു പ്രമേയം മൂലം മറ്റ് ഫണ്ടുകളിൽനിന്ന് വേറിട്ട് സൂക്ഷിക്കുന്ന ഒരു ദുരിതാശ്വാസ നിധി രൂപീകരിക്കാവുന്നതാണ്. ചട്ടം 3(4) പ്രകാരം ഗ്രാമ പഞ്ചായത്തിൽ ദുരിതാശ്വാസ നിധിയുടെ വരവു ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശസാൽകൃത ബാങ്കിൽ സെക്രട്ടറിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് സൂക്ഷിക്കേണ്ടതുമാണ്. എന്നാല്‍ ഗ്രാമ പഞ്ചായത്തില്‍ ഇതുവരെ ദുരിതാശ്വാസനിധി രൂപീകരിച്ചിട്ടില്ല. ദുരിതാശ്വാസനിധി അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-33 അസിസ്റ്റന്റ് എഞ്ചിനീയര്‍ അക്കൗണ്ടില്‍നിന്നും അനധികൃതമായി പണം പിന്‍വലിച്ചു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ തനത് ഫണ്ട് പ്രോജക്ടുകളുടെ ചെലവ് തുക വിതരണം ചെയ്യുന്നതിനും, ഇ-ടെണ്ടര്‍ ഫീസ് ഈടാക്കുന്നതിനുമായി പരിപാലിക്കുന്ന എസ്.ബി.ഐ. വെച്ചൂച്ചിറ ശാഖയിലുളള 35731467703 നമ്പര്‍ അക്കൗണ്ടില്‍ 05/08/2024-ല്‍ 237911 രൂപ നീക്കിയിരിപ്പുണ്ട്. പ്രസ്തുത അക്കൗണ്ടിന്റെ പാസ്സ് ബുക്ക് പരിശോധിച്ചതില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന തീയതികളില്‍ ശ്രീ ജിന്റോ കെ. തങ്കപ്പന്‍ എന്ന വ്യക്തിയുടെ പേരില്‍ ചെക്ക് മുഖേന തുക പിന്‍വലിച്ചിട്ടുള്ളതായി കണ്ടു. അസിസ്റ്റന്റ് എഞ്ചിനീയര്‍ ക്യാഷ് ബുക്ക് എഴുതി സൂക്ഷിച്ചിട്ടില്ല. അതുപോലെ തന്നെ ചെലവുകള്‍ക്ക് വൗച്ചറുകള്‍ തയ്യാറാക്കി സൂക്ഷിക്കുകയോ, പരിശോധനയ്ക്ക് ഹാജരാക്കുകയോ ഉണ്ടായില്ല.
ശ്രീ ജിന്റോ കെ. തങ്കപ്പന്‍ എന്ന വ്യക്തിയെ 2024 ഫെബ്രുവരി 6 മുതല്‍ 2024 മാര്‍ച്ച് 31 വരെ അസി.എഞ്ചിനീയറുടെ ഓഫീസിലെ താല്‍ക്കാലിക ക്ലാര്‍ക്കായി നിയമിക്കുന്നതിന് 5-2-2024-ല്‍ കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനിച്ചിരുന്നു (തീരുമാനം നം.9). തുടര്‍ന്ന് ടിയാളുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ച് കൊണ്ട് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളതായി കണ്ടില്ല. ടിയാന്റെ സേവന കാലയളവ് അവസാനിച്ചതിന് ശേഷവും മാസം തോറും മേല്‍ കാണിച്ചിരുന്ന പ്രകാരം ശ്രീ ജിന്റോ കെ. തങ്കപ്പന് പണം നല്‍കിയതിന് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.32/19-9-2024) അസിസ്റ്റന്റ് എഞ്ചിനീയര്‍ മറുപടി ലഭ്യമാക്കിയിട്ടില്ല. ആയതിന് വിശദീകരണം ലഭ്യമാക്കേണ്ടതാണ്. എസ്.ബി.ഐ-യുടെ വെച്ചൂച്ചിറ ശാഖയിലെ 35731467703 നമ്പര്‍ അക്കൗണ്ടില്‍ 5-8-2024-ല്‍ നീക്കിയിരിപ്പുള്ള 237911 രൂപ ഇനം തിരിച്ച് ഇ-ടെണ്ടര്‍ഫീസ്, പലിശ എന്നിവ ഗ്രാമപഞ്ചായത്ത് ഫണ്ടിലേക്ക് താമസംവിനാ ഒടുക്കേണ്ടതുമാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-34 റീകോണ്‍ക്രീറ്റിംഗിന് അധിക തുക അനുവദിച്ചു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെയിന്റനന്‍സ് ഗ്രാന്റ് വിനിയോഗിച്ച് ഓഡിറ്റ് വര്‍ഷം നടപ്പിലാക്കിയ റോഡ് റീകോണ്‍ക്രീറ്റിംഗ് പ്രവൃത്തികളുടെ ഫയലുകള്‍ പരിശോധിച്ചതില്‍ റീകോണ്‍ക്രീറ്റിംഗിന് ഫോംവര്‍ക്ക് ഉള്‍പ്പെടുന്ന ഇനം എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത് കാരണം അധിക ചെലവ് ഉണ്ടായിട്ടുളളതായി കണ്ടു. നിലവിലുളള കോണ്‍ക്രീറ്റ് റോഡുകള്‍ പോട്ട്ഹോള്‍ ഫില്ലിംഗ് നടത്തി 5 സെ.മീറ്റര്‍ മുതല്‍ 7.5 സെ.മീറ്റര്‍ കനത്തില്‍ റീകോണ്‍ക്രീറ്റിംഗ് നടത്തുന്നതിന് DSR കോഡ് 75.8.1.1.A പ്രകാരമുളള ഫോംവര്‍ക്ക് ഉള്‍പ്പെടാത്ത സ്പെസിഫിക്കഷനാണ് അവലംബിക്കേണ്ടത്. എന്നാല്‍ ഇവിടെ ഫോംവര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള 75.8.1.1 സ്പെസിഫിക്കേഷന്‍ പ്രകാരമാണ് റീകോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ നടത്തിയിട്ടുളളത്. ഇതിന് അനുവദിച്ച നിരക്കില്‍ ഫോംവര്‍ക്കിനുളള 4% തുക കൂടി ഉള്‍പ്പടുന്നു. ഇപ്രകാരം തെറ്റായ സ്പെസിഫിക്കേഷന്‍ അവലംബിച്ചതു മൂലം സര്‍ക്കാര്‍ ഫണ്ടിന് 18061 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
അപാകതയ്ക്ക് വിശദീകരണം ആരാഞ്ഞുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിയ്ക്ക് (നം.33/19-9-24) അസിസ്റ്റന്റ് എഞ്ചിനീയര്‍ മറുപടി ലഭ്യമാക്കിയിട്ടില്ല. തെറ്റായ സ്പെസിഫിക്കേഷന്‍ അവലംബിച്ചതു മൂലം അധിക നല്‍കിയ തുക ഓഡിറ്റില്‍ നിരാകരിക്കുന്നു. പ്രവൃത്തികള്‍ക്ക് അധികം നല്‍കിയ തുക കരാറുകാരില്‍നിന്നും താമസംവിനാ ഈടാക്കി പഞ്ചായത്തില്‍ ഒടുക്കി രസീതി ഹാജരാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-35 പൊളിച്ചെടുത്ത തടിയുടെ വിനിയോഗം ലഭ്യമാക്കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ വാറ്റുകുന്ന് എല്‍.പി.സ്കൂള്‍ നവീകരണ പ്രവൃത്തിയുടെ എസ്റ്റിമേറ്റിലെ ഒന്നാമത്തെ ഇനമായി ചെയ്തിരിക്കുന്നത് നിലവിലുള്ള മേല്‍ക്കൂര പൊളിച്ചുമാറ്റുകയെന്ന പ്രവൃത്തിയായിരുന്നു. 5.011 ക്യു.മീ. തടി പൊളിച്ചുമാറ്റിയതിന് 3987.1/m3 നിരക്കില്‍ 19982 രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ പൊളിച്ചെടുത്ത തടി ഉരുപ്പടികളുടെ സര്‍വ്വേ റിപ്പോര്‍ട്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍ തയ്യാറാക്കി അംഗീകാരം വാങ്ങി പരസ്യ ലേലം ചെയ്ത് മുതല്‍ കൂട്ടുകയോ, രേഖാമൂലം പഞ്ചായത്തില്‍ ഏല്‍പിക്കുകയോ ചെയ്തിട്ടില്ല. ഒരു പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചുമാറ്റുന്ന സാധനങ്ങള്‍ ശരിയായ രീതിയില്‍ അക്കൗണ്ട് ചെയ്യണമെന്നും, പൊളിച്ചുമാറ്റിയ ഉപയോഗ ശൂന്യമായ വസ്തുക്കളുടെ സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി ക്ഷമതയുളള അധികാരിയില്‍നിന്നും അനുമതി വാങ്ങി പരസ്യ ലേലം ചെയ്ത് കൈയ്യൊഴിക്കണമെന്നും പി.ഡി.ഡബ്ല്യു.ഡി മാന്വലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു (PWD Manual Para 2919). അപാതകയ്ക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (29/11-9-24) മറുപടിയായി തടി ഉരുപ്പടികള്‍ ജീര്‍ണ്ണിച്ചു പോയതായിരുന്നുവെന്ന് അസി.എഞ്ചിനീയര്‍ മറുപടി ലഭ്യമാക്കി. എന്നാല്‍ അളവ് പുസ്തകത്തില്‍ പ്രസ്തുത വിവരം രേഖപ്പെടുത്തി അസി.എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ല. അസിസ്റ്റന്റ് എഞ്ചിനീയറുടെ മറുപടി സ്വീകര്യമല്ല. പി.ഡബ്ല്യു.ഡി. മാന്വല്‍ നിഷ്കര്‍ഷിക്കുന്ന പ്രകാരമുളള നടപടികള്‍ സ്വീകരിക്കാതെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കൃത്യ വിലോപം നടത്തിയതായാണ് കണ്ടത്. സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ചുമാറ്റിയപ്പോള്‍ ലഭിച്ച വലിയ അളവ് തടി ഉരുപ്പടികളുടെ വിനിയോഗം സംബന്ധിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്തുന്നതിന് ഓഡിറ്റ് ശുപാര്‍ശ ചെയ്യുന്നു. ഈ വിഷയത്തില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-36 രേഖകള്‍ പരിശോധനക്ക് ലഭ്യമാക്കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അസി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എണ്ണൂറാം വയല്‍ കുളം നിര്‍മ്മാണം എന്ന പ്രവൃത്തിക്കുവേണ്ടി ധനകാര്യകമ്മീഷന്‍ അവാര്‍ഡില്‍നിന്നും 1000972 രൂപ (വൗച്ചര്‍ നം.XVFC/2023-24/P/30, 30-3-2024) തന്‍വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ആയത് സംബന്ധിച്ച ഫയല്‍ പരിശോധനക്ക് ലഭ്യമാക്കിയില്ല. രേഖകള്‍ പരിശോധനക്ക് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 22/9-9-2024) മറുപടിയായി പ്രസ്തുത ഫയലും, മറ്റ് രജിസ്റ്ററുകളും അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സിന്റെ പക്കലാണെന്നാണ് മറുപടി ലഭ്യമാക്കിയിരിക്കുന്നത്. പരിശോധനക്ക് ഫയല്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ 1000972 രൂപയുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-37 എം.സി.എഫ്.കെട്ടിടം - ഗുണപരമല്ലാത്ത നിര്‍മ്മാണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തില്‍ കൂത്താട്ടുകുളത്ത് എം.സി.എഫ്. കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുളളതിലെ അപാകതകള്‍ സംബന്ധിച്ച് മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. 2023-24 സാമ്പത്തിക വര്‍ഷം ശുചിത്വ മിഷന്‍ ഫണ്ടില്‍നിന്നും 680912 രൂപ പ്രോജക്ടിനുവേണ്ടി (പ്രോ.നം.173/24) ചെലവഴിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ഹരിത കേരള മിഷന്‍ സംസ്ഥാനതല കര്‍മ്മസമിതി, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ പ്ലാനില്‍ നിന്നും വ്യതിചലിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മിനി എം.സി.എഫ് സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എം.സി.എഫിലാണ് സംഭരിക്കുന്നത്. ആയത് തരം തിരിക്കുന്നതിനുള്ള മതിയായ സ്ഥലസൗകര്യം, സേനാംഗങ്ങള്‍ക്കുളള വിശ്രമ മുറി, ഓഫീസ് മുറി, ശുദ്ധ ജലം, ടോയ്‍ലറ്റ് സൗകര്യം എന്നിവ ഇല്ല. തരംതിരിച്ച മാലിന്യങ്ങള്‍ സമയബന്ധിതമായി ക്ലീന്‍കേരള കമ്പനി കൊണ്ടുപോകുന്നുമില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-38 കാലാവധി കഴിഞ്ഞ ഡെപ്പോസിറ്റ് തുകകള്‍ തനത് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഡെപ്പോസിറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ 2020-21 വരെയുള്ള നിക്ഷേപ തുകകള്‍ റീഫണ്ട് ചെയ്യുകയോ തനത് ഫണ്ട് അക്കൗണ്ടിലേക്ക് മുതല്‍ കൂട്ടുകയോ ചെയ്യാതെ അവശേഷിച്ചിരിക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. കേരള ഫിനാന്‍ഷ്യല്‍ കോഡ് വാല്യം 1, അനുച്ഛേദം 282, 2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങളിലെ, ചട്ടം 79 എന്നിവ പ്രകാരം മൂന്ന് വര്‍ഷത്തിലധികമായി അവകാശമുന്നയിക്കപ്പെടാതെ ശേഷിക്കുന്ന സിവില്‍ നിക്ഷേപങ്ങള്‍ കാലഹരണപ്പെടുന്നതാണ്. കാലാവധി കഴിഞ്ഞും തിരികെ കൈപ്പറ്റാത്ത ഡെപ്പോസിറ്റ് തുകകള്‍ നിശ്ചിത കാലയളവിന് ശേഷം ഗ്രാമപഞ്ചായത്ത് അക്കൗണ്ടിലേക്ക് മുതല്‍ കൂട്ടേണ്ടതാണ്. 2014-15 മുതല്‍ 2020-21 വരെയുള്ള കാലയളവിലെ 110 നിക്ഷേപങ്ങളിലായി ഇപ്രകാരം 201876 രൂപയാണ് തനത് ഫണ്ട് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യാതെ കിടക്കുന്നത്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
തദ്ദേശ സ്വയംഭരണ (എ.സി.) വകുപ്പിന്റെ 14.01.2020-ലെ എം.സി.1/125/2019/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ അനുസരിച്ച് കാലഹരണപ്പെട്ട ഡെപ്പോസിറ്റുകള്‍ കാലാവധി 3 വര്‍ഷം തികയുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനത്തിന്റെ തനത് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടേണ്ടതാണന്നും, ഇത് കൃത്യമായി ഉറപ്പുവരുത്തുവാനാവശ്യമായ സജ്ജീകരണവും ക്രമീകരണവും ബന്ധപ്പെട്ട റെക്കോര്‍ഡുകളുടെ പരിപാലനവും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ചെയ്യേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഗ്രാമപഞ്ചായത്തിലെ ഡെപ്പോസിറ്റ് രജിസ്റ്ററില്‍ വിവിധ വര്‍ഷങ്ങളിലെ ഡെപ്പോസിറ്റ് തുകകള്‍ 2024-25 വര്‍ഷത്തേക്ക് ക്യാരി ഓവര്‍ ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയായ ഡെപ്പോസിറ്റുകള്‍ ഭരണസമിതി തീരുമാനമെടുത്ത്‍ പൂര്‍ണ്ണമായി തനത്ഫണ്ടിലേക്ക് മുതല്‍ക്കൂട്ടി വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-39 ഹോംകോയില്‍ നിന്ന് മരുന്ന് പൂര്‍ണ്ണമായി ലഭ്യമാക്കിയില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 2023-24 വര്‍ഷം പ്രോജക്ട് നം.105/24 പ്രകാരം മരുന്ന് വാങ്ങുന്നതിനായി കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള SBI അക്കൗണ്ടിലേക്ക് (നം.34306403911) 22/01/24-ല്‍ 150000 രൂപ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ഇതില്‍ 44193 രൂപക്കുള്ള മരുന്ന് മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. ബാക്കി 105807 രൂപയ്ക്കുള്ള മരുന്ന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-40 അങ്കണവാടികള്‍ - അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-41 അസി.എഞ്ചിനീയര്‍ പ്രോജക്ടുകള്‍ നടപ്പാക്കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-24 സാമ്പത്തിക വര്‍ഷം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിര്‍വ്വഹണ ചുമതലയുണ്ടായിരുന്ന 3.11 കോടി രൂപയുടെ 57 മരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണം പൂര്‍ത്തിയാക്കി ധനവിനിയോഗം നടത്തിയിട്ടില്ല. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രോജക്ടുകള്‍ സമയബന്ധിതമായി നടപ്പിലാക്കാതിരുന്നതിന് വിശദീകരണം ആരാഞ്ഞു നൽകിയ എന്‍ക്വയറിയ്ക്ക് (നം.11/6-9-2024) മറുപടി ലഭ്യമാക്കിയിട്ടില്ല. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കാതിരിക്കുന്നത് പ്രവൃത്തികള്‍ക്ക് വകയിരുത്തുന്ന ഫണ്ട് ലാപ്സാകുന്നതിന് മാത്രമല്ല ജനങ്ങള്‍ക്ക് നല്‍കേണ്ടതായ അവശ്യ സേവനങ്ങള്‍ യഥാസമയം നല്‍കുന്നതിനും തടസ്സമാകുന്നു. മരാമത്ത് പ്രവൃത്തികള്‍ക്ക് വകയിരുത്തിയിരുന്ന റോഡ്/റോഡിതര മെയിന്റനന്‍സ് ഗ്രാന്റുകള്‍ നിശ്ചിത ശതമാനം ചെലവഴിക്കാതിരുന്നതിനാല്‍ 2024-25 വര്‍ഷം ഷോര്‍ട്ട്ഫാളിനത്തില്‍ ഒരു കോടിയില്‍പ്പരം രൂപ പഞ്ചായത്തിന് നഷ്ടമാവുന്ന അവസ്ഥയാണ്. മരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്ന് മോണിട്ടറിംഗ് നടത്തുന്നതിന് പഞ്ചായത്ത് ഭരണ സമിതിക്ക് ഉത്തരവാദിത്തമുണ്ട്. പ്രോജക്ടുകളുടെ നിര്‍വ്വഹണത്തിലുണ്ടാകുന്ന വീഴ്ച മൂലം പഞ്ചായത്തിന് ഫണ്ട് നഷ്ടമാകുന്ന അവസ്ഥ ഭാവിയില്‍ ഒഴിവാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-42 ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കൽ - കേരളത്തിലെ മാലിന്യ സംസ്കരണം ഹരിതകർമ്മ സേനയിലൂടെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരളപഞ്ചായത്ത് രാജ് ആക്ട് 1994ലെ സെക്ഷന്‍ 219(എ) മുതല്‍ (എസ്) വരെയുള്ള വകുപ്പുകള്‍ പ്രകാരം മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ പഞ്ചായത്തിന്റെയും മാലിന്യ ഉല്‍പ്പാദകരുടെയും ചുമതലകള്‍ നിര്‍വ്വചിച്ചിട്ടുണ്ട്. കൂടാതെ ആക്ടിലെ സെക്ഷൻ 166-ന് കീഴിലുള്ള മൂന്നാം പട്ടികയില്‍ പ്രതിപാദിക്കുന്ന, ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലകളില്‍ ഉള്‍പ്പെട്ട വിഷയമാണ് മാലിന്യ സംസ്ക്കരണം. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ 07.06.2024 ലെ ഡി.കെ.എസ്.എ.47/സി.എ.ആർ.3/2004 കത്ത് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 'ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കൽ - കേരളത്തിലെ മാലിന്യ സംസ്കരണം ഹരിതകർമ്മ സേനയിലൂടെ' എന്ന വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൻ പ്രകാരം വെചൂച്ചിറ ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയില്‍, മാലിന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി ബന്ധപ്പെട്ട പദ്ധതികളുടെ ഫയലുകള്‍, ഓഡിറ്റ് എൻക്വയറിയ്ക്ക് (നം.2/04.09.24) പഞ്ചായത്ത് സമര്‍പ്പിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഹരിതകര്‍മ്മസേനയുടെ പ്രവർത്തനം വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ ചുവടെ ചേർക്കുന്നു. 1. അടിസ്ഥാന വിവരങ്ങൾ ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളിലായി 19784 ആളുകൾ താമസിക്കുന്നുണ്ട്. ഹരിതകർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്ന 4156 വീടുകളും 424 വാണിജ്യ സ്ഥാപങ്ങളുമാണുള്ളത്. 2023-24 സാമ്പത്തിക വർഷം 204900 രൂപ ചെലവഴിച്ച് വീടുകളിലും വാണിജ്യ സ്ഥാപങ്ങളിലും ‘QR Scan Code’ പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വർഷം ഹരിതകർമ്മ സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ നടപ്പിലാക്കിയ പ്രോജക്ടുകളുടെ വിവരം ചുവടെ ചേർക്കുന്നു.
2. മാലിന്യ ശേഖരണ കാര്യക്ഷമത മാലിന്യ ശേഖരണത്തിനായി കലണ്ടർ മുൻകൂട്ടി തയ്യാറാക്കുകയും, ഷെഡ്യൂൾ പ്രകാരം മാലിന്യ ശേഖരണം നടത്തുകയും ചെയ്യുന്നുണ്ട്. ഹരിതകർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്ന വീടുകളിലും വാണിജ്യ സ്ഥാപങ്ങളിലും QR കോഡ് പതിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ പൊതുപരിപാടികളിലും ഹരിതകർമ്മ സേനയെക്കുറിച്ചും മാലിന്യ സംസ്കരണത്തെകുറിച്ചും ബോധവൽക്കരണം നടത്തി ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. 3. മാലിന്യ വേർതിരിവ് പാലിക്കൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ജൈവമാലിന്യങ്ങള്‍ നിലവിൽ ശേഖരിക്കുന്നില്ല. എണ്ണൂറാം വയലിൽ സ്ഥിതി ചെയ്യുന്ന ജൈവവള യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്ന മുറയ്ക്ക് ജൈവമാലിന്യ ശേഖരണം കാര്യക്ഷമമാക്കുവാൻ സാധിക്കും. 4. റീസൈക്ലിംഗ് പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് വഴി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് നാളിതു വരെ പഞ്ചായത്ത് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. 5. കമ്മ്യൂണിറ്റി എൻഗേജ്മെന്റ് വ്യാപാര വ്യവസായികൾ, സ്കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവത്തകർ എന്നിവർക്ക് ബോധവൽക്കരണം നടത്തി ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. മാലിന്യ മുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി മഹാശുചിത്വയജ്ഞം, കുട്ടികളുടെ ഹരിതസഭ, സ്കൂൾതല എൻ.എസ്.എസ്. കുട്ടികളുമായി ചേർന്ന് സ്നേഹാരാമം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. 6. തൊഴിൽ സൃഷ്ടിക്കൽ ഹരിതകർമ്മ സേനയുടെ ഭാഗമായി നിലവിൽ 26 അംഗങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. സേനാംഗങ്ങൾക്ക് പ്രതിമാസം ശരാശരി 5000 രൂപാ നിരക്കിലാണ് പ്രതിഫലം ലഭിക്കുന്നത്. ഓരോ വാര്‍ഡിലെയും യൂസര്‍ഫീസ് പിരിക്കുന്നതിലെ വ്യത്യാസമനുസരിച്ച് പ്രതിഫലത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്. ഹരിതകർമ്മ സേനയുടെ പ്രവർത്തനം ഭവനങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണത്തിലേക്ക് വ്യാപിപ്പിക്കുന്നത് വഴി കൂടുതൽ തൊഴിലവസരങ്ങളും, സേനാംഗങ്ങൾക്ക് ഉയർന്ന വേതനവും ഉറപ്പാക്കുന്നതാണ്. ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം വലിയ സഹായമാണ്. ഇതുമൂലം നിരവധി കുടുംബങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കിലെങ്കിലും സ്ഥിര വരുമാനം ഉറപ്പാക്കാനായിട്ടുണ്ട്. 7. അടിസ്ഥാന സൗകര്യ വികസനം ഖരമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നിലവിൽ 2 എം.സി.എഫ്, 1 മിനി എം.സി.എഫ്, 1 തുമ്പൂർമൂഴി മോഡൽ കമ്പോസ്റ്റ് എന്നിവയാണുള്ളത്. ഹരിതകർമ്മ സേനയ്ക്ക് മാലിന്യ നീക്കത്തിന് സ്വന്തമായി ഇലക്ട്രിക് വാഹനം വാങ്ങി നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ നല്‍കിയ ഏഴ് സേനാംഗങ്ങളിൽ മൂന്ന് പേർക്ക് പരിശീലനം നൽകുന്നുണ്ട്. മാലിന്യം വീടുകളിൽ നിന്ന് ശേഖരിച്ച് എം.സി.എഫിൽ എത്തിക്കുന്നതിനാവശ്യമായ ചാക്ക് , ബാഗ് എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നത്തിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മാലിന്യം തരംതിരിക്കുന്നവേളയില്‍ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗ്ലൗസ്, മാസ്ക്, ബൂട്ട് എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുവാന്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. ഹരിതകര്‍മ്മസേനാ കണ്‍സോര്‍ഷ്യത്തിന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സൗകര്യം അനുവദിച്ച് നല്‍കിയിട്ടില്ല. 8. പാരിസ്ഥിതിക ആഘാതം പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി 24.03.2023 ലെ ഡബ്ല്യു.എം.1/37/2023/തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം പഞ്ചായത്ത് പരിധിയിൽ അനധികൃതമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും പിഴ ഈടാക്കുന്നുണ്ട്. 2023-24വര്‍ഷം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്ത വകയിൽ 3 സ്ഥാപനങ്ങളിൽ നിന്ന് 6000 രൂപയും, മാലിന്യം വലിച്ചെറിഞ്ഞതിന് 2000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട് 9. പരിശീലനവും വികസനവും ഹരിത കർമ്മ സേനാംഗങ്ങൾക്ക് മാലിന്യ സംസ്കരണത്തിൽ അവരുടെ കഴിവുകളും അറിവും വർദ്ധിപ്പിക്കുന്നതിന്റെയും തുടർച്ചയായ പുരോഗതിയും പ്രൊഫഷണൽ വികസനവും ഉറപ്പാക്കുന്നതിന് കാലാകാലങ്ങളിൽ സേനാംഗങ്ങൾക്ക് ക്ലീൻകേരള കമ്പനി റിസോഴ്സ് പേഴ്സൺ വഴി പരിശീലനങ്ങൾ നല്കി വരുന്നുണ്ട്. സ്മാര്‍ട്ട് ഗാബേജ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി കെല്‍ട്രോണില്‍ നിന്നുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. 10. നിയമങ്ങൾ പാലിക്കൽ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള മാലിന്യ സംസ്കരണ മാനദണ്ഡങ്ങൾ പാലിച്ചാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനം നടക്കുന്നത്. 11. ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനം എല്ലാ മാസവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിൽ വാർഡ് മെമ്പർമാർ, കൺസോർഷ്യം ഭാരവാഹികൾ, എക്സ് അംഗങ്ങൾ എന്നിവർ വാർഡ് തലത്തിൽ സേനാംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തുകയും വാർഡിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു .കൃത്യമായ മോണിറ്ററിംഗ് സേനയുടെ കാര്യക്ഷമത ഉയർത്താൻ സഹായിച്ചിട്ടുണ്ട്. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) / റിസോഴ്സ് റിക്കവറി ഫെസിലിറ്റി(RRF) കൂത്താട്ടുകുളം എം.സി.എഫ്. ചാത്തന്‍തറ മിനി എം.സി.എഫ് വെച്ചൂച്ചിറ എം.സി.എഫ്. 1. അടിസ്ഥാന വിവരങ്ങൾ ഖരമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നിലവിൽ രണ്ട് എം.സി.എഫുകളാണുള്ളത്. 12.12.2019 ലെ സ.ഉ(സാധാ) നം.306/2019/തസ്വഭവ ഉത്തരവു പ്രകാരമുള്ള നിർദ്ദിഷ്ട മാതൃകയിലല്ല രണ്ട് എം.സി.എഫുകളും നിർമ്മിച്ചിട്ടുള്ളത്. വൈദ്യൂതീകരിക്കാത്ത കെട്ടിടങ്ങളിലാണ് നിലവിൽ എം.സി.എഫുകൾ പ്രവർത്തിക്കുന്നത്. എം.സി.എഫ് കെട്ടിടങ്ങൾക്ക് റൂഫിങ്ങായതിനാൽ തീ പിടുത്ത സാധ്യത കൂടതലാണ്. കളക്ഷൻ വാഹനത്തിന് വഴിസൗകര്യമുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ശുചിമുറി സൗകര്യം, വിശ്രമമുറി, വസ്ത്രം മാറുന്നതിനുള്ള മുറി, വാട്ടർ ടാങ്ക് മുതലായ അടിസ്ഥാന സൗകര്യം നിലവിലെ കെട്ടിടങ്ങൾക്കില്ല. വെച്ചൂച്ചിറ ചന്തയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന എം.സി.എഫിന് വേണ്ടത്ര സ്ഥല സൗകര്യമില്ലാത്തതിനാൽ പഞ്ചായത്ത് വക സ്റ്റാളുകളിൽ മാലിന്യം സൂക്ഷിക്കുന്നത് മറ്റ് വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വാസഗൃഹങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെയും അടിസ്ഥാനത്തിൽ ഓരോ വാർഡിലും ആവശ്യമായ മേൽകൂരയോട് കൂടിയ മിനി എം.സി.എഫുകൾ സ്ഥാപിക്കേണ്ടതാണെന്നിരിക്കെ നിലവിൽ 1 മിനി എം.സി.എഫ് മാത്രമാണുള്ളത്. ഇത് ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിലവിലെ മിനി എം.സി.എഫ്. അംഗൻവാടിയ്ക്ക് സമീപത്താണ് സ്ഥിതി ചെയ്യന്നത്. ആയത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 2. മാലിന്യ കൈമാറ്റ കാര്യക്ഷമത വീടുകളിൽ നിന്ന് പാഴ് വസ്തുക്കൾ MCF/RRF- ലേക്ക് ഹരിത കർമ്മ സേന കൈമാറ്റം ചെയ്യുന്നതിന്റെ കാര്യക്ഷമത പഞ്ചായത്ത് തലത്തിൽ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം വഴി ദൈനംദിന പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നുണ്ട്. 3. മാലിന്യ സംഭരണശേഷി വാസഗൃഹങ്ങക്കും സ്ഥാപനങ്ങൾക്കും ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിനും ആനുപാതികമായുള്ള മാലിന്യ സംഭരണശേഷി ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. തസ്വഭവ ഡയറക്ടറുടെ വിവിധ സർക്കുലറുകളിലായി പാഴ്വസ്തു സംഭരണകേന്ദ്രങ്ങളിൽ തീപിടുത്തം ഉൾപ്പെടെയുള്ള അപകടം ഒഴിവാക്കുന്നതിന് പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്. 02.02.2022 തീയതിയിലെ നം.ഡബ്ല്യു.എം.1/40/2022/തസ്വഭവ നമ്പർ സർക്കുലർ പ്രകാരം എം.സി.എഫുകളിൽ സ്ഥാപിക്കേണ്ട ഹൈഡ്രന്റ്, ഡീസൽ പമ്പ് എന്നിവ പഞ്ചായത്തിലെ എം.സി.എഫിൽ നിലവിലില്ല. 5. ശുചിത്വ മാനദണ്ഡങ്ങൾ എം.സി.എഫ്. പരിസരം വൃത്തിയാക്കി സൂക്ഷിച്ചിട്ടില്ല. വൃത്തിഹീനമായ പരിസരം എലിപ്പനി, ഡെങ്കിപ്പനി പോലെയുള്ള സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകാം. പരിസരം ശുചിയായി സൂക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. അജൈവ മാലിന്യങ്ങൾ തരം തിരിച്ചവയും, തരംതിരിക്കാത്തവയും പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. 6. യഥാസമയം മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറുന്നത് സര്‍ക്കുലര്‍ നം. ഡി.സി.1/282/20/തസ്വഭവ തിയതി 29-07-2020 പ്രകാരം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പാഴ്‍വസ്തുക്കള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ക്ലീന്‍ കേരളാ കമ്പനിയുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആയതനുസരിച്ച് സംഘം ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കി വരുന്നുണ്ട്. ക്ലീന്‍ കേരള കമ്പനിക്ക് 17955 kg ലെഗസി വേസ്റ്റ് കൈമാറിയ വകയിൽ179550 രൂപ നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈമാറിയ വകയില്‍ 47793 രൂപ ക്ലീന്‍കേരള കമ്പനിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. 7. യൂസർ ഫീസ് പിരിവ് ഹരിത കർമ്മ സേനയുടെ യൂസർ ഫീസായി വീടുകളിൽ നിന്ന് 50/-രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100/- രൂപയുമാണ് കളക്ട് ചെയ്യുന്നത്.യൂസർ ഫീസിനത്തിൽ തൻവർഷം 1,134,700 രൂപ ഈടാക്കിയിട്ടുണ്ട്. 31.03.2023 ലെ സ.ഉ.(സാധാ) നം.789/2023/LSGD ഉത്തരവ് പ്രകാരം ഹരിതകർമ്മ സേനയ്ക്ക് യൂസർ ഫീസ് നൽകാത്തവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശികയായി കണക്കാക്കി ഈടാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ആയതിന്റെ സാധ്യത പഞ്ചായത്ത് പരിഗണിച്ചിട്ടില്ല. പരിമിതികൾക്കിടയിലും ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിൽ ഹരിതകർമ്മ സേനയുടെ സേവനം പൊതുവെ തൃപ്തികരമാണ്. മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് വഴിയും മാലിന്യ സംസ്കരണത്തെ പ്രോൽസാഹിപ്പിക്കുന്നവർക്ക് പാരിതോഷികങ്ങൾ നൽകുന്നത് വഴിയും മാലിന്യ നിർമാർജ്ജനത്തെ പുതിയ തലത്തിലെത്തിക്കാൻ ഹരിത കർമ്മ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിലുടെ സുസ്ഥിര വികസനത്തിലെത്തുന്നതിന് ഹരിതകർമ്മ സേന അവിഭാജ്യഘടകമാണ്. ഓഡിറ്റ് നിർദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മ സേനയുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്. 2. എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ് 5. ശുചിമുറി, വിശ്രമമുറി, വസ്ത്രം മാറുന്നതിനുള്ള മുറി, വാട്ടർ ടാങ്ക് മുതലായ അടിസ്ഥാന സൗകര്യം ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. 6. ശേഖരിക്കുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ബയോബിൻ, കമ്പോസ്റ്റ് കുഴി എന്നീ പദ്ധതികൾ നടപ്പിലാക്കേണ്ടതാണ്. 7. പ്ലാസ്റ്റിക്ക് മാലിന്യത്തില്‍നിന്ന് വൈദ്യുതീകരണത്തിനുള്ള പൈപ്പ് നിർമ്മിക്കാനുള്ള യൂണിറ്റ് സ്ഥാപിക്കൽ പോലെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്. 8. വാണിജ്യ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കുന്ന വേളയിൽ മാലിന്യസംസ്കരണം സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രം ലൈസൻസ് അനുവദിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 9. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ സിസിടിവി സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. 11. സ.ഉ.(സാധാ)നം.912/2024/തസ്വഭവ, തീ.25.05.2024 നമ്പര്‍ ഉത്തരവില്‍ നിഷ്കർഷിച്ചിട്ടുള്ള പ്രവർത്തന നടപടി ക്രമങ്ങളുടെ മാതൃകയിൽ എം.സി.എഫിന്റെ പ്രവർത്തനം നടപ്പാക്കേണ്ടതാണ്
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -2 ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -3 ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍ [KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-1 റീകോണ്‍ക്രീറ്റിംഗിന് അധിക തുക അനുവദിച്ചു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെയിന്റനന്‍സ് ഗ്രാന്റ് വിനിയോഗിച്ച് ഓഡിറ്റ് വര്‍ഷം നടപ്പിലാക്കിയ റോഡ് റീകോണ്‍ക്രീറ്റിംഗ് പ്രവൃത്തികളുടെ ഫയലുകള്‍ പരിശോധിച്ചതില്‍ റീകോണ്‍ക്രീറ്റിംഗിന് ഫോംവര്‍ക്ക് ഉള്‍പ്പെടുന്ന ഇനം എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയതിനാൽ അധിക ചെലവ് ഉണ്ടായിട്ടുളളതായി കണ്ടു. നിലവിലുളള കോണ്‍ക്രീറ്റ് റോഡുകള്‍ പോട്ട്ഹോള്‍ ഫില്ലിംഗ് നടത്തി 5 സെ.മീറ്റര്‍ മുതല്‍ 7.5 സെ.മീറ്റര്‍ കനത്തില്‍ റീകോണ്‍ക്രീറ്റിംഗ് നടത്തുന്നതിന് DSR കോഡ് 75.8.1.1.A പ്രകാരമുളള ഫോംവര്‍ക്ക് ഉള്‍പ്പെടാത്ത സ്പെസിഫിക്കഷനാണ് അവലംബിക്കേണ്ടത്. എന്നാല്‍ ഇവിടെ ഫോംവര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള 75.8.1.1 സ്പെസിഫിക്കേഷന്‍ പ്രകാരമാണ് റീകോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ നടത്തിയിട്ടുളളത്. ഇതിന് അനുവദിച്ച നിരക്കില്‍ ഫോംവര്‍ക്കിനുളള 4% തുക കൂടി ഉള്‍പ്പടുന്നു. ഇപ്രകാരം തെറ്റായ സ്പെസിഫിക്കേഷന്‍ അവലംബിച്ചതുമൂലം സര്‍ക്കാര്‍ ഫണ്ടിന് 18061 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. വിശദാംശങ്ങള്‍ ഖണ്ഡിക 1-34-ല്‍ ചേര്‍ത്തിട്ടുണ്ട്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-1 സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-2 നിക്ഷേപ പ്രവൃത്തികള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷത്തില്‍ താഴെ പറയുന്ന സ്ഥാപനത്തിന് ഡെപ്പോസിറ്റ് വര്‍ക്കായി പ്രവൃത്തി നടത്തുന്നതിന് മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. തുക ചെലവഴിച്ച് പ്രവൃത്തി നടത്തിയതിന്റെയും ബാക്കി തുകയുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-3 മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്ത് ഓഫീസ് അനക്സ് നിര്‍മ്മാണം (240/24) എന്ന പ്രോജക്ടുമായി ബന്ധപ്പെട്ട് 15-02-2024-ല്‍ 900000 രൂപയും 24-03-2024-ല്‍ 850000 രൂപയും ഉള്‍പ്പെടെ 1750000 രൂപ നിര്‍വ്വഹണ ഏജന്‍സിയായ ഹാബിറ്റാറ്റ്, തിരുവനന്തപുരം എന്ന സ്ഥാപനത്തിന് മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയിയിട്ടുണ്ട്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-4 വായ്പ/ വായ്പ തിരിച്ചടവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വാര്‍ഷിക ധനകാര്യ പത്രിക ഷെഡ്യൂള്‍ ബി-5:- സെക്യൂര്‍ഡ് ലോണ്‍സ്-ലോണ്‍ ഫ്രം കെയുആര്‍ഡിഏഫ്.സി- (Code no- 330500201) തന്‍ വര്‍ഷം ലയബലിറ്റിയായി ₹8332060 രൂപ കാണിച്ചിട്ടുണ്ട്. സെക്യൂര്‍ഡ് ലോണ്‍സ്-ലോണ്‍ ഫ്രം HUDCO- (Code no- 330500202) തന്‍ വര്‍ഷം ലയബലിറ്റിയായി ₹3707558 രൂപയായും കാണിച്ചിട്ടുണ്ട്. ലോണ്‍ നീക്കിയിരിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് ഒന്നായി കണക്കാക്കേണ്ടതാണ് (8332060+3707558 = 12039618).
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-5 സ്ഥിര നിക്ഷേപം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇല്ല
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-6 ഓഡിറ്റ് റിക്കവറി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-7 സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപ്പഞ്ചായത്തിന്റെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടികളില്‍ 1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 23 പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍, തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-8 ചാര്‍ജ്/സര്‍ചാര്‍ജ് നടപടികളുടെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-9 ഓഡിറ്റ് പ്രത്യവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(എ) സംക്ഷിപ്ത വിവരം
ഇല്ല
ഇല്ല
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-10 തീര്‍പ്പാക്കുവാന്‍ അവശേഷിക്കുന്ന റിപ്പോര്‍ട്ടുകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Annexure-1
Audit Certificate
i. I have audited the attached Financial statements approved vide resolution number 1 dated 1 dated 24-05-2024 and submitted on 25-05-2024 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2024 and Balance sheet as on 31-03-2024 , with supporting forms, of the VECHOOCHIRA Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result for the year 2023-2024 and Financial position of VECHOOCHIRA Grama Panchayat as on 31-03-2024
Date: 10/10/2024
Deputy Director
Kerala State Audit Department
Audit Report appended to the Audit Certificate of VECHOOCHIRA Grama Panchayat for the Year 2023-2024.
1.Major Observations
1.Asset register is not comprehensive. The value of assets included in the balance sheet does not match with the asset register.
2.Other Observations
1. All the financial statements prescribed in accounting rules are not submitted for audit.
2. Part payment made for public works is not recorded as capital work in progress in the balance sheet.
3.Cash Flow Statement :- Net increase in cash flow does not match with the difference between opening balance and closing balance.
4. Lapses in making timely and accurate demand entries in respect of Taxation and Non-Taxation items.
5. Property tax :- Annual abstract of DCB in Sanchaya software doesnot match with that of annual financial statement.
6. Closing balance of amount received for joint venture projects from Block Panchayath has not been deposited in the corresponding treasury account.
7. Annual abstract is neither written nor certified by Secretary in the deposit register.
8.The accuracy of the amount in the prior period heads cannot be ascertained
| Prior period income | 283828 |
9. Annual abstract of DCB entered in the demand register of profession tax register and rent register do not match with those of annual financial statement.
10. Lapsed deposits have not been forfeited and transferred to the revenue head concerned.
11. Huge amount is remaining to be adjusted as per schedule B18 in annual financial statement.
അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ 2023-2024 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, പത്തനംതിട്ട
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്